ട്രാഫിക് ജാമിൽ നുഴഞ്ഞ് കയറാൻ ശ്രമിച്ചാൽ ഫലം ഇതാണ്; XUV 7OO -ക്ക് സംഭവിച്ചത് വൈറൽ

ഇന്ത്യയിൽ മിക്കവാറും എല്ലായിടത്തും ഗതാഗതക്കുരുക്ക് വളരെ സാധാരണമായ ഒരു കാര്യമാണ് പ്രത്യേകിച്ച് എന്നെ സംബന്ധിച്ചിടത്തോളം ബാംഗ്ലൂരിൽ എന്താണ് പ്രശസ്തം എന്ന് ചോദിച്ചാൽ ഞാൻ പറയും ട്രാഫിക് ആണെന്ന്. ദീപാവലി വരാൻ പോകുന്നത് കൊണ്ട് പലരും ഒരു ചെറിയ അവധിക്കാലം പ്ലാൻ ചെയ്യുകയും പലപ്പോഴും ഹിൽ സ്റ്റേഷനുകൾ പോലുള്ള അടുത്തുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് പോകുകയും ചെയ്യുന്നത് സാധാരണമാണ്. ഇത് പലപ്പോഴും ഇത്തരം സ്ഥലങ്ങളിൽ ഗതാഗതക്കുരുക്കിനും തിരക്കിനും ഇടയാക്കുന്നു.

ഇത്തരം ഹിൽസ്റ്റേഷനുകളിലേക്കുള്ള റോഡുകൾ വാഹനങ്ങൾ കൊണ്ട് നിറയുന്ന സാഹചര്യങ്ങളുണ്ട്. തെറ്റായ പാതയിൽ നിന്ന് വാഹനങ്ങളെ ഓവർടേക്ക് ചെയ്ത് ഓവർ സ്മാർട്ടായി പ്രവർത്തിക്കാൻ ശ്രമിക്കുന്ന ഒരാൾ എല്ലാ ട്രാഫിക് ജാമിലും കാണും. ഇത് എല്ലായ്പ്പോഴും അയാളുടെ നല്ലതിനായിരിക്കില്ല എന്നതാണ് സത്യം. ഒരു ട്രക്ക് ഡ്രൈവർ അത്തരത്തിലുള്ള ഒരു XUV700 ഡ്രൈവറെ റോഡിന്റെ തെറ്റായ വശത്ത് തടയുകയും ലൈനിന്റെ അവസാനം വരെ റിവേഴ്‌സ് എടുപ്പിക്കുകയും ചെയ്യുന്ന ഒരു വീഡിയോ വൈറലായിരിക്കുകയാണ്.

ട്രാഫിക് ജാമിൽ ഞുഴഞ്ഞ് കയറാൻ ശ്രമിച്ചാൽ ഫലം ഇതാണ്; XUV 7OO -ക്ക് സംഭവിച്ചത് വൈറൽ

മുകളിലേക്ക് പോകാൻ റോഡിന്റെ മറുവശത്ത് കാറുകൾ കാത്തുനിൽക്കുന്നത് വീഡിയോയിൽ നമുക്ക് വ്യക്തമായി കാണാം. നമ്മുടെ രാജ്യത്തെ മിക്ക പർവത റോഡുകളും ഇടുങ്ങിയതിനാൽ അത്തരം സ്ഥലങ്ങളിൽ തിരക്ക് പിടിക്കുന്നത് വളരെ സാധാരണമാണ്, മാത്രമല്ല ആളുകൾ എല്ലായ്പ്പോഴും അത്തരം റോഡുകളിൽ നിയമങ്ങൾ പാലിക്കുന്നില്ല എന്നതാണ് കുഴപ്പം.

