ഒരുപാടുണ്ടല്ലോ..പല സൈസിൽ പല രൂപത്തിൽ; മൈൽഡ്, ഫുൾ & പ്ലഗ്-ഇൻ ഹൈബ്രിഡുകൾ തമ്മിലുള്ള വ്യത്യാസങ്ങൾ

ഹൈബ്രിഡ് കാറുകൾ ഇപ്പോൾ കൂടുതൽ ജനപ്രിയമായിരിക്കുകയാണ്, പല പ്രമുഖ വാഹന നിർമ്മാതാക്കളും ഇപ്പോൾ തങ്ങളുടെ മോഡൽ നിരയിൽ ഹൈബ്രിഡ് മോഡലുകൾക്ക് പ്രാധാന്യം നൽകുകയാണ്. എന്നാൽ മൈൽഡ്, ഫുൾ, പ്ലഗ്-ഇൻ എന്നിങ്ങനെ ഹൈബ്രിഡിൽ തന്നെ മൂന്ന് വിഭാഗങ്ങളുണ്ട്. ഇവ തമ്മിൽ വേർതിരിക്കുന്ന പ്രധാന വ്യത്യാസങ്ങൾ നമുക്ക് ഒന്നു നോക്കാം.

എന്താണ് മൈൽഡ് ഹൈബ്രിഡ് കാർ (MHEV)?

മൈൽഡ് ഹൈബ്രിഡ് കാറുകൾ ഇന്ധനം ലാഭിക്കുന്നതിന് ആക്സിലറേറ്റ് ചെയ്യുമ്പോൾ പെട്രോൾ അല്ലെങ്കിൽ ഡീസൽ കംബഷൻ എഞ്ചിനെ സഹായിക്കാൻ ഒരു ഇലക്ട്രിക് മോട്ടോർ ഉപയോഗിക്കുന്നു. ഫ്യുവൽ നിറച്ച് മറ്റേതൊരു സാധാരണ വാഹനത്തെയും പോലെ ഇതിനെ ഉപയോഗിക്കാനാവും. ഒരു ഇലക്ട്രിക് മോട്ടോറിന്റെ എക്സ്ട്രാ അസിസ്റ്റൻസ് കംബഷൻ എഞ്ചിൻ ചെയ്യേണ്ട ജോലിയുടെ അളവ് കുറയ്ക്കുന്നു, ഇത് മൊത്തത്തിലുള്ള ഇന്ധനക്ഷമത മെച്ചപ്പെടുത്തുകയും ആക്സിലറേഷൻ ബൂസ്റ്റ് ചെയ്യുകയും ചെയ്യുന്നു.

മൈൽഡ്, ഫുൾ & പ്ലഗ്-ഇൻ ഹൈബ്രിഡുകൾ തമ്മിലുള്ള വ്യത്യാസങ്ങൾ

ഈ സിസ്റ്റം ഉണ്ടെന്ന് നിങ്ങൾക്ക് അറിയാത്ത പക്ഷം, ഓടിക്കുന്ന കാർ ഒരു ഹൈബ്രിഡ് ആണെന്ന് നിങ്ങൾ അറിയില്ല എന്നതാണ് സത്യം. മൈൽഡ് ഹൈബ്രിഡ് കാറുകൾ സാധാരണ പെട്രോൾ അല്ലെങ്കിൽ ഡീസൽ കാറുകളിൽ നിന്ന് വ്യത്യസ്തമല്ല. അതോടൊപ്പം മാനുവൽ ഗിയർബോക്‌സ് ഉപയോഗിച്ച് മൈൽഡ് ഹൈബ്രിഡ് മോഡലുകൾ ലഭ്യമാവും എന്നതും ശ്രദ്ധേയമാണ്.

അടുത്തതായി എന്താണ് ഫുൾ ഹൈബ്രിഡ് കാർ (HEV)?

ഫുൾ ഹൈബ്രിഡ് കാറുകൾക്ക് ഇലക്ട്രിക് പവറിൽ മാത്രം ചെറിയ ദൂരങ്ങൾ സഞ്ചരിക്കാൻ കഴിയും. ഇവയും നമുക്ക് ഫ്യുവൽ നിറച്ച് മറ്റേതൊരു സാധാരണ വാഹനത്തെയും പോലെ ഉപയോഗിക്കാനാവും, ഹൈബ്രിഡ് സിസ്റ്റം ആവശ്യാനുസരണം സ്വയമേ എഞ്ചിൻ കട്ട് ഓഫ് ചെയ്യുകയും ഓൺ ചെയ്യുകയും ചെയ്യും. ഈ സംവിധാനം സാധ്യമാകുന്നിടത്ത് ഇന്ധനത്തിന്റെ ഉപഭോഗം കുറയ്ക്കുകയും ആവശ്യമുള്ളപ്പോൾ കൂടുതൽ പവർ നൽകുകയും ചെയ്യുന്നു എന്നത് ശ്രദ്ധേയമാണ്.

