'വണ്ടി തനിയേ ഓടിക്കോളും, ഞാനൊന്ന് മയങ്ങട്ടെ'- ADAS ദുരുപയോഗം വീണ്ടും വൈറല്‍; ചര്‍ച്ചയായി നിരോധനം

മനുഷ്യ നന്മക്ക് വേണ്ടിയാണ് ഇന്ന് ഓരോ പുത്തന്‍ ടെക്‌നോളജിയും പിറവി കൊള്ളുന്നത്. എന്നാല്‍ ഇത് ശരിയായ രീതിയില്‍ ഉപയോഗിക്കാതെ ദുരുപയോഗം ചെയ്യപ്പെടുന്ന കാഴ്ച അസഹനീയമാണ്. മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ഏറ്റവും നൂതനമായ സാങ്കേതികവിദ്യകളുമായി അവതരിപ്പിച്ച എസ്‌യുവിയാണ് XUV700. ലോഞ്ച് ചെയ്തത് മുതല്‍ വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുന്ന മോഡലാണിത്.

ADAS എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റംസ് ഇന്ത്യയില്‍ സുപരിചിതമാക്കിയത് ഈ ഒരു മോഡലാണ്. XUV700 ലോഞ്ച് ചെയ്തത് മുതല്‍ മറ്റ് നിരവധി കാര്‍ കമ്പനികളും തങ്ങളുടെ ഉല്‍പ്പന്നങ്ങളില്‍ ADAS വാഗ്ദാനം ചെയ്യാന്‍ തുടങ്ങി. കൂടാതെ ഈ ഫീച്ചര്‍ നിരവധി സാഹചര്യങ്ങളില്‍ ആളുകളുടെ ജീവന്‍ രക്ഷിക്കുകയും ചെയ്തിരുന്നു.

mahindra xuv700 adas misuse

എന്നാല്‍ വാഹനത്തിന്റെ സുരക്ഷ വര്‍ധിപ്പിക്കുന്ന ഈ ഫീച്ചറിന്റെ ഉപയോഗം ഇന്ത്യക്കാര്‍ തെറ്റിദ്ധരിച്ച് അവ ദുരുപയോഗം ചെയ്യുന്നതിന്റെ ഉദാഹരണങ്ങളാണ് ഏറ്റവും കൂടുതലായി സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടത്. കാര്‍ നിര്‍മ്മാതാവിന് പ്രത്യേകിച്ച് റോള്‍ ഒന്നുമില്ലെങ്കിലും XUV700 എസ്‌യുവിയിലെ ADAS ദുരുപയോഗം ചെയ്യപ്പെടുന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണം ഇതാ ഇവിടെയുണ്ട്. ADAS ഫീച്ചര്‍ ഇത്തരത്തില്‍ ദുരുപയോഗം ചെയ്യപ്പെടുന്നത് തടയാന്‍ സര്‍ക്കാര്‍ ഇനി വല്ല കര്‍ശന നടപടികള്‍ സ്വീകരിക്കുമോ എന്നാണ് സോഷ്യല്‍ മീഡിയയില്‍ ചോദ്യങ്ങള്‍ ഉയരുന്നത്.

ഏറ്റവും പുതിയ വീഡിയോയില്‍ ADAS-ല്‍ ഇട്ട് ഡ്രൈവര്‍ കാറിന്റെ രണ്ടാമത്തെ നിരയില്‍ ഉറങ്ങുന്നതാണ് കാണാനാകുക. പാസഞ്ചര്‍ സീറ്റിലിരിക്കുന്ന വ്യക്തി വീഡിയോ റെക്കോര്‍ഡ് ചെയ്യുകയും ADAS-ന്റെ സഹായത്തോടെ മാത്രം മഹീന്ദ്ര കാര്‍ ഹൈവേയിലൂടെ ഓടുന്നത് കാണിക്കുകയും ചെയ്യുന്നു. മഹീന്ദ്ര XUV700-ന്റെ ADAS ദുരുപയോഗം ചെയ്യപ്പെടുന്ന ഏറ്റവും പുതിയ വീഡിയോ ഓട്ടോജേണല്‍ ഇന്ത്യ അവരുടെ ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവെച്ചിട്ടുണ്ട്.

mahindra xuv700 adas misuse

ഒരു മഹീന്ദ്ര XUV700-ന്റെ ഇന്റീരിയറില്‍ നിന്നാണ് ഇന്‍സ്റ്റഗ്രാം റീല്‍ വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. പാസഞ്ചര്‍ സീറ്റില്‍ ഇരിക്കുന്നയാള്‍ കാറിന്റെ ഡ്രൈവര്‍ സീറ്റ് പൂര്‍ണമായും കാലിയായിരിക്കുമ്പോയും കാര്‍ മാന്യമായ വേഗതയില്‍ ഹൈവേയിലൂടെ ഓടുന്നതായി കാണിക്കുന്നു. 'ഞാന്‍ ലിഫറ്റടിച്ചാണ് വന്നത്, പക്ഷേ ഡ്രൈവര്‍ അപ്രത്യക്ഷനായി' എന്ന് വീഡിയോയുടെ തലക്കെട്ടില്‍ പറയുന്നു. പിന്നീട് പിന്നില്‍ മധ്യനിര സീറ്റില്‍ ഉറങ്ങുന്നയാള്‍ക്ക് നേരെ ക്യാമറ നീങ്ങുന്നു.

