ഇങ്ങനെ പോയാൽ മഹീന്ദ്ര അഡാസ് പിൻവലിക്കുമെന്നാ തോന്നുന്നേ, വീണ്ടും അഡാസിൻ്റെ ദുരുപയോഗം, വീഡിയോ കാണാം

മഹീന്ദ്ര XUV700 2021-ൽ വിപണിയിൽ അവതരിപ്പിച്ചപ്പോൾ മുതൽ വലിയ തരംഗങ്ങൾ സൃഷ്ടിച്ച മോഡലാണ്. പ്രത്യേകിച്ച് വാഹനത്തിലെ ലെവൽ 2 അഡാസ് ഫീച്ചറിൻ്റെ ഉപയോഗം. മഹീന്ദ്രയുടെ ചരിത്രത്തിൽ ഇതുവരെ നിർമ്മിച്ചതിൽ വച്ച് ഏറ്റവും ടെക്നോളിജിക്കലായി ഫുള്ളി ലോഡ് ചെയ്ത വാഹനങ്ങളിൽ ഒന്നായിരുന്നു ഇത്. റോഡിൽ ഡ്രൈവറുടെ ജീവിതം വളരെ എളുപ്പവും സുരക്ഷിതവുമാക്കാൻ അവതരിപ്പിച്ച സഹായ ഫീച്ചറായിരുന്നു ഇത്. ലോഞ്ച് ചെയ്തതിന് തൊട്ടുപിന്നാലെ, ആളുകൾ ഈ സവിശേഷതകൾ ദുരുപയോഗം ചെയ്യുന്ന വീഡിയോകൾ ആണ് വൈറലായിരുന്നത്

ഹൈവേയിൽ സ്റ്റിയറിംഗ് വീൽ ശ്രദ്ധിക്കാതെ ഡ്രൈവർ പിൻ സീറ്റുകൾ മടക്കി ബെഡ് ആയി ഉപയോഗിച്ച് കിടക്കുന്ന ഒരു വീഡിയോ ഇപ്പോൾ സമൂഹമാധ്യമത്തിൽ വൈറലായിരിക്കുകയാണ്. ഓട്ടോജേണൽ ഇന്ത്യയാണ് തങ്ങളുടെ ഇൻസ്റ്റാഗ്രാം പേജിൽ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഈ സംഭവം നടന്ന സ്ഥലം കൃത്യമായി അറിയില്ലെങ്കിലും ഈ വീഡിയോയിൽ, ഡ്രൈവർ പിന്നിലെ രണ്ട് വരികൾ കിടക്കയാക്കി മാറ്റിയ ശേഷം ആരോടോ ഫോണിൽ സംസാരിക്കുകയാണ്.

Mahindra XUV 700 Cruising On A Highway Without Driver Misusing Adas Feature

ഡ്രൈവറുടെ ഇടപെടലില്ലാതെ വാഹനം സ്ഥിരമായ വേഗതയിൽ റോഡിൽ സഞ്ചരിക്കുന്നുവെന്ന് മനസിലാക്കാം. വാസ്തവത്തിൽ, ഒരു വാഹനം മുമ്പിൽ വന്നാൽ കാറിൻ്റെ വേഗത കുറയുകയും ഡ്രൈവർ ശ്രദ്ധിച്ചില്ലെങ്കിൽ അടിയന്തിര സാഹചര്യത്തിൽ ഓട്ടോമാറ്റിക്കായി നിർത്തുകയും ചെയ്യും. ഈ ഫീച്ചറുകളെല്ലാം ഡ്രൈവറുടെയും യാത്രക്കാരുടെയും ജീവിതം എളുപ്പമാക്കുന്നതിനും വേണ്ടിയാണ് കമ്പനി നൽകിയിരിക്കുന്നത്.

വീഡിയോയിൽ കാണുന്ന പ്രവൃത്തി അങ്ങേയറ്റം മണ്ടത്തരവും അപകടകരവുമാണ്. പൊതു റോഡുകളിൽ ഇത്തരം സ്റ്റണ്ടുകൾ ചെയ്യാൻ നിങ്ങൾ മുതിരരുത്. ഈ വീഡിയോ കാണുന്ന ഏതൊരു വ്യക്തിക്കും ഇത്തരം പ്രവൃത്തികൾ ചെയ്യുന്നതിൻ്റെ അപകടങ്ങളെക്കുറിച്ച് മനസിലാക്കാവുന്നതാണ് . നേരായ റോഡിലൂടെയാണ് എസ്‌യുവി ഓടിച്ചിരുന്നത്. ADAS ഉള്ള കാറിന് എപ്പോൾ വേണമെങ്കിലും എമർജൻസി ബ്രേക്ക് ഉപയോഗിക്കാം. ശരിയായി രീതിയിൽ ഇരിക്കുന്നില്ല എങ്കിൽ ഡ്രൈവർക്ക് പരിക്കും, ചിലപ്പോൾ ജീവന് പോലും ഭീഷണിയായേക്കാം.

