ഇന്ത്യൻ വിപണി ഉറ്റുനോക്കുന്ന മഹീന്ദ്ര XUV700 -ന്റെ ഊഹ വിലകൾ ഇങ്ങനെ

ഇന്ത്യൻ വിണിയിൽ മഹീന്ദ്ര അടുത്തിടെയാണ് തങ്ങളുടെ പുതിയ മോഡലായ XUV700 അവതരിപ്പിച്ചത്. വാഹനത്തം അഞ്ച്, ഏഴ് സീറ്റ് കോൺഫിഗറേഷനുകളിൽ കമ്പനി വാഗ്ദാനം ചെയ്യും.

ഇന്ത്യൻ വിപണി ഉറ്റുനോക്കുന്ന മഹീന്ദ്ര XUV700 -ന്റെ ഊഹ വിലകൾ ഇങ്ങനെ

നിലവിൽ നിർമ്മാതാക്കൾ എസ്‌യുവിയുടെ അഞ്ച് സീറ്റർ പതിപ്പിന്റെ വിലകൾ മാത്രമേ പ്രഖ്യാപിച്ചിട്ടുള്ളൂ. എന്നാൽ മഹീന്ദ്ര XUV700 -ന്റെ എല്ലാ വകഭേദങ്ങളുടെയും ഒരു ഊഹ വില പട്ടിക ഞങ്ങൾ ഇവിടെ പങ്കുവെക്കുകയാണ്.

ഇന്ത്യൻ വിപണി ഉറ്റുനോക്കുന്ന മഹീന്ദ്ര XUV700 -ന്റെ ഊഹ വിലകൾ ഇങ്ങനെ

സാങ്കേതികവിദ്യയും ശക്തമായ 200 bhp പവർ പ്ലാന്റും ഉൾക്കൊള്ളുന്ന ഒരു മിഡ്-സൈസ് എസ്‌യുവിയുടെ പ്രാരംഭ വില യാഥാർത്ഥ്യമായി 11.99 ലക്ഷം രൂപയോളം താഴാൻ ഇടയില്ല. എന്നാൽ ഈ വിലയ്ക്കാണ് XUV700 മഹീന്ദ്ര വിപണിയിൽ എത്തിക്കുന്നത്. അടിസ്ഥാന ട്രിമിലും മഹീന്ദ്ര മാന്യമായ നിരവധി സവിശേഷതകൾ വാഗ്ദാനം ചെയ്യുന്നുവെന്നതും ശ്രദ്ധിക്കേണ്ടതാണ്.

ഇന്ത്യൻ വിപണി ഉറ്റുനോക്കുന്ന മഹീന്ദ്ര XUV700 -ന്റെ ഊഹ വിലകൾ ഇങ്ങനെ

മിഡ്-സൈസ് എസ്‌യുവി 29 ഗ്രേഡുകളിൽ റീട്ടെയിൽ ചെയ്യും. എന്നിരുന്നാലും, ഈ വർഷം ഒക്ടോബറിൽ ഷെഡ്യൂൾ ചെയ്ത എസ്‌യുവിയുടെ വേരിയന്റ് ലൈനപ്പ് ബ്രാൻഡ് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. വേരിയന്റ് ലൈനപ്പ് MX ട്രിമ്മിൽ ആരംഭിച്ച് AX3, AX5, AX7 എന്നിങ്ങനെ നീളും.

