രാജ്യസ്നേഹിയാണെന്ന് വണ്ടി കാണുമ്പോഴേ അറിയാം, ഓപ്പറേഷൻ സിന്ദൂർ ഗ്രാഫിക്സുമായി ഥാർ റോക്സുടമ
പഹൽഗാമിൽ കാണിച്ച ക്രൂരതയ്ക്കും ഭീകരാക്രമണത്തിനും തക്ക മറുപടി ഇന്ത്യ പാക്കിസ്ഥാനിലും പാക്ക് അധിനിവേശ കശ്മീരിലുമായി കര, നാവിക, വ്യോമ സേനകൾ സംയുക്തമായി നടത്തിയ ദൗത്യം ഓപ്പറേഷൻ സിന്ദൂർ. തിരിച്ചടിക്കേണ്ടത് അപ്പോൾ തന്നെ ചെയ്തേക്കണം. ഭീകരരുടെ താവളം തകർത്തപ്പോൾ ഓരോ ഇന്ത്യാക്കാരനും കിട്ടിയ സാറ്റിസ്ഫാക്ഷൻ അത് പറഞ്ഞറിയിക്കാൻ കഴിയില്ല. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത് ഓപ്പറേഷൻ സിന്ദൂറിൻ്റെ ഗ്രാഫിക്സ് ചെയ്ത ഒരു മഹീന്ദ്ര ഥാർ റോക്സാണ്. വാഹനത്തിൻ്റെ മുന്നിലെയും പിന്നിലെയും ഡോറിലും വിൻഡോകളിലും ഈ ഗ്രാഫിക്‌സ് നിറഞ്ഞു നിൽക്കുകയാണ്. ഥാർ റോക്‌സിന്റെ പിന്നിലെ വിൻഡ്‌ഷീൽഡിൽ 'ഓപ്പറേഷൻ സിന്ദൂർ' എന്ന വാക്കുകൾ ഒട്ടിച്ചിരിക്കുന്നതും കാണാം.
കാര്യം ഇങ്ങനെയൊക്കെ ആണെങ്കിലും രാജ്യത്ത് ഇത്തരം ഗ്രാഫിക്സുകൾ വാഹനത്തിൽ പതിപ്പിക്കുന്നത് നിയമവിരുദ്ധമാണെന്ന് കൂടി ഓർമിപ്പിക്കുകയാണ്. നിയമപരമായി വാഹനത്തിൽ വരുത്താൻ സാധിക്കുന്ന രൂപമാറ്റങ്ങളും സ്റ്റിക്കറുകളും ഉണ്ട്. ഇപ്പോൾ ഥാർ റോക്സിൽ നടത്തിയിരിക്കുന്നത് ഗ്രാഫിക്സ് തീർച്ചയായും നിയമവിരുദ്ധമെന്നാണ് പറയാനുളളത്. ഉടമ അത് എത്രയും പെട്ടെന്ന് തന്നെ നീക്കം ചെയ്യേണ്ടി വരുമെന്നാണ് തോന്നുന്നത്.

ഥാർ റോക്സിൻ്റെ വിശേഷങ്ങളിലേക്ക് വന്നാൽ ഥാർ റോക്‌സ് എസ്‌യുവിക്ക് 2.0 ലിറ്റർ എംസ്റ്റാലിയൻ ടർബോ-പെട്രോൾ, 2.2 ലിറ്റർ എംഹോക്ക് ഡീസൽ എഞ്ചിൻ ഓപ്ഷനുകളാണുള്ളത്. മാനുവൽ ഗിയർബോക്‌സിനൊപ്പം പെട്രോൾ വേരിയന്റുകൾ 162 bhp പവറിൽ പരമാവധി 330 Nm torque വരെ ഉത്പാദിക്കാൻ ശേഷിയുള്ളതാണെന്ന് മഹീന്ദ്ര പറയുന്നു.
മറുവശത്ത് പെട്രോൾ ഓട്ടോമാറ്റിക്കിൽ പവർ ഡെലിവറി കൂടുതലാണ്. 177 bhp പവറിൽ പരമാവധി 380 Nm torque വരെ നൽകാൻ ഥാർ 5-ഡോർ പെട്രോൾ ഓട്ടോമാറ്റിക്കിനാവും. എസ്‌യുവിയുടെ ഡീസൽ 4x4 മാനുവൽ വേരിയൻ്റുകളിൽ എഞ്ചിന് 150 bhp കരുത്തിൽ 330 Nm torque വരെ ഉത്പാദിപ്പിക്കാനാവും. അതേസമയം 4X4 ഓട്ടോമാറ്റിക് മോഡലുകൾ 172 bhp പവറിൽ പരമാവധി 370 Nm torque വരെ നൽകാനാവുന്ന വിധത്തിലാണ് ട്യൂൺ ചെയ്‌തിരിക്കുന്നത്.

