ആകാംഷയോടെ ഈ മാസം ഇന്ത്യൻ വാഹന വിപണി കാത്തിരിക്കുന്ന പ്രധാന കാർ ലോഞ്ചുകൾ

നാളുകളായി കൊവിഡ്-19 വ്യപനവും സെമി കണ്ടക്ടർ ക്ഷാമവും മൂലം അല്പം പ്രതിസന്ധികളിലൂടെയാണ് ഇന്ത്യൻ വാഹന വിപണി കടന്നു പോകുന്നത്. വിൽപ്പനയിലും കാര്യമായ ക്ഷീണം വ്യവസായം നേരിടുമ്പോഴും ശുഭപ്രതീക്ഷകൾ ഇന്നും നിർമ്മാതാക്കളുടെ മനസിൽ ഉണ്ട്. അതിന് ഏറ്റവും വലിയ ഉദാഹരണമാണ് ഇന്ത്യൻ വിപണിയ്ക്കായി ഒരുങ്ങുന്ന പുതിയ മോഡലുകൾ.

ആകാംഷയോടെ ഈ മാസം ഇന്ത്യൻ വാഹന വിപണി കാത്തിരിക്കുന്ന പ്രധാന കാർ ലോഞ്ചുകൾ

അത്തരത്തിൽ 2021 നവംബർ മാസത്തിൽ നിരവധി പുതിയ കാറുകൾ വിപണിയിൽ അവതരിപ്പിക്കപ്പെടുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. അവയിൽ പ്രധാനപ്പെട്ടവയുടെ ഒരു ലിസ്റ്റ് ഞങ്ങൾ തയ്യാറാക്കിയിട്ടുണ്ട്.

ആകാംഷയോടെ ഈ മാസം ഇന്ത്യൻ വാഹന വിപണി കാത്തിരിക്കുന്ന പ്രധാന കാർ ലോഞ്ചുകൾ

പുതുതലമുറ മാരുതി സുസുക്കി സെലേറിയോ

മാരുതി സുസുക്കി തങ്ങളുടെ പുതിയ തലമുറ സെലേറിയോ ഹാച്ച്ബാക്കിനെ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാൻ ഒരുങ്ങുന്നു. പുതിയ തലമുറ സെലേറിയോ ഹാച്ച്ബാക്ക് ഇതിനോടകം ഡീലർഷിപ്പുകളിൽ എത്തിത്തുടങ്ങിയിട്ടുണ്ട്. ഇത് വരും ദിവസങ്ങളിൽ വാഹനത്തിന്റെ ലോഞ്ച് ഉണ്ടാകുമെന്ന് സൂചിപ്പിക്കുന്നു.

ആകാംഷയോടെ ഈ മാസം ഇന്ത്യൻ വാഹന വിപണി കാത്തിരിക്കുന്ന പ്രധാന കാർ ലോഞ്ചുകൾ

അഞ്ചാം തലമുറ HEARTECT പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയായിരിക്കും പുതിയ സെലേറിയോ ഒരുങ്ങുന്നത്. 1.0-ലിറ്റർ, 1.2-ലിറ്റർ പെട്രോൾ എഞ്ചിനുകൾ ഈ കാർ വാഗ്ദാനം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു, അതേസമയം ട്രാൻസ്മിഷൻ ഓപ്ഷനുകളിൽ അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്സും അഞ്ച് സ്പീഡ് AMT -യും ഉൾപ്പെട്ടേക്കാം.

ആകാംഷയോടെ ഈ മാസം ഇന്ത്യൻ വാഹന വിപണി കാത്തിരിക്കുന്ന പ്രധാന കാർ ലോഞ്ചുകൾ

2021 ഔഡി Q5

ഔഡി Q5 എസ്‌യുവി പരിഷ്‌കരിച്ചിട്ടുണ്ട്, ഈ മാസം എപ്പോഴെങ്കിലും വാഹനത്തിന്റെ പുതുക്കിയ പതിപ്പ് ബ്രാൻഡ് പുറത്തിറക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. ജർമ്മൻ കാർ നിർമ്മാതാക്കൾ 2021 Q5 -ന് ഇതിനോടകം 2.0 ലക്ഷം രൂപ ടോക്കൺ തുകയ്ക്ക് ബുക്കിംഗ് സ്വീകരിച്ചു തുടങ്ങി.

