മഹീന്ദ്ര ഇതൊക്കെ ഒന്ന് കണ്ടുപഠിക്കാം കേട്ടോ, റോക്സിൻ്റെ കിടിലൻ ഇൻ്റീരിയർ കസ്റ്റമൈസേഷൻ
മോഡിഫിക്കഷൻ്റെ കാര്യത്തിൽ ഇന്ത്യയിലെ വണ്ടിപ്രാന്തൻമാരെ വെല്ലാൻ വേറെ ആരുമില്ല എന്നത് എല്ലാവർക്കും അറിയാവുന്ന കാര്യം തന്നെയാണ്. വണ്ടി നിർമിച്ച കമ്പനിയെ പോലും ഞെട്ടിക്കുന്ന തരത്തിലുള്ള മോഡിഫിക്കേഷൻ ചിലപ്പോൾ കാണാറുണ്ട്. അത്തരത്തിലുള്ള മോഡിഫിക്കേഷൻ അല്ലെങ്കിലും എക്സ്റ്റീരിയറിലും ഇൻ്റീരിയറിലും മാറ്റം വരുത്തിയിരിക്കുന്ന ഒരു ഥാർ റോക്സിൻ്റെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. ഥാർ റോക്സിൻ്റെ ടോപ്പ് എൻഡ് വേരിയൻ്റിലാണ് മേഡിഫിക്കേഷൻ നടത്തിയിരിക്കുന്നത്. എന്തൊക്കെ മാറ്റങ്ങളാണ് വാഹനത്തിൽ ഉടമ ചെയ്തിരിക്കുന്നതെന്ന് വീഡിയോയിൽ വിശദമായി പറയുന്നുണ്ട്, അതിനെ കുറിച്ച് അറിയാൻ തുടർന്ന് വായിക്കാൻ മറക്കരുതേ.
ഥാർ റോക്സിൻ്റെ ടോപ്പ് വേരിയൻ്റ് റൂഫ് ബ്ലാക്ക് കളറാണ്. എന്നാൽ എക്സ്റ്റീരിയറിൽ ഉടമ വാഹനത്തിൻ്റെ പില്ലറുകളിലേക്കും കറുപ്പ് നിറം ചേർത്തിരിക്കുകയാണ്. Car Stylein എന്ന യുട്യൂബ് ചാനലിലാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. സ്റ്റോക്ക് മോഡലിൽ മഹീന്ദ്ര ബീജ് നിറത്തിലുളള അപ്ഹോൾസ്റ്ററി നൽകിയത്കൊണ്ട് പരിപാലിക്കാൻ വളരെ ബുദ്ധിമുട്ടാണ്. അത് കൊണ്ട് പലപ്പോഴും സീറ്റുകൾ കസ്റ്റമൈസ് ചെയ്യാറുണ്ട്.

ടോപ്പ് വേരിയൻ്റായത് കൊണ്ട് കൂടുതലായി ഒന്നും ചെയ്യേണ്ട കാര്യമില്ല, അധികമായി എൽഇഡി ആംബിയന്റ് ലൈറ്റുകളും നൽകിയിട്ടുണ്ട്. എന്നാൽ ഏറ്റവും മികച്ച സംവിധാനം പിന്നിൽ, നിങ്ങൾക്ക് ഭക്ഷണമോ ലാപ്‌ടോപ്പോ വയ്ക്കാൻ രണ്ട് യൂട്ടിലിറ്റി ട്രേകളുണ്ട് എന്നതാണ്. ഇത് മഹീന്ദ് ഒന്ന് ശ്രദ്ധിക്കുന്നത് നല്ലതായിരിക്കും. ഭാവിയിൽ മറ്റ് വാഹനങ്ങളിലൊന്ന് പരീക്ഷിക്കാനുന്നതാണ്. മെക്കാനിക്കലായി ഒരു മാറ്റങ്ങളും നടത്തിയിട്ടില്ല.
