സോളര്‍ റൂഫും, കൂടുതല്‍ മൈലേജും; ട്രിയോ 2.0 ഇലക്ട്രിക്ക് ഓട്ടോ അവതരിപ്പിച്ച് മഹീന്ദ്ര

പെട്രോള്‍, ഡീസല്‍ വാഹനങ്ങള്‍ക്ക് പിന്നാലെ ഇലക്ട്രിക്ക് വിപണിയും ഇപ്പോള്‍ സജീവമാണ്. 15-ാം മത് ഓട്ടോ എക്‌സ്‌പോയില്‍ നിരവധി ഇലക്ട്രിക്ക് വാഹനങ്ങളാണ് വിപണിയിലേക്ക് രംഗപ്രവേശനം ചെയതത്.

സോളര്‍ റൂഫും, കൂടുതല്‍ മൈലേജും; ട്രിയോ 2.0 ഇലക്ട്രിക്ക് ഓട്ടോ അവതരിപ്പിച്ച് മഹീന്ദ്ര

പോയ വര്‍ഷമാണ് മഹീന്ദ്ര ട്രിയോ ഇലക്ട്രിക്ക് എന്നൊരു ഓട്ടോറിക്ഷ വിപണിയില്‍ അവതരിപ്പിച്ചത്. ഈ ഇലക്ട്രിക്ക് ഒട്ടോയുടെ പുതിയൊരു മോഡലിനെ മഹീന്ദ്ര ഓട്ടോ എക്‌സ്‌പോയില്‍ പരിചയപ്പെടുത്തിയിരുന്നു. ട്രിയോ 2.0 എന്ന് പേരിട്ടിരിക്കുന്ന പുതിയ പതിപ്പ് അതിന്റെ മുന്‍ഗാമികളേക്കാള്‍ മികച്ചതായിരിക്കുമെന്നും കമ്പനി റിപ്പോര്‍ട്ട് ചെയ്തു.

സോളര്‍ റൂഫും, കൂടുതല്‍ മൈലേജും; ട്രിയോ 2.0 ഇലക്ട്രിക്ക് ഓട്ടോ അവതരിപ്പിച്ച് മഹീന്ദ്ര

പുതിയ മോഡലിന്റെ ഉത്പാദനം പൂര്‍ണമായും പ്രാദേശികവല്‍ക്കരിക്കുമെന്നും കമ്പനി അറിയിച്ചു. പഴയ പതിപ്പില്‍ നിന്നും കുറച്ച് മാറ്റങ്ങളും പുതിയ വാഹനത്തില്‍ കമ്പനി ഉള്‍പ്പെടുത്തിയിട്ടുണ്ട്. സുരക്ഷിത യാത്രയ്ക്കായി പുതിയ ഡോറുകളും, സുഖതരമായ യാത്രയ്ക്ക് പുതിയ സീറ്റുകളും വാഹനത്തിന്റെ സവിശേഷതയാണ്.

സോളര്‍ റൂഫും, കൂടുതല്‍ മൈലേജും; ട്രിയോ 2.0 ഇലക്ട്രിക്ക് ഓട്ടോ അവതരിപ്പിച്ച് മഹീന്ദ്ര

പുതിയ വാഹനത്തിന്റെ ഏറ്റവും വലിയ സവിശേഷതകളില്‍ ഒന്നാണ്, മുകളിലായി ഒരു സോളര്‍ പാനല്‍ ഘടിപ്പിച്ചിരിക്കുന്നത്. അതോടൊപ്പം പുതിയൊരു ചാര്‍ജറും കമ്പനി പുറത്തിറക്കി. ഈ ചാര്‍ജറുകള്‍ അധികം വൈകാതെ തന്നെ രാജ്യത്ത് ഉടനീളം സ്ഥാപിക്കുമെന്നും കമ്പനി അറിയിച്ചു.

സോളര്‍ റൂഫും, കൂടുതല്‍ മൈലേജും; ട്രിയോ 2.0 ഇലക്ട്രിക്ക് ഓട്ടോ അവതരിപ്പിച്ച് മഹീന്ദ്ര

പ്രാരംഭ ഘട്ടത്തില്‍ തെരഞ്ഞെടുത്ത പ്രധാനപ്പെട്ട നഗരങ്ങളില്‍ 800 -ല്‍ അധികം ചാര്‍ജറുകള്‍ സ്ഥാപിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഇതോടെ ഉപഭോക്താക്കള്‍ക്ക് അവരുടെ വാഹനം എളുപ്പത്തില്‍ ചാര്‍ജ് ചെയ്യാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 2020 ഓഗസ്റ്റ് മാസത്തോടെ ഇത് പൂര്‍ത്തികരിക്കുമെന്നും മഹീന്ദ്ര വ്യക്തമാക്കിയിട്ടുണ്ട്.

സോളര്‍ റൂഫും, കൂടുതല്‍ മൈലേജും; ട്രിയോ 2.0 ഇലക്ട്രിക്ക് ഓട്ടോ അവതരിപ്പിച്ച് മഹീന്ദ്ര

പഴയ മോഡലില്‍ 130 കിലോമീറ്റര്‍ മൈലേജാണ് കമ്പനി അവകാശപ്പെടുന്നത്. എന്നാല്‍ പുതിയൊരു ബാറ്ററി പായ്ക്ക് കൂടി ട്രിയോ 2.0 പതിപ്പിനൊപ്പം കമ്പനി അവതരിപ്പിച്ചു. 60-70 കിലോമീറ്റര്‍ അധിക മൈലേജ് ഈ പുതിയ ബാറ്ററി പായ്ക്ക് സമ്മാനിക്കുമെന്നാണ് മഹീന്ദ്ര അവകാശപ്പെടുന്നത്.

