ഇ ഥാർ റോക്സ് ലേലത്തിന് വച്ചാൽ കോടികൾ വാരാം! കൈയ്യൊപ്പ് ചാർത്തിയത് ആരാണെന്ന് കണ്ടോ
ഥാർ റോക്സിന് ദിനംപ്രതി ഡിമാൻ്റ് വർധിച്ചുകൊണ്ടിരിക്കുകയാണ്. നമ്മൾ സോഷ്യൽ മീഡിയയിൽ പലപ്പോഴും കാണാറുണ്ട്, ചില സെലിബ്രിറ്റികളും കായിക താരങ്ങളും ആരാധകരുടെ വാഹനത്തിൽ ഓട്ടോഗ്രാഫ് നൽകുന്നത്. അത്തരത്തിൽ ഒരു ഓട്ടോഗ്രാഫ് മഹീന്ദ്ര ഥാർ റോക്സിലും കിട്ടിയിരിക്കുകയാണ്. . MX1, MX3, AX3L, MX5, AX5L, AX7L എന്നിങ്ങനെ 6 വേരിയൻ്റുകളിൽ വരുന്ന മഹീന്ദ്രയുടെ പുത്തൻ മോഡലിന് ഇന്ത്യൻ വിപണിയിൽ 12.99 ലക്ഷം രൂപ മുതൽ 22.49 ലക്ഷം രൂപ വരയൊണ് എക്സ്ഷോറൂം വില വരുന്നത്. 2.0 ലിറ്റർ എംസ്റ്റാലിയൻ ടർബോ-പെട്രോൾ, 2.2 ലിറ്റർ എംഹോക്ക് ഡീസൽ എഞ്ചിൻ ഓപ്ഷനുകളാണ് എസ്‌യുവിക്ക് തുടിപ്പേകുന്നത്.
ഗിയർബോക്‌സ് ഓപ്ഷനുകളിൽ 6-സ്പീഡ് മാനുവൽ അല്ലെങ്കിൽ 6 സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് യൂണിറ്റുകളാണ് മഹീന്ദ്ര വാഗ്‌ദാനം ചെയ്യുന്നത്. ഇനി പെർഫോമൻസ് കണക്കുകൾ നോക്കിയാലും എല്ലാത്തരത്തിലുള്ള ആളുകളേയും കൈയിലെടുക്കാൻ ആശാനാവും. മാനുവൽ ഗിയർബോക്‌സിനൊപ്പം പെട്രോൾ എഞ്ചിന് 162 bhp കരുത്തിൽ 330 Nm torque വരെ വികസിപ്പിക്കാനാവുമെന്നാണ് കമ്പനി പറയുന്നത്.

