കഴിഞ്ഞ മാസത്തിലേക്ക് ഒരു തിരിഞ്ഞു നോട്ടം; ജൂലൈയിൽ ഇന്ത്യൻ വിപണിയിലെത്തിയ പുത്തൻ കാറുകൾ

മഹീന്ദ്ര മുതൽ ലംബോർഗിനി വരെ ജൂലൈ മാസത്തിൽ ഒരു വലിയ കൂട്ടം നിർമ്മാതാക്കൾ പുതിയ കാറുകൾ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. കൊവിഡ് മഹാമാരിയുടെ സാഹചര്യത്തിലും വാഹന വിപണിയെ സംബന്ധിച്ച് വളരെ പുതുമ നിറഞ്ഞ ഒരു മാസമായിരുന്നു ജൂലൈ.

കഴിഞ്ഞ മാസത്തിലേക്ക് ഒരു തിരിഞ്ഞു നോട്ടം; ജൂലൈയിൽ ഇന്ത്യൻ വിപണിയിലെത്തിയ പുത്തൻ കാറുകൾ

പ്രസ്തുത മാസത്തിൽ ഏതെല്ലാം മോഡലുകൾ വിപണിയിൽ എത്തി എന്നതിൽ ഒരു നിശ്ചയമുണ്ടോ? ഇല്ലെങ്കിൽ ഞങ്ങൾ സഹായിക്കാം. 2021 ജൂലൈ മാസത്തിൽ ഇന്ത്യൻ വിപണിയിലെത്തിയ കാറുകളുടെ ലിസ്റ്റ് ഇതാ:

കഴിഞ്ഞ മാസത്തിലേക്ക് ഒരു തിരിഞ്ഞു നോട്ടം; ജൂലൈയിൽ ഇന്ത്യൻ വിപണിയിലെത്തിയ പുത്തൻ കാറുകൾ

1. 2021 റേഞ്ച് റോവർ ഇവോക്ക്

ലാൻഡ് റോവറിന്റെ ബേബി റേഞ്ച് റോവർ ഇവോക്കിന് 2021 ഒരു അപ്‌ഡേറ്റ് ലഭിച്ചു. 2020-ൽ അവതരിപ്പിച്ച മുൻതലമുറ മോഡലിനെ ലാൻഡ് റോവർ ചില പുതിയ സവിശേഷതകളോടെ അപ്‌ഡേറ്റ് ചെയ്യാൻ തീരുമാനിച്ചു.

കഴിഞ്ഞ മാസത്തിലേക്ക് ഒരു തിരിഞ്ഞു നോട്ടം; ജൂലൈയിൽ ഇന്ത്യൻ വിപണിയിലെത്തിയ പുത്തൻ കാറുകൾ

ലൈനപ്പിൽ നിന്ന് കുറച്ച് വേരിയന്റുകളും നിർമ്മാതാക്കൾ നീക്കം ചെയ്തു. ഒരു പുതിയ ക്യാബിൻ അപ്ഹോൾസ്റ്ററി ഷേഡും കമ്പനി അവതരിപ്പിച്ചു.

കഴിഞ്ഞ മാസത്തിലേക്ക് ഒരു തിരിഞ്ഞു നോട്ടം; ജൂലൈയിൽ ഇന്ത്യൻ വിപണിയിലെത്തിയ പുത്തൻ കാറുകൾ

2. ലാൻഡ് റോവർ ഡിഫൻഡർ 90

അടുത്ത ലോഞ്ച് വീണ്ടും ലാൻഡ് റോവറിൽ നിന്നായിരുന്നു, എന്നാൽ ഇത്തവണ ഇത് ഡിഫൻഡർ മോഡലാണ്. പുതുതലമുറ മോഡൽ ഇന്ത്യയിൽ കുറച്ച് കാലം മുമ്പ് അവതരിപ്പിക്കപ്പെട്ടു, പക്ഷേ ലോംഗ് വീൽബേസ് പതിപ്പ് (110) മാത്രമാണ് അന്ന് എത്തിയത്.

കഴിഞ്ഞ മാസത്തിലേക്ക് ഒരു തിരിഞ്ഞു നോട്ടം; ജൂലൈയിൽ ഇന്ത്യൻ വിപണിയിലെത്തിയ പുത്തൻ കാറുകൾ

ലാൻഡ് റോവർ ഇപ്പോൾ ഷോർട്ട് വീൽബേസ് പതിപ്പും (90) ഇന്ത്യയിൽ പുറത്തിറക്കിയിട്ടുണ്ട്, കൂടാതെ ഇത് രണ്ട് ബോഡി ടൈപ്പുകൾക്കും കൂടുതൽ ശക്തമായ പെട്രോൾ എഞ്ചിനും അവതരിപ്പിച്ചു.

