ഫീച്ചറർ റിച്ച് XUV700; വരാനിരിക്കുന്ന മുൻനിര മഹീന്ദ്ര എസ്‌യുവിയുടെ 10 മികച്ച സവിശേഷതകൾ

2011 ൽ, മഹീന്ദ്ര XUV500 ഇന്ത്യയിൽ അവതരിപ്പിച്ചപ്പോൾ, മോണോകോക്ക് ഫ്രെയിം ഉപയോഗിക്കുന്ന ബ്രാൻഡിൽ നിന്നുള്ള ആദ്യത്തെ എസ്‌യുവിയായിരുന്നു. ഇത് ഇന്ത്യൻ പ്രേക്ഷകരെ ആവേശഭരിതരാക്കുകയും നിർമ്മാതാക്കൾക്ക് ധാരാളം ബുക്കിംഗുകൾ ലഭിക്കുകയും ചെയ്തു.

ഫീച്ചറർ റിച്ച് XUV700; വരാനിരിക്കുന്ന മുൻനിര മഹീന്ദ്ര എസ്‌യുവിയുടെ 10 മികച്ച സവിശേഷതകൾ

XUV500 ധാരാളം സവിശേഷതകൾ ഉദാരമായി ലോഡ് ചെയ്തിരുന്നു. നിർമ്മാതാക്കൾ ഇപ്പോൾ അതിന്റെ പിൻഗാമിയായ XUV700 പുറത്തിറക്കാൻ തയ്യാറെടുക്കുകയാണ്, ഇത് XUV500 -ന്റെ പാത പിന്തുടരും. പുതിയ മഹീന്ദ്ര XUV700 നിരവധി സെഗ്മെന്റ്-ഫസ്റ്റ് ഫീച്ചറുകളുമായി ബ്രാൻഡ് ലോഡ് ചെയ്യും.

ഫീച്ചറർ റിച്ച് XUV700; വരാനിരിക്കുന്ന മുൻനിര മഹീന്ദ്ര എസ്‌യുവിയുടെ 10 മികച്ച സവിശേഷതകൾ

ഫീച്ചറുകളെ ഇഷ്ടപ്പെടുന്ന ഇന്ത്യൻ ജനതയ്ക്കായി ഒരുക്കുന്ന ഈ മോഡലിന്റെ നിരവധി സവിശേഷതകളിൽ ചിലത് നിർമ്മാതാക്കൾ ടീസറുകളിലൂടെ വെളിപ്പെടുത്തിയിട്ടുണ്ട്.

ഫീച്ചറർ റിച്ച് XUV700; വരാനിരിക്കുന്ന മുൻനിര മഹീന്ദ്ര എസ്‌യുവിയുടെ 10 മികച്ച സവിശേഷതകൾ

വരാനിരിക്കുന്ന മഹീന്ദ്ര XUV700 എത്രമാത്രം ലോഡുചെയ്യുമെന്നതിനെക്കുറിച്ചുള്ള ഒരു രൂപരേഖ നൽകാനാണ് ഈ ലേഖനം, മഹീന്ദ്ര XUV700- ന്റെ ഔദ്യോഗികമായി അവതരിപ്പിച്ച മികച്ച 10 സവിശേഷതകളുടെ പട്ടിക ഇതാ:

ഫീച്ചറർ റിച്ച് XUV700; വരാനിരിക്കുന്ന മുൻനിര മഹീന്ദ്ര എസ്‌യുവിയുടെ 10 മികച്ച സവിശേഷതകൾ

1. പനോരമിക് സൺറൂഫ്

പ്രാദേശീയ ബ്രാൻഡിൽ നിന്നുള്ള വരാനിരിക്കുന്ന മുൻനിര ഓഫറിന് ഒരു വലിയ പനോരമിക് സൺറൂഫ് ലഭിക്കും. ബ്രാൻഡ് ഇതിനെ സ്കൈറൂഫ് എന്ന് വിളിക്കുന്നു.

ഫീച്ചറർ റിച്ച് XUV700; വരാനിരിക്കുന്ന മുൻനിര മഹീന്ദ്ര എസ്‌യുവിയുടെ 10 മികച്ച സവിശേഷതകൾ

വോയ്‌സ് കമാൻഡുകൾ വഴിയും ഉപയോക്താക്കൾക്ക് ഇത് ആക്‌സസ് ചെയ്യാനാകും. മഹീന്ദ്രയിൽ നിന്ന് അടുത്തിടെ പുറത്തിറങ്ങിയ വീഡിയോ ക്ലിപ്പിൽ, ഈ ഡ്യുവൽ-പാൺ സൺറൂഫ് വ്യക്തമാക്കുന്നു.

