5 സ്റ്റാര്‍ സേഫ്റ്റി വെറും പരസ്യമോ? അപകടസമയത്ത് 'കാലുവാരി' ജനപ്രിയ എസ്‌യുവി

വാഹനാപകടങ്ങളില്‍ ഏറ്റവും ജീവനുകള്‍ രക്ഷിക്കുന്ന രണ്ട് സംഗതികളാണ് സീറ്റ് ബെല്‍റ്റും എയര്‍ബാഗുകളും. ഇവ രണ്ടും അപകടമുണ്ടാകുമ്പോള്‍ വാഹനത്തിലെ യാത്രക്കാര്‍ക്കുണ്ടാകുന്ന ആഘാതം കുറയ്ക്കുന്നതിനുള്ള സുപ്രധാന സുരക്ഷാ ഘടകങ്ങളാണ്. ഇവ രണ്ടും ഒരുമിച്ച് പ്രവര്‍ത്തിച്ചാല്‍ മാത്രമേ അപകടത്തിന്റെ ആഘാതം കുറയ്ക്കാന്‍ സാധിക്കൂകയുള്ളൂവെന്ന് നമുക്കറിയാം. സീറ്റ് ബെല്‍റ്റ് ധരിച്ചിട്ടില്ലെങ്കില്‍ പല വാഹനങ്ങളുടെയും എയര്‍ബാഗ് വിന്യസിക്കപ്പെടുകയില്ല എന്നതാണ് പ്രധാനം.

എന്നാല്‍ സീറ്റ്‌ബെല്‍റ്റ് ധരിച്ചിട്ടും എയര്‍ബാഗ് പ്രവര്‍ത്തനക്ഷമമായില്ലെന്ന് പരാതിപ്പെടുകയാണ് ഒരു കാറുടമ. സഞ്ചരിക്കുന്ന വാഹനത്തിന്റെ അതേ വേഗമായിരിക്കും ശരീരത്തിനെന്ന് നമുക്കറിയാം. വാഹനം പെട്ടെന്ന് നിന്നാലും ശരീരത്തിന്റെ വേഗം കുറയില്ല. അത്തരം സാഹചര്യത്തില്‍ ശരീരത്തിന് കനത്ത ആഘാതമേല്‍ക്കുന്നത് തടയാനാണ് സീറ്റ് ബെല്‍റ്റ് ധരിക്കുന്നത്. സീറ്റ് ബെല്‍റ്റ് ഇട്ടില്ലെങ്കില്‍ എയര്‍ബാഗ് പ്രവര്‍ത്തിക്കില്ല. വാഹനം അപകടത്തില്‍പ്പെട്ടാല്‍ സെക്കന്‍ഡുകള്‍ക്കുള്ളില്‍ എയര്‍ബാഗ് തുറക്കും.

mahindra xuv700 airbag issue

സീറ്റ് ബെല്‍റ്റ് ധരിക്കാത്ത സാഹചര്യത്തില്‍ ഇത് തുറന്നാല്‍ ഇടിയുടെ ആഘാതത്തിലും എയര്‍ബാഗ് തുറന്നുവരുന്ന ഫോഴ്സിലും യാതക്കാര്‍ക്ക് പരിക്കേല്‍ക്കാന്‍ സാധ്യതയുണ്ട്. അതുകൊണ്ടാണ് ഫോര്‍വീലറുകളില്‍ യാത്ര ചെയ്യുമ്പോള്‍ യാത്രക്കാരെല്ലാം സീറ്റ് ബെല്‍റ്റ് ധരിക്കണമെന്ന് പറയുന്നത്. എന്നാല്‍ സീറ്റ്‌ബെല്‍റ്റ് ധരിച്ചിട്ടും എയര്‍ബാഗ് വിന്യസിക്കപ്പെടാത്ത സാഹചര്യത്തിലാണ് ഹിമാചല്‍ പ്രദേശില്‍ കഴിഞ്ഞ ദിവസം നടന്ന അപകടം ചര്‍ച്ചയാകുന്നത്.

