XUV 7OO -യ്ക്ക് രക്ഷകനായി ഇന്ത്യൻ ആർമി, വൈറൽ വീഡിയോ കാണാം

ദൂരസ്ഥലങ്ങളിലേക്ക് ഒക്കെ പോകുമ്പോൾ പ്രത്യേകിച്ച് മലനിരകളിലേക്ക് പോയാൽ പലപ്പോഴും ഒറ്റപ്പെട്ട് പോകുന്ന സാഹചര്യങ്ങൾ ഉണ്ടായേക്കാം. റോഡിൽ തടസമോ, വാഹനം കേടുപാട് വരികയോ ചെയ്തേക്കാം. ഒറ്റപ്പെട്ടുപോയ അല്ലെങ്കിൽ വിദൂര സ്ഥലങ്ങളിൽ കുടുങ്ങിക്കിടക്കുന്ന സാധാരണക്കാരെ ഇന്ത്യൻ സൈന്യം സഹായിച്ച നിരവധി സന്ദർഭങ്ങളുണ്ട്. സൈനീക ഉദ്യോഗസ്ഥർ ബൈക്ക് യാത്രക്കാർക്ക് ലിഫ്റ്റ് നൽകുകയും മലയോര പാതകളിൽ കുടുങ്ങിയ ഡ്രൈവർമാരെ സഹായിക്കുകയും ചെയ്യുന്ന വീഡിയോകൾ സോഷ്യൽ മീഡിയയിൽ കണ്ടിട്ടുളളതാണ്.

മഹീന്ദ്ര XUV700 പർവത റോഡിലെ അഴുക്കുചാലിൽ കുടുങ്ങിയപ്പോൾ ഇന്ത്യൻ സൈന്യം സഹായിക്കുന്ന വീഡിയോ ഇപ്പോൾ ഓൺലൈനിൽ വൈറലായിരിക്കുകയാണ്. വഴിയിൽ കുടുങ്ങിയ വാഹനം അവർ എങ്ങനെ രക്ഷിച്ചുവെന്ന് വീഡിയോയിൽ കാണാന സാധിക്കും. ഓഫ് റോഡറും റാലി ഡ്രൈവറുമായ രത്തൻ ധില്ലനാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഒരു മഹീന്ദ്ര XUV700 എസ്‌യുവി ഒരു പർവത പാതയുടെ വശത്തുള്ള അഴുക്കുചാലിൽ കുടുങ്ങിക്കിടക്കുന്നതാണ് തുടക്കത്തിൽ കാണുന്നത്. ഖാർദുങ് ലാ ചുരം കടക്കുമ്പോഴാണ് തനിക്ക് ഇത് സംഭവിച്ചതെന്ന് ഉടമ വീഡിയോയിൽ പറയുന്നു.

XUV 7OO -യ്ക്ക് രക്ഷകനായി ഇന്ത്യൻ ആർമി, വൈറൽ വീഡിയോ കാണാം

മലയോര റോഡുകൾ വളരെ ഇടുങ്ങിയതാണ്, ഇവിടെ വാഹനമോടിക്കുമ്പോൾ വളരെ ശ്രദ്ധിക്കേണ്ടതുണ്ട്. റോഡിൽ നിന്ന് തെന്നിമാറിയ എസ്‌യുവിയുടെ ഇടതുവശത്തെ മുൻചക്രം റോഡിനോട് ചേർന്ന് നിർമിച്ച ചെറിയ ഓടയിൽ കുടുങ്ങി. കാർ തനിയെ പുറത്തിറങ്ങാനാകാത്ത വിധം കുടുങ്ങി കിടക്കുകയാണ്. ഇത് യഥാർത്ഥത്തിൽ വളരെ വെല്ലുവിളി നിറഞ്ഞ സ്ഥലമായിരുന്നു, റോഡ് വളരെ ഇടുങ്ങിയതായതിനാൽ, വീണ്ടെടുക്കൽ കൂടുതൽ വെല്ലുവിളി നിറഞ്ഞതായിരുന്നു. അവർ ഒരു ടോ ട്രക്ക് ക്രമീകരിക്കുകയും കുഴിയിൽ നിന്ന് എസ്‌യുവി വീണ്ടെടുക്കാൻ സഹായിക്കുകയും ചെയ്തു.

XUV500 എസ്‌യുവിയുടെ പിൻഗാമിയായാണ് എത്തിയതെങ്കിലും മുൻഗാമിയെ അപേക്ഷിച്ച് പരിണാമിച്ച കിടിലൻ രൂപവും ആധുനിക ഇന്റീരിയറും ജനഹൃദയങ്ങൾ വേഗത്തിൽ കീഴടക്കാൻ കാരണമായി. മോണോകോക്ക് ഷാസിയിൽ ഒരുങ്ങിയിരിക്കുന്ന എസ്‌യുവിക്ക് നിലവിൽ 14.01 ലക്ഷം രൂപ മുതൽ 26.18 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില വരുന്നത്. ഒരു പ്രീമിയം വാഹനത്തിൽ ലഭിക്കുന്ന എല്ലാത്തരം സാങ്കേതികവിദ്യകളും XUV700-യിൽ കമ്പനി ഒരുക്കിയിട്ടുണ്ട്.

