മൈക്രോ വേവും സ്പെഷ്യൽ ഡൈനിംഗും ഒന്നുമില്ല! നവകേരള ബസിൽ ഉള്ളത് ഇത്രമാത്രം; സവിശേഷതകൾ നോക്കാം

നവകേരള സദസിനായി സംസ്ഥാന സർക്കാർ പുതിയ ആഡംബര ബസ് വാങ്ങുന്നതിന് എതിരെ വളരെയധികം പ്രതിഷേധം ഉയർന്നിരുന്നു, എങ്കിലും പ്രത്യേക ബസ് ഇപ്പോൾ മുഖ്യമന്ത്രിയും മന്ത്രിമാരുമായി യാത്ര തിരിക്കുകയാണ്. കെഎസ്ആർടിസിയുടെ ഈ പ്രത്യേക ബസിന് 25 സീറ്റിംഗ് കപ്പാസിറ്റിയാണുള്ളത്. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിസഭയിലെ 21 മന്ത്രിമാരു സുരക്ഷാ ഉദ്യോഗസ്ഥരുമാണ് ഇതിൽ യാത്ര ചെയ്യുന്നത്.

ഭാരത് ബെൻസിന്റെ O.F 1624 മോഡൽ ഷാസിയിലാണ് ഈ ബസ് നിർമ്മിച്ചിരിക്കുന്നത്. കർണാടകയിലെ മണ്ഡ്യയിലുള്ള പ്രകാശ് SM കണ്ണപ്പയുടെ ഫാക്ടറിയിലാണ് ഈ ഷാസിയുടെ മുകളിൽ ബസിന്റെ ബോഡി നിർമ്മിച്ചത്. ഏകദേശം 38 ലക്ഷം രൂപയാണ് ബസിന്റെ ഷാസിയുടെ എക്സ്-ഷോറൂം വില, അതോടൊപ്പം ഓൺ റോഡ് വില 44 ലക്ഷത്തിനടുത്ത് എത്തും.

pinarayi vijayan

ശുചിമുറി/ ബാത്ത്റൂം ഉൾപ്പടെയുള്ള സൗകര്യങ്ങളുമായിട്ടാണ് ബസ് വരുന്നത്. ഒരു കോടി അഞ്ച് ലക്ഷം രൂപയാണ് ഈ ബസിനായി സർക്കാർ ചെലവാക്കിയത്. ഈ തുകയെ ചൊല്ലി പ്രതിപക്ഷത്തിന്റെ എതിർപ്പും നിസാരമല്ല. രാഷ്ട്രീയം അവിടെ നിൽക്കട്ടെ വാഹനത്തെ കുറിച്ച് നമുക്ക് നോക്കാം, മുന്നിലും പിന്നിലും രണ്ട് ഡോറുകളുമായിട്ടാണ് ബസ് വരുന്നത്.

കൂടാതെ കേരളത്തിന്റെ തനത് സംസ്കാരിക അടയാളങ്ങളാണ് ബസിന്റെ ബോഡിയിൽ ചിത്രീകരിച്ചിരിക്കുന്നത്. 240 bhp പരമാവധി കരുത്ത് പുറപ്പെടുവിക്കുന്ന 7200 സിസി എഞ്ചിനാണ് ഈ ബസിന്റെ ഹൃദയം, കൂടാതെ 380 ലിറ്റർ ഫ്യുവൽ കപ്പാസിറ്റിയും ഇതിനുണ്ട് എന്നത് ശ്രദ്ധേയമാണ്. 12 മീറ്ററോളമാണ് (12000 mm) ഈ നവകേരള ബസിന്റെ നീളം.

luxury bus

നിരവധി ഇടവുകളോടെ കെഎസ്ആര്‍ടിസി എംഡി പുറപ്പെടുവിച്ച പ്രക്യേത വിജ്ഞാന പ്രകാരമാണ് ബസ് നിരത്തിൽ എത്തിയിരിക്കുന്നത്. ഇതിനായി ട്രാൻസ്പോർട്ട് അതോറിറ്റിയുടെ മാനദണ്ഡങ്ങളില്‍ പ്രത്യേകം ഇളവ് നേടി പലവിധ മാറ്റങ്ങളും ബസില്‍ വരുത്തിയിട്ടുണ്ട്. കൂടാതെ നവകേരള സദസ്സിന്‍റെ ഭാഗമായി മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിക്കുന്ന ബസിന്‍റെ രജിസ്ട്രേഷന് വ്യവസ്ഥകളിലും ഗതാഗതവകുപ്പ് വിജ്ഞാപനം ഇളവ് വരുത്തിയിട്ടുണ്ട്.