ആകാംഷയോടെ ഈ മാസം ഇന്ത്യൻ വാഹന വിപണി കാത്തിരിക്കുന്ന പ്രധാന കാർ ലോഞ്ചുകൾ

ഏഴ് സ്പീഡ് ഡ്യുവൽ-ക്ലച്ച് ഓട്ടോമാറ്റിക് ട്രാൻസ്മിഷനും ക്വാട്രോ ഓൾ-വീൽ-ഡ്രൈവ് സിസ്റ്റവും ജോടിയാക്കിയ 2.0 -ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനുമായാണ് പുതിയ Q5 കമ്പനി വാഗ്ദാനം ചെയ്യുന്നത്.

ആകാംഷയോടെ ഈ മാസം ഇന്ത്യൻ വാഹന വിപണി കാത്തിരിക്കുന്ന പ്രധാന കാർ ലോഞ്ചുകൾ

ജാഗ്വാർ I-പേസ് ബ്ലാക്ക്

ജാഗ്വാർ I-പേസ് ബ്ലാക്ക് എന്നത് ബ്രാൻഡിന്റെ ആദ്യത്തെ ഓൾ-ഇലക്‌ട്രിക് എസ്‌യുവിയുടെ പ്രത്യേക പതിപ്പാണ്. ഈ മോഡലിനായുള്ള ബുക്കിംഗുകൾ ജാഗ്വാർ ഇതിനോടകം സ്വീകരിച്ചുതുടങ്ങി. I-പേസ് ബ്ലാക്ക് എന്ന മോഡൽ 'ബ്ലാക്ക് പാക്ക്' സഹിതമാണ് വരുന്നത്, എസ്‌യുവിയുടെ എക്സ്റ്റീരിയറിലും ഇന്റീരിയറിലും ബ്ലാക്ക്ഡ് ഔട്ട് ഘടകങ്ങൾ നിർമ്മാതാക്കൾ വാഗ്ദാനം ചെയ്യുന്നു.

ആകാംഷയോടെ ഈ മാസം ഇന്ത്യൻ വാഹന വിപണി കാത്തിരിക്കുന്ന പ്രധാന കാർ ലോഞ്ചുകൾ

സാധാരണ കാറിന്റെ അതേ ഇലക്ട്രിക് പവർട്രെയിൻ തന്നെയാണ് I-പേസ് ബ്ലാക്ക് ഉപയോഗിക്കുന്നത്. 396 bhp പരമാവധി കരുത്തും 696 Nm പീക്ക് torque ഉം ഉത്പാദിപ്പിക്കുന്ന രണ്ട് ഇലക്ട്രിക് മോട്ടോറുകൾ ഇതിൽ പായ്ക്ക് ചെയ്യുന്നു. ഒറ്റ ചാർജിൽ 470 കിലോമീറ്റർ റേഞ്ച് നൽകുമെന്ന് അവകാശപ്പെടുന്ന 90 kWh ബാറ്ററി പാക്കിലാണ് ഇവ പ്രവർത്തിക്കുന്നത്.

ആകാംഷയോടെ ഈ മാസം ഇന്ത്യൻ വാഹന വിപണി കാത്തിരിക്കുന്ന പ്രധാന കാർ ലോഞ്ചുകൾ

മെർസിഡീസ് AMG A45 S

മെർസിഡീസ്-ബെൻസ് തങ്ങഴുടെ AMG A45 S ഹോട്ട് ഹാച്ച് ഇന്ത്യൻ വിപണിയിൽ കൊണ്ടുവന്നേക്കും. റിപ്പോർട്ടുകൾ പ്രകാരം, മെർസിഡീസ് AMG A45 S ദീപാവലിക്ക് അടുത്ത് ഇന്ത്യയിൽ വിൽപ്പനയ്‌ക്കെത്തും.