XUV 7OO -യ്ക്ക് രക്ഷകനായി ഇന്ത്യൻ ആർമി, വൈറൽ വീഡിയോ കാണാം

കൂടാതെ പല ലക്ഷ്വറി കാറുകളിൽ പോലും കാണാത്ത ഫീച്ചറുകളും തങ്ങളുടെ എസ്‌യുവിയിൽ ഒരുക്കാൻ മഹീന്ദ്ര ആൻഡ് മഹീന്ദ്രക്ക് സാധിച്ചു. 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഫ്ലാറ്റ്-ബോട്ടം സ്റ്റിയറിംഗ് വീൽ, പനോരമിക് സൺറൂഫ്, 10.25 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, റൂഫ് മൗണ്ടഡ് സ്പീക്കറുകൾ ഉള്ള 445 W സോണി 3D ഓഡിയോ, AI കഴിവുകൾ, അഡ്രിനോക്സ് സാങ്കേതികവിദ്യ, ഡ്രൈവ് മോഡുകൾ, ഡ്രൈവ് മോഡുകൾ എന്നിവയെല്ലാം എസ്‌യുവിയുടെ പ്രധാന ഹൈലൈറ്റുകളാണ്.

ഇവയ്ക്കു പുറമെ ബൂസ്റ്റർ എൽഇഡി ഹെഡ്‌ലാമ്പുകൾ, ഇലക്‌ട്രോണിക് പാർക്കിംഗ് ബ്രേക്ക് (EPB), ഓട്ടോ ഹോൾഡ് ഫംഗ്‌ഷൻ, ADAS ടെക്, ഫ്ലഷ്-ടൈപ്പ് സ്‌മാർട്ട് ഡോർ ഹാൻഡിലുകൾ എന്നിവയും അതിലേറെയും ഫീച്ചറുകളും മഹീന്ദ്ര XUV700 എസ്‌യുവിയുടെ ഭാഗമാണ്. വലിപ്പത്തിന്റെ കാര്യത്തിലേക്ക് നോക്കിയാൽ 4,695 mm നീളം, 1,890 mm വീതി, 1,755 mm ഉയരം, 2,750 mm വീൽബേസ്, 200 mm ഗ്രൗണ്ട് ക്ലിയറൻസ് എന്നിവയാണ് ഇതിനുള്ളത്.

എഞ്ചിൻ, ഗിയർബോക്‌സ് കോമ്പിനേഷനുകളുടെയും കാര്യത്തിലും വാഹനം സമ്പന്നമാണെന്നതും വൈവിധ്യമാർന്ന ഉപഭോക്താക്കളെ ആർഷിക്കാൻ കാരണമായിട്ടുണ്ട്. 2.0 ലിറ്റർ ഫോർ സിലിണ്ടർ എംസ്റ്റാലിയൻ ടർബോചാർജ്ഡ് പെട്രോൾ, 2.2 ലിറ്റർ നാല് സിലിണ്ടർ എംഹോക്ക് ടർബോചാർജ്ഡ് ഡീസൽ എഞ്ചിൻ ഓപ്ഷനുകൾക്കൊപ്പം 6-സ്പീഡ് മാനുവൽ അല്ലെങ്കിൽ ഓട്ടോമാറ്റിക് ട്രാൻസ്മിഷനൊപ്പം മഹീന്ദ്രയുടെ ഈ പുലിക്കുട്ടിയെ സ്വന്തമാക്കാനാവും.

2.0 ലിറ്റർ ഫോർ സിലിണ്ടർ എംസ്റ്റാലിയൻ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിന് 200 bhp പവറിൽ പരമാവധി 380 Nm torque വരെ നൽകാനാവും. ഇത് ആറ് സ്പീഡ് മാനുവൽ ട്രാൻസ്മിഷനുമായോ ആറ് സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക്കുമായോ ജോടിയാക്കാനാവും. ഇനി ഡീസലിലേക്ക് നോക്കിയാൽ ഗിയർബോക്‌സ് അടിസ്ഥാനമാക്കി ട്യൂണിംഗിൽ മഹീന്ദ്ര വ്യത്യാസം കൊണ്ടുവന്നിട്ടുണ്ട്.

എസ്‌യുവിയുടെ ഓൾ-വീൽ ഡ്രൈവ് കോൺഫിഗറേഷനും മഹീന്ദ്ര വാഗ്ദാനം ചെയ്യുന്നുണ്ടെന്നത് മൈൽഡ് ഓഫ്-റോഡിംഗിനും വാഹനത്തെ പ്രാപ്‌തമാക്കുന്ന കാര്യമാണ്. ഇന്ത്യൻ വിപണിയിൽ എംജി ഹെക്‌ടർ, ഹെക്‌ടർ പ്ലസ്, ടാറ്റ ഹാരിയർ, ടാറ്റ സഫാരി എന്നീ മോഡലുകളാണ് മഹീന്ദ്ര XUV700 എസ്‌യുവിയുടെ പ്രധാന എതിരാളികൾ. 5-സീറ്റർ വേരിയന്റുകൾക്ക് മിഡ്-സൈസ് സെഗ്മെന്റിലെ ക്രെറ്റ, സെൽറ്റോസ് പോലുള്ളവയിൽ നിന്നും മത്സരമുണ്ട്.

More from DriveSpark

Article Published On: Saturday, January 20, 2024, 22:13 [IST]
English summary
Mahindra xuv 7oo stuck in a drain on a mountain road indian army recovered
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X