ഫീച്ചറർ റിച്ച് XUV700; വരാനിരിക്കുന്ന മുൻനിര മഹീന്ദ്ര എസ്‌യുവിയുടെ 10 മികച്ച സവിശേഷതകൾ

2. ഓട്ടോ ബൂസ്റ്റർ ഹെഡ്‌ലാമ്പുകൾ

വരാനിരിക്കുന്ന മഹീന്ദ്ര XUV700 -ൽ ഓട്ടോ ബൂസ്റ്റർ ഹെഡ്‌ലാമ്പുകളുടെ മറ്റൊരു ഫസ്റ്റ്-ഇൻ-സെഗ്മെന്റ് സവിശേഷതയും ടീസറുകൾ വെളിപ്പെടുത്തി. ഈ ഫീച്ചർ വാഹനത്തിന്റെ സ്പീഡ് മണിക്കൂറിൽ 80 കിലോമീറ്റർ കടക്കുമ്പോൾ എസ്‌യുവിയുടെ പ്രകാശം വർധിപ്പിക്കുന്നതിന് സഹായിക്കും.

ഫീച്ചറർ റിച്ച് XUV700; വരാനിരിക്കുന്ന മുൻനിര മഹീന്ദ്ര എസ്‌യുവിയുടെ 10 മികച്ച സവിശേഷതകൾ

3. ഫ്ലഷ്-ടൈപ്പ് സ്മാർട്ട് ഡോർ ഹാൻഡിലുകൾ

വിലയേറിയ സൂപ്പർകാറുകളിൽ നാം ഈ സംവിധാനം കണ്ടിട്ടുണ്ട്, ഇപ്പോൾ, മഹീന്ദ്രയിൽ നിന്ന് വരാനിരിക്കുന്ന മൂന്ന്-വരി എസ്‌യുവിയിലും ഡോർ ഹാൻഡിലുകളുടെ ഏറ്റവും ഫ്യൂച്ചറിസ്റ്റിക്കായ രൂപങ്ങൾ ലഭ്യമാകും. XUV700- ലെ ഡോർ ഹാൻഡിലുകൾ അൺലോക്ക് ചെയ്യുമ്പോൾ പോപ്പ് ഔട്ട് ആകും എന്നാൽ അല്ലാത്ത സമയം ഡോറുകളിൽ ഫ്ലഷായി ഇരിക്കും.

ഫീച്ചറർ റിച്ച് XUV700; വരാനിരിക്കുന്ന മുൻനിര മഹീന്ദ്ര എസ്‌യുവിയുടെ 10 മികച്ച സവിശേഷതകൾ

4. ഡ്രൈവർ ഡ്രൗസിനെസ് ഡിറ്റക്ഷൻ

മഹീന്ദ്ര XUV700 -ലെ മറ്റൊരു ഫസ്റ്റ്-ഇൻ-ക്ലാസ് സവിശേഷതയാണ് ഡ്രൈവർ ഡ്രൗസിനെസ് ഡിറ്റക്ഷൻ (ഡ്രൈവർക്ക് മയക്കം വരുന്നുണ്ടോ എന്ന് തിരിച്ചറിയുക). ഈ സെറ്റ്-അപ്പ് ഡ്രൈവറുടെ ഇൻപുട്ടുകൾ നിരീക്ഷിക്കുകയും അയാൾക്ക് അല്ലെങ്കിൽ അവൾക്ക് മയക്കം തോന്നുന്നുണ്ടോ അല്ലെങ്കിൽ അശ്രദ്ധരാണോ എന്ന് കണ്ടെത്തുകയും ചെയ്യും. തൽഫലമായി, അതൊരു റിമൈൻഡർ ഉപയോഗിച്ച് ഡ്രൈവറെ അറിയിക്കും. ഈ സവിശേഷത തീർച്ചയായും ജീവൻ രക്ഷിക്കുന്നതിനും അപകടങ്ങളുടെ എണ്ണം കുറയ്ക്കുന്നതിനും സഹായിക്കും.