ഇന്ത്യൻ വിപണി ഉറ്റുനോക്കുന്ന മഹീന്ദ്ര XUV700 -ന്റെ ഊഹ വിലകൾ ഇങ്ങനെ

ഇന്ത്യൻ യൂട്ടിലിറ്റി വാഹന ഭീമൻ മുകളിൽ സൂചിപ്പിച്ചതു പോലെ വാഹനത്തിന്റെ ഒരുപിടി ട്രിമ്മുകളുടെ വില പുറത്തിറക്കിയിരുന്നു. ഈ വിലകളെ അടിസ്ഥാനമാക്കി, നിരവധി ഊഹാപോഹങ്ങൾ ഇന്റർനെറ്റിൽ പ്രത്യക്ഷപ്പെടാൻ തുടങ്ങി. XUV700 -ന്റെ വേരിയന്റ്-വൈസ് വിലനിർണ്ണയത്തിനുള്ള ഏറ്റവും കൃത്യമായ ഊഹാപോഹങ്ങളുടെ പട്ടികയാണ് ഞങ്ങൾ നിങ്ങളുമായി പങ്കുവെക്കുന്നത്.

ഇന്ത്യൻ വിപണി ഉറ്റുനോക്കുന്ന മഹീന്ദ്ര XUV700 -ന്റെ ഊഹ വിലകൾ ഇങ്ങനെ

ഊഹ വില പട്ടിക അനുസരിച്ച്, മഹീന്ദ്ര XUV700 -ന്റെ ടോപ്പ് എൻഡി മോഡലിന് ഏകദേശം 22 ലക്ഷം രൂപ എക്സ്-ഷോറൂം വില വരും. പെട്രോൾ ട്രിമ്മുകളുടെ വില 11.99 ലക്ഷത്തിൽ ആരംഭിച്ച് 20.69 ലക്ഷം രൂപയിൽ അവസാനിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ഇന്ത്യൻ വിപണി ഉറ്റുനോക്കുന്ന മഹീന്ദ്ര XUV700 -ന്റെ ഊഹ വിലകൾ ഇങ്ങനെ
Mahindra XUV700 Speculative Prices
MX Gasoline, 6MT 200 PS, 380Nm, 5 Seater ₹11.99 Lakh
MX Gasoline, 6MT 200 PS, 380Nm, 7 Seater ₹12.69 Lakh
AX 3 Gasoline, 6MT 200 PS, 380Nm, 5 Seater ₹13.99 Lakh
AX 5 Gasoline, 6MT 200 PS, 380Nm, 5 Seater ₹14.99 Lakh
AX 5 Gasoline, 6MT 200 PS, 380Nm, 7 Seater ₹15.69 Lakh
AX 5 Gasoline, 6AT 200 PS, 380Nm, 5 Seater ₹16.29 Lakh
AX 5 Gasoline, 6AT 200 PS, 380Nm, 7 Seater ₹16.99 Lakh
AX 5 Gasoline, 6AT, O* 200 PS, 380Nm, 5 Seater ₹16.99 Lakh
AX 5 Gasoline, 6AT, O* 200 PS, 380Nm, 7 Seater ₹17.69 Lakh
AX 5 Gasoline, 6AT, AWD 200 PS, 380Nm, 7 Seater ₹18.49 Lakh
AX 5 Gasoline, 6AT, O*, AWD 200 PS, 380Nm, 5 Seater ₹18.49 Lakh
AX 7 Gasoline, 6AT 200 PS, 380Nm, 7 Seater ₹18.49 Lakh
AX 7 Gasoline, 6AT, O* 200 PS, 380Nm, 7 Seater ₹19.19 Lakh
AX 7 Gasoline, 6AT, AWD 200 PS, 380Nm, 7 Seater ₹19.99 Lakh
AX 7 Gasoline, 6AT, O*, AWD 200 PS, 380Nm, 7 Seater ₹20.69 Lakh
MX Diesel, 6MT 155 PS, 260Nm, 5 Seater ₹12.49 Lakh
MX Diesel, 6MT 155 PS, 260Nm, 7 Seater ₹13.19 Lakh
AX 3 Diesel, 6MT 185 PS, 420Nm, 5 Seater ₹14.99 Lakh
AX 5 Diesel, 6MT 185 PS, 420Nm, 5 Seater ₹15.99 Lakh
AX 5 Diesel, 6MT 185 PS, 420Nm, 7 Seater ₹16.69 Lakh
AX 5 Diesel, 6AT 185 PS, 450Nm, 5 Seater ₹17.29 Lakh
AX 5 Diesel, 6AT, AWD 185 PS, 450Nm, 5 Seater ₹18.79 Lakh
AX 5 Diesel, 6AT 185 PS, 450Nm, 7 Seater ₹17.79 Lakh
AX 5 Diesel, 6AT, O* 185 PS, 450Nm, 5 Seater ₹17.79 Lakh
AX 5 Diesel, 6AT, O* 185 PS, 450Nm, 7 Seater ₹18.69 Lakh
AX 5 Diesel, 6AT, O*, AWD 185 PS, 450Nm, 5 Seater ₹19.49 Lakh
AX 7 Diesel, 6AT 185 PS, 450Nm, 7 Seater ₹19.49 Lakh
AX 7 Diesel, 6AT, O* 185 PS, 450Nm, 7 Seater ₹20.19 Lakh
AX 7 Diesel, 6AT, O*, AWD 185 PS, 450Nm, 7 Seater ₹21.69 Lakh
ഇന്ത്യൻ വിപണി ഉറ്റുനോക്കുന്ന മഹീന്ദ്ര XUV700 -ന്റെ ഊഹ വിലകൾ ഇങ്ങനെ

