ഥാർ റോക്സിനെ പിടിച്ച് പൊലീസിൽ ചേർത്തു; കള്ളനും ഇനി സുഖയാത്ര!
മഹീന്ദ്രയുടെ വിൽപ്പനയിൽ മുന്നിൽ തന്നെ നിൽക്കുന്നത് ഥാർ റോക്സാണ്. ഏപ്രിൽ മാസത്തിൽ 3-ഡോർ, 5-ഡോർ മോഡലുകൾ ചേർന്ന് 10,000 യൂണിറ്റിലധികമാണ് വിറ്റഴിച്ചിരിക്കുന്നത്. ആദ്യമായാണ് ഥാർ സീരീസിന്റെ കച്ചോടം 10,000 യൂണിറ്റ് വിൽപ്പന മറികടക്കുന്നത്. മഹീന്ദ്രയുടെ കണക്കനുസരിച്ച് പോയ മാസം എസ്‌യുവികൾ വാങ്ങിയത് 10,703 ആളുകളാണ്. ഥാർ റോക്സിൻ്റെ കീർത്തി അങ്ങ് പൊലീസ് ഡിപ്പാർട്ട്മെൻ്റ് വരെ എത്തിയിരിക്കുന്നു. മഹീന്ദ്രയുടെ പല മോഡലുകളും പൊലീസിൽ ചേർത്തിട്ടുണ്ട്. ബൊലേറോ അതിന് മുൻപുണ്ടായിരുന്ന ഇൻവേഡർ എന്ന മോഡലൊക്കെ പൊലീസിൽ മാത്രമല്ല പട്ടാളത്തിലേക്ക് പോയ മഹീന്ദ്ര സ്കോർപിയോ വരെ പലർക്കും അറിയാവുന്നതാണ്. എന്നാൽ ഇപ്പോൾ ഥാർ റോക്സിനെ ബോധിച്ചിരിക്കുന്നത് എവിടെയാണെന്ന് അറിയാൻ തുടർന്ന് വായിക്കാൻ മറക്കരുതേ.
നാഗാലാൻഡ് പൊലീസ് ഫോഴ്സാണ് ഥാർ റോക്സിൻ്റെ 4X4 വേരിയൻ്റ് സ്വന്തമാക്കിയിരിക്കുന്നത്.ഒരു ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കുന്ന ഒരു മത്സരത്തിന് സുരക്ഷ ഒരുക്കുന്നതിന് വേണ്ടിയാണ് പോലീസ് ഉദ്യോഗസ്ഥർ ഒരു മഹീന്ദ്ര ഥാർ റോക്ക്സ് വാഹനം കൊണ്ടുപോകുന്നത് കാണാം. ഇതൊരു പോലീസ് വാഹനമായതിനാൽ, പോലീസിന്റെ ഉപയോഗത്തിന് അനുയോജ്യമായ രീതിയിൽ ചില കൂടുതൽ കസ്റ്റമൈസേഷനുകൾ നടത്തിയിട്ടുള്ളത് കൊണ്ട് തന്നെ സാധാരണ മോഡലിൽ നിന്ന് വ്യത്യസ്തമാണ്.

MX1, MX3, AX3L, MX5, AX5L, AX7L എന്നിങ്ങനെ 6 വേരിയൻ്റുകളിൽ വരുന്ന മഹീന്ദ്രയുടെ പുത്തൻ മോഡലിന് ഇന്ത്യൻ വിപണിയിൽ 12.99 ലക്ഷം രൂപ മുതൽ 22.49 ലക്ഷം രൂപ വരയൊണ് എക്സ്ഷോറൂം വില വില വരുന്നത്. നിലവിൽ ഗംഭീര വരവേൽപ്പാണ് വാഹനത്തിന് ലഭിച്ചിരിക്കുന്നത്. ഔദ്യോഗിക ബുക്കിംഗ് ആരംഭിച്ച് 1 മണിക്കൂറിനുള്ളിൽ എസ്‌യുവി വാരിയത് 1.76 ലക്ഷത്തിലധികം ബുക്കിംഗുകളായിരുന്നു.
അതായത് ഓരോ സെക്കൻഡിലും മഹീന്ദ്ര ഥാർ റോക്‌സിന്റെ 49 യൂണിറ്റുകളാണ് വിറ്റുപോവുന്നതെന്ന് ചുരുക്കം. 2.0 ലിറ്റർ എംസ്റ്റാലിയൻ ടർബോ-പെട്രോൾ, 2.2 ലിറ്റർ എംഹോക്ക് ഡീസൽ എഞ്ചിൻ ഓപ്ഷനുകളാണ് എസ്‌യുവിക്ക് തുടിപ്പേകാനായി എത്തിയിരിക്കുന്നത്. ഗിയർബോക്‌സ് ഓപ്ഷനുകളിൽ 6-സ്പീഡ് മാനുവൽ അല്ലെങ്കിൽ 6 സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് യൂണിറ്റുകളാണ് മഹീന്ദ്ര വാഗ്‌ദാനം ചെയ്യുന്നത്. ഇനി പെർഫോമൻസ് കണക്കുകൾ നോക്കിയാലും എല്ലാത്തരത്തിലുള്ള ആളുകളേയും കൈയിലെടുക്കാൻ ആശാനാവും.