ആകാംഷയോടെ ഈ മാസം ഇന്ത്യൻ വാഹന വിപണി കാത്തിരിക്കുന്ന പ്രധാന കാർ ലോഞ്ചുകൾ

ഇത് CBU റൂട്ട് വഴി വിപണിയിൽ ഇറക്കുമതി ചെയ്യും, 415 bhp കരുത്തും 500 Nm torque ഉം കുറയാതെ പമ്പ് ചെയ്യുന്ന 2.0-ലിറ്റർ, നാല് സിലിണ്ടർ ടർബോ-പെട്രോൾ എഞ്ചിനാണ് വാഹനത്തിൽ നൽകിയിരിക്കുന്നത്. എട്ട് സ്പീഡ് ഡ്യുവൽ-ക്ലച്ച് ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ 4-മാറ്റിക് ഓൾ വീൽ ഡ്രൈവ് സിസ്റ്റം വഴി എല്ലാ ശക്തിയും നാല് വീലുകളിലേക്കും നൽകുന്നു.

ആകാംഷയോടെ ഈ മാസം ഇന്ത്യൻ വാഹന വിപണി കാത്തിരിക്കുന്ന പ്രധാന കാർ ലോഞ്ചുകൾ

ഇലക്ട്രിക് മിനി കൂപ്പർ SE

ബ്രാൻഡിന്റെ ഇന്ത്യയിലെ ആദ്യത്തെ ഓൾ-ഇലക്‌ട്രിക് ഓഫറായ കൂപ്പർ SE -യുടെ ബുക്കിംഗ് ഒരു ലക്ഷം രൂപ ടോക്കൺ തുകയ്ക്ക് മിനി സ്വീകരിച്ചുതുടങ്ങി. ഫുൾ-ഇലക്‌ട്രിക് മിനി കൂപ്പർ SE ടൂ-ഡോർ പ്രീമിയം ഹാച്ച്ബാക്ക് മോഡലിനെ അടിസ്ഥാനമാക്കിയുള്ളതാണ്.

ആകാംഷയോടെ ഈ മാസം ഇന്ത്യൻ വാഹന വിപണി കാത്തിരിക്കുന്ന പ്രധാന കാർ ലോഞ്ചുകൾ

184 bhp കരുത്തും 270 Nm പീക്ക് torque ഉം പുറപ്പെടുവിക്കുന്ന ഒരു ഇലക്ട്രിക് മോട്ടോറാണ് മിനി കൂപ്പർ ഇലക്ട്രിക് ഉപയോഗിക്കുന്നത്. ഒറ്റ ചാർജിൽ (WLTP സൈക്കിൾ) 203-234 കിലോമീറ്റർ റേഞ്ച് വാഗ്ദാനം ചെയ്യുന്ന 32.6 kWh ബാറ്ററി പായ്ക്കാണ് ബ്രാൻഡ് ഇതിൽ നൽകിയിരിക്കുന്നത്.

ആകാംഷയോടെ ഈ മാസം ഇന്ത്യൻ വാഹന വിപണി കാത്തിരിക്കുന്ന പ്രധാന കാർ ലോഞ്ചുകൾ

പോർഷ ടെയ്‌കാൻ

പോർഷ ടെയ്‌കാൻ നവംബർ 12 -ന് ഇന്ത്യൻ വിപണിയിൽ വിൽപ്പനയ്‌ക്കെത്തുമെന്ന് നിർമ്മാതാക്കൾ സ്ഥിരീകരിച്ചു. ടെയ്‌കാൻ ഓരോ ആക്സിലിനും ഒന്ന് എന്ന നിലയിൽ രണ്ട് ഇലക്ട്രിക് മോട്ടോറുകൾ ഉപയോഗിച്ചാണ് പ്രവർത്തിക്കുന്നത്. ടർബോ വേരിയൻറ് 671 bhp പരമാവധി കരുത്തും 850 Nm torque ഉം നൽകുന്നു.

ആകാംഷയോടെ ഈ മാസം ഇന്ത്യൻ വാഹന വിപണി കാത്തിരിക്കുന്ന പ്രധാന കാർ ലോഞ്ചുകൾ

സിംഗിൾ ചാർജിൽ പരമാവധി 450 കിലോമീറ്റർ റേഞ്ചാണ് വാഹനം വാഗ്ദാനം ചെയ്യുന്നത്. ടർബോ S വേരിയന്റിന് 751 bhp കരുത്തും 1050 Nm പീക്ക് torque ഉം പുറപ്പെടുവിക്കാൻ സാധിക്കും. ഒറ്റ ചാർജിൽ 412 കിലോമീറ്റർ റേഞ്ചാണ് നിർമ്മാതാക്കൾ അവകാശപ്പെടുന്നത്.