2.0 ലിറ്റർ എംസ്റ്റാലിയൻ പെട്രോൾ മോട്ടോർ ഉപയോഗിച്ച് ഏകദേശം 15 വേരിയന്റുകൾ നിർമ്മാതാക്കൾ വാഗ്ദാനം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. ഈ എഞ്ചിൻ യൂണിറ്റ് 200 bhp പരമാവധി കരുത്തും 380 Nm പീക്ക് torque ഉം പുറപ്പെടുവിക്കുന്നു.

ഇന്ത്യൻ വിപണി ഉറ്റുനോക്കുന്ന മഹീന്ദ്ര XUV700 -ന്റെ ഊഹ വിലകൾ ഇങ്ങനെ

ഡീസലിനായി ബ്രാൻഡ് 14 വേരിയന്റുകൾ ഓഫർ ചെയ്യാൻ സാധ്യതയുണ്ട്. ഓയിൽ ബർണർ XUV700 -ന്റെ വില 12.49 ലക്ഷത്തിൽ ആരംഭിക്കാം. ഇത് 21.69 ലക്ഷം രൂപ വരെ ഉയരുമെന്ന് കരുതപ്പെടുന്നു.

ഇന്ത്യൻ വിപണി ഉറ്റുനോക്കുന്ന മഹീന്ദ്ര XUV700 -ന്റെ ഊഹ വിലകൾ ഇങ്ങനെ

പരമാവധി പവർ, പീക്ക് torque എന്നിവയെക്കുറിച്ച് സംസാരിക്കുമ്പോൾ, 2.2 ലിറ്റർ ഡീസൽ യഥാക്രമം 185 bhp കരുത്തും, 450 Nm torque ഉം ഉത്പാദിപ്പിക്കുന്നു.

ഇന്ത്യൻ വിപണി ഉറ്റുനോക്കുന്ന മഹീന്ദ്ര XUV700 -ന്റെ ഊഹ വിലകൾ ഇങ്ങനെ

XUV700 -ലെ രണ്ട് എഞ്ചിൻ ഓപ്ഷനുകളും ആറ്-സ്പീഡ് മാനുവൽ, ആറ്-സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി വരും. നിർഭാഗ്യവശാൽ, AWD സിസ്റ്റത്തിന്റെ ലഭ്യത ഡീസൽ ട്രിമ്മുകളിൽ മാത്രമായി പരിമിതപ്പെടുത്തും.

