ഓഡിയൻസ് പ്ലീസ് നോട്ട്; ഉപഭോക്താക്കൾക്ക് പണം തിരിച്ചു നൽകി മാതൃകയായവർ ഇവരാണ്
രാജ്യത്തെ ഏറ്റവും മികച്ച നാല് ഇലക്ട്രിക് ഇരുചക്ര വാഹന നിർമാതാക്കളായ ഓല ഇലക്ട്രിക്, ഏഥർ എനർജി, ടിവിഎസ് മോട്ടോർ, ഹീറോ മോട്ടോകോർപ്പ് എന്നിവർ ഉപഭോക്താക്കൾക്കായി 10 കോടി രൂപ തിരികെ നൽകേണ്ടി വന്നുവെന്നാണ് സർക്കാരിൻ്റെ കണക്കുകളിൽ പറയുന്ന്ത്. എന്നാലും അവർ എന്തിനായിരിക്കും പണം തിരികെ നൽകിയതെന്ന് കുറച്ച് പേർക്കെങ്കിലും അറിയാമായിരിക്കുമല്ലോ.
തങ്ങളുടെ ചാർജറിനും പ്രൊപ്രൈറ്ററി സോഫ്‌റ്റ്‌വെയറിനും വെവ്വേറെ ബില്ലിംഗും അധിക ചാർജും ഈടാക്കിയതിനാണ് ഉപഭോക്താക്കളുടെ പണം തിരികെ നൽകാനുളള ഉത്തരവ് ലഭിച്ചത്. കമ്പനികൾ പറയുന്നതനുസരിച്ച്, ഉപഭോക്താക്കളുടെ ബാങ്ക് അക്കൗണ്ട് വിശദാംശങ്ങൾ ലഭ്യമല്ലാത്തതാണ് മന്ദഗതിയിലുള്ള റീഫണ്ട് പ്രക്രിയയ്ക്ക് കാരണമായത് എന്നാണ്.

ഓല ഇലക്ട്രിക്, ആതർ എനർജി, ടിവിഎസ് മോട്ടോർ, ഹീറോ മോട്ടോകോർപ്പ് എന്നീ കമ്പനികൾ തങ്ങളുടെ ചാർജറും പ്രൊപ്രൈറ്ററി സോഫ്‌റ്റ്‌വെയറും തങ്ങളുടെ ഇലക്ട്രിക് സ്‌കൂട്ടറുകളുടെ ആഡ്-ഓൺ എന്ന നിലയിൽ ബിൽ ചെയ്യുന്നതായി ഈ വർഷം ആദ്യം, ഉപഭോക്തൃ പരാതികളിൽ സർക്കാർ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
യൂണിറ്റിന് 1.50 ലക്ഷം രൂപയ്ക്ക് മുകളിൽ റീട്ടെയിൽ ചെയ്യുന്ന ഇലക്ട്രിക് ഇരുചക്രവാഹനങ്ങൾക്ക് 10,000 കോടി രൂപയുടെ ആനുകൂല്യങ്ങൾക്ക് അർഹതയില്ലെന്നാണ് FAME പോളിസി രേഖ വ്യക്തമാക്കുന്നത്. ഈ വർഷം മേയിൽ മന്ത്രാലയത്തിന്റെ അന്വേഷണത്തെത്തുടർന്ന്, ചാർജറുകൾക്കായി പ്രത്യേകം ബിൽ ചെയ്ത ഉപഭോക്താക്കൾക്ക് പണം തിരികെ നൽകാൻ നാല് കമ്പനികളും സമ്മതിച്ചിരുന്നു. കമ്പനികൾ കൂട്ടമായി 305.64 രൂപ റീഫണ്ടായി തിരികെ നൽകണം.

