ഇതുപോലൊരു ഥാർ റോക്സ് ഇതുവരെ പുറത്തിറങ്ങിയിട്ടില്ല! മൽഗോവ മാമ്പഴത്തെ വെല്ലും കളറിൽ പുത്തൻ ഓഫ്റോഡ് എസ്‌യുവി
ഇന്ത്യൻ വിപണി വളരെയധികം ആകാംഷയോടെ കാത്തിരുന്ന ഒരു മോഡലാണ് ഥാർ ഫൈവ് ഡോർ, കഴിഞ്ഞ സ്വാതന്ത്ര്യദിനത്തിന് മഹീന്ദ്ര ഥാർ റോക്സിനെ അവതരിപ്പിച്ചതു മുതൽ വമ്പൻ കോളിളക്കമാണ് ഥാർ റോക്സ് സൃഷ്ടിക്കുന്നത്. അടുത്തിടെ വാഹനത്തിന്റെ ഡെലിവറികൾ കൂടെ ആരംഭിച്ചപ്പോൾ ഥാർ റോക്സാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ഉൾപ്പടെ നിറഞ്ഞു നിൽക്കുന്നത്. വാഹനം സ്വന്തമാക്കിയ ഉപഭോക്താക്കൾ കസ്റ്റമൈസേഷൻ പ്രക്രിയകളും ആരംഭിച്ചുകഴിഞ്ഞു. ഇതുവരെ ഡെലിവറി ചെയ്തതിൽ വെച്ച് ഒരു വ്യത്യസ്തമായ ഥാർ റോക്സ് എസ്‌യുവിയാണ ഞങ്ങൾ ഇവിടെ നിങ്ങൾക്ക് പരിചയപ്പെടുത്തന്നത്.
ഈ സ്പെഷ്യൽ മഹീന്ദ്ര ഥാർ റോക്‌സ്, അകത്തും പുറത്തും യെല്ലോ (മഞ്ഞ) തീമിൽ വളരെ വിപുലമായി പരിഷ്‌ക്കരിച്ചിരിക്കുന്നു എന്നതാണ് ശ്രദ്ധേയം. ആഫ്റ്റർ മാർക്കറ്റ് കസ്റ്റമൈസേഷന് അനന്ത സാധ്യതകൾ നൽകുന്ന ഏറ്റവും സാധാരണമായ വാഹനങ്ങളിൽ ഒന്നാണ് ഥാർ എന്ന കാര്യം നമുക്ക് ഏവർക്കും അറിയാം.

ത്രീ -ഡോർ പതിപ്പിന് ഇതിനോടകം ഏതെല്ലാം രീതിയിൽ ആളുകൾ കസ്റ്റമൈസ് ചെയ്തു എന്ന് നാം കണ്ടിട്ടുള്ളതാണ്, ഫൈവ് -ഡോർ ഥാർ റോക്സ് ഉടമകളും ഇതേ വഴിയാണ് സ്വീകരിക്കുന്നത് എന്ന കാര്യത്തിൽ സംശയമില്ല. സാധാരണ ത്രീ -ഡോർ ഥാറിൻ്റെ കൂടുതൽ പ്രായോഗികവും വലുതുമായ ആവർത്തനമാണ് റോക്സ് എന്നത് അറിയാമല്ലോ.
ബുക്കിംഗ് ആരംഭിച്ച് ആദ്യ മണിക്കൂറിനുള്ളിൽ തന്നെ 1.76 ലക്ഷം ഓർഡറുകൾ വാഹനം നേടിയിരുന്നു. അതിനാൽ, ജനപ്രീതിയും സ്വീകാര്യതും ഈ മോഡലിന് വളരെ വലുതാണ്. സ്വരഞ്ജിത് ബജാജ് എന്ന വ്യക്തിയാണ് ഈ തികച്ചും സവിശേഷമായ ഥാർ റോക്സിൻ്റെ ഓണർ. വളരെ വ്യത്യസ്തമായി പരിഷ്‌ക്കരിച്ച ഥാർ റോക്സിൻ്റെ ഡെലിവറി നേരിട്ട് ഡീലർഷിപ്പിൽ നിന്ന് തന്നെ എടുക്കാൻ അദ്ദേഹത്തിന് സാധിച്ചു എന്നതാണ് ഈ സാഹചര്യത്തിൽ പ്രത്യേകിച്ചും കൗതുകം ഉണർത്തുന്ന കാര്യം.

