സേഫ്റ്റിയില്‍ ഇനി ടാറ്റ-മഹീന്ദ്ര പോര്! അപകടത്തില്‍ ജീവന്‍ രക്ഷിച്ച കമ്പനിക്ക് നന്ദി പറഞ്ഞ് XUV300 ഉടമ

ഇന്ത്യയില്‍ സേഫ്റ്റി മുഖമുദ്രയാക്കിയ വണ്ടിക്കമ്പനിയാണ് ടാറ്റ മോട്ടോര്‍സ്. വലിയ അപകടങ്ങളില്‍ നിന്ന് തങ്ങളുടെ ജീവന്‍ രക്ഷിക്കാന്‍ സഹായിച്ച കാര്‍ നിര്‍മിച്ച ടാറ്റ കമ്പനിക്ക് ഉടമകള്‍ നന്ദി പറയുന്ന സംഭവം മുമ്പ് നിരവധി തവണയുണ്ടായിട്ടുണ്ട്. ഇപ്പോള്‍ സേഫ്റ്റിയുടെ കാര്യത്തില്‍ ടാറ്റക്ക് 'കോംപറ്റീഷന്‍' ആയി മാറിയിരിക്കുകയാണ് മഹീന്ദ്ര.

ടാറ്റയെ പോലെ തന്നെ മഹീന്ദ്രയുടെ കുറച്ച് മോഡലുകളും ക്രാഷ് ടെസ്റ്റില്‍ ഉയര്‍ന്ന് സ്‌കോറുകള്‍ നേടിയിട്ടുണ്ട്. ഇപ്പോള്‍ ആഭ്യന്തര നിര്‍മാതാക്കള്‍ വീണ്ടും സുരക്ഷയുമായി ബന്ധപ്പെട്ട് വാര്‍ത്തകളില്‍ നിറയുകയാണ്. ഭയാനകമായ ഒരു റോഡ് അപകടത്തില്‍ നിന്ന് പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടതിന് ആനന്ദ് മഹീന്ദ്രയ്ക്കും സംഘത്തിനും നന്ദി പറഞ്ഞുകൊണ്ട് ഒരു XUV300 ഉടമ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച പോസ്റ്റാണ് ഇപ്പോള്‍ വൈറലാകുന്നത്. മാരകമായ റോഡപകടത്തില്‍ XUV300 എസ്‌യുവി ഉടമയും കുടുംബവും കഷ്ടിച്ച് രക്ഷപ്പെട്ടതായാണ് വിവരം.

mahindra xuv300 crash

'നന്ദിപൂര്‍വം, ഞാന്‍ അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടു. മഹീന്ദ്ര XUV300 ഒരു സുരക്ഷിതമായ കാറാണെന്ന് സംശയാതീതമായി തെളിഞ്ഞിരിക്കുന്നതിനാല്‍ ആനന്ദ് മഹീന്ദ്രയ്ക്കും ടീമിനും അഭിനന്ദനങ്ങള്‍. സീറ്റ് ബെല്‍റ്റ് ശരിയായി ഉറപ്പിച്ചാണ് ഞാന്‍ വാഹനമോടിക്കുന്നത്, എന്റെ കൈ-കാലുകള്‍ക്ക് ചെറിയ പോറലുകള്‍ ഉണ്ടായിരുന്നു. കോഡ്രൈവര്‍ സീറ്റിലിരുന്ന ഭാര്യയുടെ നട്ടെല്ലിന് ക്ഷതമേറ്റു. അവള്‍ സുഖം പ്രാപിച്ച് വരുന്നു' റിവാര്‍ഡ് സ്പെന്‍ഡ്സ് കുമാര്‍ എന്ന ഉപയോക്താവ് മൈക്രോ ബ്ലോഗിംഗ് സൈറ്റായ എക്സില്‍ കുറിച്ചു.

അപകടങ്ങള്‍ സംഭവിക്കുമെന്നും അതിനാല്‍ നല്ല ബില്‍ഡ് ക്വാളിറ്റിയുള്ള വാഹനങ്ങള്‍ വാങ്ങണമെന്നും സീറ്റ്ബെല്‍റ്റ് ധരിക്കണമെന്നും അദ്ദേഹം നെറ്റിസണ്‍സിനെ ഓര്‍മിപ്പിക്കുന്നു. ഇത് കൂടാതെ അപകടത്തില്‍ പരിക്കേറ്റ തങ്ങള്‍ക്ക് സുഖമാവായി വരാന്‍ വേണ്ടി ആശംസിക്കുകയും കൂടെ നില്‍ക്കുകയും ചെയ്യുന്നവരോടും കുമാര്‍ നന്ദി അറിയിച്ചു. കുമാറിന്റെ പോസ്റ്റിന് കീഴില്‍ സുരക്ഷിതമായ കാറുകള്‍ തെരഞ്ഞെടുക്കാന്‍ വിവിധ ഉപയോക്താക്കളും ഉപദേശിക്കുന്നു.