6 പ്രധാന ട്രിമ്മുകളിലും 18 വേരിയന്റുകളിലുമായി മഹീന്ദ്ര ഥാര്‍ റോക്സ് വാങ്ങാം. സ്റ്റെല്‍ത്ത് ബ്ലാക്ക്, ടാംഗോ റെഡ്, എവറസ്റ്റ് വൈറ്റ്, ഡീപ് ഫോറസ്റ്റ്, നെബുല ബ്ലൂ, ബാറ്റില്‍ഷിപ്പ് ഗ്രേ, ബേണ്‍ സിന്ന എന്നിങ്ങനെ 7 എക്സ്റ്റീരിയര്‍ കളര്‍ ഓപ്ഷനുകളില്‍ തെരഞ്ഞെടുക്കാം. റോക്സ് ഐവറി, മോക്ക ബ്രൗണ്‍ എന്നീ ഇന്റീരിയര്‍ കളര്‍ ഓപ്ഷനുകളില്‍ ലഭ്യമാകും. 3 ഡോര്‍ ഥാറിനെ അപേക്ഷിച്ച് റോക്സിന് വലിപ്പം കൂടുതലാണ്.

'6-പാക്ക്' ഗ്രില്‍, പുതിയ വീലുകള്‍, എല്‍ഇഡി ഡിആര്‍എല്ലുകള്‍, പില്ലര്‍ മൗണ്ടഡ് റിയര്‍ ഡോര്‍ ഹാന്‍ഡിലുകള്‍ തുടങ്ങിയവയാണ് റോക്‌സിന്റെ പ്രധാന എക്‌സ്റ്റീരിയര്‍ ഹൈലൈറ്റുകള്‍. നിരവധി മോഡേണ്‍ ഫീച്ചറുകളും ഈ കാറിന്റെ അകത്തളത്തില്‍ ഇന്ത്യന്‍ ബ്രാന്‍ഡ് സജ്ജീകരിച്ചിട്ടുണ്ട്. 2.2 ലിറ്റര്‍ എംഹോക് ഡീസല്‍, 2.0 ലിറ്റര്‍ എംസ്റ്റാലിയണ്‍ പെട്രോള്‍ എഞ്ചിനുകളാണ് മഹീന്ദ്ര ഥാര്‍ റോക്‌സിന് തുടിപ്പേകുന്നത്. മാനുവല്‍, ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുകള്‍ക്കൊപ്പം ഈ ഓഫ്‌റോഡര്‍ എസ്‌യുവി വാങ്ങാം.
വയര്‍ലെസ് ആപ്പിള്‍ കാര്‍പ്ലേയും ആന്‍ഡ്രോയിഡ് ഓട്ടോയും, റിയര്‍ എസി വെന്റുകളുള്ള ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകള്‍, ഹാര്‍മോണ്‍ കാര്‍ഡണ്‍ ഓഡിയോ സിസ്റ്റം, വയര്‍ലെസ് ഫോണ്‍ ചാര്‍ജര്‍, പുഷ്-ബട്ടണ്‍ സ്റ്റാര്‍ട്ട്/സ്റ്റോപ്പ്, സിംഗിള്‍ പേന്‍, പനോരമിക് സണ്‍റൂഫുകള്‍ എന്നിവയാണ് ഈ കാറില്‍ പായ്ക്ക് ചെയ്തിരിക്കുന്ന പ്രധാന ഫീച്ചറുകള്‍.
സ്റ്റാന്‍ഡേര്‍ഡായി ആറ് എയര്‍ബാഗുകള്‍, 360-ഡിഗ്രി ക്യാമറ, ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം (TPMS), ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍ (ESC), ലെയ്ന്‍ കീപ്പ് അസിസ്റ്റും ക്രൂയിസ് കണ്‍ട്രോളുമടങ്ങുന്ന ലെവല്‍ 2 ADAS (അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റങ്ങള്‍) തുടങ്ങിയ സേഫ്റ്റി ഫീച്ചറുകളും റോക്‌സില്‍ മഹീന്ദ്ര നല്‍കിയിട്ടുണ്ട്.
ബേസ് പെട്രോള്‍ വേരിയന്റിന് 12.99 ലക്ഷം രൂപയാണ് വില. ടോപ്പ് എന്‍ഡ് 4WD വേരിയന്റിന് 23.09 ലക്ഷം രൂപയാണ് വില. എക്‌സ്‌ഷോറൂം വിലകളാണിത്. ഫോഴ്സ് ഗൂര്‍ഖ, മാരുതി സുസുക്കി ജിംനി എന്നീ 5 ഡോര്‍ ഓഫ്‌റോഡര്‍ എസ്‌യുവികളുമായാണ് റോക്‌സ് നേരിട്ട് ഏറ്റുമുട്ടുന്നത്. അതേസമയം ഇന്ത്യയിലെ ജനപ്രിയ മിഡ്സൈസ് എസ്‌യുവികള്‍ക്കും റോക്സ് വെല്ലുവിളിയാകും.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








