ചെളിയിൽ താഴ്ന്ന വണ്ടികൾക്ക് ഇനി റോക്സ് രക്ഷകനാകും, സ്കോർപിയോയെ വലിച്ചു കയറ്റുന്ന വീഡിയോ വൈറൽ

മഹീന്ദ്ര തങ്ങളുടെ ഏറ്റവും വലിയ തുറുപ്പ്ചീട്ടായ റോക്സിനെ വിപണിയിലേക്ക് എത്തിച്ചപ്പോഴേക്കും വലിയ ബുക്കിങ്ങാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ത്രീ ഡോർ ഥാർ പല വാഹനങ്ങളുടെ ചെളിയിൽ നിന്നും മഞ്ഞിൽ നിന്നും രക്ഷപ്പെടുത്തുന്ന വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലാകുക പതിവായിരുന്നു. എന്തായാലും പുതിയ ഫൈവ് ഡോർ ഥാർ റോക്സും ഈ കാര്യത്തിൽ പിന്നോട്ടല്ല എന്ന കാര്യത്തിൽ ഒരു സംശയവുമില്ല. ഇത്തരത്തിലുള്ള ഒരു വീഡിയോ മോട്ടോർക്രേസ് തങ്ങളുടെ യൂട്യൂബ് ചാനലിൽ ഷെയർ ചെയ്തിട്ടുണ്ട്. ഈ വീഡിയോയിൽ, മഹാരാഷ്ട്രയിലെവിടെയോ ഒരു ഡീലർ സ്റ്റോക്ക്യാർഡാണ് കാണിക്കുന്നത്. കനത്ത മഴ കാരണം, ഉപരിതലം അങ്ങേയറ്റം വഴുക്കലായത് കൊണ്ട് മഹീന്ദ്രയിൽ നിന്നുള്ള 2WD എസ്‌യുവികൾ പുറത്തുവരാൻ പ്രയാസമാണ്.

ഒടുവിൽ ഒരു മഹീന്ദ്ര ഥാർ റോക്സ് 4×4 കൊണ്ടുവരേണ്ടി വന്നു. സ്‌കോർപിയോ ക്ലാസിക്കിനെ രക്ഷിക്കാനെത്തിയ മഹീന്ദ്ര സ്‌കോർപിയോയെയാണ് എസ്‌യുവിയെയാണ് ആദ്യം പുറത്തെടുത്തത്. റിക്കവറി വാഹനത്തിൻ്റെ ടയർ പൊട്ടിയതിനാൽ ഥാർ റോക്‌സ് പുറത്തെടുത്തു. 2WD മോഡിൽ എസ്‌യുവി പുറത്തെടുക്കാൻ ജീവനക്കാർ ആദ്യം ശ്രമിച്ചെങ്കിലും വഴുവഴുപ്പുള്ള പ്രതലം കാര്യങ്ങൾ ബുദ്ധിമുട്ടാക്കിയിരുന്നു.

ഇതിനുശേഷം, ഡ്രൈവർ ഥാർ റോക്‌സിൽ 4 എച്ച് ഓപ്ഷനിലേക്ക് ഇടുകയും എസ്‌യുവി സ്കോർപിയോ പുറത്തെടുക്കുകയും ചെയ്തു. ഇതിനുശേഷം, Roxx ഒരു പുതിയ സ്കോർപ്പിയോ ക്ലാസിക്കുമായി ബന്ധിപ്പിച്ചു. ആ വാഹനത്തേയും പുറത്തെത്തിച്ചു. 5 ഡോര്‍ പതിപ്പ് പുറത്തിറങ്ങിയെങ്കിലും ഇതിന്റെ കൂടെ തന്നെ 3-ഡോര്‍ ഥാറിന്റെ വില്‍പ്പന തുടരും. ഈ എസ്‌യുവി ബുക്ക് ചെയ്യുന്നതിനുള്ള ടോക്കണ്‍ തുക 21,000 രൂപയാണ് നിശ്ചയിച്ചിരിക്കുന്നത്.

