കുട്ടി സൈസിൽ കൂടുതൽ ഫീച്ചറുകൾ; Tata Punch മൈക്രോ എസ്‌യുവിയുടെ പ്രധാന ഫീച്ചർ ഹൈലൈറ്റുകൾ

ടാറ്റ മോട്ടോർസ് പഞ്ച് മൈക്രോ എസ്‌യുവി തിങ്കളാഴ്ച ഔദ്യോഗികമായി അവതരിപ്പിക്കുകയും ഒക്ടോബർ 20 -ന് വാഹനം പുറത്തിറക്കാൻ ഒരുങ്ങുകയും ചെയ്യുന്നു.

കുട്ടി സൈസിൽ കൂടുതൽ ഫീച്ചറുകൾ; Tata Punch മൈക്രോ എസ്‌യുവിയുടെ പ്രധാന ഫീച്ചർ ഹൈലൈറ്റുകൾ

പഞ്ച് ഉപയോഗിച്ച്, ടാറ്റ മോട്ടോർസ് ഇന്ത്യൻ ഉപഭോക്താക്കളുടെ എസ്‌യുവികൾക്കുള്ള മുൻഗണനയെക്കുറിച്ച് വലിയ പ്രതീക്ഷ വെക്കുകയും കോംപാക്ട് അനുപാതത്തിൽ വരുന്ന ഫീച്ചർ-പാക്ക്ഡ് എസ്‌യുവിയ്ക്കായുള്ള ജനങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി ലക്ഷ്യമിടുന്നു.

കുട്ടി സൈസിൽ കൂടുതൽ ഫീച്ചറുകൾ; Tata Punch മൈക്രോ എസ്‌യുവിയുടെ പ്രധാന ഫീച്ചർ ഹൈലൈറ്റുകൾ

ടാറ്റ മോട്ടോർസ് ഇതിനകം തന്നെ സബ് കോംപാക്റ്റ് എസ്‌യുവിക്കായി 21,000 രൂപ ടോക്കൺ തുകയിൽ ബുക്കിംഗ് ആരംഭിച്ചു, താൽപര്യമുള്ളവർക്ക് ഡിജിറ്റൽ പ്ലാറ്റ്ഫോം വഴി ബുക്കിംഗ് നടത്താം അല്ലെങ്കിൽ ടാറ്റ മോട്ടോർസിന്റെ ഡീലർഷിപ്പുകൾ സന്ദർശിക്കുകയും ചെയ്യാം.

കുട്ടി സൈസിൽ കൂടുതൽ ഫീച്ചറുകൾ; Tata Punch മൈക്രോ എസ്‌യുവിയുടെ പ്രധാന ഫീച്ചർ ഹൈലൈറ്റുകൾ

അവതരിപ്പിച്ചുകഴിഞ്ഞാൽ, ടാറ്റ പഞ്ച് എസ്‌യുവി മഹീന്ദ്ര KUV100, മാരുതി സുസുക്കി ഇഗ്നിസ്, മൈക്രോ എസ്‌യുവി വിഭാഗത്തിൽ വരാനിരിക്കുന്ന സിട്രോൺ C3 എന്നിവയ്‌ക്ക് എതിരാളിയാകും.

ലോഞ്ചിന് മുമ്പ് പുത്തൻ ടാറ്റ പഞ്ച് എസ്‌യുവിയെക്കുറിച്ച് നിങ്ങൾ അറിഞ്ഞിരിക്കേണ്ട മികച്ച 10 ഹൈലൈറ്റുകൾ ഇതാ:

കുട്ടി സൈസിൽ കൂടുതൽ ഫീച്ചറുകൾ; Tata Punch മൈക്രോ എസ്‌യുവിയുടെ പ്രധാന ഫീച്ചർ ഹൈലൈറ്റുകൾ

1. ടാറ്റ പഞ്ച് നാല് വിശാലമായ വേരിയന്റുകളിൽ വാഗ്ദാനം ചെയ്യും:

