മഴക്കാലത്ത് ഡ്രൈവിംഗ് ഇഷ്ടമാണോ? എങ്കിൽ കാറിൽ വേണം ഈ ആക്സസറികൾ

ഇടിനാശവും വെള്ളപ്പൊക്കവും ഒഴിച്ചാൽ മഴയോട് ഇഷ്ടം തന്നെയാണ്. മഴയത്ത് കോലായിലിരുന്ന് നല്ല ചൂടു കട്ടൻ കുടിക്കാൻ ഇഷ്ടമുള്ളതു പോലെ തന്നെ മഴയത്ത് ഒരു ഡ്രൈവ് പോകാനും നമ്മിൽ പലർക്കും ഇഷ്ടമാണ്. ഞാൻ അത്തരത്തിൽ ഒരു റെയിൻ ഡ്രൈവ് ഇഷട്പ്പെടുന്ന ഒരു വ്യക്തിയാണ്.

കാലവർഷം ഏതാണ്ട് ഇങ്ങ് എത്തിക്കഴിഞ്ഞു. മഴയത്ത് വാഹനമോടിക്കുന്നത് രസകരമെന്ന പോലെ തന്നെ പലപ്പോഴും ബുദ്ധിമുട്ടുള്ള കാര്യമാണ്. മഴക്കാലത്ത് ഡ്രൈവിംഗ് സമയത്ത് നാം അഭിമുഖീകരിക്കുന്ന പല തടസ്സങ്ങളും പ്രശ്നങ്ങളും പരിഹരിക്കാനും ഡ്രൈവിംഗ് എക്സ്പീരിയൻസ് മെച്ചപ്പെടുത്താനും പല ആക്‌സസറികളും ഇന്ന് വിപണിയിൽ ലഭ്യമാണ്. അത്തരത്തിൽ ഉപയോഗപ്രദമായ ചില ആക്‌സസറികളുടെ ഒരു ലിസ്റ്റ് ഇതാ.

 മഴക്കാലത്ത് കാറിൽ വേണം ഈ ആക്സസറികൾ

ഈ ആക്‌സസറികൾ മഴക്കാലത്ത് മൊത്തത്തിലുള്ള ഡ്രൈവിംഗ് എക്സ്പീരിയൻസ് മെച്ചപ്പെടുത്തുക മാത്രമല്ല, പലപ്പോഴും മഴയത്ത് പതിയിരിക്കുന്ന ആപത്തുകളിൽ നിന്ന് രക്ഷപ്പെടാനും സഹായകമാവും. ഇത്തരത്തിൽ കാലവർഷ സമയത്ത് സേഫ്റ്റി ഫാക്ടർ ഗണ്യമായ മാർജിനിൽ മെച്ചപ്പെടുത്തുകയും ചെയ്യുന്നു- മഴക്കാലത്ത് അവ വളരെ ഉപയോഗപ്രദമാണ്.

വാട്ടർ റിപ്പല്ലന്റ്: വിൻഡ്‌ഷീൽഡിൽ വാട്ടർ റിപ്പല്ലന്റ് ഉപയോഗിക്കുന്നത് മഴക്കാലത്ത് വിസിബിലിറ്റി വളരെയധികം മെച്ചപ്പെടുത്തും. ഇതിൽ വരുന്ന ദ്രാവകം ഒരു ഹൈഡ്രോഫോബിക് ഷീൽഡ് ഉണ്ടാക്കുന്നു, ഇത് വെള്ളം വിൻഡ്ഷീൽഡിന്റെ ഉപരിതലത്തിൽ പറ്റിനിൽക്കുന്നത് തടയുന്നു, അങ്ങനെ കനത്ത മഴയിൽ വിസിബിലിറ്റി മെച്ചപ്പെടുത്തുന്നു. ചെറിയ ചെലവിൽ മഴക്കാലത്ത് വലിയ സുരക്ഷ ഇവ വാഗ്ദാനം ചെയ്യുന്നു.

