വിപണി കളറാക്കാനൊരുങ്ങി ടൂ-വീലർ നിർമ്മാതാക്കൾ; ദീപാവലി സീസണിന് മുമ്പായി പുറത്തിറങ്ങാനൊരുങ്ങുന്ന മോഡലുകൾ

ഇന്ത്യൻ ഇരുചക്ര വാഹന വിപണിയിൽ ഉടൻ തന്നെ നിരവധി പ്രവർത്തനങ്ങൾ നടക്കുമെന്ന് പ്രതീക്ഷിക്കുന്നു. അടുത്ത ഏതാനും മാസങ്ങൾക്കുള്ളിൽ ധാരാളം പുതിയ മോട്ടോർസൈക്കിളുകളും ഏതാനും സ്കൂട്ടറുകളും നമ്മുടെ രാജ്യത്ത് പുറത്തിറക്കാൻ പല നിർമ്മാതാക്കളും പദ്ധതിയിട്ടിട്ടുണ്ട്.

വിപണി കളറാക്കാനൊരുങ്ങി ടൂ-വീലർ നിർമ്മാതാക്കൾ; ദീപാവലി സീസണിന് മുമ്പായി പുറത്തിറങ്ങാനൊരുങ്ങുന്ന മോഡലുകൾ

ഈ പുതിയ മോഡലുകളിൽ ചിലത് നേരത്തെ അവതരിപ്പിക്കേണ്ടതായിരുന്നു, പക്ഷേ കൊവിഡ് പ്രതിസന്ധി കാരണം ഇവയുടെ ലോഞ്ച് വൈകി. ദീപാവലി ഉത്സവ സീസണിന് മുമ്പ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാനിരിക്കുന്ന പത്ത് മികച്ച ഇരുചക്രവാഹനങ്ങൾ ഞങ്ങൾ പട്ടികപ്പെടുത്തിയിട്ടുണ്ട്.

വിപണി കളറാക്കാനൊരുങ്ങി ടൂ-വീലർ നിർമ്മാതാക്കൾ; ദീപാവലി സീസണിന് മുമ്പായി പുറത്തിറങ്ങാനൊരുങ്ങുന്ന മോഡലുകൾ

1. Royal Enfield Classic 350

പുതുതലമുറ RE Classic 350 -യുടെ ടീസർ അടുത്തിടെ നിർമ്മാതാക്കൾ പങ്കുവെച്ചിരുന്നു. മോട്ടോർസൈക്കിളിന്റെ ലോഞ്ച് സെപ്റ്റംബർ 1 -ന് നടക്കാനിരിക്കുകയാണ്.

വിപണി കളറാക്കാനൊരുങ്ങി ടൂ-വീലർ നിർമ്മാതാക്കൾ; ദീപാവലി സീസണിന് മുമ്പായി പുറത്തിറങ്ങാനൊരുങ്ങുന്ന മോഡലുകൾ

നവീകരിച്ച മോഡൽ ബ്രാൻഡിന്റെ പുതിയ J പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയുള്ളതാണ്, കൂടാതെ ഇത് ഒരു പുതിയ 349 സിസി, എയർ/ ഓയിൽ-കൂൾഡ്, സിംഗിൾ സിലിണ്ടർ എഞ്ചിനുമായി (മെറ്റിയർ 350 പോലെ) വരുന്നു. യൂണിറ്റ് 20.4 bhp കരുത്തും 27 Nm torque ഉം ഉത്പാദിപ്പിക്കുന്നു.

വിപണി കളറാക്കാനൊരുങ്ങി ടൂ-വീലർ നിർമ്മാതാക്കൾ; ദീപാവലി സീസണിന് മുമ്പായി പുറത്തിറങ്ങാനൊരുങ്ങുന്ന മോഡലുകൾ

2. Yamaha YZF-R15 M

Yamaha R15 M ഇന്ത്യൻ വിപണിയിൽ ഉടൻ അവതരിപ്പിക്കും. 'M' മോഡൽ പ്രധാനമായും നിലവിലെ R15 -ന്റെ പ്രീമിയം പതിപ്പായിരിക്കും. പക്ഷേ വെബിൽ ചോർന്ന രേഖകൾ അനുസരിച്ച്, ഇതിന് കുറച്ച് പവർ കുറവായിരിക്കും.

