കാറുകൾ ഒഴുകി നടക്കുന്ന ഞെട്ടിക്കുന്ന കാഴ്ചയുമായി ദില്ലി, 750 കോടി മുടക്കിയ ടണലിൽ വെളളം കയറി
മഴ പെയ്താൽ പിന്നെ അത് നിർത്താൻ സ്വിച്ച് ഇല്ലാത്തത് കൊണ്ട് തന്നെ മഴയുടെ ഇഷ്ടം പോലെ അങ്ങ് പെയ്തിട്ട് പോകുന്നതാണല്ലോ പതിവ്. എന്നാൽ വെള്ളപ്പൊക്കവും ദുരിതവുമാണ് മഴക്കാലത്ത് നേരിടുന്ന ഏറ്റവും വലിയ പ്രശ്നങ്ങൾ. കഴിഞ്ഞ രണ്ടു ദിവസമായി ഡൽഹിയിലും സമീപ പ്രദേശങ്ങളിലും നല്ല തോതിൽ മഴ പെയ്യുന്നുണ്ട്. മഴ ജനങ്ങളുടെ ദൈനംദിന ജീവിതത്തെ സാരമായി ബാധിച്ചിട്ടുണ്ട്. ഞെട്ടിക്കുന്ന വീഡിയോകലും ചിത്രങ്ങളും പുറത്ത് വന്നിരിക്കുകയാണ്. പല വാഹനങ്ങളും വെളളത്തിൽ ഒഴുകി നടക്കുകയാണ്. അടുത്ത അറിയിപ്പ് ഉണ്ടാകുന്നത് വരെ പ്രഗതി മൈതാൻ തുരങ്കത്തിൽ വാഹന ഗതാഗതം നിയന്ത്രിച്ചതായി സമീപകാല റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. വെള്ളക്കെട്ടുള്ള അടിപ്പാതകളിൽ ആളുകൾ കുടുങ്ങിയ സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്.
ഡൽഹിയിലെ വസന്ത് കുഞ്ച്, ഗ്രീൻ പാർക്ക്, എയിംസ് എന്നിവിടങ്ങളിലെ റെസിഡൻഷ്യൽ കോളനികളിൽ നിന്നുള്ളതാണ് ചിത്രങ്ങൾ. ഓടകളിലെ മാലിന്യം നീക്കം ചെയ്യലും മഴക്കാലത്തിനായുള്ള ഒരുക്കങ്ങളും കൃത്യമായി നടത്താത്തതാണ് വെള്ളക്കെട്ടിന് കാരണമായത്. മഹീന്ദ്ര ഥാർ, എംജി ഹെക്ടർ തുടങ്ങിയ കാറുകൾ പൂർണമായും വെള്ളത്തിൽ മുങ്ങിയത് നമുക്ക് വ്യക്തമായി വീഡിയോയിൽ കാണാം.

തലസ്ഥാനത്തിൻ്റെ മിക്ക ഭാഗങ്ങളിലും മഴവെള്ളം ഒഴുകിപ്പോകുന്ന ഓടകൾ പ്ലാസ്റ്റിക്കും മാലിന്യവും കൊണ്ട് അടഞ്ഞുകിടക്കുന്നത് പ്രശ്‌നത്തിന് കാരണമാകുന്നു. ഡൽഹിയിലെ മിൻ്റോ റോഡിൽ ട്രക്ക് ഉൾപ്പെടെ ഒന്നിലധികം വാഹനങ്ങൾ പൂർണമായും വെള്ളത്തിനടിയിലാണ്. എല്ലാ വർഷവും മഴക്കാലത്ത് ഇത്തരം കാഴ്ചകൾ നമ്മൾ കാണാറുണ്ട്. എന്നിട്ടും, ഈ പ്രശ്നം ഒഴിവാക്കാൻ ആവശ്യമായ നടപടികളോ മുൻകരുതലുകളോ എടുക്കുന്നതിൽ അധികൃതർ തുടർച്ചയായി പരാജയപ്പെടുന്നു. കനത്ത മഴയെ തുടർന്ന് ഡൽഹി വിമാനത്താവളത്തിലെ ഡൊമസ്റ്റിക് ടെർമിനൽ 1-ൻ്റെ മേൽക്കൂര തകർന്നുവീണിരുന്നു.
ഇന്ത്യൻ കാലാവസ്ഥാ വകുപ്പിൻ്റെ (ഐഎംഡി) കണക്കനുസരിച്ച്, 88 വർഷങ്ങൾക്ക് ശേഷമാണ് ദില്ലിയിൽ ഇത്രയും കനത്ത മഴയുണ്ടാകുന്നത്. കഴിഞ്ഞ 24 മണിക്കൂറിൽ 224 മില്ലിമീറ്റർ മഴയാണ് ഡൽഹിയിൽ പെയ്തത്. മഴക്കാലത്ത് നിങ്ങൾ വാഹനവുമായി പുറത്തേക്കിറങ്ങുമ്പോൾ വളരെയധികം ശ്രദ്ധിക്കുക. നിങ്ങൾ വാഹനത്തിൽ ഇരിക്കുകയോ ഓടിച്ചു കൊണ്ട് പോകുമ്പോഴോ ആണ് വെള്ളപ്പൊക്കം വരികയോ പ്രളയം സംഭവിക്കുകയോ ചെയ്യുന്നതെങ്കിൽ ആദ്യം നിങ്ങളുടെ സുരക്ഷയ്ക്ക് മുൻഗണന കൊടുക്കാൻ ശ്രദ്ധിക്കുക.

