Tata Punch -നെക്കുറിച്ച് കൂടുതലറിയാം; വരാനിരിക്കുന്ന മൈക്രോ-എസ്‌യുവിയുടെ ചില സവിശേഷതകളും മികവുകളും

Tata HBX എന്നത് ഇതിനോടകം മിക്കവാറും എല്ലാവർക്കും പരിചിതമായ ഒരു പേരാണ്. 2020 ഓട്ടോ എക്‌സ്‌പോയിൽ പ്രദർശിപ്പിച്ച Tata Motors -ന്റെ ഒരു പ്രൊഡക്ഷൻ കൺസെപ്റ്റായിരുന്നു ഇത്. HBX അതിന്റെ ബോൾഡ് ലുക്കിനും ഉയർന്ന റൈഡിംഗ് സ്റ്റാൻസിനും ഇന്ത്യൻ ജനതയിൽ നിന്ന് വളരെയധികം ശ്രദ്ധ നേടി.

Tata Punch -നെക്കുറിച്ച് കൂടുതലറിയാം; വരാനിരിക്കുന്ന മൈക്രോ-എസ്‌യുവിയുടെ ചില സവിശേഷതകളും മികവുകളും

മൈക്രോ-എസ്‌യുവി പിന്നീട് ഒരു കൺസെപ്റ്റിൽ നിന്ന് പ്രൊഡക്ഷൻ-സ്പെക്ക് പരിവേഷം ധരിക്കുന്നതിനുള്ള പരിവർത്തന പ്രക്രിയയിലേക്ക് വഴിമാറി. കാർ ഇപ്പോൾ Tata Punch എന്ന പേരിൽ നിർമ്മാതാക്കൾ അനാച്ഛാദനം ചെയ്തിരിക്കുകയാണ്.

Tata Punch -നെക്കുറിച്ച് കൂടുതലറിയാം; വരാനിരിക്കുന്ന മൈക്രോ-എസ്‌യുവിയുടെ ചില സവിശേഷതകളും മികവുകളും

പുത്തൻ പേര് മികച്ചതായി തോന്നുന്നു, പക്ഷേ യഥാർത്ഥ ലോക സാഹചര്യങ്ങളിൽ ഇത് എത്രമാത്രം Punch ആണെന്ന് കണ്ടെത്തേണ്ടതുണ്ട്. ഇപ്പോൾ, Tata Punch -ന്റെ ഏറ്റവും മികച്ച ചില കാര്യങ്ങളും സവിശേഷതകളും ഞങ്ങൾ ലിസ്റ്റ് ചെയ്തിട്ടുണ്ട്.

Tata Punch -നെക്കുറിച്ച് കൂടുതലറിയാം; വരാനിരിക്കുന്ന മൈക്രോ-എസ്‌യുവിയുടെ ചില സവിശേഷതകളും മികവുകളും

1. ALFA ആർക്കിടെക്ചറിലെ ആദ്യ എസ്‌യുവി

Tata Motors -ന്റെ ALFA ആർക്കിടെക്ചർ Altroz പ്രീമിയം ഹാച്ച്ബാക്കിലാണ് അരങ്ങേറിയത്. മോഡുലാർ പ്ലാറ്റ്ഫോമിന് വ്യത്യസ്ത ബോഡി സ്റ്റൈലുകളുടെ കാറുകൾ സൃഷ്ടിക്കാൻ കഴിയും. Altroz ഹാച്ച്ബാക്കിന് ശേഷം, ഇത് ഇപ്പോൾ Punch മൈക്രോ-എസ്‌യുവിയിൽ ഡ്യൂട്ടി ചെയ്യുന്നു. Altroz ഫൈവ്-സ്റ്റാർ GNCAP ക്രാഷ് ടെസ്റ്റ് റേറ്റിംഗ് നേടിയിരുന്നു, ഈ നേട്ടം പ്ലാറ്റ്ഫോമിന്റെ കഴിവുകളെ കൂടുതൽ വ്യക്തമാക്കുന്നു.