പ്യുർ, അഡ്വഞ്ചർ, അക്കംപ്ലിഷ്ഡ്, ക്രിയേറ്റീവ് എന്നിങ്ങനെ നാല് വിശാലമായ വകഭേദങ്ങളിലാണ് പഞ്ച് വാഗ്ദാനം ചെയ്യുന്നത്. ടാറ്റ പഞ്ച് പ്യുവറിന് ഇരട്ട എയർബാഗുകൾ, 15 ഇഞ്ച് വീലുകൾ, ഡ്യുവൽ ഡ്രൈവ് മോഡ്, എഞ്ചിൻ-സ്റ്റാർട്ട് സ്റ്റോപ്പ് എന്നിവ ലഭിക്കും. ഇവയ്‌ക്ക് മുകളിൽ, അഡ്വഞ്ചർ ട്രിം സ്റ്റിയറിംഗ്-മൗണ്ടഡ് കൺട്രോൾ, ഫ്രണ്ട്, റിയർ പവർ വിൻഡോകൾ, സെൻട്രൽ റിമോട്ട് ലോക്കിംഗ് എന്നിവയുമായി വരും.

കുട്ടി സൈസിൽ കൂടുതൽ ഫീച്ചറുകൾ; Tata Punch മൈക്രോ എസ്‌യുവിയുടെ പ്രധാന ഫീച്ചർ ഹൈലൈറ്റുകൾ

7.0 ഇഞ്ച് ഇൻഫോടെയിൻമെന്റ് സ്ക്രീൻ, റിയർ-വ്യൂ ക്യാം, വോയ്‌സ് റെക്കഗ്നിഷൻ, പാസീവ് എൻട്രി, പുഷ്-ബട്ടൺ സ്റ്റാർട്ട് എന്നിവയും ഈ ട്രിമിന് ലഭിക്കും. നാലാമത്തെ ക്രിയേറ്റീവ് ട്രിം ഓട്ടോ ടെമ്പറേച്ചർ കൺട്രോൾ, കൂൾഡ് ഗ്ലൗബോക്സ്, ലെതർ റാപ്പ്ഡ് സ്റ്റിയറിംഗ്, ഗിയർ നോബ്, iRA കണക്റ്റഡ് ടെക്നോളജി തുടങ്ങിയ അധിക ഫീച്ചറുകളുമായി വരും.

കുട്ടി സൈസിൽ കൂടുതൽ ഫീച്ചറുകൾ; Tata Punch മൈക്രോ എസ്‌യുവിയുടെ പ്രധാന ഫീച്ചർ ഹൈലൈറ്റുകൾ

2. ടാറ്റ പഞ്ച് കളർ ഓപ്ഷനുകൾ:

ടാറ്റ മോട്ടോർസിന്റെ ഏറ്റവും പുതിയ സബ് കോംപാക്റ്റ് എസ്‌യുവി ഓർക്കസ് വൈറ്റ്, അറ്റോമിക് ഓറഞ്ച്, ഡേറ്റോണ ഗ്രേ, മെറ്റിയർ ബ്രോൺസ്, കാലിപ്സോ റെഡ്, ട്രോപ്പിക്കൽ മിസ്റ്റ്, ടൊർണാഡോ ബ്ലൂ എന്നിങ്ങനെ ഏഴ് കളർ ഓപ്ഷനുകളിൽ വാഗ്ദാനം ചെയ്യും.

കുട്ടി സൈസിൽ കൂടുതൽ ഫീച്ചറുകൾ; Tata Punch മൈക്രോ എസ്‌യുവിയുടെ പ്രധാന ഫീച്ചർ ഹൈലൈറ്റുകൾ

ടോപ്പ്-എൻഡ് ക്രിയേറ്റീവ് ട്രിമിന് മാത്രമുള്ള ഡ്യുവൽ-ടോൺ എക്സ്റ്റീരിയർ കളർ ഓപ്ഷനുകളും ഉണ്ടാകും. കൂടാതെ, റിഥം ആൻഡ് ഡാസിൽ കസ്റ്റമൈസേഷൻ പായ്ക്കുകൾ ഉപയോഗിച്ച് ഉപഭോക്താക്കൾക്ക് എസ്‌യുവിയെ കസ്റ്റമൈസ് ചെയ്യാൻ കഴിയും.

