ഇതെന്ത് സ്വർണ്ണമോ എന്ന് ചിന്തിച്ചേക്കാം! അനന്ത് അംബാനിയുടെ കോടികൾ വില വരുന്ന ഡാർട്ട് എസ്‌യുവിയുടെ ഗുട്ടൻസ്
വലിയ ആരവാരങ്ങളോടും ആഘോഷങ്ങളോടുമുള്ള അംബാനി കല്യാണം അങ്ങനെ അവസാനിച്ചിരിക്കുകയാണ്, എന്നാലും നവ ദമ്പതികൾ ഇപ്പോഴും അവരുടെ വിവാഹം ആഘോഷം തുടരുന്നതായി തോന്നുന്നു. അടുത്തിടെ പാരീസിൽ നടക്കുന്ന ഒളിമ്പിക്സിൽ ഇരുവരേയും കണ്ടിരുന്നു. ഈ കല്യാണം എത്ര ഗംഭീരമായിട്ടാണ് നടന്നത് എന്ന് ഇപ്പോൾ നമുക്ക് എല്ലാവർക്കും അറിയാം. വിവാഹത്തിനും ആഘോഷങ്ങൾക്കുമായി അംബാനിമാർ 600 മില്യൺ ഡോളർ അതായത് ഏകദേശം 5000 കോടി രൂപയോളം ചെലവഴിച്ചതായി പറയപ്പെടുന്നു. ലോകമെമ്പാടുമുള്ള അതിഥികളെയും കലാകാരന്മാരെയും അവർ വിവാഹത്തിനായി ക്ഷണിച്ചിരുന്നു, കൂടാതെ ദമ്പതികൾക്ക് നിരവധി വിലയേറിയ സമ്മാനങ്ങൾ ലഭിച്ചതായും റിപ്പോർട്ടുകളുണ്ട്.
വിവാഹവേളയിൽ അനന്ത് അംബാനിക്ക് ലഭിച്ച അത്തരമൊരു സമ്മാനമാണ് ഒരു സ്പെഷ്യൽ എസ്‌യുവി. ഏകദേശം 15 കോടി രൂപയോളം വില വരുന്ന ഒരു ഡാർട്ട്സ് എസ്‌യുവിയാണിത്. ഓൺലൈൻ റിപ്പോർട്ട് അനുസരിച്ച്, അനന്ത് അംബാനിക്ക് വിവാഹ സമ്മാനമായി ഡാർട്ട്സ് എസ്‌യുവി ലഭിച്ചു, എന്നിരുന്നാലും, വിലയേറിയ ഈ എസ്‌യുവി ആരാണ് സമ്മാനിച്ചത് എന്ന് ഞങ്ങൾക്ക് വ്യക്തമായി അറിയില്ല.

എന്താണ് ഈ ഡാർട്ട്സ് എസ്‌യുവി എന്ന് ചിന്തിച്ച തല പുകയ്ക്കുന്നവർക്ക്, വളരെ സിമ്പിളായി, നിങ്ങൾ ഹോളിവുഡ് സിനിമകൾ കാണുന്ന ആളാണെങ്കിൽ, നിങ്ങൾ ഈ എസ്‌യുവി പെട്ടെന്ന് പിടികിട്ടും. ജനപ്രിയ ഹോളിവുഡ് ചിത്രമായ "ദി ഡിക്ടേറ്ററിൽ" ഈ വാഹനം ഉപയോഗിച്ചിരുന്നു. ഉയർന്ന പ്രവർത്തനക്ഷമതയുള്ള ആർമേർഡ് (കവചിത) വാഹനങ്ങൾ നിർമ്മിക്കുന്നതിനും രൂപകൽപ്പന ചെയ്യുന്നതിനും വളരെയധികം പേരുകേട്ട ലാത്വിയ ആസ്ഥാനമായുള്ള കമ്പനിയാണ് ഡാർട്ട്സ്.