ആകാംഷയോടെ ഈ മാസം ഇന്ത്യൻ വാഹന വിപണി കാത്തിരിക്കുന്ന പ്രധാന കാർ ലോഞ്ചുകൾ

വോൾവോ XC90 മൈൽഡ്-ഹൈബ്രിഡ്

വോൾവോ തങ്ങളുടെ മുൻനിര XC90 എസ്‌യുവിയുടെ മൈൽഡ്-ഹൈബ്രിഡ് പെട്രോൾ പതിപ്പ് ഈ മാസം ഇന്ത്യയിൽ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ആകാംഷയോടെ ഈ മാസം ഇന്ത്യൻ വാഹന വിപണി കാത്തിരിക്കുന്ന പ്രധാന കാർ ലോഞ്ചുകൾ

പുതിയ XC90 മൈൽഡ്-ഹൈബ്രിഡ് പെട്രോൾ മോഡൽ കഴിഞ്ഞ മാസം അവതരിപ്പിച്ച S90, XC60 മോഡലുകൾക്ക് സമാനമായി നിലവിലുള്ള ഡീസൽ പതിപ്പിന് പകരമാകും. ഇന്ത്യക്കായുള്ള മൈൽഡ്-ഹൈബ്രിഡ് പതിപ്പിന്റെ കൃത്യമായ പവർ കണക്കുകൾ വോൾവോ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

ആകാംഷയോടെ ഈ മാസം ഇന്ത്യൻ വാഹന വിപണി കാത്തിരിക്കുന്ന പ്രധാന കാർ ലോഞ്ചുകൾ

സ്കോഡ കുഷാഖ് സ്റ്റൈൽ AT വേരിയന്റ്

ആറ് എയർബാഗുകളും TPMS ഉം ഉള്ള കുഷാഖിന്റെ 1.5 ലിറ്റർ സ്റ്റൈൽ AT വേരിയന്റിനെ സ്‌കോഡ ഉടൻ അപ്‌ഡേറ്റ് ചെയ്യും. 1.5 ലിറ്റർ സ്റ്റൈൽ മോഡലിന്റെ MT പതിപ്പിൽ മാത്രമാണ് രണ്ട് ഫീച്ചറുകളും മുമ്പ് നൽകിയിരുന്നത്. സ്‌കോഡ കുഷാഖിന്റെ പുതുക്കിയ വേരിയന്റ് നവംബർ പകുതിയോടെ വിൽപ്പനയ്‌ക്കെത്തും.

ആകാംഷയോടെ ഈ മാസം ഇന്ത്യൻ വാഹന വിപണി കാത്തിരിക്കുന്ന പ്രധാന കാർ ലോഞ്ചുകൾ

സ്കോഡ കുഷാഖിലെ 1.5 ലിറ്റർ TSI എഞ്ചിൻ 148 bhp കരുത്തും 250 Nm torque ഉം ഉത്പാദിപ്പിക്കുന്നു, കൂടാതെ ആറ് സ്പീഡ് മാനുവൽ അല്ലെങ്കിൽ ഏഴ് സ്പീഡ് DSG ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ഘടിപ്പിച്ചിരിക്കുന്നു.

ആകാംഷയോടെ ഈ മാസം ഇന്ത്യൻ വാഹന വിപണി കാത്തിരിക്കുന്ന പ്രധാന കാർ ലോഞ്ചുകൾ

പുതുക്കിയ കുഷാഖ് വേരിയന്റിന്റെ അവതരണത്തിന് പുറമെ, സ്‌കോഡ തങ്ങളുടെ പുതിയ സ്ലാവിയ സെഡാനും അനാച്ഛാദനം ചെയ്യും. എന്നിരുന്നാലും ഇതിന്റെ ലോഞ്ച് അടുത്ത വർഷം ആദ്യമായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

Most Read Articles

Malayalam
English summary
Major car launches in november in indian market
Story first published: Wednesday, November 3, 2021, 11:27 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X