കഴിഞ്ഞ മാസത്തിലേക്ക് ഒരു തിരിഞ്ഞു നോട്ടം; ജൂലൈയിൽ ഇന്ത്യൻ വിപണിയിലെത്തിയ പുത്തൻ കാറുകൾ

3. മഹീന്ദ്ര ബൊലേറോ നിയോ

മഹീന്ദ്ര ബൊലേറോ ബാഡ്ജിന് പിന്നിൽ 'നിയോ' എന്നും കൂടെ ചേർത്ത് ഒരു പുത്തൻ മോഡൽ പുറത്തിറക്കിയിരിക്കുകയാണ്. ഇത് പ്രധാനമായും TUV 300 -ന്റെ ഫെയ്‌സ്‌ലിഫ്റ്റാണ്, എന്നാൽ ഒരു ബൊലേറോയുടെ ദൃഢതയോടെ, ദൈനംദിന ഡ്രൈവിംഗിന് ആവശ്യമായ ഒരു കൂട്ടം സവിശേഷതകൾ ആഗ്രഹിക്കുന്നവർക്ക് ഇത് ഒരു മൂല്യവത്തായ ഓപ്ഷനാണ്.

കഴിഞ്ഞ മാസത്തിലേക്ക് ഒരു തിരിഞ്ഞു നോട്ടം; ജൂലൈയിൽ ഇന്ത്യൻ വിപണിയിലെത്തിയ പുത്തൻ കാറുകൾ

4. ലാൻഡ് റോവർ ഡിസ്കവറി ഫെയ്‌സ്‌ലിഫ്റ്റ്

ലാൻഡ് റോവർ ജൂലൈയിൽ മൂന്ന് പുതിയ കാറുകൾ കൊണ്ടുവന്നു. പുതുക്കിയ എക്സ്റ്റീരിയർ, പുതിയ ഹെഡ്‌ലൈറ്റുകൾ, പുതുക്കിയ എയർ ഫിൽട്രേഷൻ സിസ്റ്റം, JLR -ന്റെ ഏറ്റവും പുതിയ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം എന്നിവ ഫെയ്‌സ്‌ലിഫ്റ്റഡ് ഡിസ്കവറിക്ക് ലഭിക്കുന്നു. വാഹനത്തിന്റെ ചില എഞ്ചിനുകൾ ഒരു മൈൽഡ്-ഹൈബ്രിഡ് സംവിധാനവും ലഭിക്കുന്നു.

കഴിഞ്ഞ മാസത്തിലേക്ക് ഒരു തിരിഞ്ഞു നോട്ടം; ജൂലൈയിൽ ഇന്ത്യൻ വിപണിയിലെത്തിയ പുത്തൻ കാറുകൾ

5. മെർസിഡീസ് ബെൻസ് E53, E63 S

ജർമ്മൻ കാർ നിർമ്മാതാക്കൾ 2021 മാർച്ചിൽ അവതരിപ്പിച്ച E-ക്ലാസിനെ അടിസ്ഥാനമാക്കി ഒരേ സമയം രണ്ട് AMG മോഡലുകൾ ഇന്ത്യയിൽ പുറത്തിറക്കി. ഇന്ത്യയിൽ ആദ്യമായിട്ടാണ് E53 വാഗ്ദാനം ചെയ്യുന്നത്.

കഴിഞ്ഞ മാസത്തിലേക്ക് ഒരു തിരിഞ്ഞു നോട്ടം; ജൂലൈയിൽ ഇന്ത്യൻ വിപണിയിലെത്തിയ പുത്തൻ കാറുകൾ

6. ടാറ്റ എക്സ്പ്രസ്-T

ഫെയ്‌സ്‌ലിഫ്റ്റ് ചെയ്ത ടിയാഗോയുടെയും ടിഗോറിന്റെയും സ്റ്റൈലിംഗിനോട് സാമ്യമുള്ള ടിഗോർ ഇവിയുടെ പുത്തൻ അവതാരണാണ് എക്സ്പ്രസ്-T. ഇത് ഒരു ഫ്ലീറ്റ് ഓപ്പറേറ്റർമാർക്ക് മാത്രമുള്ള ഓഫറാണ്, രണ്ട് വ്യത്യസ്ത ബാറ്ററി പായ്ക്ക് കോൺഫിഗറേഷനുകളിൽ വാഹനം ലഭിക്കും.

