സേഫ്റ്റിയില്‍ ഇന്ത്യന്‍ കമ്പനികള്‍ ബെസ്റ്റാട്ടാ... ഹാരിയറും XUV500 എസ്‌യുവിയും കൂട്ടിയിടിച്ചപ്പോള്‍ സംഭവിച്ചത്

സേഫ്റ്റിക്ക് പേരുകേട്ട ടാറ്റ മോട്ടോര്‍സിന്റെ രണ്ട് മുന്‍നിര കാറുകള്‍ ഗ്ലോബല്‍ NCAP ക്രാഷ് ടെസ്റ്റിന് വിധേയമാക്കിയിട്ടില്ല. ടാറ്റ സഫാരിയും ഹാരിയറുമാണ് ഇതുവരെ ഇടിക്കൂട്ടില്‍ കയറാത്തത്. എന്നിരുന്നാലും ഈ കാറുകള്‍ ഉള്‍പ്പെട്ട അപകടങ്ങളില്‍ യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ട സംഭവങ്ങള്‍ ഒത്തിരിയുണ്ട്. ഇപ്പോള്‍ ടാറ്റ ഹാരിയറും മഹീന്ദ്ര XUV500 എസ്‌യുവിയും തമ്മില്‍ കൂട്ടിമുട്ടിയ വീഡിയോ പുറത്ത് വന്നിരിക്കുകയാണ്.

ഹാരിയറിനെ പോലെ XUV500 എസ്‌യുവിയും GNCAP ക്രാഷ് ടെസ്റ്റിന് വിധേയമാക്കിയിട്ടില്ല. എന്നിരുന്നാലും ഈ മഹീന്ദ്ര കാറിന് ANCAP ടെസ്റ്റില്‍ 4 സ്റ്റാര്‍ റേറ്റിംഗ് ലഭിച്ചിട്ടുണ്ട്. രണ്ട് ആഭ്യന്തര കാര്‍ നിര്‍മാതാക്കളുടെ ഉ്ല്‍പ്പങ്ങളുടെ ബില്‍ഡ് ക്വാളിറ്റി തെളിയിക്കുന്ന സംഭവം മഹാരാഷ്ട്രയിലെ മിറാജ്-മൈസാല്‍ ഹൈവേയില്‍ വെച്ചായിരുന്നു. അമിത വേഗതയാണ് അപകട കാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍.

mahindra xuv500 tata harrier collide

മഹീന്ദ്ര XUV500 ടാറ്റ ഹാരിയറിന്റെ സൈഡില്‍ ഇടിച്ച് കയറുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഇടിയുടെ ആഘാതത്തില്‍ ഹാരിയര്‍ നിയന്ത്രണം വിട്ട് റോഡരികിലെ തൂണിലും കടയിലും ഇടിക്കുകയായിരുന്നു. ചിത്രങ്ങള്‍ പരിശോധിക്കുമ്പോള്‍ രണ്ട് എസ്‌യുവികള്‍ക്കും കാര്യമായ കേടുപാടുകള്‍ സംഭവിച്ചതായി മനസ്സിലാക്കാം. രണ്ട് വാഹനങ്ങള്‍ക്കും സാരമായ കേടുപാടുകള്‍ സംഭവിച്ചതായി സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ട ചിത്രങ്ങള്‍ വ്യക്തമാക്കുന്നു. XUV500-ന്റെ മുന്‍ഭാഗം പൊളിഞ്ഞു. എഞ്ചിനും റേഡിയേറ്ററിനും വലിയ അറ്റകുറ്റപ്പണികള്‍ ആവശ്യമായി വരും.

എന്നാല്‍ അകത്തളത്തിലേക്ക് വലിയ ആഘാതം ഉണ്ടായിട്ടില്ലെന്ന് വേണം കരുതാന്‍. ഹാരിയറിന്റെ വശങ്ങളില്‍ കേടുപാടുകളുണ്ടായെങ്കിലും ഡോര്‍ മുഴുവനായി ഉള്ളിലേക്ക് കയറിയിട്ടില്ല. ഇരു എസ്‌യുവികളുടെയും ക്രമ്പിള്‍ സോണുകള്‍ അവയുടെ ജോലി വൃത്തിക്ക് ചെയ്തിട്ടുണ്ട്. ഇരു കാറുകളിലും സഞ്ചരിച്ചിരുന്ന യാത്രക്കാര്‍ വലിയ പരിക്കുകളൊന്നും കൂടാതെ രക്ഷപ്പെട്ടു. എന്നാല്‍ ഈ രണ്ട് കാറുകളിലും എത്ര യാത്രക്കാര്‍ ഉണ്ടായിരുന്നുവെന്ന കാര്യം വ്യക്തമല്ല. ഇത്തരം വന്‍ അപകടങ്ങളിലാണ് സുരക്ഷിതമായ കാറുകള്‍ അവയുടെ വില കാണിക്കുന്നത്.

mahindra xuv500 tata harrier collide

കാര്‍ വിപണി കൃത്യമായി നിരീക്ഷിക്കുന്നവര്‍ക്ക് ടാറ്റ സേഫ്റ്റിക്ക് ഊന്നല്‍ കൊടുത്തതും അത് അവരുടെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചതും പലര്‍ക്കും മനസ്സിലായിട്ടുണ്ടാകും. ടാറ്റയുടെ മിക്ക പുതിയ മോഡലുകളും GNCAP ക്രാഷ് ടെസ്റ്റിന് വിധേയമാക്കിയിട്ടുണ്ടെങ്കിലും ഹാരിയറിനെ അവര്‍ അതിന് അയച്ചിട്ടില്ല. ഇതിന്റെ കാരണം ടാറ്റ ഇതുവരെ വ്യക്തമാക്കിയിട്ടില്ല.