mahindra xuv300 crash

ഹെഡ്‌ലൈറ്റുകളും സണ്‍റൂഫും പോലുള്ള ഉപയോഗശൂന്യമായ ഫീച്ചറുകളുള്ളതിനേക്കാള്‍ നല്ല സുരക്ഷാ റേറ്റിംഗുള്ള സുരക്ഷിത കാറുകള്‍ വാങ്ങുന്നതാണ് നല്ലതെന്ന് താന്‍ കരുതുന്നതായി ഒരു എക്സ് ഉപയോക്താവ് കുറിച്ചു. നിങ്ങള്‍ നിസാരമായ പരിക്കുകളോടെ രക്ഷപ്പെട്ടുവെന്നറിഞ്ഞതില്‍ സന്തോഷമുണ്ട്. മഹീന്ദ്ര, ടാറ്റ, ഫോക്‌സ്വാഗണ്‍, എംജി എന്നിവയെല്ലാം മിതമായ നിരക്കില്‍ സുരക്ഷിതമായ കാറുകള്‍ വാഗ്ദാനം ചെയ്യുന്നുവെന്നും മൈലേജിനും ഫീച്ചറുകള്‍ക്കും പിറകെ പോകാതെ സുരക്ഷിതമായ കാറുകള്‍ വാങ്ങാന്‍ എല്ലാവരും ശ്രദ്ധിക്കണമെന്ന് ഒരാള്‍ കമന്റ് ചെയ്തു.

മഹീന്ദ്ര XUV300 കാറിനെ കുറിച്ച് പറയുമ്പോള്‍ ഇന്ത്യന്‍ കമ്പനി പുറത്തിറക്കിയ ഒരു സബ് കോംപാക്ട് എസ്‌യുവിയാണിത്. അടുത്തിടെ ഫെയ്സ്ലിഫ്റ്റ് പതിപ്പ് ലഭിച്ചപ്പോള്‍ മോഡലിന്റെ പേര് XUV 3XO എന്നാക്കി മാറ്റിയിരുന്നു. മാരുതി സുസുക്കി ബ്രെസ, ടാറ്റ നെക്‌സോണ്‍, ഹ്യുണ്ടായി വെന്യു, കിയ സോനെറ്റ് എന്നീ മോഡലുകള്‍ക്കെതിരെയാണ് XUV300 മത്സരിക്കുന്നത്. എതിരാളികളുമായി താരതമ്യം ചെയ്യുമ്പോള്‍ കാലഹരണപ്പെട്ട മോഡല്‍ അല്ലെങ്കില്‍ 'ഔട്ട്‌ഡേറ്റഡ്' ആണെന്ന വിമര്‍ശനങ്ങളുടെ മുനയൊടിക്കുന്ന തരത്തിലുള്ള അപ്ഡേറ്റുകളാണ് കാറിന് ലഭിച്ചിരിക്കുന്നത്.

mahindra xuv300 crash

ഫെയ്സ്ലിഫ്റ്റിന് മുമ്പേ തന്നെ സേഫ്റ്റിയുടെ കാര്യത്തില്‍ കേമനായിരുന്നു XUV300. സമീപകാലത്തായി മഹീന്ദ്ര പുറത്തിറക്കിയ എസ്‌യുവികള്‍ എല്ലാം തന്നെ നല്ല കരുത്തുറ്റവയായിരുന്നു. മൂന്ന് മഹീന്ദ്ര മോഡലുകളാണ് ക്രാഷ് ടെസ്റ്റില്‍ 5 സ്റ്റാര്‍ നേടിയത്. മഹീന്ദ്ര XUV700, സ്‌കോര്‍പിയോ N, XUV300 എന്നിവയാണവ. മുതിര്‍ന്നവരുടെ സുരക്ഷയ്ക്ക് 5 സ്റ്റാര്‍ റേറ്റിംഗും കുട്ടികളുടെ സുരക്ഷയ്ക്ക് 4 സ്റ്റാര്‍ റേറ്റിംഗുമാണ് XUV300-ക്ക് ക്രാഷ് ടെസ്റ്റില്‍ ലഭിച്ചത്.

മുതിര്‍ന്നവരുടെ സംരക്ഷണത്തിന്റെ കാര്യത്തില്‍ 17-ല്‍ 16.42 പോയിന്റും കുട്ടികളുടെ സംരക്ഷണത്തിന് 49-ല്‍ 37.44 പോയിന്റും നേടിയിട്ടുണ്ട്. ആറ് എയര്‍ബാഗുകള്‍, ഇബിഡിയുള്ള എബിഎസ്, ഫ്രണ്ട് ആന്‍ഡ് റിയര്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍ എന്നിവ സേഫ്റ്റി ഫീച്ചറുകളും കാറില്‍ സജ്ജീകരിച്ചിരിക്കുന്നു. ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ പിന്തുണയുള്ള 7 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, സിംഗിള്‍-പേന്‍ സണ്‍റൂഫ്, ഓട്ടോമാറ്റിക് എസി, ക്രൂയിസ് കണ്‍ട്രോള്‍ എന്നീ ഫീച്ചറുകള്‍ മഹീന്ദ്ര XUV300-യില്‍ വരുന്നുണ്ട്.

മഹീന്ദ്ര XUV300 പെട്രോള്‍, ഡീസല്‍ എഞ്ചിന്‍ ഓപ്ഷനുകളില്‍ വാഹനം ലഭ്യമാണ്. ആറ് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സും ആറ് സ്പീഡ് ഓട്ടോമാറ്റിക് യൂണിറ്റുമാണ് എസ്‌യുവിയുടെ ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളില്‍ ഉള്‍പ്പെടുന്നത്. 7.99 ലക്ഷം മുതല്‍ 14.76 ലക്ഷം രൂപ വരെയാണ് ഈ സബ് കോംപാക്ട് എസ്‌യുവിയുടെ എക്‌സ്‌ഷോറൂം വില പോകുന്നത്.

More from DriveSpark

Article Published On: Wednesday, May 15, 2024, 18:30 [IST]
English summary
Mahindra xuv300 owner and family escaped from horrific accident thanked anand mahindra
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X