അപകടം സംബന്ധിച്ച വീഡിയോ പങ്കുവെച്ചായിരുന്നു ഉടമ പരാതിപ്പെട്ടത്. അപകടത്തില്‍ മറിഞ്ഞ XUV700 വശം ചെരിഞ്ഞ് കുത്തനെ നില്‍ക്കുന്നതാണ് ചിത്രങ്ങളില്‍ കാണാന്‍ സാധിക്കുക. എസ്‌യുവിയുടെ മുന്‍ഭാഗം പൂര്‍ണമായി തകര്‍ന്നിട്ടുണ്ട്. കാറില്‍ സഞ്ചരിച്ചിരുന്നു തന്റെ കുടുംബം സീറ്റ് ബെല്‍റ്റ് ധരിച്ചിട്ടും എയര്‍ബാഗുകള്‍ പ്രവര്‍ത്തനക്ഷമമായില്ലെന്നാണ് ഉടമ പറയുന്നത്. എങ്കിലും ഭാഗ്യം കൊണ്ട് യാത്രക്കാര്‍ക്ക് ആര്‍ക്കും കാര്യമായ പരിക്കുകളില്ലെന്നാണ് അറിയുന്നത്. ഇവര്‍ ചെറിയ പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്.

mahindra xuv700 airbag issue

കാറിന്റെ മുന്‍ഭാഗത്ത് ആദ്യം ആഘാതമുണ്ടായിട്ടും എയര്‍ബാഗുകള്‍ വിന്യസിച്ചില്ലെന്നാണ് ഉടമയുടെ അവകാശവാദം. നിലവില്‍ സര്‍വീസ് സെന്ററിലുള്ള വാഹനം പരിശോധിച്ച ശേഷം ഇങ്ങനെ സംഭവിക്കാനുണ്ടായ കാരണം അറിയാനായി കാത്തിരിക്കുകയാണ് വാഹന ഉടമ. സീറ്റ്‌ബെല്‍റ്റ് ധരിച്ചിട്ടും എയര്‍ബാഗ് പ്രവര്‍ത്തിക്കാത്തതിന്റെ കാരണം അറിയാന്‍ എല്ലാവര്‍ക്കും ആകാംക്ഷയുണ്ടാകും. ഇതിന് നിരവധി കാരങ്ങളുണ്ട്. ചെറിയ അപകടങ്ങളില്‍ ചിലപ്പോള്‍ എയര്‍ബാഗ് വിന്യസിക്കപ്പെടില്ല.

ഇത്തരം സാഹചര്യങ്ങളില്‍ യാത്രക്കാരുടെ സംരക്ഷണത്തിന് സീറ്റ് ബെല്‍റ്റുകള്‍ മതിയാകും എന്നതിനാലാണിത്. എന്നാല്‍ ഇവിടെ XUV700 ഉള്‍പ്പെട്ട അപകടം ചെറിയ അപകടമെന്ന് പറയാന്‍ സാധിക്കില്ല. മറ്റൊന്നാണ് ആക്‌സിലറോ മീറ്ററിന്റെ തകരാര്‍. ആക്സിലറോമീറ്ററില്‍ നിന്നുള്ള വിവരങ്ങളെ അടിസ്ഥാനമാക്കിയാണ് എയര്‍ബാഗുകളുടെ പ്രവര്‍ത്തനം. വാഹനത്തിന്റെ ആക്‌സിലറേഷനിലുള്ള പെട്ടെന്നുള്ള മാറ്റം തിരിച്ചറിഞ്ഞാണ് വാഹനത്തിന്റെ ഇലക്ട്രോണിക് കണ്‍ട്രോള്‍ യൂണിറ്റ് (ഇസിയു) സിഗ്‌നല്‍ അയയ്ക്കുന്നത്.