കോൺട്രാക്ട് കാര്യേജായിട്ടാണ് ബസ് രജിസ്റ്റർ ചെയ്തിരിക്കുന്നത് എങ്കിലും ഇത്തരം ബസുകൾക്ക് വ്യവസ്ഥ ചെയ്തിരിക്കുന്ന കളർ കോട് സംബന്ധിച്ച മാനദണ്ഡങ്ങൾ 'നവകേരള' ബസിന് ബാധകമാവില്ല എന്നതാണ് ഇളവുകളിൽ ഒന്ന്. നിലവിലെ മാനദണ്ഡപ്രകാരം കോൺട്രാക്ട് കാര്യേജുകൾക്ക് വെള്ള നിറമാണ് അനുവദിച്ചിട്ടുള്ള, മാത്രമല്ല സ്റ്റിക്കറുകളും ഇവയിൽ പാടില്ല.

അടുത്തതായി ബസിലെ എയർ കണ്ടീഷനിംഗ്/ എസി പ്രവർത്തിപ്പിക്കുന്നതിനുള്ള സാങ്കേതിക ക്രമീകരണങ്ങൾ എക്സ്ട്രയായി ചേർത്തിരിക്കുന്നത് സംബന്ധിച്ചതാണ് രണ്ടാമത്തെ ഇളവ് വരുന്നത്. രണ്ട് തരം എസി സജ്ജീകരണങ്ങളാണ് ബസിൽ ഉള്ളത്. ബസ് ഓടാതെ നിർത്തിയിടുന്ന സന്ദർഭങ്ങളിൽ പുറത്ത് നിന്നുള്ള ഇലക്ട്രിക് സോഴ്സുമായി ബന്ധിപ്പിച്ച് എസി പ്രവർത്തിപ്പിക്കുന്നതിനുള്ള സംവിധാനമാണ് അധികമായി വാഹനത്തിൽ ഏർപ്പെടുത്തിയത്.

ബസ് ഓടുന്ന അവസരങ്ങളിൽ എഞ്ചിനിൽ നിന്നുള്ള ഊർജം കൊണ്ട് എസി പ്രവർത്തിപ്പിക്കുന്ന നിലവിലെ നോർമൽ സംവിധാനത്തിന് പുറമേയാണ് ഇത് ഒരുക്കിയിരിക്കുന്നത്. ഓട്ടോമോട്ടീവ് ഇൻഡസ്ട്രീസ് സ്റ്റാൻഡേർഡ്​സ് (AIS) പ്രകാരം ഇതിന് അംഗീകാരം ലഭിച്ചിട്ടുണ്ടെന്നാണ് KSRTC വിജ്ഞാപനം വിശദീകരിക്കുന്നത്. ബസിനുള്ളിൽ 180 ഡിഗ്രിയിൽ തിരിയുന്ന സീറ്റുകൾ ഏർപ്പെടുത്താനും ചില ഇളവുണ്ട്.

മുഖ്യമന്ത്രി പിണറായി വിജയനാണ് ഈ പ്രത്യേക സീറ്റ് ലഭിക്കുക. വാഹനത്തിനുള്ളിലുള്ള സഹ മന്ത്രിമാരെ അഭിസംഭോധന ചെയ്യാനാണിത്. കൂടാതെ വാഹനത്തിനുള്ളിൽ ഫിറ്റ് ചെയ്തിട്ടുള്ള ഇൻവേർട്ടറിൽ നിന്നുള്ള ഊർജം അലല്ലങ്കിൽ എനർജി ഉപയോഗിച്ച് ഉപകരണങ്ങൾ പ്രവർത്തിപ്പിക്കാനുള്ള അനുമതിയാണ് അടുത്തത്. സൗകര്യങ്ങൾക്ക് പുറമേ യാത്ര ചെയ്യുന്ന VVIP -കളുടെ സുരക്ഷ കൂടി കണക്കിലെടുത്താണ് വ്യവസ്ഥകളിൽ ഇളവനുവദിച്ചതെന്ന് വിജ്ഞാപനം വ്യക്തമാക്കുന്നു.

സർക്കാറിനും സർക്കാർ നിർദേശിക്കുന്ന VVIP -കൾക്കും ബസ് ആവശ്യപ്പെടുമ്പോൾ വിട്ടുനൽകണം എന്നാണ് വ്യവസ്ഥ. കെഎസ്ആർടിസി ബജറ്റ് ടൂറിസത്തിന്‍റെ ഭാഗമായാണ് കോൺട്രാക്ട് ബസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. KSRTC എംഡി ബിജുപ്രഭാകറിന്‍റെ അപേക്ഷയുടെ അടിസ്ഥാനത്തിൽ ഗതാഗത സെക്രട്ടറി കൂടിയായ ബിജുപ്രഭാകർ തന്നെയാണ് ബസിനായിട്ടുള്ള ഇളവുകൾ അനുവദിച്ച് വിജ്ഞാപനം ഇറക്കിയത് എന്നതാണ് മറ്റൊരു കൗതുകരമായ വസ്തുത.

More from DriveSpark

Article Published On: Saturday, November 18, 2023, 16:49 [IST]
English summary
Major highlights of nava kerala sadas luxury bus
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X