വിപണി കളറാക്കാനൊരുങ്ങി ടൂ-വീലർ നിർമ്മാതാക്കൾ; ദീപാവലി സീസണിന് മുമ്പായി പുറത്തിറങ്ങാനൊരുങ്ങുന്ന മോഡലുകൾ

എൽഇഡി ഡിആർഎല്ലുകൾക്കൊപ്പം ഒരു പുതിയ പ്രൊജക്ടർ ഹെഡ്‌ലാമ്പ്, പുനർനിർമ്മിച്ച ഫെയറിംഗ്, പുനർരൂപകൽപ്പന ചെയ്ത എക്‌സ്‌ഹോസ്റ്റ്, ഗോൾഡൻ-ഫിനിഷ്ഡ് USD ഫ്രണ്ട് ഫോർക്കുകൾ മുതലായ ചില അപ്‌ഡേറ്റുകൾ ഉണ്ടാകും. വരും ആഴ്ചകളിൽ ബൈക്ക് വിപണിയിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നു.

വിപണി കളറാക്കാനൊരുങ്ങി ടൂ-വീലർ നിർമ്മാതാക്കൾ; ദീപാവലി സീസണിന് മുമ്പായി പുറത്തിറങ്ങാനൊരുങ്ങുന്ന മോഡലുകൾ

3. Yamaha Aerox 155

Aerox 155 സ്പോർട്സ് സ്കൂട്ടർ ഇന്ത്യയിൽ അവതരിപ്പിക്കാനും Yamaha പദ്ധതിയിടുന്നതായി തോന്നുന്നു. പുറത്തു വന്ന ടൈപ്പ് അപ്പ്രൂവൽ രേഖകൾ അനുസരിച്ച്, Aerox 155 -ന് R15 -ന്റെ അതേ എഞ്ചിനാണ് നൽകുന്നത്, പക്ഷേ ഇത് 14.9 bhp കരുത്ത് ഉത്പാദിപ്പിക്കാൻ ഡീ-ട്യൂൺ ചെയ്തിരിക്കുന്നു.

വിപണി കളറാക്കാനൊരുങ്ങി ടൂ-വീലർ നിർമ്മാതാക്കൾ; ദീപാവലി സീസണിന് മുമ്പായി പുറത്തിറങ്ങാനൊരുങ്ങുന്ന മോഡലുകൾ

രണ്ട് വീലുകളിലും ഡിസ്ക് ബ്രേക്കുകൾ, എൽസിഡി ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, യുഎസ്ബി ചാർജിംഗ് പോർട്ട്, എൽഇഡി ഹെഡ്‌ലൈറ്റ്, എൽഇഡി ടെയിൽലൈറ്റ് തുടങ്ങിയ സവിശേഷതകൾ വാഹനം വാഗ്ദാനം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.

വിപണി കളറാക്കാനൊരുങ്ങി ടൂ-വീലർ നിർമ്മാതാക്കൾ; ദീപാവലി സീസണിന് മുമ്പായി പുറത്തിറങ്ങാനൊരുങ്ങുന്ന മോഡലുകൾ

4. പുതുതലമുറ Bajaj Dominar 400

Bajaj ഓട്ടോ അതിന്റെ മുൻനിര മോഡൽ - Dominar 400 - വരും മാസങ്ങളിൽ അപ്ഡേറ്റ് ചെയ്യും. ഉയരം കൂടിയ വൈസർ, ഹാൻഡ്‌ഗാർഡുകൾ, പുതിയ റിയർ-വ്യൂ മിററുകൾ മുതലായവ പോലുള്ള ചില ടൂറിംഗ് നിർദ്ദിഷ്ട നവീകരണങ്ങൾ പുതിയ പതിപ്പിന് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

വിപണി കളറാക്കാനൊരുങ്ങി ടൂ-വീലർ നിർമ്മാതാക്കൾ; ദീപാവലി സീസണിന് മുമ്പായി പുറത്തിറങ്ങാനൊരുങ്ങുന്ന മോഡലുകൾ

എഞ്ചിന് കാര്യമായ മാറ്റങ്ങളൊന്നും ഞങ്ങൾ പ്രതീക്ഷിക്കുന്നില്ല. നിലവിലെ മോഡലിന്റെ അതേ 373.3 സിസി മോട്ടോർ (40 bhp/35 Nm) പുതിയ മോഡലിലും ഡ്യൂട്ടി ചെയ്യുന്നത് തുടരും.