എന്നിരുന്നാലും ടാറ്റ ഹാരിയറിലെ മള്‍ട്ടിജെറ്റ് എഞ്ചിന്‍ റൈറ്റ് ഹാന്‍ഡ് ഡ്രൈവ് (RHD) കാറുകളുടെ ക്യാബിനിലേക്ക് ഇടിച്ച്കയറാന്‍ സാധ്യതയുള്ളതിനാലാണ് ഇതെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. ഇത് ഡ്രൈവര്‍ക്ക് പരിക്കേല്‍പ്പിക്കാന്‍ സാധ്യതയുള്ളതിനാലാണ ടാറ്റ ജനപ്രിയ എസ്‌യുവി ഇതുവരെ ഇടിപ്പരീക്ഷക്ക് അയക്കാത്തതെന്നാണ് പറയപ്പെടുന്നത്. സര്‍ക്കാര്‍ നിയന്ത്രണമനുസരിച്ച് സമീപഭാവിയില്‍ തന്നെ ക്രാഷ് ടെസ്റ്റുകള്‍ നിര്‍ബന്ധമാകുമെന്ന് പ്രതീക്ഷിക്കുന്നു.

ഭാരത് ന്യൂ കാര്‍ അസസ്മെന്റ് പ്രോഗ്രാം (ഭാരത് NCAP) ഒക്‌ടോബര്‍ 1 മുതല്‍ പ്രാബല്യത്തില്‍ വരാന്‍ പോകുന്ന വിവരം എല്ലാവരും അറിഞ്ഞിട്ടുണ്ടാകും. നമ്മുടെ രാജ്യത്തെ കാറുകള്‍ നിലവിലുള്ളതിനേക്കാള്‍ കൂടുതല്‍ സുരക്ഷിതമാക്കാന്‍ ഭാരത് ന്യൂ കാര്‍ അസസ്മെന്റ് പ്രോഗ്രാം വഴി സാധിക്കുമെന്നാണ് പ്രതീക്ഷ. നിലവില്‍ ഇന്ത്യയില്‍ വില്‍ക്കപ്പെടുന്ന കാറുകള്‍ ആഗോള ഏജന്‍സിയായ ഗ്ലോബല്‍ NCAP വഴിയാണ് പരീക്ഷിക്കപ്പെടുന്നത്.

ഭാരത് NCAP നടപ്പിലാക്കുന്നതിന് മുമ്പേ തന്നെ മുന്‍നിര കാര്‍ നിര്‍മാതാക്കളായ മാരുതി സുസുക്കി, ടൊയോട്ട മോട്ടോര്‍സ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, സ്‌കോഡ, കിയ എന്നിവര്‍ ഇതിന് പിന്തുണ അറിയിച്ചിട്ടുണ്ട്. രാജ്യത്ത് വിപണനം ചെയ്യുന്നതിനായി ആഭ്യന്തരമായി നിര്‍മിച്ച കാറുകളാണ് ഭാരത് NCAP സേഫ്റ്റി ടെസ്റ്റിന് വിധേയമാക്കുന്നത്. രാജ്യത്ത് വാഹനങ്ങള്‍ നിര്‍മ്മിക്കുകയോ വിദേശത്ത് നിന്ന് വാഹനങ്ങള്‍ ഇറക്കുമതി ചെയ്യുകയോ ചെയ്യുന്ന വാഹന നിര്‍മ്മാതാക്കള്‍ സ്വമേധയാ സേഫ്റ്റി ടെസ്റ്റിന് വിധേയരാകേണ്ടി വരും. .

5 ടണ്ണില്‍ താഴെ ഭാരമുള്ള M1 വിഭാഗത്തിലുള്ള വാഹനങ്ങള്‍ക്ക് ഭാരത് NCAP ബാധകമാകുമെന്ന് കഴിഞ്ഞ ആഴ്ച്ച പുറത്തിറക്കിയ വിജ്ഞാപനത്തില്‍ കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. M1 വിഭാഗത്തില്‍ പരമാവധി 3.5 ടണ്‍ ഭാരമുള്ള 8 സീറ്റ് വരെയുള്ള കാറുകളായിരിക്കും ക്രാഷ് ടെസ്റ്റ് നടത്താനാവുക. പരമ്പരാഗത പെട്രോള്‍, ഡീസല്‍ എഞ്ചിന്‍ വാഹനങ്ങള്‍ക്ക് പുറമെ സിഎന്‍ജി, ഇലക്ട്രിക് വാഹനങ്ങളും ഭാരത് NCAP-ന് കീഴില്‍ പരീക്ഷിക്കും.

More from DriveSpark

Article Published On: Thursday, July 20, 2023, 13:25 [IST]
English summary
Mahindra xuv500 collide with tata harrier see the result of t bone crash
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X