ഫീച്ചറർ റിച്ച് XUV700; വരാനിരിക്കുന്ന മുൻനിര മഹീന്ദ്ര എസ്‌യുവിയുടെ 10 മികച്ച സവിശേഷതകൾ

5. സ്മാർട്ട് ഫിൽട്ടർ ടെക്നോളജി

ഒരു ഔദ്യോഗിക ടീസർ വഴി, മഹീന്ദ്ര വരാനിരിക്കുന്ന XUV700 -ൽ ഒരു എയർ പ്യൂരിഫിക്കേഷൻ ഫ്രെയിംവർക്കിന്റെ ലഭ്യത സ്ഥിരീകരിച്ചിരുന്നു. എയർ ഫിൽട്ടർ AI പ്രവർത്തനക്ഷമമാക്കാനാണ് സാധ്യത. മഹീന്ദ്ര അവകാശപ്പെടുന്നതുപോലെ, ഇത് ക്യാബിന്റെ വായുവിൽ നിന്ന് 99 ശതമാനം ബാക്ടീരിയകളെയും 95 ശതമാനം വൈറസുകളെയും ഫിൽട്ടർ ചെയ്യും.

ഫീച്ചറർ റിച്ച് XUV700; വരാനിരിക്കുന്ന മുൻനിര മഹീന്ദ്ര എസ്‌യുവിയുടെ 10 മികച്ച സവിശേഷതകൾ

6. ഹലോ അഡ്രേനോ-X വോയ്‌സ് കമാൻഡുകൾ

സൺറൂഫ് ഓപ്പറേഷൻ, എസി ടെമ്പറേച്ചർ, ഫാൻ സ്പീഡ്, ലൈറ്റുകൾ എന്നിവ നിയന്ത്രിക്കുന്നത് പോലുള്ള വിവിധ പ്രവർത്തനങ്ങൾക്കുള്ള വോയ്‌സ് കമാൻഡുകളും XUV700 പിന്തുണയ്ക്കും.

ഫീച്ചറർ റിച്ച് XUV700; വരാനിരിക്കുന്ന മുൻനിര മഹീന്ദ്ര എസ്‌യുവിയുടെ 10 മികച്ച സവിശേഷതകൾ

നിലവിൽ, ബ്രാൻഡ് എല്ലാ കമാൻഡുകളും വെളിപ്പെടുത്തിയിട്ടില്ല, എന്നാൽ എസ്‌യുവി വിപണിയിലെ എതിരാളികളിലുള്ള അത്രയും കമാൻഡുകൾ രജിസ്റ്റർ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.

ഫീച്ചറർ റിച്ച് XUV700; വരാനിരിക്കുന്ന മുൻനിര മഹീന്ദ്ര എസ്‌യുവിയുടെ 10 മികച്ച സവിശേഷതകൾ

7. ആമസോൺ അലക്സ സപ്പോർട്ട്

കണക്റ്റഡ് കാർ സാങ്കേതികവിദ്യയ്ക്കായി, മഹീന്ദ്രയിലെ ആളുകൾ ആമസോൺ അലക്സാ സപ്പോർട്ട് ഉപയോഗിക്കും. ഇതുവരെ പലതും അറിയില്ലെങ്കിലും, XUV700 -ന്റെ ക്ലൈമറ്റ് കൺട്രോൾ, ഡോർ ലോക്ക്/അൺലോക്ക്, വാഹന സ്ഥിതിവിവരക്കണക്കുകൾ ആക്‌സസ് ചെയ്യുക, ജിയോഫെൻസിംഗ് & ടൈം ഫെൻസിംഗ് പ്രവർത്തനക്ഷമമാക്കുക, വാഹനത്തിന്റെ ലൊക്കേഷൻ ട്രാക്ക് ചെയ്യുക എന്നിവയും അതിലേറെയും റിമോട്ട് ആക്സസ് ചെയ്യാൻ സിസ്റ്റം ഉപഭോക്താക്കളെ സഹായിക്കും.

ഫീച്ചറർ റിച്ച് XUV700; വരാനിരിക്കുന്ന മുൻനിര മഹീന്ദ്ര എസ്‌യുവിയുടെ 10 മികച്ച സവിശേഷതകൾ

8. സോണി 3D സൗണ്ട് സിസ്റ്റം

വലിയ ബ്രാൻഡുകളിൽ നിന്നുള്ള ഹൈ ഡെഫനിഷൻ സൗണ്ട് സിസ്റ്റം മിഡ്-സൈസ് എസ്‌യുവികളിൽ ഒരു പുതിയ പ്രവണതയാണ്. മഹീന്ദ്ര XUV700 -ഉം പിന്നിലാകില്ല. ഇത് സോണിയിൽ നിന്നുള്ള 3D സറൗണ്ട് സൗണ്ട് സിസ്റ്റം കൊണ്ട് വരും.