കാർ സുരക്ഷിതമായി ഒരു സ്ഥലത്തേക്ക് മാറ്റിയതിന് ശേഷം ഉയരം കൂടുയ പ്രദേശത്തേക്ക് കയറി നിൽക്കാൻ ശ്രദ്ധിക്കുക. അല്ലെങ്കിൽ പെട്ടെന്ന് വാഹനത്തിനുളളിലേക്ക് വെള്ളം കയറിയാൽ ഡോറുകൾ ജാം ആകുകയും വാഹനത്തിൽ കൂടുങ്ങിപോകുകയും ചെയ്യാനുളള സാധ്യതയുണ്ട്. നിങ്ങൾ താമസിക്കുന്ന പ്രദേശത്തേക്ക് പെട്ടെന്ന് വെളളം ഇരച്ചുകയറുകയോ വാഹനം മാറ്റാനുളള സാവകാശം നിങ്ങൾക്ക് ലഭിക്കുകയോ ചെയ്തില്ലെങ്കിൽ എത്രയും പെട്ടെന്ന് വാഹനത്തിൻ്റെ ബാറ്ററി വിച്ഛേദിക്കാൻ ശ്രദ്ധിക്കുക. അതുവഴി കാറിൽ ഷോർട്ട് സർക്യൂട്ട് ഉണ്ടാകാനുളള സാധ്യത ഒഴിവാക്കാം.
നിങ്ങളുടെ വാഹനം മുഴുവനായി മുങ്ങി പോയിട്ടില്ലെങ്കിൽ നിങ്ങളുടെ വാഹനം എത്രയും പെട്ടെന്ന് നന്നാക്കാൻ ഈ വഴി ഉപകരിക്കും. അത് പോലെ തന്നെ വാഹനം വെള്ളം കയറിയ സമയത്ത് സ്റ്റാർട്ട് ചെയ്യാൻ മുതിരരുത്. സുരക്ഷ മുന്‍നിര്‍ത്തി അപരിചിതമായ റോഡുകള്‍ ഒഴിവാക്കി പരിചയമുള്ള റോഡുകളിലൂടെയാക്കണം യാത്ര. വെള്ളം കയറിയാല്‍ റോഡിന്റെ യഥാര്‍ത്ഥ അവസ്ഥ നമുക്ക് മനസ്സിലാക്കാന്‍ സാധിക്കില്ല. സമുദ്രനിരപ്പില്‍ നിന്ന് താഴ്ന്ന പ്രദേശത്ത് കൂടിയുള്ള അപരിചിതമായ റോഡുകളിലൂടെ പോയാല്‍ എഞ്ചിനിലും എന്തിനേറെ പറയുന്നു ഇന്റീരിയറിലടക്കം വെള്ളം കയറിയേക്കാം.

എഞ്ചിന്‍ ഇന്‍ലെറ്റ് എയര്‍ ട്യൂബിലൂടെ വെള്ളം പ്രവേശിച്ചാല്‍ എഞ്ചിന് ശാശ്വതമായി കേടുപാടുകള്‍ സംഭവിക്കും, അങ്ങനെ കാര്‍ സ്റ്റാര്‍ട്ട് ചെയ്യാനാകാത്തതോ മന്ദഗതിയിലോ ആക്കുന്നു. ഇടിമിന്നലില്‍, വെള്ളത്തിലൂടെ ഒഴുകുന്ന കാറുകള്‍ എളുപ്പത്തില്‍ തീപിടുത്തത്തിന് കാരണമാകും. ഇത് എഞ്ചിന്‍ സ്‌ക്രാപ്പിംഗിലേക്കും നയിച്ചേക്കാം. നിങ്ങളുടെ വാഹനത്തിൻ്റെ ടയറിന്റെ പകുതിയേക്കാൾ പൊക്കത്തിൽ വെള്ളമുണ്ടെന്ന് കണ്ടാൽ വണ്ടി നിർത്തുക.
കാരണം സാധാരണയായി, എക്‌സ്‌ഹോസ്റ്റ് സിസ്റ്റം ടയറിന്റെ പകുതി ഉയരത്തിന് സമാന്തരമായിട്ടാണ് സ്ഥാപിച്ചിരിക്കുന്നത്. എക്‌സ്‌ഹോസ്റ്റ് സിസ്റ്റത്തിലേക്ക് വെള്ളം ഒഴുകാനുള്ള സാധ്യത സൃഷ്ടിക്കുകയും, കാറിന് കേടുപാടുകൾ വരികയും ചെയ്യും. മഴക്കാലത്ത് ഇതുപോലെയുളള പല കാര്യങ്ങൾ ശ്രദ്ധിച്ചാൽ മാത്രമേ നിങ്ങളുടെ വാഹനം സുരക്ഷിതമാക്കാൻ കഴിയു. നിങ്ങൾക്ക് ഇതു പോലെയുളള അനുഭവങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ടെങ്കിൽ തീർച്ചയായും കമൻ്റ് ബോക്സിൽ രേഖപ്പെടുത്താൻ മറക്കരുതേ.


Click it and Unblock the Notifications