ഇന്ത്യൻ വിപണി ഉറ്റുനോക്കുന്ന മഹീന്ദ്ര XUV700 -ന്റെ ഊഹ വിലകൾ ഇങ്ങനെ

നിലവിൽ, ബ്രാൻഡ് MX പെട്രോൾ, MX ഡീസൽ, AX3 പെട്രോൾ, AX5 പെട്രോൾ വേരിയന്റുകൾക്ക് മാത്രമുള്ള വിലകൾ പുറത്തിറക്കി. വാസ്തവത്തിൽ, ഈ വിലകൾ എസ്‌യുവിയുടെ അഞ്ച് സീറ്റർ കോൺഫിഗറേഷന് മാത്രമുള്ളതാണ്.

ഇന്ത്യൻ വിപണി ഉറ്റുനോക്കുന്ന മഹീന്ദ്ര XUV700 -ന്റെ ഊഹ വിലകൾ ഇങ്ങനെ

എന്നിരുന്നാലും, മഹീന്ദ്ര XUV700 -ന്റെ ശേഷിക്കുന്ന വേരിയന്റിന്റെ കൃത്യമായ വില വാഹനത്തിന്റെ ലോഞ്ച് സമയത്ത് മാത്രമേ കമ്പനി വെളിപ്പെടുത്തൂ.

ഇന്ത്യൻ വിപണി ഉറ്റുനോക്കുന്ന മഹീന്ദ്ര XUV700 -ന്റെ ഊഹ വിലകൾ ഇങ്ങനെ

അഞ്ച്, ഏഴ് സീറ്റർ മോഡലുകളുടെ എക്സ്റ്റീരിയർ രൂപകൽപ്പനയ്ക്കൊപ്പം ഇന്റീരിയറും വളരെ മികച്ച നിലയിലാണ് നിർമ്മാതാക്കൾ സജ്ജമാക്കിയിരിക്കുന്നത്. മുഴുവൻ ക്യാബിനും ലെതർ കൊണ്ട് ഒരുക്കിയിരിക്കുന്നു. 'സ്കൈറൂഫ്' എന്ന് വിളിക്കപ്പെടുന്ന വലിയ പനോരമിക് സൺറൂഫാണ് കമ്പനി ഇതിൽ നൽകുന്നത്.

ഇന്ത്യൻ വിപണി ഉറ്റുനോക്കുന്ന മഹീന്ദ്ര XUV700 -ന്റെ ഊഹ വിലകൾ ഇങ്ങനെ

സവിശേഷതകളും സാങ്കേതികവിദ്യകളും കണക്കാക്കിയാൽ, വാഹനത്തിന് ഡ്യുവൽ 10.25 ഇഞ്ച് പൂർണ്ണ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും ഇൻഫോടെയിൻമെന്റ് ടച്ച്‌സ്‌ക്രീൻ ഡിസ്പ്ലേകളും ലഭിക്കുന്നു. അഡ്രിനോക്സാണ് ഈ സ്ക്രീനുകൾ പവർ ചെയ്യുന്നത്.

ഇന്ത്യൻ വിപണി ഉറ്റുനോക്കുന്ന മഹീന്ദ്ര XUV700 -ന്റെ ഊഹ വിലകൾ ഇങ്ങനെ

മറ്റ് സവിശേഷതകൾ:

* ആമസോൺ അലക്സ കംപ്റ്റിബിലിറ്റി

* ആൻഡ്രോയിഡ് ഓട്ടോ & ആപ്പിൾ കാർപ്ലേ

* ഇ-സിം അധിഷ്ഠിത കണക്റ്റഡ് സാങ്കേതികവിദ്യ

* 60 -ലധികം കണക്റ്റഡ് സവിശേഷതകൾ

* ആംബിയന്റ് ലൈറ്റിംഗ്

* വോയ്സ് അസിസ്റ്റന്റ്

* രണ്ടും മൂന്നും നിര എസി വെന്റുകൾ

* ഡ്യുവൽ സോൺ ക്ലൈമറ്റ് കൺട്രോൾ

* എയർ ഫിൽറ്റർ

Most Read Articles

Malayalam
English summary
Mahindra xuv700 suv speculative price list ahead of official launch
Story first published: Monday, September 13, 2021, 13:38 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X