വിപണി കളറാക്കാനൊരുങ്ങി ടൂ-വീലർ നിർമ്മാതാക്കൾ; ദീപാവലി സീസണിന് മുമ്പായി പുറത്തിറങ്ങാനൊരുങ്ങുന്ന മോഡലുകൾ

5. Bajaj Pulsar NS250

ഇന്ത്യൻ വിപണിയിൽ Pulsar ശ്രേണി വിപുലീകരിക്കാനും Bajaj ഒരുങ്ങുന്നു, പുതിയ മോഡലുകൾ നിരയിൽ കമ്പനി ചേർക്കാനുള്ള ഒരുക്കത്തിലാണ്. Pulsar NS250 എന്ന് പേരിട്ടിരിക്കുന്ന ഒരു പുതിയ നേക്കഡ് ബൈക്ക് നിലവിൽ നിർമ്മാതാക്കൾ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണെന്ന് സ്പൈ ചിത്രങ്ങൾ വെളിപ്പെടുത്തിയിരുന്നു. മോട്ടോർസൈക്കിളിന് പുതിയ 250 സിസി എഞ്ചിനാണ് നൽകുന്നത്.

വിപണി കളറാക്കാനൊരുങ്ങി ടൂ-വീലർ നിർമ്മാതാക്കൾ; ദീപാവലി സീസണിന് മുമ്പായി പുറത്തിറങ്ങാനൊരുങ്ങുന്ന മോഡലുകൾ

6. Bajaj Pulsar 250F

Pulsar NS250 -ക്കൊപ്പം, പകുതി ഫ്ലെയർ ചെയ്ത മോട്ടോർസൈക്കിളും ബ്രാൻഡ് വികസിപ്പിക്കുന്നു. ഈ പുതിയ മോഡലിനെ Pulsar 250F എന്ന് വിളിക്കും, കൂടാതെ അതിന്റെ നേക്കഡ് സഹോദരന്റെ അതേ 250 സിസി എഞ്ചിൻ ഉപയോഗിക്കും.

വിപണി കളറാക്കാനൊരുങ്ങി ടൂ-വീലർ നിർമ്മാതാക്കൾ; ദീപാവലി സീസണിന് മുമ്പായി പുറത്തിറങ്ങാനൊരുങ്ങുന്ന മോഡലുകൾ

വ്യക്തമായ സ്റ്റൈലിംഗ് മാറ്റങ്ങൾക്ക് പുറമേ, എർഗണോമിക്സിലും വ്യത്യാസങ്ങൾ ഉണ്ടാകും. 250F -ന്റെ ഉയർത്തിയ ക്ലിപ്പ്-ഓണുകൾ ബൈക്കിന് ഒരു ചെറിയ ബെന്റ് ഫോർവേഡ റൈഡിംഗ് അനുഭവം നൽകും.

വിപണി കളറാക്കാനൊരുങ്ങി ടൂ-വീലർ നിർമ്മാതാക്കൾ; ദീപാവലി സീസണിന് മുമ്പായി പുറത്തിറങ്ങാനൊരുങ്ങുന്ന മോഡലുകൾ

7. അപ്പ്ഡേറ്റഡ് TVS Apache RR310

TVS തങ്ങളുടെ മുൻനിര ബൈക്കായ Apache RR 310 -ന്റെ പുതുക്കിയ പതിപ്പ് ഓഗസ്റ്റ് 30 -ന് പുറത്തിറക്കുമെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചു. പുതിയ മോഡലിന് അഡ്ജസ്റ്റ് ചെയ്യാവുന്ന ഫ്രണ്ട് സസ്പെൻഷനും പുനർരൂപകൽപ്പന ചെയ്ത ഹെഡ് ലാമ്പ് സജ്ജീകരണവും ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. എന്നിരുന്നാലും, എഞ്ചിൻ മാറ്റമില്ലാതെ തുടരും. 312.2 സിസി പവർപ്ലാന്റ് 34 bhp കരുത്തും 27.3 Nm പീക്ക് torque ഉം പുറപ്പെടുവിക്കും.

വിപണി കളറാക്കാനൊരുങ്ങി ടൂ-വീലർ നിർമ്മാതാക്കൾ; ദീപാവലി സീസണിന് മുമ്പായി പുറത്തിറങ്ങാനൊരുങ്ങുന്ന മോഡലുകൾ

8. KTM RC390

പുതുതലമുറ RC390 -ൽ KTM വളരെക്കാലമായി പ്രവർത്തിക്കുന്നു, പുതിയ മോഡൽ വരും ആഴ്ചകളിൽ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. വരാനിരിക്കുന്ന പുതിയ മോഡലിന്റെ ധാരാളം സ്പൈ ചിത്രങ്ങൾ ഇതിനകം ലഭ്യമാണ്, അടുത്തിടെ, ഒരു ഔദ്യോഗിക ടീസറും ബ്രാൻഡ് പുറത്തിറക്കിയിരുന്നു.