സാധാരണയായി വിലകൂടിയ ആഡംബര എസ്‌യുവികൾ എടുക്കുകയും ഉപഭോക്താവിൻ്റെ മുൻഗണനകൾക്ക് അനുസരിച്ച് അവ കസ്റ്റമൈസ് ചെയ്യുകയുമാണ് കമ്പനിയുടെ പതിവ്. അനന്ത് അംബാനിയുടെ ഡാർട്ട്സ് എസ്‌യുവി, മെർസിഡീസ് -മെയ്ബാക്ക് GLS 600 അടിസ്ഥാനമാക്കിയുള്ളതാണ് എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. കൗതുകത്തിന്റെ പേരിൽ ഓൺലൈനിൽ നോക്കിയപ്പോൾ ഡാർട്ട്സ് തങ്ങളുടെ പരിഷ്‌ക്കരിച്ച GLS 600 എസ്‌യുവിയെ പ്രോംബ്രോൺ എന്നാണ് വിളിക്കുന്നത് എന്ന് കണ്ടെത്തി.

കൂടാതെ ഡാർട്ട്‌സിൻ്റെ വെബ്‌സൈറ്റ് പരിശോധിച്ചപ്പോൾ എസ്‌യുവിയെക്കുറിച്ചുള്ള കുറച്ച് വിശദാംശങ്ങൾ കമ്പനി ഓൺലൈനിലും സൂചിപ്പിച്ചിരിക്കുന്നതായി കണ്ടെത്തി. "ദി ഡിക്ടേറ്റർ" എന്ന സിനിമ റോയലിൽ പ്രദർശിപ്പിച്ചതിന് ശേഷമുള്ള ഒരു ദശാബ്ദത്തിൻ്റെ ആഘോഷത്തിലാണ് എസ്‌യുവിക്ക് ഡാർട്ട് പ്രോംബ്രോൺ' ദി ഡിക്ടേറ്റർ അലാദീൻ എഡിഷൻ 2010 എന്ന് പേരിട്ടിരിക്കുന്നത്.
നിലവിൽ ഇത്തരത്തിൽ പരിഷ്കരിച്ച 10 എസ്‌യുവികൾ മാത്രമേ കമ്പനി നിർമ്മിച്ചിട്ടുള്ളൂ, എന്നാൽ നിങ്ങൾ പണം ചെലവഴിക്കാൻ തയ്യാറാണെങ്കിൽ, അവർ നിങ്ങൾക്കായി ഒരെണ്ണം തീർച്ചയായും നിർമ്മിക്കും. ഇത് മെർസിഡീസ് -മേബാക്ക് GLS AMG ഷാസിയെ അടിസ്ഥാനമാക്കിയുള്ളതാണ്. അനന്ത് അംബാനിക്ക് സമ്മാനിച്ച എസ്‌യുവി ഗോൾഡൻ ഷേഡിലാണ് പൂർത്തിയാക്കിയത് എന്നും കാര്യമായി കസ്റ്റമൈസ് ചെയ്തതാണെന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. അനന്തിന് സമ്മാനിച്ചതായി പറയപ്പെടുന്ന എസ്‌യുവിയുടെ ചിത്രങ്ങളൊന്നും നമുക്ക് ഇതുവരെ ലഭിച്ചിട്ടില്ല.
ഈ എസ്‌യുവിയിലെ എഞ്ചിൻ മെയ്ബാക്കിൽ നിന്നുള്ള അതേ 4.0 ലിറ്റർ V8, ട്വിൻ -ടർബോചാർജ്ഡ് പെട്രോൾ എഞ്ചിൻ തന്നെയാണ്. എന്നിരുന്നാലും, വെബ്‌സൈറ്റ് ഈ എഞ്ചിനെ മെയ്‌ബാക്ക് AMG എന്ന് വിളിക്കുന്നു, ഈ പ്രോജക്റ്റിനായി AMG ഷാസിക്കൊപ്പം എഞ്ചിൻ റീട്യൂൺ ചെയ്തതായി ഇത് സൂചന നൽകുന്നു. എസ്‌യുവി ഇപ്പോൾ 800 PS മാക്സ് പവറും 1000 Nm പീക്ക് ടോർക്കും സൃഷ്ടിക്കുന്നു.