 മഴക്കാലത്ത് കാറിൽ വേണം ഈ ആക്സസറികൾ

ആന്റി-ഫോഗ് ഫിലിം: വാഹനങ്ങളുടെ ORVM -കൾക്കായുള്ള ആൻറി-ഫോഗ് ഫിലിമുകൾക്ക് മഴയിൽ പിന്നിലേക്കുള്ള വിസിബിലിറ്റി വളരെയധികം മെച്ചപ്പെടുത്താൻ കഴിയും. ഈ ഫിലിമുകൾ ORVM -കളിൽ ഫോഗിംഗ് ഉണ്ടാകുന്നതിൽ നിന്ന് തടയുന്നു, അങ്ങനെ വിസിബിലിറ്റി മെച്ചപ്പെടുത്തുന്നു. ഇത് കനത്ത മഴത്ത് റിവേഴ്സ് എടുക്കേണ്ടി വരുന്ന സാഹചര്യങ്ങളിലും ഇടുങ്ങിയ ഓപ്പൺ പാർക്കിംഗിലും ലെയിൻ ചെയിഞ്ച് ചെയ്യുന്ന സമയത്തും മികച്ച വിസിബിലിറ്റിയും സുരക്ഷയും വളരെയധികം മെച്ചപ്പെടുത്തുന്നു.

റെയിൻ വൈസർ: വാഹനത്തിന്റെ ഡോറിന്റെ മുകൾ ഭാഗത്തായിട്ടാണ് റെയിൻ വൈസറുകൾ സെറ്റ് ചെയ്യുന്നത്. അവ ചെറുതായി പുറത്തേക്കും അല്പം താഴേക്കും എക്സ്റ്റെൻഡ് ചെയ്ത് നിൽക്കുന്നു. മഴവെള്ളം അകത്തേക്ക് വരുന്നത് തടഞ്ഞുകൊണ്ട് മഴ പെയ്യുമ്പോൾ വിൻഡോകൾ ചെറുതായി തുറക്കാൻ ഈ ആക്സസറി ഫിറ്റ് ചെയ്യുന്നത് ഉപഭോക്താവിനെ അനുവദിക്കുന്നു. വാഹനത്തിന്റെ വിൻഡോകളിൽ ഫോഗ് പിടിക്കുന്നതിൽ നിന്നും ഇത് തടയുന്നു.

 മഴക്കാലത്ത് കാറിൽ വേണം ഈ ആക്സസറികൾ

ആന്റി-ഫോഗ്: മഴ പെയ്താൽ മിക്കപ്പോഴും ഫോഗ് വിൻഡ്ഷീൽഡിലും സൈഡ് ഗ്ലാസുകളിലും അടിഞ്ഞു കൂടുന്നത് പതിവാണ്. ഇത് വിസിബിലിറ്റിയെ സാരമായി ബാധിക്കുകയും അപകട സാധ്യത വർധിപ്പിക്കുകയും ചെയ്യുന്നു. ആൻറി-ഫോഗ് ഉപയോഗിക്കുന്നത് ഈ പ്രശ്നം മറികടക്കാനും വിസിബിലിറ്റി മെച്ചപ്പെടുത്താനുമുള്ള ഒരു മികച്ച മാർഗമാണ്. ഇതും നിസാര ചെലവിൽ ലഭ്യമായ ഒന്നാണ്.

എയർ ഫ്രെഷ്നർ: മഴക്കാലത്ത്, ക്യാബിനിലെ അമിതമായ ഈർപ്പം കാരണം കാറിന്റെ ഇന്റീരിയറിൽ ദുർഗന്ധം ഉണ്ടായേക്കാം. നല്ല ഗുണ നിലവാരമുള്ള എയർ ഫ്രെഷനർ ഈ അസുഖകരമായ ദുർഗന്ധം കുറയ്ക്കാൻ സഹായിക്കും, ഇത് മഴക്കാലത്തെ ഡ്രൈവിംഗ് എക്സ്പീരിയൻസ് വളരെ മനോഹരമാക്കുന്നു. ഇന്ന് മാർക്കറ്റിൽ പല നർമ്മണങ്ങളിലുള്ള എയർ ഫ്രഷ്നറുകൾ സുലഭമാണ്.

മഴക്കാലത്ത് ഡ്രൈവിംഗ് എക്സ്പീരിയൻസ് മെച്ചപ്പെടുത്തുന്നതിനാണ് മുകളിൽ ലിസ്റ്റുചെയ്തിരിക്കുന്ന ഈ ആക്‌സസറികൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഇവ ബെറ്റർ ഡ്രൈവിംഗ് ഫീൽ മാത്രമല്ല കുറഞ്ഞ ചെലവിൽ സുരക്ഷയിലും കാര്യമായ സ്വാധീനം ചെലുത്തുന്നു എന്നത് ശ്രദ്ധേയമാണ്.

More from DriveSpark

Article Published On: Tuesday, June 6, 2023, 20:04 [IST]
English summary
Major accessories that helps to improve driving experience and safety during monsoon
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X