ഫീച്ചറർ റിച്ച് XUV700; വരാനിരിക്കുന്ന മുൻനിര മഹീന്ദ്ര എസ്‌യുവിയുടെ 10 മികച്ച സവിശേഷതകൾ

ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് യൂണിറ്റിനൊപ്പം ആറ് സ്പീക്കറുകൾ ഉൾപ്പെടുന്നതാണ് സൗണ്ട് സംവിധാനം. ടച്ച്സ്രീന് 10 ഇഞ്ച് അളവ് ലഭിക്കാൻ സാധ്യതയുണ്ട്.

ഫീച്ചറർ റിച്ച് XUV700; വരാനിരിക്കുന്ന മുൻനിര മഹീന്ദ്ര എസ്‌യുവിയുടെ 10 മികച്ച സവിശേഷതകൾ

9. ഡ്രൈവ് മോഡുകൾ

വരാനിരിക്കുന്ന XUV700 -ൽ ഇമ്മേർസീവ് ഡ്രൈവിംഗ് മോഡുകൾ നിർമ്മാതാക്കൾ ഒരുക്കുന്നു. സിപ്പ്, സാപ്പ്, സൂം, കസ്റ്റം എന്നിവ ഉൾപ്പടെ നാല് മോഡലുകളാണ് വാഹനത്തിൽ വരുന്നത്. XUV700 എഞ്ചിൻ, ഗിയർബോക്സ്, സ്റ്റിയറിംഗ് എന്നിവയ്ക്കായി വ്യത്യസ്ത രീതികളിൽ വ്യത്യസ്ത ട്യൂണിംഗ് നൽകാൻ കഴിവുള്ളതാണെന്ന് ഞങ്ങൾ വിശ്വസിക്കുന്നു.

ഫീച്ചറർ റിച്ച് XUV700; വരാനിരിക്കുന്ന മുൻനിര മഹീന്ദ്ര എസ്‌യുവിയുടെ 10 മികച്ച സവിശേഷതകൾ

കൂടാതെ, കസ്റ്റം മോഡ് ഉപയോഗിച്ച്, ഡ്രൈവർക്ക് മൂന്ന് വശങ്ങളും വ്യക്തിഗതമായി സജ്ജമാക്കാൻ കഴിയും. സിപ്പ് സ്പോർട്സ് മോഡിനെ സൂചിപ്പിക്കുന്നു, സാപ്പ് കംഫർട്ട് മോഡിനേയും, സൂം മികച്ച ഇന്ധനക്ഷമതയ്ക്കുള്ള ഇക്കോ മോഡിന്റെയും മറുപേരുകളാണ്.

ഫീച്ചറർ റിച്ച് XUV700; വരാനിരിക്കുന്ന മുൻനിര മഹീന്ദ്ര എസ്‌യുവിയുടെ 10 മികച്ച സവിശേഷതകൾ

10. പെർസണലൈസ്ഡ് സേഫ്റ്റി അലേർട്ടുകൾ

സുരക്ഷയിൽ കുറഞ്ഞ മാർക്ക് നേടിയ കാറുകൾ മഹീന്ദ്ര നിർമ്മിച്ചിരുന്ന കാലം കഴിഞ്ഞു. യാത്രക്കാരെ സുരക്ഷിതമായി സൂക്ഷിക്കുന്നതിനായി പുതിയ വാഹനങ്ങൾ സാങ്കേതികവിദ്യയാൽ നിറഞ്ഞിരിക്കുന്നു. വരാനിരിക്കുന്ന XUV700 -ന്റെ പെർസണലൈസ്ഡ് സേഫ്റ്റി അലേർട്ടുകൾ ഒരു പടി മേളിലാണ്.

ഈ സവിശേഷത ഉപയോഗിച്ച്, ഉടമകൾക്ക് സീറ്റ് ബെൽറ്റ് റിമൈൻഡർ, ഹൈ സ്പീഡ് നോട്ടിഫിക്കേഷൻ എന്നിവയുൾപ്പടെ തങ്ങളുടെ പ്രിയപ്പെട്ടവരുടെ ശബ്ദത്തിൽ കൂടുതൽ സുരക്ഷാ അലേർട്ടുകൾ ലഭിക്കും.

Most Read Articles

Malayalam
English summary
Major Feature Highlights Of Upcoming Mahindra XUV700 SUV. Read in Malayalam.
Story first published: Tuesday, August 3, 2021, 11:58 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X