ഓല ഇലക്ട്രിക് അതിന്റെ മൊത്തം റീഫണ്ട് കുടിശ്ശികയുടെ 4.25 കോടി രൂപ തിരികെ നൽകിയതായും ആതർ എനർജി 3.97 കോടി രൂപ തിരിച്ചടച്ചതായും സർക്കാർ ഡാറ്റ കാണിക്കുന്നു. ഹീറോ മോട്ടോകോർപ്പ് ഇതുവരെ 1.64 കോടി രൂപ റീഫണ്ടായി നൽകിയപ്പോൾ ടിവിഎസ് മോട്ടോർ 9 ലക്ഷം രൂപ തിരികെ നൽകിയിട്ടുണ്ട്.
ഔദ്യോഗിക കണക്കുകൾ പ്രകാരം, ഏഥർ എനർജി 157.78 കോടി രൂപയും ഓല ഇലക്ട്രിക് 130 കോടി രൂപയും ടിവിഎസ് മോട്ടോർ കമ്പനി 15.6 കോടി രൂപയും ഹീറോ മോട്ടോകോർപ്പ് 2.26 കോടി രൂപയും തിരികെ നൽകണം.ഇടപാടുകാരുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ലഭ്യമല്ലാത്തതാണ് റീഫണ്ടിലെ മെല്ലെപ്പോക്കിന്റെ ഒരു കാരണമായി ഈ കമ്പനികൾ ചൂണ്ടിക്കാണിക്കുന്നത്, വാങ്ങുന്നവരുടെയും അവരുടെ ഫോൺ നമ്പറുകളുടെയും വിവരങ്ങൾ ലഭ്യമാണെന്നും റീഫണ്ട് വേഗത്തിലാക്കാമെന്നും പറഞ്ഞ് ഉദ്യോഗസ്ഥർ ഇത് നിരസിച്ചു.

2022 മെയ് മുതല്‍ 2023 മാര്‍ച്ച് വരെ ഐക്യൂബ് S മോഡല്‍ വാങ്ങിയ ടിവിഎസ് കസ്റ്റമേഴ്‌സിനും പണം തിരികെ നല്‍കാമെന്ന് സമ്മതിച്ചിട്ടുണ്ട്. 87,000 ടിവിഎസ് കസ്റ്റമേഴ്‌സിനാണ് റീഫണ്ടിന് അര്‍ഹത. 15.6 കോടി രൂപ തിരികെ നല്‍കാനാണ് ടിവിഎസ് സമ്മതിച്ചത്. വിഡ V1 പ്ലസ്, പ്രോ മോഡലുകള്‍ വാങ്ങിയ 1,100 പേര്‍ക്കായി 2.2 കോടി രൂപ തിരിച്ചുനല്‍കാന്‍ തയാറായിരിക്കുകയാണ് രാജ്യത്തെ ഏറ്റവും വലിയ ഇരുചക്ര വാഹന നിര്‍മാതാക്കളായ ഹീറോ മോട്ടോകോര്‍പ്.
മാനദണ്ഡങ്ങള്‍ പാലിച്ച് ഫെയിം II ആനുകൂല്യങ്ങള്‍ വിതരണമെന്ന് ഉറപ്പാക്കാനാണ് കേന്ദ്ര ഹെവി ഇന്‍ഡസ്ട്രീസ് മന്ത്രാലയത്തിന്റെ ശ്രമം. നവീകരിച്ച സോഫ്റ്റുവെയർ വാങ്ങാത്തതിന്റെ പേരില്‍ ബാറ്ററി ശേഷി കുറച്ചതിന് ഏഥറില്‍ നിന്ന് 25 കോടി രൂപ തിരിച്ചുപിടിക്കും. ഇവി വ്യവസായത്തിന്റെ വളര്‍ച്ചയെ തടസ്സപ്പെടുത്താന്‍ ശ്രമിക്കുന്ന തല്‍പ്പര കക്ഷികളാണ് ചാര്‍ജര്‍ റീഫണ്ടിന് പിന്നിലെന്നാണ് ഓല ഇലക്ട്രിക് പറയുന്നത്.
ഇവി സബ്സിഡി ഇനത്തില്‍ ഇവി നിര്‍മ്മാതാക്കള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ ഏകദേശം 1,200 കോടി രൂപ നല്‍കാനുണ്ടെന്ന് സൊസൈറ്റി ഓഫ് മാനുഫാക്ചേഴ്സ് ഓഫ് ഇലക്ട്രിക് വെഹിക്കിള്‍സ് (എസ്എംഇവി) നേരത്തെ പറഞ്ഞിരുന്നു. ക്രമക്കേടുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇവി നിര്‍മ്മാതാക്കള്‍ക്ക് ആനുകൂല്യങ്ങള്‍ കേന്ദ്രം തടഞ്ഞുവെച്ചത്. ഫെയിം സബ്സിഡി ചട്ടങ്ങളുടെ ഭാഗമായ പ്രാദേശികവല്‍ക്കരണ മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനെ തുടര്‍ന്ന് കുറഞ്ഞത് രണ്ട് ഇലക്ട്രിക് ഇരുചക്ര വാഹന നിര്‍മ്മാതാക്കളുടെ ഫെയിം ഇന്‍സെന്റീവ് സര്‍ക്കാര്‍ മരവിപ്പിച്ചിരുന്നു.


Click it and Unblock the Notifications