Mahindra XUV 700 Cruising On A Highway Without Driver Misusing Adas Feature

ഡ്രൈവർ മുന്നിൽ എന്തെങ്കിലും തടസ്സം കണ്ടെത്തിയാൽ പിൻസീറ്റിൽ നിന്ന് എഴുന്നേറ്റ് തൻ്റെ സീറ്റിൽ വന്ന് വേഗത കുറയ്ക്കാൻ വേണ്ടത്ര സമയമില്ല. കൂടാതെ, ഈ സവിശേഷതകളെല്ലാം സെൻസറുകളും റഡാറുകളും ഉപയോഗിച്ചാണ് പ്രവർത്തിക്കുന്നത്. ഇതിലേതെങ്കിലുമൊരു ചെറിയ പിശക് പോലും സിസ്റ്റം തകരാറിലാകും, ഡ്രൈവർക്കോ യാത്രക്കാരനോ എന്തെങ്കിലും ചെയ്യാൻ കഴിയുന്നതിന് മുമ്പ് വാഹനം നിയന്ത്രണം വിട്ട് ഇടിക്കാനും മറിയാനുമുളള സാധ്യത കൂടുതലാണ്.

പുതിയ XUV700 2.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍, 2.2 ലിറ്റര്‍ ടര്‍ബോ ഡീസല്‍ എഞ്ചിന്‍ ഓപ്ഷനുകളോടെ, കസ്റ്റമര്‍ ഡിമാന്‍ഡ് അനുസരിച്ച് പെട്രോള്‍, ഡീസല്‍ എഞ്ചിന്‍ ഓപ്ഷനുകളുള്ള 5-സീറ്റര്‍, 7-സീറ്റര്‍ വേരിയന്റുകളില്‍ ലഭ്യമാണ്. 2.0 ലിറ്റര്‍ പെട്രോള്‍ മോഡല്‍ 198 bhpയും 300 nm ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുമ്പോള്‍ 2.2 ലിറ്റര്‍ ഡീസല്‍ മോഡല്‍ 183 bhpയും 420 nm ടോര്‍ക്കും (6-സ്പീഡ് എംടി), 450 nm ടോര്‍ക്കും (6-സ്പീഡ് എടി) ഉത്പാദിപ്പിക്കുന്നു.

Mahindra XUV 700 Cruising On A Highway Without Driver Misusing Adas Feature

പെട്രോള്‍ എഞ്ചിനുമായി (15 കിലോമീറ്റര്‍ വരെ) താരതമ്യപ്പെടുത്തുമ്പോള്‍ മികച്ച ഇന്ധനക്ഷമത നല്‍കുന്നുവെന്ന കാരണം കൊണ്ട് ഡീസല്‍ എഞ്ചിനാണ് (17 കിലോമീറ്റര്‍ വരെ) ഡിമാന്‍ഡ് കൂടുതല്‍. കൂടാതെ ഡീസല്‍ എഞ്ചിന്‍ ഉത്പാദിപ്പിക്കുന്ന അധിക ടോര്‍ക്ക് XUV700 എസ്‌യുവിയെ മികച്ച പെര്‍ഫോമന്‍സ് പുറത്തെടുക്കാനും സഹായിക്കുന്നു. വാഹനത്തിന്റെ മിക്ക വേരിയന്റുകളിലും ഫ്രണ്ട് വീല്‍ ഡ്രൈവാണ്. ടോപ്പ്-എന്‍ഡ് ഡീസല്‍ പതിപ്പുകള്‍ക്ക് മാത്രമാണ് മഹീന്ദ്ര ഓള്‍ വീല്‍ ഡ്രൈവ് ഓപ്ഷന്‍ അവതരിപ്പിച്ചിരിക്കുന്നത്.

ആകര്‍ഷകമായ ഫീച്ചറുകളും കരുത്തുറ്റ എഞ്ചിന്‍ ഓപ്ഷനുകളുമുള്ള MX, AX3, AX5, AX7, AX7 ലക്ഷ്വറി വേരിയന്റുകളില്‍ XUV700 ലഭ്യമാണ്. ഇതോടൊപ്പം, സുരക്ഷയുടെ കാര്യത്തില്‍ 'സേഫര്‍ ചോയ്സ്' അവാര്‍ഡ് ലഭിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ കാര്‍ മോഡലാണിത്. പുതിയ കാറിലെ അഡ്വാന്‍സ്ഡ് ഡ്രൈവിംഗ് അസിസ്റ്റന്‍സ് സിസ്റ്റം ഫീച്ചറുകള്‍ പ്രത്യേകം പരീക്ഷിച്ച ഗ്ലോബല്‍ എന്‍സിഎപി, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍, പെഡസ്ട്രിയന്‍ പ്രൊട്ടക്ഷന്‍ ഫീച്ചറുകള്‍ക്ക് 'സേഫര്‍ ചോയ്‌സ്' അവാര്‍ഡ് നല്‍കി.

More from DriveSpark

Article Published On: Friday, February 16, 2024, 16:28 [IST]
English summary
Mahindra xuv700 cruising on a highway without driver misusing adas feature details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X