സകലകലാവല്ലഭ, വകതിരിവ് വട്ടപൂജ്യം! മഹീന്ദ്ര എസ്‌യുവിയിൽ പ്രശസ്ത ഗായിക കാണിച്ച മണ്ടത്തരം കണ്ടോ

യാത്രകളെ ഇഷ്ടമല്ലാത്തവരായി ആരും തന്നെ കാണില്ല, അത് കൊണ്ട് തന്നെ സ്വന്തമായി കാറുളളവരൊക്കെ അതൊരു ക്യാമ്പിങ്ങ് വാൻ ആക്കി മാറ്റിയാണ് ദൂര യാത്രകൾ ഒക്കെ പോകുന്നത്. ചിലർ സീറ്റ് മടക്കി വലിയ ബെഡ് വിരിച്ചായിരിക്കും കിടക്കുക, എന്നാൽ ഇത് വാഹനം ഓടിക്കൊണ്ടിരിക്കുമ്പോൾ ചെയ്യുന്നത് വാഹനത്തിൻ്റെ സുരക്ഷ ഫീച്ചറുകൾക്ക് ദോഷം ചെയ്യും. അത് കൊണ്ട് തന്നെ പലരും വാഹനം നിർത്തിയിട്ടതിന് ശേഷമായിരിക്കും സീറ്റുകൾ മടക്കി ബെഡ് വിരിച്ച് വിശ്രമിക്കുന്നത്. ശിവ ചൗധരി എന്ന ഗായികയെ അറിയാത്തവരായി ആരും തന്നെ കാണില്ല.താരത്തിൻ്റെ സ്റ്റേജ് ഷോകൾക്ക് നിരവധി ആരാധകരുണ്ട്.

താരത്തിൻ്റെ പുതിയ ഒരു വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. താരം മഹീന്ദ്ര XUV 700-യിൽ പിന്നിലെ രണ്ട് സീറ്റുകൾ മടക്കിയതിന് ശേഷം ഒരു കട്ടിൽ ഇട്ട് അതിൽ കിടക്കുകയും ഇരിക്കുകയും പാട്ടുപാടുന്നതുമാണ് വീഡിയോ. വാഹനത്തിൽ ശിവയെ കൂടാതെ രണ്ട് പേരും കൂടെയാണുളളത്. സീറ്റുകൾ മടക്കിവെച്ച് മുകളിൽ ഒരു കിടക്ക വച്ചാൽ സീറ്റ് ബെൽറ്റിനെ മറയ്ക്കും, ഒരു അപകടമുണ്ടായാൽ പിന്നിൽ കിടക്കുന്ന വ്യക്തിയുടെ ജീവന് വരെ ഹാനിയുണ്ടായേക്കാം.

woman singer sleeping Mahindra xuv 700 while running

മഹീന്ദ്രയുടെ ഫ്ലാഗ്ഷിപ്പ് മോഡലായ് XUV700 രണ്ട് കരുത്തുറ്റ എഞ്ചിനുകള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. 200 bhp പവറും 380 Nm ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്ന 2.0 ലിറ്റര്‍ ടര്‍ബോ-പെട്രോള്‍ എഞ്ചിനും 155 bhp പവറും 360 Nm ടോര്‍ക്കും നല്‍കുന്ന 2.2 ലിറ്റര്‍ ടര്‍ബോ-ഡീസല്‍ എഞ്ചിനുമാണ് ഓഫറിലുള്ളത്. രണ്ട് എഞ്ചിനുകളും 6-സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 6-സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുമായി ജോടിയാക്കിയിരിക്കുന്നു.