മാനുവൽ ഗിയർബോക്‌സിനൊപ്പം പെട്രോൾ എഞ്ചിന് 162 bhp കരുത്തിൽ 330 Nm torque വരെ വികസിപ്പിക്കാനാവുമെന്നാണ് കമ്പനി പറയുന്നത്. അതേസമയം പെട്രോൾ ഓട്ടോമാറ്റിക്കിൽ പെർഫോമൻസ് 177 bhp, 380 Nm torque എന്നിങ്ങനെയുമായി മാറുന്നു. ഡീസൽ 4x4 മാനുവൽ വേരിയൻ്റുകളിൽ എഞ്ചിന് 150 bhp കരുത്തിൽ 330 Nm torque വരെ ഉത്പാദിപ്പിക്കാനാവും. അതേസമയം 4X4 ഓട്ടോമാറ്റിക് വേരിയൻ്റുകൾ 172 bhp പവറിൽ പരമാവധി 370 Nm torque വരെ ഉത്പാദിപ്പിക്കാനായാണ് ട്യൂൺ ചെയ്‌തിരിക്കുന്നത്.
മൈലേജ് കണക്കുകൾ പ്രകാരം എസ്‌യുവിയുടെ പെട്രോൾ മോഡലുകൾ ലിറ്ററിന് 12.40 കിലോമീറ്റർ ഇന്ധനക്ഷമത നൽകും. മഹീന്ദ്ര ഥാർ റോക്‌സിന്റെ ഡീസൽ എഞ്ചിൻ ലിറ്ററിന് 15.20 കിലോമീറ്റർ മൈലേജ് നൽകുമെന്നും മഹീന്ദ്ര ആൻഡ് മഹീന്ദ്ര അവകാശപ്പെടുന്നുണ്ട്. ക്രാഷ് ടെസ്റ്റിൽ 5-സ്റ്റാർ സേഫ്റ്റി റേറ്റിംഗ് നേടിയ സ്പോർട് യൂട്ടിലിറ്റി വാഹനത്തിന് 6 എയർബാഗുകളും അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ലെയ്ൻ ഡിപ്പാർച്ചർ വാർണിംഗ്, ഓട്ടോമാറ്റിക് എമർജൻസി ബ്രേക്കിംഗ്, ലെയ്ൻ കീപ്പ് അസിസ്റ്റ് തുടങ്ങിയ സവിശേഷതകളുള്ള ലെവൽ 2 ADAS സംവിധാനവും ലഭിക്കും.
360-ഡിഗ്രി ക്യാമറ, സമർപ്പിത ഓഫ്-റോഡിംഗ് ഡ്രൈവിംഗ് മോഡുകൾ, സ്മാർട്ട് ക്രാൾ അസിസ്റ്റ്, ഇൻ്റലി-ടേൺ എന്നി ഫീച്ചറുകളും മോഡലിൽ കോർത്തിണക്കിയിട്ടുണ്ട്. മറ്റ് സജ്ജീകരണങ്ങളിലേക്ക് നോക്കിയാൽ 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സ്‌ക്രീൻ, 10.25 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് ഗേജ് ക്ലസ്റ്റർ, ഡ്യുവൽ സോൺ ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, പനോരമിക് സൺറൂഫ്, വെൻ്റിലേറ്റഡ്, പവർഡ് സീറ്റുകൾ എന്നിവ പോലുള്ള മോഡേൺ സന്നാഹങ്ങളും എസ്‌യുവിയിലുണ്ട്.
മുതിർന്നവരുടെ സംരക്ഷണത്തിന് 32-ൽ 31.09 പോയിന്റും കുട്ടികളുടെ സേഫ്റ്റിക്ക് 49-ൽ 45 പോയിന്റും സ്കോർ ചെയ്‌താണ് മഹീന്ദ്ര ഥാർ റോക്‌സ് 5-സ്റ്റാർ സേഫ്റ്റി റേറ്റിംഗ് നേടിയെടുത്തിരിക്കുന്നത്. ഭാരത് NCAP-ൽ ഥാർ റോക്‌സിൻ്റെ AX5L, MX3 വേരിയന്റുകളാണ് പരീക്ഷിക്കപ്പെട്ടത്. 5-ഡോർ ഥാറിനൊപ്പം മഹീന്ദ്ര XUV400, XUV 3XO സ്പോർട് യൂട്ടിലിറ്റി വാഹനങ്ങളും 5-സ്റ്റാർ ക്രാഷ് ടെസ്റ്റ് റേറ്റിംഗ് നേടിയിട്ടുണ്ട്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