സോളര്‍ റൂഫും, കൂടുതല്‍ മൈലേജും; ട്രിയോ 2.0 ഇലക്ട്രിക്ക് ഓട്ടോ അവതരിപ്പിച്ച് മഹീന്ദ്ര

ഇതോടെ പുതിയ മോഡലില്‍ ഒറ്റ ചാര്‍ജില്‍ 200 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കാം. സോളര്‍ പാനല്‍ മുകളില്‍ ഘടിപ്പിച്ചിരിക്കുന്നതുകൊണ്ട് ഇത് ഉപയോഗിച്ചും വാഹനം പ്രവര്‍ത്തിപ്പിക്കാം. 30 കിലോമീറ്റര്‍ ദൂരം വരെ സോളര്‍ പാനലിന്റെ സഹായത്തോടെ സഞ്ചരിക്കാന്‍ സാധിക്കും.

സോളര്‍ റൂഫും, കൂടുതല്‍ മൈലേജും; ട്രിയോ 2.0 ഇലക്ട്രിക്ക് ഓട്ടോ അവതരിപ്പിച്ച് മഹീന്ദ്ര

ഏകദേശം 4 മണിക്കൂറുകള്‍ മാത്രം മതി സോളര്‍ പാനലുകള്‍ ചാര്‍ജ് ചെയ്‌തെടുക്കാന്‍. സോളര്‍ പാനല്‍ പഴയ മോഡലുകളിലും സ്ഥാപിച്ച് നല്‍കിയേക്കും എന്നാണ് സൂചന. എന്നാല്‍ ഇതിനെക്കുറിച്ച് കമ്പനി ഔദ്യോഗിക വിശദീകരണങ്ങള്‍ ഒന്നും തന്നെ നല്‍കിയിട്ടില്ല.

സോളര്‍ റൂഫും, കൂടുതല്‍ മൈലേജും; ട്രിയോ 2.0 ഇലക്ട്രിക്ക് ഓട്ടോ അവതരിപ്പിച്ച് മഹീന്ദ്ര

പുതിയ ട്രിയോ 2.0 -യുടെ വിലയോ, എന്ന് വാഹനത്തെ വിപണിയില്‍ അവതരിപ്പിക്കും എന്നത് സംബന്ധിച്ച് കാര്യങ്ങളിലോ വ്യക്തതയില്ല. മഹീന്ദ്രയില്‍ നിന്നും കഴിഞ്ഞ വര്‍ഷം വിപണിയില്‍ എത്തിയ രണ്ട് ഇലക്ട്രിക്ക് ഓട്ടോറിക്ഷകളാണ് ട്രിയോ, ട്രിയോ യാരി മോഡലുകള്‍.

സോളര്‍ റൂഫും, കൂടുതല്‍ മൈലേജും; ട്രിയോ 2.0 ഇലക്ട്രിക്ക് ഓട്ടോ അവതരിപ്പിച്ച് മഹീന്ദ്ര

2018 ഡല്‍ഹി ഓട്ടോ എക്സ്പോയിലും, 2018 ഗ്ലോബല്‍ മൊബിലിറ്റി സമ്മിറ്റിലുമാണ് ഈ മോഡലുകളെ കമ്പനി ആദ്യമായി പ്രദര്‍ശിപ്പിച്ചത്. ഒരു കിലോമീറ്റര്‍ ഓടാന്‍ വെറും 50 പൈസ മാത്രമേ ട്രിയോയ്ക്ക് ചെലവാകുകയുള്ളൂ എന്നാണ് കമ്പനിയുടെ അവകാശവാദം. സ്‌പേസ് ഫ്രെയിം ഷാസിയിലാണ് വാഹനത്തിന്റെ നിര്‍മാണം.

സോളര്‍ റൂഫും, കൂടുതല്‍ മൈലേജും; ട്രിയോ 2.0 ഇലക്ട്രിക്ക് ഓട്ടോ അവതരിപ്പിച്ച് മഹീന്ദ്ര

നഗരസവാരിക്ക് ഇണങ്ങുന്ന വിധത്തില്‍ രൂപകല്‍പന ചെയ്തിട്ടുള്ള രാജ്യത്തെ ആദ്യ ലിഥിയം അയണ്‍ ത്രീ വീലറുകള്‍ എന്ന പ്രത്യേകതയും മഹീന്ദ്ര ട്രിയോയ്ക്കുണ്ട്. ട്രിയോയില്‍ 7.37kWh ലിഥിയം അയണ്‍ ബാറ്ററിയും ട്രിയോ യാരിയില്‍ 3.69kWh ലിഥിയം അയണ്‍ ബാറ്ററിയുമാണ് പ്രവര്‍ത്തിക്കുന്നത്.

More from DriveSpark

Article Published On: Thursday, February 13, 2020, 12:41 [IST]
English summary
Mahindra Treo electric rickshaw with solar roof debuts. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X