Tata Punch -നെക്കുറിച്ച് കൂടുതലറിയാം; വരാനിരിക്കുന്ന മൈക്രോ-എസ്‌യുവിയുടെ ചില സവിശേഷതകളും മികവുകളും

ALTROZ -ന്റെ അതേ ALFA ആർക്കിടെക്ചർ ലഭിക്കുന്നതിനാൽ സമാനമായ ഒരു ഫലം Punch -ൽ നിന്നും പ്രതീക്ഷിക്കുന്നു. കൂടാതെ, ഈ ആർക്കിടെക്ച്ചറിന് പൂർണ്ണ ഇലക്ട്രിക് പവർട്രെയിനേയും പിന്തുണയ്ക്കാൻ കഴിയും.

Tata Punch -നെക്കുറിച്ച് കൂടുതലറിയാം; വരാനിരിക്കുന്ന മൈക്രോ-എസ്‌യുവിയുടെ ചില സവിശേഷതകളും മികവുകളും

2. ഇംപാക്റ്റ് 2.0 ഡിസൈൻ ശൈലി

Tata Motors പുതിയ ഇംപാക്റ്റ് ഡിസൈൻ ശൈലി സ്വീകരിച്ചതുമുതൽ, ബ്രാൻഡിന്റെ നിരയിൽ ചില മികച്ച കാറുകൾ വന്നെത്തി തുടങ്ങി എന്ന് നിസംശയം പറയാൻ കഴിയും. Tata Punch ഇതിനകം തന്നെ കഴിവ് തെളിയിച്ച മോഡൽ നിരയിലേക്ക് ഒരു പുതിയ കൂട്ടിച്ചേർക്കലായി വരുന്നു. മൈക്രോ-എസ്‌യുവി വളരെ കൂളായിട്ട് കാണപ്പെടുന്നു, കൂടാതെ ഹാരിയർ-പ്രചോദിത ഫേസുമായാണ് എത്തുന്നത്.

Tata Punch -നെക്കുറിച്ച് കൂടുതലറിയാം; വരാനിരിക്കുന്ന മൈക്രോ-എസ്‌യുവിയുടെ ചില സവിശേഷതകളും മികവുകളും

സാമ്യതകൾക്കുപരിയായി Punch മനോഹരമായ ഒരു രൂപം കൈവരിക്കുന്നു. ബ്ലാക്ക് ക്ലാഡിംഗ്, സ്ക്വയർ വീൽ ആർച്ചുകൾ, റൂഫ് റെയിലുകൾ, ഹൈ-സെറ്റ് ബോണറ്റ് തുടങ്ങിയ സാധാരണ എസ്‌യുവി ബിറ്റുകളും ഇവിടെ കാണാം. കൂടാതെ, 16 ഇഞ്ച് ഡ്യുവൽ-ടോൺ അലോയി വീലുകളാണ് Punch -ൽ വരുന്നത്.

Tata Punch -നെക്കുറിച്ച് കൂടുതലറിയാം; വരാനിരിക്കുന്ന മൈക്രോ-എസ്‌യുവിയുടെ ചില സവിശേഷതകളും മികവുകളും

3. ഈ ഉത്സവ സീസണിൽ ലോഞ്ച്

ലോഞ്ച് ടൈംലൈനിനെക്കുറിച്ച് പറയുമ്പോൾ, വരാനിരിക്കുന്ന Tata Punch ഈ ഉത്സവ സീസണിൽ തന്നെ വിൽപ്പനയ്‌ക്കെത്തുമെന്ന് കരുതപ്പെടുന്നു. ഈ വർഷം ദീപാവലിക്ക് Tata Motors Punch പുറത്തിറക്കിയേക്കും. Punch ഉപയോഗിച്ച് പ്രതിമാസ വിൽപ്പനയിൽ ഉയർന്ന വിൽപ്പന സംഖ്യകൾ പോസ്റ്റ് ചെയ്യാൻ ബ്രാൻഡ് ലക്ഷ്യമിടുന്നു.