വിപണി കളറാക്കാനൊരുങ്ങി ടൂ-വീലർ നിർമ്മാതാക്കൾ; ദീപാവലി സീസണിന് മുമ്പായി പുറത്തിറങ്ങാനൊരുങ്ങുന്ന മോഡലുകൾ

പുതുതലമുറ RC390 -ക്ക് ഒരു പുതിയ സ്പ്ലിറ്റ് ട്രെല്ലിസ് ഫ്രെയിമിനൊപ്പം പൂർണ്ണമായും പുതിയ രൂപകൽപ്പന ഉണ്ടായിരിക്കും, എന്നിരുന്നാലും എഞ്ചിൻ മുമ്പത്തെപ്പോലെ 373.3 സിസി യൂണിറ്റ് (43.5 bhp/36 Nm) ആയി തുടരുമെന്ന് പ്രതീക്ഷിക്കുന്നു.

വിപണി കളറാക്കാനൊരുങ്ങി ടൂ-വീലർ നിർമ്മാതാക്കൾ; ദീപാവലി സീസണിന് മുമ്പായി പുറത്തിറങ്ങാനൊരുങ്ങുന്ന മോഡലുകൾ

9. KTM RC200

പുതിയ തലമുറ KTM RC200 അതിന്റെ 390 സഹോദരങ്ങളോടൊപ്പം അരങ്ങേറ്റം കുറിക്കും. വരാനിരിക്കുന്ന ന്യൂ-ജെൻ RC200 -ന് പുതിയ തലമുറ RC390 -യുടെ അതേ രൂപകൽപ്പനയും സവിശേഷതകളും ഉണ്ടായിരിക്കും, എന്നാൽ കുറച്ച് മാറ്റങ്ങളോടെയാവും ഇത് ഒരുക്കുന്നത്.

വിപണി കളറാക്കാനൊരുങ്ങി ടൂ-വീലർ നിർമ്മാതാക്കൾ; ദീപാവലി സീസണിന് മുമ്പായി പുറത്തിറങ്ങാനൊരുങ്ങുന്ന മോഡലുകൾ

RC200 -ൽ ഒരു അണ്ടർബെല്ലി എക്‌സ്‌ഹോസ്റ്റാവും നിർമ്മാതാക്കൾ ഒരുക്കുന്നത്. ബൈക്കിന്റെ അന്താരാഷ്ട്ര പതിപ്പിന് ഒരു പുതിയ TFT ഇൻസ്ട്രുമെന്റ് കൺസോൾ ലഭിക്കും, എന്നാൽ ഇന്ത്യ-സ്പെക്ക് മോഡലിന് ഒരു LCD ഡിസ്പ്ലേയാവും ലഭിക്കുന്നത്.

വിപണി കളറാക്കാനൊരുങ്ങി ടൂ-വീലർ നിർമ്മാതാക്കൾ; ദീപാവലി സീസണിന് മുമ്പായി പുറത്തിറങ്ങാനൊരുങ്ങുന്ന മോഡലുകൾ

10. KTM RC125

പുതിയ തലമുറ RC390, RC200 എന്നിവയ്ക്ക് സമാനമായി, RC125 -നും ഒരു വലിയ അഴിച്ചുപണി ലഭിക്കും. ഡിസൈൻ മറ്റ് പുതുതലമുറ RC മോഡലുകൾക്ക് സമാനമായിരിക്കും, കൂടാതെ ഇതിന് ഒരു പുതിയ സ്പ്ലിറ്റ് ട്രെല്ലിസ് ഫ്രെയിമും ലഭിക്കും.

വിപണി കളറാക്കാനൊരുങ്ങി ടൂ-വീലർ നിർമ്മാതാക്കൾ; ദീപാവലി സീസണിന് മുമ്പായി പുറത്തിറങ്ങാനൊരുങ്ങുന്ന മോഡലുകൾ

ചെലവ് ലാഭിക്കാൻ, ഇന്ത്യ-സ്പെക്ക് മോഡൽ ഇന്റർനാഷണൽ-സ്പെക്ക് നെക്സ്റ്റ് ജെൻ RC125 പോലെ ഫീച്ചർ-ലോഡ് ആയിരിക്കില്ല. ഇതിന് ഒരു LCD ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും സിംഗിൾ ചാനൽ ABS ഉം ലഭിക്കും. എന്നിരുന്നാലും, ബൈക്ക് വിപണിയിൽ എത്തുമ്പോൾ മാത്രമേ ഞങ്ങൾക്ക് ഇത് സ്ഥിരീകരിക്കാൻ കഴിയൂ.

Most Read Articles

Malayalam
English summary
Major 2 wheelers to hit indian roads by diwali season
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X