ഇലക്ട്രിക് അവതാരത്തിൽ തിരിച്ചെത്തിയാലും Ambassador മാറ്റമില്ലാതെ കാത്തു സൂക്ഷിക്കണം ഈ OG സവിശേഷതകൾ
ഹിന്ദുസ്ഥാൻ അംബാസഡർ നമുക്ക് വെറുമൊരു കാർ മാത്രമല്ല, വാക്കുകൾക്കതീതമായ ഒരു വികാരമാണത്. നിലവിലുള്ള എല്ലാ തലമുറകളും കാത്തിരിക്കുന്ന നിമിഷം അടുത്തെത്തിയതായി തോന്നുന്നു. റിപ്പോർട്ടുകൾ വിശ്വസിക്കാമെങ്കിൽ, ഹിന്ദുസ്ഥാൻ അംബാസഡർ ഒരു ആധുനിക ഇവി അവതാറിൽ തിരിച്ചെത്താൻ ഒരുങ്ങുകയാണ്.

പുത്തൻ ആംബി
മാധ്യമ റിപ്പോർട്ടുകൾ പ്രകാരം, ഹിന്ദുസ്ഥാൻ മോട്ടോർസ് ഫ്രഞ്ച് വാഹന നിർമ്മാതാക്കളായ പൂഷോയുമായി ഇവി ആംബിയുടെ രൂപകൽപ്പനയ്ക്കും എഞ്ചിനും നിർമ്മിക്കുന്നതിനായി കൂട്ടുകെട്ടിൽ ഏർപ്പെട്ടിട്ടുണ്ട്.

തങ്ങൾ ഇപ്പോൾ റിസേർച്ച്-ഡെവലപ്മെന്റ് (R&D) പ്രവർത്തനങ്ങൾ ആരംഭിച്ചതായി ഹിന്ദുസ്ഥാൻ മോട്ടോർസിന്റെ എംഡിയും സിഇഒയുമായ ഉത്തം ബോസ് പറഞ്ഞു. അംബാസഡറിന്റെ ഈ ഹാച്ച്ബാക്ക് പതിപ്പിന് എല്ലാത്തരം സവിശേഷതകളും മികച്ച ഇന്റീരിയറും ഉണ്ടായിരിക്കും, ഇത് ഒരു ന്യൂ ഏജ് ഉപഭോക്താവ് തേടുന്ന എല്ലാ ഫീച്ചറുകളും വാഗ്ദാനം ചെയ്യും.

മെക്കാനിക്കൽ രൂപകല്പനയും എഞ്ചിനിലെ പ്രവർത്തനങ്ങളും വികസനത്തിന്റെ ഒരു പുരോഗമന ഘട്ടത്തിൽ എത്തിയിട്ടുണ്ടെന്നും സംയുക്ത സംരംഭത്തിന്റെ മൊത്തം നിക്ഷേപം ഏകദേശം 600 കോടിയാണെന്നും ബോസ് കൂട്ടിച്ചേർത്തു. വാഹനത്തിന്റെ മറ്റ് വിശദാംശങ്ങൾ കമ്പനി അടുത്ത വർഷം പ്രഖ്യാപിക്കും.

പുതിയ ഇലക്ട്രിക് ആംബിയെക്കുറിച്ചുള്ള കൃത്യവും വിശദവുമായ വിശദാംശങ്ങൾ കാര്യങ്ങൾ വികസിക്കുമ്പോൾ ക്രിസ്റ്റലൈസ് ചെയ്യപ്പെടുമെങ്കിലും, പുതിയ ആംബി ഇവി എത്ര നന്നായി ഒരുക്കിയാലും അംബാസഡർ ഒരു കൾട്ട് ക്ലാസിക് ആയി തുടരും. അംബാസഡർ ബാഡ്‌ജിംഗിനെ കുറിച്ചുള്ള എല്ലാ കാര്യങ്ങളും അഞ്ച് പതിറ്റാണ്ടുകളായി വാഹനത്തിന്റെ പാരമ്പര്യത്തെക്കുറിച്ച് സംസാരിക്കുന്നു.

പുതിയ "ആംബി" എപ്പോൾ എത്തും എന്നതിന്റെ കൃത്യമായ ടൈംലൈൻ ഇപ്പോഴും തീർത്തും അനിശ്ചിതത്വത്തിലാണെങ്കിലും, മോഡൽ എല്ലായ്‌പ്പോഴും മാർക്കറ്റിലെ ബോസായിരിക്കാൻ നിലനിർത്തേണ്ട അഞ്ച് സവിശേഷതകൾ ഇതാ.

വലിയ ക്യാബിൻ സ്പേസ്
56 വർഷത്തിലേറെയായി ഒരു സ്റ്റാറ്റസ് സിംബലായിരുന്നു അംബാസഡർ. അത് സാധാരണ ജനങ്ങളുടെ മാത്രം ചോയിസായിരുന്നില്ല, നേതാക്കളുടെയും അഭിനേതാക്കളുടെയും ഉന്നതരുടെയും ഇഷ്ട് വാഹനമായിരുന്നു. HM അംബാസഡർ അതിന്റെ യാത്രക്കാർക്ക് ഒരു വലിയ ഫീൽ നൽകുന്ന, വലുതും വിശാലവുമായ ക്യാബിന് പേരുകേട്ടതാണ്. പുതിയ ആംബിക്ക് ഈ മനോഹാരിത നിലനിർത്തണമെങ്കിൽ, വലിയ ക്യാബിൻ സ്പെയ്സ് അനിവാര്യമാണ്!