ഇന്ത്യയിലെ തെരഞ്ഞെടുക്കപ്പെട്ട ചില മഹീന്ദ്ര ഡീലര്‍മാര്‍ റോകസിന്റെ എല്ലാ വേരിയന്റുകളുടെയും ബുക്കിംഗ് അനൗദ്യോഗികമായി സ്വീകരിച്ച് തുടങ്ങിയിട്ടുണ്ട്. MX1, MX3, MX5, AX3L, AX5L, AX7L എന്നീ വേരിയന്റുകളില്‍ ഥാര്‍ റോക്‌സ് ലഭ്യമാണ്. ബേസ് വേരിയന്റിന്റെ വില 12.99 ലക്ഷം രൂപയാണ്. ഓഫ്-റോഡ് യാത്രകള്‍ക്കായി 4x4 ഡ്രൈവ് സിസ്റ്റം സജ്ജീകരിച്ച ഥാര്‍ റോക്സ് വേരിയന്റുകളുടെ വില 18.79 ലക്ഷം രൂപ മുതല്‍ ആരംഭിക്കുന്നു.

ടോപ് സ്‌പെക് വേരിയന്റിന് 22.49 ലക്ഷം രൂപയാണ് മുടക്കേണ്ടി വരിക. എക്‌സ്‌ഷോറൂം വിലകളാണിത്. 2.0-ലിറ്റര്‍ ടര്‍ബോ, ഇന്‍ലൈന്‍-4-സിലിണ്ടര്‍ പെട്രോള്‍ എഞ്ചിന്‍ അല്ലെങ്കില്‍ 2.2-ലിറ്റര്‍ ടര്‍ബോ, ഇന്‍ലൈന്‍-4-സിലിണ്ടര്‍ ഡീസല്‍ എന്നിവയില്‍ ഒരു എഞ്ചിന്‍ ഓപ്ഷന്‍ തെരഞ്ഞെടുക്കാം. ഥാര്‍ 3 ഡോര്‍, സ്‌കോര്‍പിയോ N എന്നിവയില്‍ കാണപ്പെടുന്ന അതേ എഞ്ചിനുകളാണ് റോക്‌സിനും തുടിപ്പേകാന്‍ എത്തുന്നത്.

എന്നാല്‍ ഇവ വ്യത്യസ്തമായ ട്യൂണ്‍ സ്‌റ്റേറ്റുകളാണ് ഓഫര്‍ ചെയ്യുക. 6-സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 6-സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഓപ്ഷനുകള്‍ ലഭ്യമാണ്. അതേസമയം 4X4 സാങ്കേതികവിദ്യ ഡീസലിന് മാത്രമേ ലഭ്യമാകൂ. അധികമായി രണ്ട് ഡോറുകള്‍ കൂടി ചേര്‍ന്നതോടെ ഥാര്‍ റോക്‌സിന്റെ വീല്‍ബേസ് അളവ് കൂടിയിട്ടുണ്ട്. അതുകൊണ്ട് തന്നെ പ്രായോഗിക പ്രശ്‌നങ്ങള്‍ പരിഹരിച്ച് ഥാര്‍ റോക്‌സ് വിശാലമായ അകത്തളവുമായാണ് എത്തുന്നത്.

ആഡംബര ലുക്കിലുള്ള ഇന്റീരിയറിന് പുറമെ അധിക ഭാരം ഉള്‍ക്കൊള്ളുന്നതിനും സുഗമമായ യാത്ര സമ്മാനിക്കുന്നതിനുമായി എസ്‌യുവിയുടെ സസ്‌പെന്‍ഷന്‍ സജ്ജീകരണവും ട്യൂണ്‍ ചെയ്തിട്ടുണ്ട്. വാഹനത്തിന്റെ നീളവും ഡോറുകളുടെ എണ്ണവും കൂട്ടിയിട്ടുണ്ടെങ്കിലും സാധാരണ പോലെ ഇതൊരു 5 സീറ്റര്‍ എസ്‌യുവിയാണ്. ഇതില്‍ ഇപ്പോള്‍ 5 പേര്‍ക്ക് സുഖമായി സഞ്ചരിക്കാം. മഹീന്ദ്ര ഥാര്‍ റോക്സിന് 644 ലിറ്റര്‍ ബൂട്ട് സ്പേസ് ഉണ്ട്, അതായത് ഒരു മുതിര്‍ന്നയാള്‍ ഇതിനുള്ളില്‍ ഉള്‍ക്കൊള്ളും.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Monday, October 7, 2024, 17:49 [IST]
English summary
Mahindra thar roxx pulled out a stuck mahindra scorpio classic video goes viral
കൂടുതല്‍... #auto news
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X