കസ്റ്റമൈസ് ചെയ്യുംന്തോറും റോക്സിന് ഭംഗി കൂടുവാണോ, വൈറൽ വീഡിയോ കണ്ടോ

എസ്‌യുവികളിൽ ഇപ്പോൾ ആരാണ് രാജാവായി നിൽക്കുന്നതെന്ന് ചോദിച്ചാൽ അതിനുത്തരം ഒന്നേയുളള അത് മഹീന്ദ് ഥാർ റോക്സാണ്. ഈ എസ്‌യുവിക്ക് വേണ്ടി ആരാഘകർ ക്യൂ നിൽക്കുകയാണ്. ഥാർ ഫൈവ് ഡോർ സ്വന്തമാക്കിയവർ ഇതിനോടകം തന്നെ വാഹനത്തിൽ ചെറുതും വലുതുമായ കസ്റ്റമൈസേഷനുകൾ നടത്താൻരംഭിച്ചിട്ടുണ്ട്. അതിൻ്റെ നിരവധി വീഡിയോകൾ സോഷ്യൽ മീഡിയയിലും ഇൻ്റർനെറ്റിലും വൈറലാണ്. അത്തരത്തിൽ വളരെ മികച്ച രീതിയിൽ കസ്റ്റമൈസേഷൻ നടത്തിയ ഒരു ഥാറിൻ്റെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. മുസാഫിർ അക്കാ ജോഷിയെന്ന വ്യക്തിയാണ് യുട്യൂബിൽ വീഡിയോ പങ്കുവച്ചിരിക്കുന്നത്.

വാഹനത്തിൻ്റെ മുൻവശത്ത് നിന്ന് തുടങ്ങിയാൽ പുതിയ ഒരു മെറ്റൽ ബംബറാണ് ഘടിപ്പിച്ചിരിക്കുന്നത്. അതോടൊപ്പം തന്നെ ഇതിന് ഒരു ബുൾ ബാറും ഒരു വിഞ്ച് ചേർക്കാനുള്ള സ്ഥലവും നൽകിയിട്ടുണ്ട്. കൂടാതെ, ഈ ബമ്പറിന് ആഫ്റ്റർ മാർക്കറ്റ് പ്രൊജക്ടർ ഫോഗ് ലൈറ്റുകൾ ചേർക്കുന്നതിനുള്ള സ്ലോട്ടുകളും ഉണ്ടെന്ന് വീഡിയോയിൽ പറയുന്നത് കേൾക്കാം, സൈഡ് പ്രൊഫൈലിലേക്ക് നോക്കിയാൽ വളരെ ഭംഗിയുളള ഒരു അലോയ് വീലാണ് ചേർത്തിരിക്കുന്നത്.

പിൻഭാഗത്തേക്ക് നോക്കിയാൽ സ്പെയർ വീൽ ഒഴികെ, പിന്നിൽ വലിയ മാറ്റമൊന്നും വരുത്തിയിട്ടില്ലെന്ന് ഉടമ എടുത്തുകാണിക്കുന്നുണ്ട്, ഫാക്ടറി റിവേഴ്സ് ക്യാമറയും നിലനിർത്തിയിട്ടുണ്ടെന്നും അതിനൊപ്പം ത്നെ ഒരു 360 ക്യാമറ കൂടി ചേർക്കാനാണ് പദ്ധതിയെന്നും ഉടമ പറയുന്ന് കേൾക്കാം.ഇൻ്റീരിയർ പൂർണ്ണമായും പെയിൻ്റ് ചെയ്തിട്ടുളളതും നിരവധി ഭാഗങ്ങൾ ഹൈഡ്രോ-ഡിപ്പ് ചെയ്തിട്ടുണ്ടെന്നും മനസിലാകും

6 പ്രധാന ട്രിമ്മുകളിലും 18 വേരിയന്റുകളിലുമായി മഹീന്ദ്ര ഥാര്‍ റോക്‌സ് വാങ്ങാം. സ്റ്റെല്‍ത്ത് ബ്ലാക്ക്, ടാംഗോ റെഡ്, എവറസ്റ്റ് വൈറ്റ്, ഡീപ് ഫോറസ്റ്റ്, നെബുല ബ്ലൂ, ബാറ്റില്‍ഷിപ്പ് ഗ്രേ, ബേണ്‍ സിന്ന എന്നീ 7 എക്സ്റ്റീരിയര്‍ കളര്‍ ഓപ്ഷനുകളില്‍ ഒന്ന് തെരഞ്ഞെടുക്കാം. റോക്‌സിന്റെ 4×4 വേരിയന്റുകള്‍ ഐവറി, മോക്ക ബ്രൗണ്‍ എന്നീ ഇന്റീരിയര്‍ കളര്‍ ഓപ്ഷനുകളില്‍ ലഭ്യമാകും.

