ആനന്ദ് മഹീന്ദ്ര പോലും ഇമ്മാതിരി പ്രമോഷൻ കൊടുക്കൂല്ല! ചെളിയിൽ താഴ്ന്ന ലോറി വലിച്ച് കയറ്റി ഥാർ,വീഡിയോ വൈറൽ
മഴക്കാലമായാൽ ഓഫ്റോഡറുകൾക്ക് നല്ല പണി ആണ്, അത് മറ്റൊന്നും കൊണ്ടല്ല ചെളിയിലും വെള്ളക്കെട്ടിലും ഒക്കെ താഴ്ന്നു പോകുന്ന വാഹനങ്ങൾ കെട്ടിവലിച്ച് കയറ്റാൻ സഹായിക്കുന്നത് കൊണ്ടാണ്. ഓഫ്റോഡറുകളുടെ രാജാവായ മഹീന്ദ്ര ഥാറിനാണ് ഏറ്റവും കൂടുതൽ ആവശ്യക്കാരുളളത്.ആ കഴിഞ്ഞ ദിവസം ഥാറിൻ്റെ കഴിവ് തെളിയിക്കുന്ന ഒരു വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. ചെളിയിൽ കുടുങ്ങിയ ഒരു ലോറിയെ ക്രെയിൻ ഉപയാഗിച്ച് പുറത്തെത്തിക്കാൻ സാധിക്കാത്തത് കൊണ്ട് ഥാർ കെട്ടിവലിച്ച് പുറത്തെത്തിക്കുന്നതാണ് വീഡിയോ. ക്രെയിൻ ഉപയോഗിച്ച് വലിക്കുമ്പോൾ കയർ പൊട്ടുന്ന അവസ്ഥയാണ് ഉണ്ടാകുന്നത്. എന്നാൽ അവിടേയ്ക്കാണ് ഥാറിൻ്റെ മാസ് എൻട്രി.
ഒരു ഫ്‌ളൈ ഓവറിന് കീഴിൽ ഒരു ട്രക്കിനെ ക്രെയിൻ കെട്ടിവലിക്കുന്നിടത്താണ് വീഡിയോ ആരംഭിക്കുന്നത്. വളരെ വലിയ ഒരു കുഴിയിലായിരുന്നു ട്രക്ക് കുടുങ്ങി പോയത്. റോഡ് മുഴുവൻ ചെളിയും വഴുക്കലും ആയി മാറിയത് കൊണ്ടാവാം ട്രക്ക് കുടുങ്ങിയത്. ഏറെ നേരത്തെ പരിശ്രമത്തിന് ശേഷം കയർ പൊട്ടി പോകുന്നത് വീഡിയോയിൽ കാണിക്കുന്നുണ്ട്. ഇതിന് തൊട്ടുപിന്നാലെ ഒരു ചുവന്ന മഹീന്ദ്ര ഥാർ ട്രക്കിന് മുന്നിലേക്ക് വരുന്നത് കാണാം. ഇത് ചെളിയിലൂടെ ഓടിക്കുകയും തുടർന്ന് എസ്‌യുവിയുടെ ടോ ഹുക്കിലേക്ക് ട്രക്ക് സ്ട്രാപ്പ് ചെയ്യാൻ റിവേഴ്‌സ് ചെയ്യുകയും ചെയ്യുന്നു.

വീഡിയോയിൽ ഒരാൾ ട്രക്കിൻ്റെ മുൻ ബമ്പറിലും മഹീന്ദ്ര താറിൻ്റെ പിൻ ടോ ഹുക്കിലും സ്ട്രാപ്പ് ഘടിപ്പിക്കുന്നത് കാണിക്കുന്നു. അടുത്തതായി, ഥാറിൻ്റെ ഡ്രൈവർ എസ്‌യുവി പതുക്കെ മുന്നോട്ട് ഓടിക്കാൻ തുടങ്ങുകയാണ്. ഈ സമയത്ത്, മഹീന്ദ്ര ഥാർ ഈ അവസ്ഥയിൽ നിന്ന് എളുപ്പത്തിൽ പുറത്തുവരുന്നത് നമുക്ക് കാണാൻ സാധിക്കുന്നുണ്ട് അതോടൊപ്പം ട്രക്കും കയറി പോരുകയാണ്.
മഹീന്ദ്ര ഥാറിനെ വളരെ കഴിവുള്ളതാക്കുന്ന ഓഫ്-റോഡ് ഉപകരണങ്ങളുടെ കാര്യത്തിൽ, ഇത് ഒരു മാനുവൽ അല്ലെങ്കിൽ ഓട്ടോമാറ്റിക്ക് ഷിഫ്റ്റ് പാർട്ട് ടൈം 4WD കൊണ്ട് സജ്ജീകരിച്ചിരിക്കുന്ന ഒന്നാണ്. മാനുവൽ ഷിഫ്റ്റർ ഉപയോഗിച്ച് ഇതിന് ലോ-റേഞ്ച് ട്രാൻസ്ഫർ കേസ് ലഭിക്കുന്നുണ്ട്. ഈ ട്രാൻസ്ഫർ കേസിന് 2H (ടു-വീൽ ഡ്രൈവ്), 4H (ഫോർ-വീൽ ഡ്രൈവ്), N (ന്യൂട്രൽ), 4L (ക്രാൾ റേഷ്യോ) എന്നിവയുളള കുട്ടി ഗിയറും ലഭിക്കുന്നുണ്ട്.