അതേസമയം പെട്രോൾ ഓട്ടോമാറ്റിക്കിൽ പെർഫോമൻസ് 177 bhp, 380 Nm torque എന്നിങ്ങനെയുമായി മാറുന്നു. ഡീസൽ 4x4 മാനുവൽ വേരിയൻ്റുകളിൽ എഞ്ചിന് 150 bhp കരുത്തിൽ 330 Nm torque വരെ ഉത്പാദിപ്പിക്കാനാവും. അതേസമയം 4X4 ഓട്ടോമാറ്റിക് വേരിയൻ്റുകൾ 172 bhp പവറിൽ പരമാവധി 370 Nm torque വരെ ഉത്പാദിപ്പിക്കാനായാണ് ട്യൂൺ ചെയ്‌തിരിക്കുന്നത്. മൈലേജ് കണക്കുകൾ പ്രകാരം എസ്‌യുവിയുടെ പെട്രോൾ മോഡലുകൾ ലിറ്ററിന് 12.40 കിലോമീറ്റർ ഇന്ധനക്ഷമത നൽകും.
മഹീന്ദ്ര ഥാർ റോക്‌സിന്റെ ഡീസൽ എഞ്ചിൻ ലിറ്ററിന് 15.20 കിലോമീറ്റർ മൈലേജ് നൽകുമെന്നും മഹീന്ദ്ര ആൻഡ് മഹീന്ദ്ര അവകാശപ്പെടുന്നുണ്ട്. ക്രാഷ് ടെസ്റ്റിൽ 5-സ്റ്റാർ സേഫ്റ്റി റേറ്റിംഗ് നേടിയ സ്പോർട് യൂട്ടിലിറ്റി വാഹനത്തിന് 6 എയർബാഗുകളും അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ലെയ്ൻ ഡിപ്പാർച്ചർ വാർണിംഗ്, ഓട്ടോമാറ്റിക് എമർജൻസി ബ്രേക്കിംഗ്, ലെയ്ൻ കീപ്പ് അസിസ്റ്റ് തുടങ്ങിയ സവിശേഷതകളുള്ള ലെവൽ 2 ADAS സംവിധാനവും ലഭിക്കും.
അപ്പോൾ നമ്മൾ പറഞ്ഞു വന്നത് ഥാർ റോക്സിൽ കൈയ്യൊപ്പ് ചാർത്തിയത് ആരാണെന്ന് അറിയണ്ടേ. അത് മറ്റാരുമല്ല ക്രിക്കറ്റ് ലോകത്തെ വണ്ടി പ്രാന്തനായ ധോണിയാണ്. ജാർഖണ്ഡിലെ മുൻ എംഎൽഎ കുനാൽ സാരംഗിയാണ് തന്റെ പുതിയ മഹീന്ദ്ര ഥാർ റോക്‌സിൽ ധോണിയുടെ ഓട്ടോഗ്രാഫ് വാങ്ങിക്കുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. എംഎസ് ധോണിയും എംഎൽഎയും പുതിയ റോക്‌സിന് സമീപം നിൽക്കുന്നതും, ക്രിക്കറ്റ് താരം പിൻഭാഗത്തെ ആംറെസ്റ്റിന് പിന്നിൽ ഒപ്പ് ഇടുന്നത് കാണാം. വീഡിയോ ഇതിനോടകം വൈറലായിരിക്കുകയാണ്.
360-ഡിഗ്രി ക്യാമറ, സമർപ്പിത ഓഫ്-റോഡിംഗ് ഡ്രൈവിംഗ് മോഡുകൾ, സ്മാർട്ട് ക്രാൾ അസിസ്റ്റ്, ഇൻ്റലി-ടേൺ എന്നി ഫീച്ചറുകളും മോഡലിൽ കോർത്തിണക്കിയിട്ടുണ്ട്. മറ്റ് സജ്ജീകരണങ്ങളിലേക്ക് നോക്കിയാൽ 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സ്‌ക്രീൻ, 10.25 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് ഗേജ് ക്ലസ്റ്റർ, ഡ്യുവൽ സോൺ ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, പനോരമിക് സൺറൂഫ്, വെൻ്റിലേറ്റഡ്, പവർഡ് സീറ്റുകൾ എന്നിവ പോലുള്ള മോഡേൺ സന്നാഹങ്ങളും എസ്‌യുവിയിലുണ്ട്.

അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ശേഷം ഫ്രാഞ്ചൈസി ക്രിക്കറ്റില്‍ തുടരുന്ന ധോണി നിലവില്‍ സിട്രണിന്റെ ഇന്ത്യയിലെ ബ്രാന്‍ഡ് അംബാസഡര്‍ കൂടിയാണ്. വാഹനങ്ങളോടുള്ള കമ്പം തന്നെയാണ് ഈ റോളിലേക്ക് ക്രിക്കറ്ററെ പരിഗണിക്കാനുണ്ടായ കാരണവും. ബൈക്കുകളോടാണ് ഇഷ്ടം കൂടുതലെങ്കിലും ധോണിയുടെ ഗരാജിലെ കാറുകളും ലോകോത്തരമാണ്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.



Click it and Unblock the Notifications