കഴിഞ്ഞ മാസത്തിലേക്ക് ഒരു തിരിഞ്ഞു നോട്ടം; ജൂലൈയിൽ ഇന്ത്യൻ വിപണിയിലെത്തിയ പുത്തൻ കാറുകൾ

7. ഫോർഡ് ഫിഗോ ഓട്ടോമാറ്റിക്

ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം ഫിഗോയുടെ പെട്രോൾ-ഓട്ടോമാറ്റിക് കോമ്പിനേഷൻ ഫോർഡ് തിരികെ കൊണ്ടുവന്നു. മുമ്പ് വാഗ്ദാനം ചെയ്ത 1.5 ലിറ്റർ പെട്രോൾ എഞ്ചിനിൽ നിന്ന് വ്യത്യസ്തമായി, ചെറിയ 1.2 ലിറ്റർ പെട്രോൾ എഞ്ചിനുള്ള രണ്ട് പെഡൽ കോൺഫിഗറേഷനാണ് ഇത്തവണ ലഭിക്കുന്നത്. ആറ് എയർബാഗുകൾ വാഗ്ദാനം ചെയ്യുന്ന ഒരേയൊരു കാറാണ് ഫിഗോ. ഹാച്ച്ബാക്ക് വിഭാഗത്തിൽ ഏറ്റവും സുരക്ഷിതമായ ഓട്ടോമാറ്റിക് ഓഫറിനായി നിങ്ങൾ തെരയുകയാണെങ്കിൽ ഫിഗോ മികച്ച ഓപ്ഷനാണ്.

കഴിഞ്ഞ മാസത്തിലേക്ക് ഒരു തിരിഞ്ഞു നോട്ടം; ജൂലൈയിൽ ഇന്ത്യൻ വിപണിയിലെത്തിയ പുത്തൻ കാറുകൾ

8. ലംബോർഗിനി ഹുറാകാൻ STO

ഈ ലിസ്റ്റിലെ മറ്റ് കാറുകളുമായി താരതമ്യപ്പെടുത്തുമ്പോൾ ഇത് വളരെ വ്യത്യസ്തമായി ശ്രേണിയിൽ വരുന്ന ഒരു മോഡലാണ്. ലംബോർഗിനി ഇന്ത്യയിൽ റിയർ-വീൽ ഡ്രൈവ് (RWD) ഹുറാകാന്റെ ട്രാക്ക്-ഫോക്കസ്ഡ് STO പതിപ്പ് പുറത്തിറക്കി.

കഴിഞ്ഞ മാസത്തിലേക്ക് ഒരു തിരിഞ്ഞു നോട്ടം; ജൂലൈയിൽ ഇന്ത്യൻ വിപണിയിലെത്തിയ പുത്തൻ കാറുകൾ

9. BMW X1 20i ടെക് എഡിഷൻ

ബിഎംഡബ്ല്യു എസ്‌യുവിയുടെ ലിമിറ്റഡ് എഡിഷൻ വാങ്ങാനുള്ള മൂഡിലാണോ നിങ്ങൾ? അതെ എങ്കിൽ, നിങ്ങൾ BMW X1 -ന്റെ പുതിയ ടെക് എഡിഷൻ ഒന്നു ട്രൈ ചെയ്ത് നോക്കണം. BMW ഓൺലൈൻ വഴി മാത്രമേ വാഹനം ഓർഡർ ചെയ്യാനാകൂ. ബിഎംഡബ്ല്യുയിൽ നിന്നുള്ള എൻട്രി ലെവൽ എസ്‌യുവി ഓഫറാണ് X1 എന്നതിനാൽ, X1- ന്റെ 20i ടെക് എഡിഷൻ താരതമ്യേന മാന്യമായ വിലയിൽ നിങ്ങളെ മറ്റുള്ളവരിൽ നിന്ന് വേറിട്ട് നിൽക്കാൻ സഹായിക്കും.

കഴിഞ്ഞ മാസത്തിലേക്ക് ഒരു തിരിഞ്ഞു നോട്ടം; ജൂലൈയിൽ ഇന്ത്യൻ വിപണിയിലെത്തിയ പുത്തൻ കാറുകൾ

10. ഔഡി e-ട്രോൺ

ഏകദേശം രണ്ട് വർഷം മുമ്പ് വെളിപ്പെടുത്തിയ e-ട്രോൺ ഇലക്ട്രിക് എസ്‌യുവി ഔഡി ഒടുവിൽ ഇന്ത്യയിലേക്ക് കൊണ്ടുവന്നു. ഇന്ത്യയിലെ ആഡംബര ഇവി ഓഫറുകളിൽ ഒന്നായ ഇത് മെർസിഡീസ് ബെൻസ് EQC -ക്കൊപ്പം വിപണി പങ്കിടും. പൂർണ്ണ ചാർജിൽ 500 കിലോമീറ്ററിനടുത്ത് ശ്രേണി നൽകുന്ന e-ട്രോൺ ഒരു പ്രായോഗിക ഇവിയാണ്.

Most Read Articles

Malayalam
English summary
Major Car Launches In Indian Market In 2021 July. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X