Tata Punch -നെക്കുറിച്ച് കൂടുതലറിയാം; വരാനിരിക്കുന്ന മൈക്രോ-എസ്‌യുവിയുടെ ചില സവിശേഷതകളും മികവുകളും

4. നവീകരിച്ച 1.2 ലിറ്റർ പെട്രോൾ എഞ്ചിനുകൾ

86 bhp കരുത്തും 113 Nm പരമാവധി torque ഉം പുറപ്പെടുവിക്കുന്ന 1.2 ലിറ്റർ മൂന്ന് സിലണ്ടർ ലേയൗട്ട് സപ്പോർട്ട് ചെയ്യുന്ന റിവോട്രോൺ യൂണിറ്റിനൊപ്പം Punch വിൽപ്പനയ്‌ക്കെത്തുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. നാച്ചുറലി ആസ്പിറേറ്റഡ് മോട്ടോർ ലോവർ ട്രിമ്മുകളിൽ ലഭ്യമാകുമെന്ന് പ്രതീക്ഷിക്കപ്പെടുമ്പോൾ, ഉയർന്ന വേരിയന്റുകൾക്ക് 1.2 ലിറ്റർ ടർബോ-പെട്രോൾ മോട്ടോർ ലഭിച്ചേക്കാം.

Tata Punch -നെക്കുറിച്ച് കൂടുതലറിയാം; വരാനിരിക്കുന്ന മൈക്രോ-എസ്‌യുവിയുടെ ചില സവിശേഷതകളും മികവുകളും

Altroz ​​iTurbo- ൽ ചുമതലകൾ നിർവഹിക്കുന്ന യൂണിറ്റായിരിക്കാം ഇത്. എഞ്ചിന് 110 bhp പരമാവധി കരുത്തും 140 Nm torque ഉം പുറപ്പെടുവിക്കാൻ കഴിയും. ട്രാൻസ്മിഷൻ ഓപ്ഷനുകളിൽ അഞ്ച് സ്പീഡ് മാനുവലും അഞ്ച് സ്പീഡ് AMT -യും ഉൾപ്പെടും.

Tata Punch -നെക്കുറിച്ച് കൂടുതലറിയാം; വരാനിരിക്കുന്ന മൈക്രോ-എസ്‌യുവിയുടെ ചില സവിശേഷതകളും മികവുകളും

5. പുത്തൻ 7.0 -ഇഞ്ച് ഹർമൻ ഇൻഫോടെയ്ൻമെന്റ് യൂണിറ്റ്

HBX കൺസെപ്റ്റിന്റെ അതേ രൂപത്തിൽ തന്നെ Punch -ന്റെ ഇന്റീരിയർ ലേയൗട്ട് നിർമ്മാതാക്കൾ നിലനിർത്തും. നെക്‌സോണിന് സമാനമായ രീതിയിൽ ഫ്ലോട്ടിംഗ് ശൈലിയിലുള്ള 7.0 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് യൂണിറ്റ് വാഹനത്തിന് ലഭിക്കും. iRA കണക്റ്റഡ് കാർ ടെക് സഹിതം ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ കോംപാറ്റിബിളിറ്റിയോടൊപ്പം ഇത് വരും. ടച്ച്സ്‌ക്രീൻ ഹർമനിൽ നിന്ന് വരും, കൂടാതെ പ്രീമിയം സൗണ്ട് സിസ്റ്റവും ഓഫറിലുണ്ടാകും.

Tata Punch -നെക്കുറിച്ച് കൂടുതലറിയാം; വരാനിരിക്കുന്ന മൈക്രോ-എസ്‌യുവിയുടെ ചില സവിശേഷതകളും മികവുകളും

6. പ്രധാന എതിരാളികൾ

Tata Punch വിൽപ്പനയ്‌ക്കെത്തിയാൽ, അത് മറ്റ് ഹൈ-റൈഡിംഗ് ഹാച്ച്ബാക്കുകൾക്കും മൈക്രോ എസ്‌യുവികൾക്കുമെതിരെ മത്സരിക്കും. പട്ടികയിൽ Maruti Suzuki Ignis, Ford Freestyle, Mahindra KUV 100, വരാനിരിക്കുന്ന Hyundai Casper എന്നിവ ഉൾപ്പെടുന്നു. Punch -ന്റെ വൈദ്യുതീകരിച്ച പതിപ്പ് നിർമ്മാതാക്കൾ താമസിയാതെ പുറത്തിറക്കും. ഇത് വരാനിരിക്കുന്ന eKUV100 -നെതിരെ മത്സരിക്കും.

Most Read Articles

Malayalam
English summary
Major highlights and things we know about upcoming tata punch micro suv
Story first published: Tuesday, August 24, 2021, 10:46 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X