എതിർദിശയിൽ നിന്ന് XUV700 വരുന്നത് കണ്ടപ്പോൾ ട്രക്ക് താഴേക്ക് വരികയായിരുന്നു. XUV700 ഡ്രൈവർ, റോഡിന്റെ സൈഡിൽ ക്ഷമയോടെ കാത്തിരിക്കാതെ, ലൈൻ വെട്ടി വാഹനങ്ങളെ മറികടന്ന് വേഗത്തിൽ മുകളിലെത്താൻ കുതിക്കുകയായിരുന്നു. പെട്ടെന്ന് ട്രക്കുമായി മുഖാമുഖം വന്നതിനാൽ മുന്നോട്ട് പോകാൻ സാധിച്ചില്ല. എക്‌സ്‌യുവി700 ഡ്രൈവർക്ക് എസ്‌യുവി റിവേഴ്‌സ് ഡ്രൈവ് ചെയ്യുകയല്ലാതെ മറ്റ് മാർഗമില്ലായിരുന്നു.

ട്രാഫിക് ജാമിൽ ഞുഴഞ്ഞ് കയറാൻ ശ്രമിച്ചാൽ ഫലം ഇതാണ്; XUV 7OO -ക്ക് സംഭവിച്ചത് വൈറൽ

മലയോര പാതകളിൽ വാഹനമോടിക്കുമ്പോൾ ക്ഷമയോടെ വാഹനം ഓടിക്കണം എന്നതിന്റെ ഉത്തമ ഉദാഹരണമാണ് ഈ വീഡിയോ. മലയോര റോഡുകൾ നിരപ്പായ റോഡുകളിൽ നിന്ന് വളരെ വ്യത്യസ്തമാണ്. വളവുകളായത് കൊണ്ട് നിങ്ങളുടെ മുന്നിൽ എന്താണ് വരാൻ പോകുന്നതെന്ന് നിങ്ങൾക്ക് കാണാൻ സാധിക്കില്ല.

കൊടുംവളവുകള്‍ ഉയര്‍ന്ന ഗിയറിൽ വളയ്ക്കാൻ ശ്രമിക്കുന്നത് മണ്ടത്തരമാണ്. ഇത്തരം സന്ദര്‍ഭങ്ങളില്‍ തേഡ് ഗിയറിലേക്കെങ്കിലും മാറുക. മറിച്ചായാല്‍ കാറിൻ്റെ നിയന്ത്രണം നഷ്ടമാകുകയും വാഹനം ഇടിച്ചു മറിയാനുളള സാധ്യതയും കൂടുന്നു. മറ്റൊരു സാധ്യത ഉയര്‍ന്ന ഗിയര്‍നിലയില്‍ അതിവേഗതയില്‍ വരുന്ന വാഹനം മറിയാനുളള സാധ്യതയുമുണ്ട്.

ട്രാഫിക് ജാമിൽ ഞുഴഞ്ഞ് കയറാൻ ശ്രമിച്ചാൽ ഫലം ഇതാണ്; XUV 7OO -ക്ക് സംഭവിച്ചത് വൈറൽ

സീറ്റ് ബെല്‍റ്റ് ധരിക്കുന്നത് പലര്‍ക്കും അത്ര സുഖകരമയി തോന്നില്ലെങ്കിലും സുരക്ഷിതമായ ഡ്രൈവിംഗിന് അത് ആവശ്യമാണ്. നിങ്ങളുടെ സഹയാത്രികരും സീറ്റ് ബെല്‍റ്റ് ധരിക്കുന്നുവെന്ന് ഉറപ്പാക്കുക. ഇപ്പോള്‍ പിന്‍സീറ്റില്‍ ഇരിക്കുന്നവര്‍ പോലും സീറ്റ്‌ബെല്‍റ്റ് ധരിക്കല്‍ നിര്‍ബന്ധമാണ്. അപകടമുണ്ടായാല്‍ ആദ്യ ലെവലിലുള്ള സംരക്ഷണം സീറ്റ് ബെല്‍റ്റുകള്‍ ഉറപ്പാക്കുന്നു.