കുട്ടി സൈസിൽ കൂടുതൽ ഫീച്ചറുകൾ; Tata Punch മൈക്രോ എസ്‌യുവിയുടെ പ്രധാന ഫീച്ചർ ഹൈലൈറ്റുകൾ

3. എഞ്ചിൻ, ട്രാൻസ്മിഷൻ, പെർഫോമെൻസ് ഹൈലൈറ്റുകൾ:

ഡൈനാപ്രോ ടെക്നോളജിക്കൊപ്പം 86 bhp പവറും 113 Nm torque ഉം പുറപ്പെടുവിക്കുന്ന 1.2 റിവോട്രോൺ എൻജിനാണ് ടാറ്റ പഞ്ചിന്റെ ഹൃദയം. എഞ്ചിൻ അഞ്ച് സ്പീഡ് മാനുവൽ അല്ലെങ്കിൽ AMT ട്രാൻസ്മിഷൻ ഓപ്ഷനുമായി ബന്ധിപ്പിക്കും. ഡീസൽ എഞ്ചിൻ ഇതുവരെ പരിഗണനയിൽ ഇല്ല.

കുട്ടി സൈസിൽ കൂടുതൽ ഫീച്ചറുകൾ; Tata Punch മൈക്രോ എസ്‌യുവിയുടെ പ്രധാന ഫീച്ചർ ഹൈലൈറ്റുകൾ

എസ്‌യുവി 6.5 സെക്കൻഡിൽ പൂജ്യത്തിൽ നിന്ന് 60 കിലോമീറ്റർ വേഗത കൈവരിക്കുമെന്ന് അവകാശപ്പെടുന്നു, 100 കിലോമീറ്റർ വേഗത കൈവരിക്കാൻ 16 സെക്കൻഡ് സമയം എടുക്കും. മികച്ച ഡ്രൈവ് ഡൈനാമിക്സിനായി AMT ഗിയർബോക്‌സിനൊപ്പം ലഭ്യമായ ട്രാക്ഷൻ-പ്രോ മോഡ് ടാറ്റ ഹൈലൈറ്റ് ചെയ്യുന്നു.

കുട്ടി സൈസിൽ കൂടുതൽ ഫീച്ചറുകൾ; Tata Punch മൈക്രോ എസ്‌യുവിയുടെ പ്രധാന ഫീച്ചർ ഹൈലൈറ്റുകൾ

4. ALFA-ARC പ്ലാറ്റ്ഫോം:

ടാറ്റ മോട്ടോർസിൽ നിന്നുള്ള മൈക്രോ എസ്‌യുവിയെ ഓട്ടോ നിർമ്മാതാക്കളുടെ ഏറ്റവും പുതിയ ALFA-ARC (Agile Light Flexible Advanced Architecture) ആർക്കിടെക്ചർ അടിസ്ഥാനമാക്കിയാണ് ഒരുക്കിയിരിക്കുന്നത്. ഇത് കമ്പനിയുടെ പ്രീമിയം ഹാച്ച്ബാക്ക് മോഡലായ ആൾട്രോസുമായി ​​പങ്കിടുന്നു.