mahindra xuv700 airbag issue

ആക്‌സിലറേഷന്‍ മാറ്റം ഒരു പ്രത്യേക പരിധിയില്‍ എത്തുമ്പോള്‍ മാത്രമാണ് ഈ സിഗ്‌നല്‍ സൃഷ്ടിക്കപ്പെടുന്നത്. ഇത് വേണ്ടത്ര കാര്യമായില്ലെങ്കില്‍ എയര്‍ബാഗുകള്‍ വിന്യസിക്കില്ല. അതുകൊണ്ടാണ് വേഗത കുറഞ്ഞ അപകടങ്ങളില്‍ എയര്‍ബാഗുകള്‍ സജീവമാകാത്തത്. ഇലക്ട്രോണിക് ഉപകരണങ്ങള്‍ ആയതിനാല്‍ എയര്‍ബാഗുകള്‍ക്കും തകരാര്‍ സംഭവിക്കാം. ഇത്തരം സംഭവങ്ങള്‍ മുമ്പ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

ആഫ്റ്റര്‍ മാര്‍ക്കറ്റ് ആക്സസറികള്‍ ആണ് ഇത്തരം സാഹചര്യങ്ങളിലെ ഒരു വില്ലന്‍. ബുള്‍ബാറുകള്‍ പോലുള്ള ആഫ്റ്റര്‍ മാര്‍ക്കറ്റ് ആക്സസറികള്‍ എയര്‍ബാഗ് സെന്‍സറുകളുടെ പ്രവര്‍ത്തനത്തിന് തടയിടും. അപകടമുണ്ടാകുന്ന സാഹചര്യങ്ങള്‍ മനസ്സിലാക്കാന്‍ സാധിക്കാതെ വരും. കാറിലെ സീറ്റ്കവറുകള്‍ സൈഡ് എയര്‍ബാഗുകളുടെ പ്രവര്‍ത്തനത്തെ ദോഷകരമായി ബാധിക്കും. ഏതായാലും ഇവിടെ XUV700 എസ്‌യുവിയിലെ എയര്‍ബാഗ് വിന്യസിക്കപ്പെടാതിരിക്കാനുണ്ടായ സാഹചര്യം സര്‍വീസ് സെന്റര്‍ അധികൃതര്‍ ഔദ്യോഗികമായി വെളിപ്പെടുത്തുമ്പോള്‍ മാത്രമേ മനസ്സിലാകൂ.

ഏതായാലും ആഫ്റ്റര്‍ മാര്‍ക്കറ്റ് ആക്‌സസറികള്‍ അടക്കം അനാവശ്യ പരിഷ്‌കാരങ്ങള്‍ വരുത്തി ദുര്‍ഘട സാഹചര്യത്തില്‍ സ്വന്തം ജീവന്‍ അപകടത്തിലാക്കരുതെന്ന് ഓര്‍മിപ്പിക്കുന്നു. മഹീന്ദ്രയുടെ കാറുകളെ കുറിച്ച് നിരവധി പരാതികളാണ് ഉയര്‍ന്ന് വരുന്നത്. ഓട്ടത്തിനിടെ കാറിന്റെ ടയര്‍ ഊരിപ്പോയതായി ഒരു സ്‌കോര്‍പിയോ N എസ്‌യുവി ഉടമ കഴിഞ്ഞ ദിവസം പരാതിപ്പെട്ടത് ചര്‍ച്ചയായിരുന്നു. ഇത് കൂടാതെ മഹീന്ദ്രയുടെ ഇലക്ട്രിക് എസ്‌യുവിയായ XUV400 കുപ്പതെട്ടിയാക്കി ഉടമ പ്രതിഷേധിച്ച സംഭവവും വലിയ ഒച്ചപ്പാടുകള്‍ സൃഷ്ടിച്ചിരുന്നു.

More from DriveSpark

Article Published On: Friday, September 8, 2023, 16:48 [IST]
English summary
Mahindra xuv700 airbags fails to deploy despite wearing seatbelt in recent accident
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X