ശേഷം ക്യാമറ വീണ്ടും ഹൈവേ കാണിക്കുന്നുണ്ട്. അല്‍പ്പം അകലെയായി ഒരു ട്രക്ക് നീങ്ങുന്നത് കാണാമെങ്കിലും റോഡ് ഏകദേശം കാലിയായിരുന്നു. ഇന്ത്യയില്‍ ADAS ദുരുപയോഗം അപകടസാധ്യത ഉയര്‍ത്തുന്നു. ഇത് ഡ്രൈവറുടെ ശ്രദ്ധ റോഡില്‍ നിന്ന് തെറ്റിക്കുകയും അപകടങ്ങളിലേക്ക് നയിക്കുകയും ചെയ്യുന്നു. ഇത് ഒരിക്കലും അനുകരിക്കാവുന്ന ഡ്രൈവിംഗ് ശീലമല്ല.

ഈ ഫീച്ചറുകളുടെ ദുരുപയോഗം അതിന്റെ ഉദ്ദേശ്യലക്ഷ്യത്തില്‍ നിന്ന് വ്യതിചലിക്കുന്നുവെന്നതാണ് സങ്കടകരം. കാരണം ഇത് കൃത്യമായി ഉപയോഗിച്ചാല്‍ റോഡ് സുരക്ഷ വര്‍ധിപ്പിക്കുക മാത്രമാണ് ചെയ്യുക. അതിനാല്‍ നിങ്ങളുടെ കാറിന്റെ ADAS സവിശേഷതകള്‍ ഒരിക്കലും ദുരുപയോഗം ചെയ്യരുതെന്നാണ് ഞങ്ങളുടെ അഭ്യര്‍ത്ഥന. ഏതൊരു സംഗതിയും ദുരുപയോഗം ചെയ്യപ്പെടുമ്പോള്‍ അത് നിരോധിക്കപ്പെട്ടേക്കാം എന്ന ഭയം ജനിക്കുന്നത് സാധാരണമാണ്.

അതുകൊണ്ട് തന്നെ ADAS ദുരുപയോഗത്തിന്റെ വീഡിയോക്ക് താഴെ നിരവധി പേര്‍ ഇനി സര്‍ക്കാര്‍ ADAS നിരോധിച്ചേക്കുമോ എന്ന് ആശങ്കപ്പെടുന്നത് കാണാം. എന്നാല്‍ നിരോധനമല്ല മറിച്ച് ഈ സുരക്ഷ ഫീച്ചറുകളുടെ ശരിയായ ഉപയോഗത്തെക്കുറിച്ച് ഡ്രൈവര്‍മാരെ ബോധവല്‍ക്കരിക്കുകയാണ് വേണ്ടത്. ADAS ഫീച്ചറുകള്‍ നിരോധിക്കുന്നത് ഉത്തരവാദിത്ത ബോധത്തോടെ വളയം പിടിക്കുന്ന ഡ്രൈവര്‍മാര്‍ക്ക് ലഭിക്കുന്ന സേഫ്റ്റി ആനുകൂല്യങ്ങള്‍ നഷ്ടപ്പെടുത്താന്‍ ഇടയാകും.

mahindra xuv700 adas misuse

റോഡ് സുരക്ഷ മെച്ചപ്പെടുത്താന്‍ ലക്ഷ്യമിട്ടുള്ള സാങ്കേതിക മുന്നേറ്റത്തിനും ഇത് തടസ്സമാകും. ദുരുപയോഗം തടയുന്നതിനുള്ള നിയന്ത്രണങ്ങള്‍ നടപ്പിലാക്കാനുള്ള നടപടികളാണ് അധികാരികള്‍ കൈക്കൊള്ളേണ്ടത്. ADAS ഫീച്ചര്‍ ദുരുപയോഗം ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ അതിന് അറുതി വരുത്താന്‍ എന്താണ് ചെയ്യേണ്ടതെന്നാണ് നിങ്ങള്‍ക്ക് തോന്നുന്നത്. നിങ്ങളുടെ അഭിപ്രായങ്ങള്‍ അറിയാന്‍ ഞങ്ങള്‍ക്ക് താല്‍പര്യമുണ്ട്. അവ കമന്റ് ബോക്‌സില്‍ എഴുതി ഞങ്ങളെ അറിയിക്കുമല്ലോ.

More from DriveSpark

Article Published On: Monday, March 4, 2024, 13:11 [IST]
English summary
Mahindra xuv700 driving on highway using adas while driver sleeping in middle row viral video
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X