അടുത്തിടെ എയറോഡൈനാമിക് വൈപ്പറുകൾ, കീലെസ് എൻട്രി, സ്ലൈഡിംഗ് പാസഞ്ചർ സൈഡ് ഫ്രണ്ട് ആംറെസ്റ്റ് എന്നീ ഫീച്ചറുകൾ അവതരിപ്പിച്ചുകൊണ്ട് മഹീന്ദ്ര ഥാർ റോക്‌സിനിറെ 2025 മോഡൽ വിപണിയിൽ അവതരിപ്പിച്ചിരുന്നു. 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ, 10.25 ഇഞ്ച് ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേ, 9-സ്പീക്കർ ഹാർമൻ കാർഡൺ സൗണ്ട് സിസ്റ്റം, പനോരമിക് സൺറൂഫ്, വയർലെസ് ഫോൺ ചാർജർ എന്നിവ പഴയതു പോലെ തന്നെ എസ്‌യുവിയിൽ ലഭിക്കും.
കൂടാതെ 6-വേ പവർ അഡ്ജസ്റ്റ് ചെയ്യാവുന്ന ഡ്രൈവർ സീറ്റ്, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, റിയർ വെന്റുകളുള്ള ഓട്ടോ എസി, കൂൾഡ് ഗ്ലൗബോക്സ്, ഓട്ടോമാറ്റിക് ഹെഡ്‌ലൈറ്റുകൾ, വൈപ്പറുകൾ, ഇന്റലിടേൺ ടൈറ്റ് ടേൺ ഫീച്ചർ തുടങ്ങിയ ആധുനിക ഫീച്ചറുകളും ഥാർ 5-ഡോറിലെ പ്രധാന ഫീച്ചറുകളാണ്. സ്റ്റാൻഡേർഡായി 6 എയർബാഗുകൾ, 360-ഡിഗ്രി ക്യാമറ, ഓട്ടോ ഹോൾഡ് ഫംഗ്ഷനോടുകൂടിയ ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്ക്, എല്ലാ വീലുകളിലും ഡിസ്ക് ബ്രേക്കുകൾ, TPMS എന്നിവയും സ്റ്റാൻഡേർഡായി വാഹനത്തിൽ ഒരുക്കിയിട്ടുണ്ട്.
മഹീന്ദ്ര ഥാർ റോക്‌സിനുണ്ടായിരുന്ന ചില കുറവുകൾ 2025 മോഡൽ ഇയർ പുറത്തിറക്കിക്കൊണ്ട് കമ്പനി അടുത്തിടെ പരിഹരിക്കുകയും ചെയ്‌തിരുന്നു. എന്നാൽ ഇപ്പോഴിതാ സർപ്രൈസായി എസ്‌യുവിയിലേക്ക് പുത്തനൊരു ഫീച്ചർ കൂട്ടിച്ചേർത്തിരിക്കുയാണ് മഹീന്ദ്ര ആൻഡ് മഹീന്ദ്ര. അതും ഈയൊരു സവിശേഷത ലഭിക്കുന്ന ലോകത്തിലെ തന്നെ ആദ്യത്തെ എസ്‌യുവിയാണ് ഥാർ റോക്‌സ് എന്നത് ആരേയും അമ്പരപ്പിക്കുന്ന കാര്യമാണ്.
ഹാർമൻ കാർഡൺ 9-സ്പീക്കർ സൗണ്ട് സിസ്റ്റത്തോടുകൂടിയ ഡോൾബി അറ്റ്‌മോസ് ഫീച്ചറാണ് മഹീന്ദ്ര ഥാർ റോക്‌സിനൊപ്പം ചേർത്തിരിക്കുന്നത്. മ്യൂസിക് സ്ട്രീമിംഗ് ആപ്ലിക്കേഷനുള്ള സർപ്പോർട്ടും എസ്‌യുവിയിൽ ഇപ്പോൾ ലഭ്യമാണ്. ഡോൾബി അറ്റ്‌മോസ് സപ്പോർട്ട് സംയോജിപ്പിച്ച് ക്യാബിനിലേക്ക് നേരിട്ട് ബേക്ക് ചെയ്‌ത 4-ചാനൽ സ്പേഷ്യൽ ഓഡിയോ വാഗ്ദാനം ചെയ്യുന്ന ആദ്യത്തെ എസ്‌യുവിയായി ഇതോടെ ഥാർ മാറി.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