ഒരു ബൈക്ക് പ്രേമി കൂടിയായ ഒരു ഇൻസ്റ്റാഗ്രാമറാണ് സ്വരഞ്ജിത്. പലപ്പോഴും തൻ്റെ സ്വകാര്യ ജീവിതത്തെക്കുറിച്ചുള്ള കണ്ടന്റുകളും അദ്ദേഹം പോസ്റ്റുചെയ്യാറുണ്ട്. യെല്ലോ പെയിൻ്റിൽ പൂർത്തികരിച്ചിരിക്കുന്ന നിരവധി ആഡംബര വാഹനങ്ങൾ അദ്ദേഹത്തിന് സ്വന്തമായുണ്ട് എന്നും തന്റെ സോഷ്യൽ മീഡിയ പോസ്റ്റുകൾ വ്യക്തമാക്കുന്നു. അദ്ദേഹത്തിന് മഞ്ഞ നിറത്തോട് വളരെ ഇഷ്ടമാവാം, അതിനാലാവും മഞ്ഞ മഹീന്ദ്ര ഥാർ റോക്സും അദ്ദേഹം തിരഞ്ഞെടുത്തത്.
പുറത്ത് യെല്ലോ പെയിൻ്റും മഞ്ഞ ഇൻ്റീരിയർ തീമും ഉപയോഗിച്ച് തനതായ ലുക്കിലാണ് ഈ ഥാർ റോക്സ് വരുന്നത്. നിറത്തിന് പുറമേ, മുൻഭാഗത്ത് ബോണറ്റിന് ചുറ്റും ഒരു ബ്ലാക്ക് സ്ട്രാപ്പും അടങ്ങിയിരിക്കുന്നതായി കാണാം, അത് മഞ്ഞ നിറത്തെ നല്ലൊരു ഫിനിഷ് നൽകുന്നു. അകത്തളത്തിൽ ഓൾ യെല്ലോ തീമിനൊപ്പം, സീറ്റുകളുടെ ഹെഡ്‌റെസ്റ്റുകളിൽ SB എന്ന് ആലേഖനം ചെയ്‌ത മഞ്ഞ അപ്‌ഹോൾസ്റ്ററിയും കാണാം.
തന്റെ വാഹനത്തിൽ ആഴത്തിലുള്ള വ്യക്തിപരമായ ഒരു ടച്ച് അദ്ദേഹം വ്യക്തമായി നൽകിയിട്ടുണ്ട്. അദ്ദേഹത്തിൻ്റെ മറ്റ് മഞ്ഞ വാഹനങ്ങളിൽ മെർസിഡീസ് -ബെൻസ് G -വാഗൺ, ഔഡി എസ്‌യുവി എന്നിവ ഉൾപ്പെടുന്നു. ഇനി ഥാർ റോക്സിനെക്കുറിച്ചു പറഞ്ഞാൽ മഹീന്ദ്ര സാധാരണ ഥാറിൻ്റെ നീളം മാത്രം നീട്ടിയല്ല ഥാർ റോക്‌സ് പുറത്തിറക്കിയിരിക്കുന്നത്.
വാസ്തവത്തിൽ, റോക്സിന് ഒരു പുതിയ M_GLYDE പ്ലാറ്റ്‌ഫോം, സൗന്ദര്യാത്മക മാറ്റങ്ങൾ, പുതിയ ഫീച്ചറുകൾ, ട്വീക്ക് ചെയ്ത പവർട്രെയിൻ ഓപ്ഷനുകൾ എന്നിവ ലഭിക്കുന്നു. അതിനാൽ, ഇത് മൊത്തത്തിൽ ഒരു പുതിയ കാറാണ്. 2.0 ലിറ്റർ m-സ്റ്റാലിയൻ ടർബോ പെട്രോൾ യൂണിറ്റ് അല്ലെങ്കിൽ 2.2 ലിറ്റർ m-ഹോക്ക് ടർബോ ഡീസൽ എഞ്ചിൻ എന്നിവയാണ് ബോണറ്റിന് കീഴിൽ ഇരിക്കുന്നത്.
പെട്രോളിന് മാനുവൽ ഗിയർബോക്സിനൊപ്പം 162 PS പരമാവധി പവറും 330 Nm പീക്ക് ടോർക്കുമാണ് വരുന്നത്. ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഓപ്ഷനിൽ 177 PS പരമാവധി കരുത്തും 380 Nm ടോർക്കും സൃഷ്ടിക്കുന്നു. ഡീസൽ പതിപ്പുകൾക്ക് മാനുവലിനൊപ്പം 163 PS പവറും 330 Nm ടോർക്കും ഉത്പാദിപ്പിക്കും.
അതേസമയം ഓട്ടോമാറ്റിക് യൂണിറ്റ് 175 PS മാക്സ് പവറും 370 Nm ടോർക്കുമാണ് പുറപ്പെടുവിക്കുന്നത്. നോർമൽ ഗിയർബോക്സ് യൂണിറ്റിനൊപ്പം, ഏത് ഭൂപ്രദേശത്തും എസ്‌യുവിയെ മുന്നോട്ട് കൊണ്ടുപോകാൻ കഴിയുന്ന മികവുറ്റ 4×4 ഹാർഡ്‌വെയറാണ് ഥാർ റോക്സിന്റെ പ്രധാന ആകർഷണം. 12.99 ലക്ഷം മുതൽ 22.49 ലക്ഷം വരെയാണ് വാഹനത്തിന്റെ എക്‌സ്-ഷോറൂം വില.


Click it and Unblock the Notifications