മൈൽഡ്, ഫുൾ & പ്ലഗ്-ഇൻ ഹൈബ്രിഡുകൾ തമ്മിലുള്ള വ്യത്യാസങ്ങൾ

വേഗത കുറയ്ക്കുകയും വാഹനം നിശ്ചലമാകുകയും ചെയ്യുമ്പോൾ, നോർമൽ കംബഷൻ എഞ്ചിൻ കട്ട് ഓഫ് ചെയ്യുകയും ഫ്യുവൽ ലാഭിക്കാനായി വാഹനം വൈദ്യുതിയിൽ മാത്രം പ്രവർത്തിക്കുകയും ചെയ്യും. ശക്തമായി ആക്സിലറേറ്റ് ചെയ്യുമ്പോൾ, നിങ്ങൾക്ക് ആവശ്യമുള്ള പവർ നൽകുന്നതിന് പെട്രോൾ (അല്ലെങ്കിൽ ഡീസൽ, കാറിനെ ആശ്രയിച്ച്) എഞ്ചിൻ സ്വയമേവ പ്രവർത്തനക്ഷമമാകും. ഫുൾ ഹൈബ്രിഡുകൾക്ക് താരതമ്യേന പെട്രോൾ അല്ലെങ്കിൽ ഡീസൽ പവർ കാറുകൾക്ക് സമാനമായ ഡ്രൈവിംഗ് റേഞ്ച് ലഭിക്കും. ഇവയിൽ ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ മാത്രമേ ലഭ്യമാകൂ.

ഇനി എന്താണ് പ്ലഗ്-ഇൻ ഹൈബ്രിഡ് കാർ (PHEV)?

പ്ലഗ്-ഇൻ ഹൈബ്രിഡുകൾ ഫുൾ ഹൈബ്രിഡ് മോഡലുകൾക്ക് സമാനമായ രീതിയിൽ പ്രവർത്തിക്കുന്നു, എന്നാൽ അവയ്ക്ക് മോഡലിനെ ആശ്രയിച്ച് ഫുൾ ഇലക്ട്രിക് മോഡിൽ 24 - 50 കിലോമീറ്റർ കൂടുതൽ സഞ്ചരിക്കാൻ കഴിയും. ഇലക്‌ട്രിക് റേഞ്ച് തീർന്നതിന് ശേഷം, പെട്രോൾ അല്ലെങ്കിൽ ഡീസൽ എഞ്ചിൻ ആവശ്യാനുസരണം കട്ട് ഇൻ ആന്റ് ഔട്ട് ചെയ്തു കൊണ്ട് ഒരു ഫുൾ ഹൈബ്രിഡ് വാഹനമായി ഇവ പ്രവർത്തിക്കുന്നു.

മൈൽഡ്, ഫുൾ & പ്ലഗ്-ഇൻ ഹൈബ്രിഡുകൾ തമ്മിലുള്ള വ്യത്യാസങ്ങൾ

പ്ലഗ്-ഇൻ ഹൈബ്രിഡുകൾക്ക് പിന്നിലെ ആശയം എന്നത്, മിക്ക ആളുകൾക്കും വാഹനങ്ങളുടെ ബാറ്ററി പായ്ക്കുകൾ ചാർജ് ചെയ്യാനും ഇലക്ട്രിക്കിൽ മാത്രം ദൈനംദിന യാത്ര പൂർത്തിയാക്കാനും ഫ്യുവലും പണവും ലാഭിക്കാനും കഴിയും എന്നതാണ്.

കൂടാതെ പെട്ടെന്ന് ഓർക്കാപ്പുറത്ത് ഉപഭോക്താക്കൾക്ക് കൂടുതൽ ദൂരത്തേക്ക് പോകേണ്ടിവരുമ്പോൾ, കാറിന് പെട്രോൾ അല്ലെങ്കിൽ ഡീസൽ എഞ്ചിനെ ഇലക്ട്രിക് ഡ്രൈവ്ട്രെയിനുമായി സംയോജിപ്പിച്ച് സാധാരണ പെട്രോൾ ഡീസൽ കാറുകൾക്ക് സമാനമായ റേഞ്ച് ലഭിക്കും. തൽഫലമായി, ഒരു ഫുൾ ഇലക്ട്രിക് കാറിൽ പലപ്പോഴും അനുഭവപ്പെടുന്ന 'റേഞ്ച് ഉത്കണ്ഠ' ഇവയുടെ കാര്യത്തിൽ ഉണ്ടാവില്ല. ഇവ ചാർജിംഗിനായി പ്ലഗ് ചെയ്യേണ്ടതുണ്ട്, അതോടൊപ്പം ഓട്ടോമാറ്റിക് ഗിയർബോക്സ് മാത്രമാവും ലഭ്യമാവുന്നത്.

മൂന്ന് തരം ഹൈബ്രിഡ് വാഹനങ്ങൾ തമ്മിലുള്ള പ്രധാന വ്യത്യാസങ്ങൾ ചുവടെ പറയുന്നവയാണ്:

ഫുൾ ഹൈബ്രിഡുകളും മൈൽഡ് ഹൈബ്രിഡുകളും പ്ലഗ് ഇൻ ചെയ്യേണ്ടതില്ല, അതേസമയം ഫുൾ & പ്ലഗ്-ഇൻ ഹൈബ്രിഡുകൾക്ക് ഇലക്ട്രിക് ഒൺലി മോഡിൽ സഞ്ചരിക്കാൻ കഴിയില്ല മൈൽഡ് ഹൈബ്രിഡുകൾക്ക് ഇത് കഴിയില്ല. പ്ലഗ്-ഇൻ ഹൈബ്രിഡുകൾക്ക് 25 മുതൽ 50 കിലോമീറ്റർ വരെ (മോഡലിന്റെ കഴിവുകളെ ആശ്രയിച്ച്) ഇലക്ട്രിക് പവറിൽ മാത്രം സഞ്ചരിക്കാൻ കഴിയും. ഫുൾ ഹൈബ്രിഡ് മൈൽഡ് ഹൈബ്രിഡ് മോഡലുകൾ എല്ലാ യാത്രകൾക്കും അല്പം ഫ്യുവൽ എങ്കിലും ഉപയോഗിക്കും.

More from DriveSpark

Article Published On: Thursday, February 9, 2023, 12:32 [IST]
English summary
Major differences between mild full and plugin hybrid cars explained
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X