ഥാറിൻ്റെ മറ്റ് വിശദാംശങ്ങളിലേക്ക് നോക്കിയാൽ മഹീന്ദ്ര ഥാറിൻ്റെ വില ഇപ്പോൾ 11.35 ലക്ഷം രൂപ മുതലാണ് ആരംഭിക്കുന്നത്. ടോപ്പ് വേരിയന്റായ AX(O) ഹാർഡ്-ടോപ്പ് ഡീസൽ മാനുവൽ RWD, എർത്ത് എഡിഷൻ ഡീസൽ ഓട്ടോമാറ്റിക് 4WD എന്നിവയ്ക്ക് യഥാക്രമം 17.60 ലക്ഷം രൂപ എക്സ്ഷോറൂം വിലയായി തുടരുകയും ചെയ്യുന്നു. നിലവിൽ റിയർ വീൽ ഡ്രൈവ് ഫോർ വീൽ ഡ്രൈവ് വകഭേദങ്ങളിലാണ് എഎസ്‌യുവി വിപണിയിൽ എത്തുന്നത്.
ഥാറിന്റെ RWD മോഡലുകൾ D117 CRDe ഡീസൽ, 2.0 ലിറ്റർ പെട്രോൾ എന്നിങ്ങനെ രണ്ട് എഞ്ചിൻ ഓപ്ഷനുകളിലാണ് വാഗ്‌ദാനം ചെയ്യുന്നത്. 4X2 പതിപ്പുകൾക്ക് 117 bhp കരുത്തിൽ പരമാവധി 300 Nm torque വരെ ഉത്പാദിപ്പിക്കാനാവും. അതേസമയം 4X2 പെട്രോൾ 150 bhp പവറിൽ 320 Nm torque നൽകാനാണ് ട്യൂൺ ചെയ്‌തിരിക്കുന്നത്.

പെട്രോള്‍ എഞ്ചിന്‍ ഓപ്ഷന്‍ 6 സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനിലും ഡീസല്‍ എഞ്ചിന്‍ ഓപ്ഷന്‍ 6 സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനിലും മാത്രമേ വാങ്ങാൻ കിട്ടൂ. അതേസമയം 4X4 മോഡലുകളാണ് നോക്കുന്നതെങ്കിൽ സംഗതി കുറച്ചുകൂടി ഉഷാറാവുമെന്ന് വേണം പറയാൻ. 2.0 ലിറ്റർ ടർബോ-പെട്രോൾ എംസ്റ്റാലിയൻ യൂണിറ്റും 2.2 ലിറ്റർ എംഹോക്ക് ഡീസൽ എഞ്ചിൻ ഓപ്ഷനുകളാണ് ഇതിൽ ലഭ്യമായിട്ടുള്ളത്.
മഹീന്ദ്ര ഥാർ 4X4 പെട്രോൾ മോഡസിന്റെ പവർ കണക്കുകൾ മുകളിലെ RWD മോഡലുകൾക്ക് സമാനമാണെങ്കിലും ഡീസൽ വേരിയന്റിന് 130 bhp കരുത്തിൽ പരമാവധി 300 Nm torque വരെ ഉത്പാദിപ്പിക്കാനാവും. 6-സ്പീഡ് മാനുവൽ, ഓട്ടോമാറ്റിക് ഗിയർബോക്‌സുകൾ ഇതിൽ തെരഞ്ഞെടുക്കാനും അവസരമുണ്ട്. ഇന്ത്യയില്‍ ഥാറിന്റെ വിജയത്തിന് പിന്നിലെ ഏറ്റവും വലിയ കാരണങ്ങളിലൊന്ന് അത് ഒന്നിലോറെ പവര്‍ട്രെയിനുകള്‍ വാഗ്ദാനം ചെയ്യുന്നുവെന്നതാണ്.


Click it and Unblock the Notifications