കുട്ടി സൈസിൽ കൂടുതൽ ഫീച്ചറുകൾ; Tata Punch മൈക്രോ എസ്‌യുവിയുടെ പ്രധാന ഫീച്ചർ ഹൈലൈറ്റുകൾ

5. ടാറ്റ പഞ്ചിലെ സുരക്ഷ സവശേഷതകൾ:

ALFA-ARC ആർക്കിടെക്ചർ അടിസ്ഥാനമാക്കിയുള്ളതിനാൽ, ടാറ്റ പഞ്ച് 187 mm ഗ്രൗണ്ട് ക്ലിയറൻസ് (പൂർണ്ണമായി ലോഡ് ചെയ്യുമ്പോൾ 165 mm) ലഭിക്കും. ട്രാക്ഷൻ കൺട്രോൾ മോഡ്, 370 mm വാട്ടർ-വാഡിംഗ് ശേഷി, ആദ്യമായി ടാറ്റ കാറിൽ നൽകുന്ന ബ്രേക്ക് സ്വേ കൺട്രോൾ തുടങ്ങിയ സുരക്ഷാ സവിശേഷതകളോടെയാണ് ഇത് വരുന്നത്. മറ്റ് സവിശേഷതകളിൽ ഇരട്ട എയർബാഗുകൾ, കോർണറിംഗ് സേഫ്റ്റി കൺട്രോൾ, പാരാമട്രിക് അലാറം സിസ്റ്റം എന്നിവ ഉൾപ്പെടുന്നു.

കുട്ടി സൈസിൽ കൂടുതൽ ഫീച്ചറുകൾ; Tata Punch മൈക്രോ എസ്‌യുവിയുടെ പ്രധാന ഫീച്ചർ ഹൈലൈറ്റുകൾ

6. ടാറ്റ സഫാരി, ഹാരിയർ എന്നിവയ്ക്ക് സമാനമായ പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ:

ടാറ്റ സഫാരി, ഹാരിയർ എന്നിവയ്ക്ക് സമാനമായ പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ ടാറ്റ പഞ്ചിന് ലഭിക്കുന്നു. വാഹനത്തിന്റെ മൊത്തത്തിലുള്ള ഫ്രണ്ട് ഫാസിയയ്ക്ക് ഹാരിയറിനും സഫാരിക്കും സമാനമായ രൂപം ലഭിക്കുന്നു. എന്നിരുന്നാലും, ഫ്രണ്ട് ഗ്രില്ലിന് 'ഹ്യുമാനിറ്റി ലൈൻ' എന്ന വ്യത്യസ്ത സ്റ്റൈലിംഗ് തീം ഉണ്ട്.

കുട്ടി സൈസിൽ കൂടുതൽ ഫീച്ചറുകൾ; Tata Punch മൈക്രോ എസ്‌യുവിയുടെ പ്രധാന ഫീച്ചർ ഹൈലൈറ്റുകൾ

7. 90 ഡിഗ്രി ആംഗിളിൽ തുറക്കാവുന്ന ഡോറുകൾ:

ടാറ്റ പഞ്ച് മൈക്രോ എസ്‌യുവിയുടെ ഡോറുകൾ ഏതാണ്ട് 90 ഡിഗ്രി ആംഗിളിൽ തുറക്കുന്നു, അതായത് യാത്രക്കാർക്ക് കൂടുതൽ സൗകര്യപ്രദമായി വാഹനത്തിന്റെ ക്യാബിന് അകത്തേയ്ക്ക് കയറാനും പുറത്തേക്ക് ഇറങ്ങാൻ സഹായിക്കും.

കുട്ടി സൈസിൽ കൂടുതൽ ഫീച്ചറുകൾ; Tata Punch മൈക്രോ എസ്‌യുവിയുടെ പ്രധാന ഫീച്ചർ ഹൈലൈറ്റുകൾ

8. ക്യാബിൻ ഹൈലൈറ്റുകൾ:

ടാറ്റ പഞ്ചിന് ഒതുക്കമുള്ള അനുപാതങ്ങൾ ഉണ്ടായിരിക്കാം, പക്ഷേ അതിന്റെ ക്യാബിൻ പരമാവധി സുഖവും സൗകര്യവും വാഗ്ദാനം ചെയ്യുന്നു. പൂർണ്ണമായും ഓട്ടോമാറ്റിക് ടെമ്പറേച്ചർ കൺട്രോൾ, അഡ്ജസ്റ്റ് ചെയ്യാവുന്ന ഡ്രൈവർ സീറ്റ്, ഓട്ടോ ഫോൾഡ് ORVM, സ്റ്റിയറിംഗ് മൗണ്ടഡ് കൺട്രോൾ, ടിൽറ്റ് സ്റ്റിയറിംഗ്, ഫാസ്റ്റ് യുഎസ്ബി ചാർജർ, വൺ ഷോട്ട് ഡൗൺ ഡ്രൈവർ വിൻഡോ, ആൻഡ്രോയ്ഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവയുള്ള 7.0 ഇഞ്ച് ഹർമൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം, 7.0 ഇഞ്ച് TFT ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും iRA കണക്റ്റഡ് കാർ ടെക്നോളജിയും തുടങ്ങിയ സവിശേഷതകൾ എസ്‌യുവിയുടെ ക്യാബിൻ വാഗ്ദാനം ചെയ്യുന്നു.

കുട്ടി സൈസിൽ കൂടുതൽ ഫീച്ചറുകൾ; Tata Punch മൈക്രോ എസ്‌യുവിയുടെ പ്രധാന ഫീച്ചർ ഹൈലൈറ്റുകൾ

9. ഒന്നിലധികം ഡ്രൈവ് മോഡുകൾ:

ടാറ്റ പഞ്ചിൽ അനുയോജ്യമായ മൂഡ് അനുസരിച്ച് സിറ്റി, ഇക്കോ എന്നിങ്ങനെ ഡ്യുവൽ ഡ്രൈവ് മോഡുകൾ സ്റ്റാൻഡേർഡായി വരുന്നു. ഡ്രൈവിംഗ് അനുഭവം വർധിപ്പിക്കുന്നതിന് വ്യത്യസ്ത എഞ്ചിൻ ഡ്രൈവ് മോഡ് ഓപ്ഷനുകൾ തെരഞ്ഞെടുക്കാൻ ഡ്രൈവറെ ഇത് പ്രാപ്തമാക്കും.

കുട്ടി സൈസിൽ കൂടുതൽ ഫീച്ചറുകൾ; Tata Punch മൈക്രോ എസ്‌യുവിയുടെ പ്രധാന ഫീച്ചർ ഹൈലൈറ്റുകൾ

10. ഇൻഫോടെയിൻമെന്റ് ആൻഡ് കണക്റ്റിവിറ്റി ഹൈലൈറ്റുകൾ:

പഞ്ച് മൈക്രോ എസ്‌യുവി പുതിയ തലമുറ ടെക്-ഉപഭോക്താക്കളെ ആകർഷിക്കുന്നതിനായി അഡ്വാൻസ് ഇൻഫോടെയിൻമെന്റ്, കണക്റ്റിവിറ്റി ഫീച്ചറുകളുമായി വരുന്നു.

കുട്ടി സൈസിൽ കൂടുതൽ ഫീച്ചറുകൾ; Tata Punch മൈക്രോ എസ്‌യുവിയുടെ പ്രധാന ഫീച്ചർ ഹൈലൈറ്റുകൾ

ഫ്ലോട്ടിംഗ് ഐലന്റ് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റവും TFT ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും മീഡിയ, ഫോൺ, നാവിഗേഷൻ മിററിംഗ് എന്നിവ അനുവദിക്കുന്നു. സംഗീത പ്രേമികൾക്കായി, നാല് സ്പീക്കറുകളും രണ്ട് ട്വീറ്ററുകളും ഉൾപ്പെടുന്ന ആറ് സ്പീക്കർ സെറ്റ് വാഹനത്തിൽ ഉണ്ട്.

Article Published On: Wednesday, October 6, 2021, 10:26 [IST]
English summary
Major feature highlights of tata punch micro suv
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X