പിന്നിലെ "ബെഞ്ച്" പോലെയുള്ള സോഫ സീറ്റുകൾ
അംബാസഡറിനെ ജനപ്രിയമാക്കിയ മറ്റൊരു കാര്യം, വാഹനത്തിലെ വളരെ സൗകര്യപ്രദമായിരുന്ന റിയർ സീറ്റുകളാണ്. സോഫകൾ പോലും അവയുടെ മുന്നിൽ പരാജയപ്പെടും. വാസ്തവത്തിൽ, അംബാസഡർ അന്നത്തെ മികച്ച ചോഫർ ഡ്രിവൺ കാറുകളിലൊന്നായിരുന്നു. സെഡാൻ നൽകിയ റിയർ സീറ്റ് കംഫർട്ട് വളരെ മികച്ചതായിരുന്നു. അതേ ഫീൽ നൽകാൻ പുതിയ ഇവി ആംബിക്ക് കഴിഞ്ഞാൽ വിജയം ഉറപ്പാണ്.

കമാൻഡിംഗ് റോഡ് പ്രെസൻസ്
HM അംബാസഡർ ഒരു ബോൾഡ് വാഹനമായിരുന്നു, അന്നത്തെ സ്റ്റാറ്റസ് സിംബലായി മാറാൻ വാഹനത്തിന്റെ ലുക്സ് അതിനെ സഹായിച്ചു. അംബാസഡറിന്റെ വൻ വിജയത്തിന് കാരണമായ ഏറ്റവും വലിയ ഘടകങ്ങളിലൊന്ന് വാഹനം വാഗ്ദാനം ചെയ്യുന്ന കമാൻഡിംഗ് റോഡ് പ്രെസൻസ് എന്നത്. പുതിയ ആംബിയുടെ ഡിസൈൻ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണെങ്കിലും, ക്ലാസിക് കൾട്ടിന്റെ ആധുനിക പതിപ്പ് OG -യെപ്പോലെ ഒരു ബോൾഡ് റോഡ് പ്രെസൻസ് തിരികെ കൊണ്ടുവരുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു.

ഡ്യൂറബിൾ ബിൽഡ് ക്വാളിറ്റി
അന്നത്തെ ആർമി ജനറൽമാരുടെ പോലും ആദ്യ മുൻഗണനയായ അംബാസഡർ ഇതുവരെ മറ്റെങ്ങും നിന്ന് അനുഭവിച്ചിട്ടില്ലാത്ത ഒരു ബിൽഡ് ക്വാളിറ്റിക്ക് വേണ്ടി നിലകൊള്ളുന്നു. ഒരു ടാങ്ക് പോലെയാണ് വാഹനം നിർമ്മിച്ചിരിക്കുന്നത്, പ്രയാസകരമായ സാഹചര്യങ്ങളെ മികവോടെ തരണം ചെയ്യാൻ വാഹനത്തിന് കഴിയും. പുതിയ ആംബി ഒരു ഇലക്ട്രിക് അവതാറിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നുണ്ടെങ്കിലും, അതിന് OG-യുടെ അത്രയും മികച്ച ബിൽറ്റ് ക്വാളിറ്റി നൽകാൻ കഴിയുമെങ്കിൽ, വാഹനം ഇന്ത്യയിലെ ഹിറ്റ് ഇവിയായി മാറും.

ഒരു മെയ്ഡ് ഇൻ ഇന്ത്യ സമീപനം
ക്ലാസിക് അംബാസഡർ പൂർണ്ണമായും ഇന്ത്യയിൽ നിർമ്മിച്ച ഉൽപ്പന്നമാണെന്ന് രാജ്യത്തിന് മുഴുവൻ അറിയാം. ദശലക്ഷക്കണക്കിന് ആളുകൾക്ക് OG ആംബിയെ ഇഷ്ടപ്പെട്ട ചോയിസാക്കി മാറ്റിയ ഒന്നായിരുന്നു ഇത്. ആംബി ഇവി സൃഷ്ടിക്കാൻ ഹിന്ദുസ്ഥാൻ മോട്ടോർസ് പൂഷോയുമായി സഹകരിച്ച് പ്രവർത്തിച്ചിട്ടുണ്ടെങ്കിലും, വാഹനത്തിന് ഇന്ത്യയിൽ നിർമ്മിച്ച രീതി പിന്തുടരാൻ കഴിയുമെങ്കിൽ, പുതിയ ഇവി ജനഹൃദയങ്ങൾ കീഴടക്കാനുള്ള സാധ്യത വളരെ കൂടുതലായിരിക്കും.

ഇവയാണ് ഞങ്ങളുടെ അഭിപ്രായം, നിങ്ങൾക്ക് പുത്തൻ ആംബിയിൽ കാണാൻ താൽപര്യമുള്ള പഴയ സവിശേഷതകൾ എന്തെല്ലാം എന്ന് കമന്റ്സിലൂടെ ഞങ്ങളെ അറിയിക്കുക.


Click it and Unblock the Notifications