എന്നാല്‍ ബ്രൗണ്‍ ഇന്റീരിയറിന്റെ ഡെലിവറി 2025 ജനുവരിയില്‍ മാത്രമേ തുടങ്ങൂ. എന്നാല്‍ രാജ്യത്തെ ചില ആഫ്റ്റര്‍ മാര്‍ക്കറ്റ് വര്‍ക്ക്‌ഷോപ്പുകള്‍ ഇതിനകം തന്നെ മൊക്ക ബ്രൗണ്‍ ഇന്റീരിയറുകള്‍ ഫിറ്റ് ചെയ്ത് കൊടുക്കാന്‍ തുടങ്ങിയിട്ടുണ്ട്. 3 ഡോര്‍ ഥാറിനെ അപേക്ഷിച്ച് റോക്‌സിന് വലിപ്പം കൂടുതലാണ്. ഇതിന് '6-പാക്ക്' ഗ്രില്‍, പുതിയ വീലുകള്‍, എല്‍ഇഡി ഡിആര്‍എല്ലുകള്‍, പില്ലര്‍ മൗണ്ടഡ് റിയര്‍ ഡോര്‍ ഹാന്‍ഡിലുകള്‍ തുടങ്ങിയ സവിശേഷതകള്‍ ലഭിക്കുന്നു.

ഡിജിറ്റല്‍ ഡ്രൈവര്‍ ഡിസ്‌പ്ലേയ്ക്കും ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റത്തിനുമായി ഇരട്ട 10.25 ഇഞ്ച് ഡിസ്‌പ്ലേകള്‍, വയര്‍ലെസ് ആപ്പിള്‍ കാര്‍പ്ലേയും ആന്‍ഡ്രോയിഡ് ഓട്ടോയും, റിയര്‍ എസി വെന്റുകളുള്ള ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകള്‍, ഹാര്‍മോണ്‍ കാര്‍ഡണ്‍ ഓഡിയോ സിസ്റ്റം, വയര്‍ലെസ് ഫോണ്‍ ചാര്‍ജര്‍, പുഷ്-ബട്ടണ്‍ സ്റ്റാര്‍ട്ട്/സ്റ്റോപ്പ് എന്നീ നൂതന ഫീച്ചറുകള്‍ കാറില്‍ വരുന്നു. സിംഗിള്‍ പേന്‍, പനോരമിക് സണ്‍റൂഫുകളും കാറില്‍ ഓഫര്‍ ചെയ്യുന്നു.

സ്റ്റാന്‍ഡേര്‍ഡായി ആറ് എയര്‍ബാഗുകള്‍, 360-ഡിഗ്രി ക്യാമറ, ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം (TPMS), ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍ (ESC), ലെയ്ന്‍ കീപ്പ് അസിസ്റ്റും ക്രൂയിസ് കണ്‍ട്രോളുമടങ്ങുന്ന ലെവല്‍ 2 ADAS (അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റങ്ങള്‍) തുടങ്ങിയ സേഫ്റ്റി ഫീച്ചറുകളും റോക്സില്‍ വരുന്നുണ്ട്.

ബേസ് പെട്രോള്‍ വേരിയന്റിന് 12.99 ലക്ഷം രൂപയും എന്‍ട്രി ലെവല്‍ ഡീസലിന് 13.99 ലക്ഷം രൂപയിലുമാണ് വില ആരംഭിക്കുന്നത്. ടോപ്പ് എന്‍ഡ് 4WD വേരിയന്റിന് 22.49 ലക്ഷം രൂപയാണ് വില. എക്സ്ഷോറൂം വിലകളാണിത്. ഫോഴ്‌സ് ഗൂര്‍ഖ, മാരുതി സുസുക്കി ജിംനി എന്നീ 5 ഡോര്‍ എസ്യുവികള്‍ കൂടാതെ രാജ്യത്തെ ജനപ്രിയ മിഡ്‌സൈസ് എസ്‌യുവികളുമായും റോക്‌സ് ഏറ്റുമുട്ടുന്നു.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Tuesday, November 12, 2024, 14:30 [IST]
English summary
Mahindra thar roxx with modified exterior and interior video goes viral
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X