ഒരു സാധാരണ GLS 600 മോഡൽ 550 PS പവറും 700 Nm പീക്ക് ടോർക്കും മാത്രമേ സൃഷ്ടിക്കൂ എന്നത് ശ്രദ്ധേയമാണ്. എസ്‌യുവിക്ക് ഇപ്പോൾ മണിക്കൂറിൽ 280 കിലോമീറ്റർ വേഗത കൈവരിക്കാനാവും. കൂടാതെ വെറും 3.8 സെക്കൻഡിനുള്ളിൽ മണിക്കൂറിൽ 100 കിലോമീറ്റർ വേഗത കൈവരിക്കാൻ കഴിയും.

മുകളിൽ സൂചിപ്പിച്ചതുപോലെ, കസ്റ്റമൈസ് ചെയ്ത ആർമേർഡ് വാഹനങ്ങൾ നിർമ്മിക്കുന്നതിന് ഡാർട്ട്സ് അറിയപ്പെടുന്നു. ഒരു വാഹനം കവചിതമായിരിക്കുമ്പോൾ, അത് വളരെയധികം ഭാരം വർദ്ധിക്കുന്നു, ഇത് പെർഫോമെൻസിനെ ബാധിക്കുന്നു. എന്നിരുന്നാലും, ഈ സാഹചര്യത്തിൽ, എസ്‌യുവിയുടെ എഞ്ചിൻ റീട്യൂൺ ചെയ്യപ്പെടുന്നു, കൂടാതെ അധിക ഭാരം താങ്ങാൻ ഷാസിയും കാര്യമായി ശക്തിപ്പെടുത്തുന്നു.
വെബ്‌സൈറ്റിൽ, രണ്ട് തരം ആർമേർഡ് കിറ്റുകൾക്കൊപ്പം പ്രോംബ്രോൺ ലഭ്യമാണ് എന്ന് സൂചിപ്പിക്കുന്നു. അതിനാൽ ഉപഭോക്താക്കൾക്ക് ഒരു ഓപ്ഷൻ ഉണ്ടെന്ന് തോന്നുന്നു, തിരഞ്ഞെടുത്ത കിറ്റിനെ ആശ്രയിച്ചാണ്, കസ്റ്റമൈസേഷന്റെ വില നിർണ്ണയിക്കപ്പെടുന്നത്. BR2 ആർമറുള്ള ബേസിക്ക് സ്പെക്ക് കാറിന് ഏകദേശം 2200 കിലോഗ്രാം ഭാരം വരാമുണ്ട്.
മറുവശത്ത്, STANAG -സർട്ടിഫൈഡ് ആർമർ കിറ്റുള്ള അതേ എസ്‌യുവിക്ക് ഭാരവും വിലയും കൂടുതലായിരിക്കും. ഈ കിറ്റ് വാഹനത്തിന് സൈനിക നിലവാരത്തിലുള്ള ആർമർഡ് സംരക്ഷണം നൽകുന്നു. അനന്ത് അംബാനി ഈ കിറ്റാണോ തിരഞ്ഞെടുത്തത് എന്ന് ഞങ്ങൾക്ക് ഉറപ്പില്ല. എന്നാൽ ഈ സംരക്ഷണവും അതിനൊപ്പം മികച്ച പെർഫോമെൻസും കംഫർട്ടുമാണ് ഈ ഡാർട്ട്സ് എസ്‌യുവിയെ ഇത്ര സ്പെഷ്യലും അതോടൊപ്പം ചെലവേറിയതുമാക്കുന്നത്.


Click it and Unblock the Notifications