എസ്‌യുവിയുടെ ഡീസല്‍ വേരിയന്റില്‍ ഒരു ഓള്‍-വീല്‍-ഡ്രൈവ് ഓപ്ഷന്‍ ഉള്‍പ്പെടുന്നു. ഇത് വൈവിധ്യമാര്‍ന്ന ഡ്രെവിംഗ് അനുഭവം സമ്മാനിക്കും.പുതിയ മഹീന്ദ്ര എസ്‌യുവികളെ പോലെ ഫീച്ചറുകളുടെ കാര്യത്തിലും XUV700 നിരാശപ്പെടുത്തില്ല. റിയര്‍ പാര്‍ക്കിംഗ് സെന്‍സര്‍, ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവര്‍ സീറ്റ്, റിയര്‍ സ്പോയിലര്‍, ഫോളോ-മീ-ഹോം ഹെഡ്ലൈറ്റുകള്‍ എന്നിവ കാറില്‍ സജ്ജീകരിച്ചിരിക്കുന്നു.

woman singer sleeping Mahindra xuv 700 while running

റിയര്‍ വൈപ്പര്‍, ഡീഫോഗര്‍, ഡോര്‍, ബൂട്ട്-ലിഡ് അണ്‍ലോക്ക് ഫംഗ്ഷന്‍ എന്നിവയും വാഗ്ദാനം ചെയ്യുന്നു. ഇന്ധനക്ഷമത മെച്ചപ്പെടുത്തുന്നതിനായി ടോപ്പ്-സ്‌പെക്ക് മോഡലില്‍ ഒരു സ്റ്റാര്‍ട്ട്-സ്റ്റോപ്പ് ഫംഗ്ഷന്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സുരക്ഷയ്ക്ക് ഏറെ പ്രധാന്യം കല്‍പ്പിക്കുന്ന മഹീന്ദ്ര ഈ കാറില്‍ അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റംസ് സജ്ജീകരിച്ചിട്ടുണ്ട്. ADAS ഫീച്ചറുകള്‍ ഇന്ത്യയില്‍ ട്രെന്‍ഡിംഗ് ആക്കിയ കാര്‍ മോഡല്‍ കൂടിയാണ് XUV700.

ഫോര്‍വേഡ് കൊളീഷന്‍ വാണിംഗ്, ക്രൂയിസ് കണ്‍ട്രോള്‍, സ്മാര്‍ട്ട് പൈലറ്റ് അസിസ്റ്റ്, ട്രാഫിക് സൈന്‍ തിരിച്ചറിയല്‍ എന്നിവ ഉള്‍പ്പെടുന്ന ADAS സ്യൂട്ടാണ് എസ്‌യുവിയില്‍ വരുന്നത്. ഏഴ് എയര്‍ബാഗുകള്‍, ട്രാക്ഷന്‍ കണ്‍ട്രോള്‍, ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം, ബ്ലൈന്‍ഡ് സ്പോട്ട് മോണിറ്ററിംഗ്, 360 ഡിഗ്രി വ്യൂ എന്നിവ ഉപയോഗിച്ച് യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്ന വാഹനം ഗ്ലോബല്‍ NCAP ക്രാഷ് ടെസ്റ്റില്‍ 5 സ്റ്റാര്‍ റേറ്റിംഗ് സ്വന്തമാക്കിയിരുന്നു.

ആപ്പിൾ കാർപ്ലേ, ആൻഡ്രോയ്ഡ് ഓട്ടോ എന്നിവയുൾപ്പെടെയുള്ള സവിശേഷതകളുടെ ഒരു നീണ്ട പട്ടികയുമായാണ് ഇൻഫോടെയ്ൻമെന്റ് യൂണിറ്റ് വരുന്നത്. ഇത് ആമസോൺ അലക്സാ കംപാറ്റബിളാണ്, അതിനാൽ നിങ്ങൾക്ക് സിസ്റ്റത്തിലേക്ക് കമാൻഡുകൾ പറയാൻ കഴിയും. ഇതിന് കണക്റ്റുചെയ്‌ത 60-ലധികം സവിശേഷതകളും ഇന്റർനെറ്റ് കണക്റ്റിവിറ്റിക്കായി സ്വന്തം ഇ-സിം കാർഡും ലഭിക്കുന്നു.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Thursday, June 19, 2025, 13:03 [IST]
English summary
Mahindra xuv700 viral video woman singer seen sleeping on vehicle details inside
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X