ഉയര്‍ന്ന വേഗതയില്‍ വാഹനമോടിക്കുന്നത് ചിലര്‍ക്ക് ആവേശം നല്‍കും. എന്നാല്‍ ഇത് നിങ്ങള്‍ക്കും നിങ്ങളുടെ ചുറ്റുമുള്ള മറ്റ് വാഹനങ്ങള്‍ക്കും അപകടകരമായേക്കാം. തുറന്ന സ്ട്രെച്ച് ഉള്ള ഹൈവേയില്‍ ആണെങ്കിലും, എപ്പോഴും വേഗപരിധിക്കുള്ളില്‍ വാഹനം ഓടിക്കാന്‍ ശ്രമിക്കുക. അപകടകരമായ സാഹചര്യം വല്ലതും നേരിടുമ്പോള്‍ അല്ലാതെ അമിതവേഗത ഒഴിവാക്കുക. അമിതവേഗത നിങ്ങളുടെ വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടാന്‍ ഇടയാക്കിയേക്കാം. അത് മാരകമായ പ്രത്യാഘാതങ്ങളില്‍ ചെന്ന് പതിക്കും.

വാഹനങ്ങളില്‍ ഇന്‍ഡിക്കേറ്ററുകള്‍ വെച്ചതിന് കൃത്യമായ ഉദ്ദേശ്യം ഉണ്ട്. ഇടത്തോട്ടോ വലത്തോട്ടോ തിരിയുന്നതിന് മുമ്പ് അവ ശരിയായി ഉപയോഗിക്കുക. ഇന്‍ഡിക്കേറ്റര്‍ ഉപയോഗിച്ച്, നിങ്ങളുടെ അടുത്ത നീക്കത്തെക്കുറിച്ച് പിന്നില്‍ നിന്നോ എതിര്‍വശത്ത് നിന്നോ വരുന്ന മറ്റ് ഡ്രൈവര്‍മാരെ മനസ്സിലാക്കാന്‍ അനുവദിക്കുക. അങ്ങനെ ചെയ്താല്‍ അവര്‍ക്ക് ജാഗ്രത പുലര്‍ത്താന്‍ കഴിയും. അതിനനുസരിച്ച് പ്രതികരിക്കാന്‍ അവര്‍ക്ക് മതിയായ സമയമുണ്ടാകും.

നിങ്ങള്‍ വണ്ടിയോടിക്കുമ്പോള്‍ ഹൈ ബീമുകളും ലോ ബീമുകളും ശരിയായി ഉപയോഗിക്കുക. ഹൈ ബീം ഉപയോഗിക്കുന്നത് എതിര്‍വശത്ത് നിന്ന് വരുന്ന ഡ്രൈവര്‍ക്ക് പ്രശ്നമുണ്ടാക്കിയേക്കാം. കാരണം അത് അവരുടെ കാഴ്ച നിമിഷനേരം കൊണ്ട് മറച്ചേക്കാം. അത് മാരകമായ അപകടത്തിന് കാരണമാകുമെന്നതിനാല്‍ അക്കാര്യം ഒഴിവാക്കുക.

പകലും രാത്രിയുമായി റിയര്‍വ്യൂ മിററുകള്‍ ഇരട്ട മോഡുകളോടെയാണ് വരുന്നതെന്ന് പരിചയസമ്പന്നരായ പല ഡ്രൈവര്‍മാര്‍ക്കും അറിയില്ല. പിന്നിലുള്ള ഒരു വാഹനത്തിന്റെ ഹെഡ്ലാമ്പില്‍ നിന്നുള്ള പ്രകാശമടിച്ച് നിങ്ങളുടെ കാഴ്ച മറയുന്നില്ലെന്ന് ഉറപ്പാക്കാന്‍ റിയര്‍ വ്യൂ മിററുകള്‍ എളുപ്പത്തില്‍ ക്രമീകരിക്കാന്‍ കഴിയും. രാത്രിയില്‍ വാഹനമോടിക്കുമ്പോള്‍ കണ്ണാടി കൃത്യമായി ക്രമീകരിക്കുക. കൂടാതെ, നിങ്ങളുടെ പിന്നിലുള്ള വാഹനങ്ങളുടെ മികച്ച കാഴ്ച ലഭിക്കുന്നതിന് വിംഗ് മിററുകള്‍ ശരിയായി ക്രമീകരിക്കുന്നുവെന്ന് ഉറപ്പാക്കുക.

More from DriveSpark

Article Published On: Tuesday, November 7, 2023, 20:52 [IST]
English summary
Mahindra xuv 700 driver try to squeeze in the line see what happend viral video
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X