ഉയരങ്ങൾ താണ്ടാൻ ഇന്ത്യയിലിനി മഹീന്ദ്രയും!!
മഹീന്ദ്ര എന്ന പേര് കേള്‍ക്കുമ്പോള്‍ ആദ്യം ഓര്‍മ വരിക ജീപ്പ്, കാർ എന്നൊക്കെയായിരിക്കും. ഇന്ത്യയുടെ പരുക്കന്‍ ഗ്രാമവീഥികളില്‍ മുരള്‍ച്ചയോടെ കടന്നു പോയിരുന്ന ജീപ്പ് എന്ന പൗരുഷം ഏതൊരാളുടെ മനസ്സിലും മായാത്ത മുദ്രകള്‍ പതിച്ചിട്ടുണ്ടായിരിക്കും. ഇന്നും ജീപ്പ് ഒരു പ്രിയവാഹനം തന്നെയാണ് നമുക്ക്. എന്നാൽ മഹീന്ദ്രയുടെ സാന്നിധ്യമിന്ന് റോഡിൽ മാത്രമല്ല ആകാശത്തും എത്തിയിരിക്കുന്നു.
വിമാന സാങ്കേതികതയിലേക്ക് ഇടക്കാലത്ത് കടന്നുകയറിയ മഹീന്ദ്ര ആദ്യമായി വികസിപ്പിച്ചെടുത്ത വിമാനമായിരുന്നു ജിഎ 10 ടര്‍ബോ പോപ് എയര്‍ക്രാഫ്റ്റ്. മഹീന്ദ്രയുടെ ആസ്ത്രേലിയന്‍ സബ്സിഡിയറിയായ മഹീന്ദ്ര ജിപ്സ്എയ്റോ എന്ന കമ്പനിയാണ് വിമാനം വികസിപ്പിച്ചത്. ഇന്ത്യയിൽ കാറുകൾക്ക് പുറമെ വിമാനം വില്ക്കുവാനുള്ള പദ്ധതിയുമായി എത്തിയിരിക്കുകയാണ് മഹീന്ദ്ര.

ആസ്ട്രേലിയയിൽ വികസിപ്പിച്ചിട്ടുള്ള വിമാനങ്ങളുമായാണ് ഇന്ത്യയിലെത്തുന്നത്. ഉദ്ദേശിച്ച നിലയിൽ വില്പന സാധ്യമാക്കാൻ കഴിഞ്ഞാൽ ഇന്ത്യയിൽ തന്നെ നിർമാണവും നടത്താനുള്ള പദ്ധതിയിലാണ് മഹീന്ദ്ര.

ഇന്ത്യയിൽ വില്പന നേടിക്കഴിഞ്ഞാൽ നിർമാണവും ആരംഭിക്കുമെന്ന വാർത്ത മഹീന്ദ്ര എയറോസ്പേസ് പ്രൈവറ്റ് ലിമിറ്റഡ് ചെയർമാനാണ് സി.പി.ശുക്ലയാണ് പുറത്ത് വിട്ടത്.

ഇതിനകം തന്നെ വിമാനത്തിന്റെ പാർട്സുകൾ ബാംഗ്ലൂരിൽ നിർമ്മിച്ച് മെൽബണിലേക്ക് കയറ്റുമതിയും ചെയ്യുന്നുണ്ട്.

2008ലായിരുന്നു ഗ്രിപ്സ്എയ്റോ എന്ന ആസ്ട്രേലിയൻ വിമാന കമ്പനിയെ മഹീന്ദ്ര ഏറ്റെടുക്കുന്നത്. ഈ കമ്പനിയുടെ സഹായത്തോടെ ആസ്ത്രേലിയയിൽ ഇന്ന് 8 സീറ്റർ വിമാനങ്ങളുടെ നിർമാണവും നടത്തി വരുന്നു.

എന്നാലിതുവരെ ഒറ്റ പൈലറ്റിനിരിക്കുന്ന വിധത്തിലാണ് മഹീന്ദ്രയുടെ വിമാനങ്ങൾ നിർമിച്ചിട്ടുള്ളത്. 1500കിലോഗ്രാമിന് മുകളിലുള്ള വിമാനങ്ങൾക്ക് രണ്ട് പൈലറ്റുമാർക്കിരിക്കാനുള്ള സ്ഥലം കൂടി വേണമെന്ന നിലപാടിലാണ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ.

അതിനാൽ ഇന്ത്യയിൽ വിമാനങ്ങൾ വില്ക്കപ്പെടുമ്പോൾ കോക്പിറ്റ് അടക്കം വിമാനം പുനർ നിർമിക്കേണ്ടതായിട്ടുണ്ട്. പത്ത് സീറ്റുകൾ ഉള്ള എയർവാൻ 10 എന്ന വിമാനം കൂടി നിർമിക്കാനുള്ള ഒരുക്കത്തിലാണ് മഹീന്ദ്ര.

നിലവിൽ എയർവാൻ 8 എന്ന പേരിൽ ഒറ്റ എൻജിനുള്ള എയർക്രാഫ്റ്റാണ് മഹീന്ദ്ര ഉപയോഗിച്ച് വരുന്നത്. ഇന്ത്യയിൽ രണ്ട് എൻജിനുകളുള്ള വിമാനങ്ങളാണ് ഡൊമസ്റ്റിക് സർവീസ് നടത്തുന്നത് എന്നതിനാൽ മഹീന്ദ്രയ്ക്ക് ഇതും പരിഗണിക്കേണ്ടതായിട്ടുണ്ട്.

ജാഗ്രത ഇന്ത്യയിൽ ട്രാഫിക് നിരീക്ഷിക്കാൻ ഡ്രോണുകൾ എത്തി
3.2കി.മി മാത്രം ഓടിയ ലോട്ടസിന്റെ വൈചിത്രമേറിയ ബൈക്ക് ലേലത്തിന്


Click it and Unblock the Notifications








