ആകെ മൊത്തം ഇവി മയം..!! രാജ്യത്തെ പ്രമുഖരും അവരുടെ ഇലക്ട്രിക് കാറുകളും
ഇന്ത്യയിൽ ഇലക്ട്രിക് കാറുകൾക് പ്രചാരം ഏറിവരികയാണ്, സർക്കാരും ഈ സെഗ്മെന്റിന് മികച്ച പിന്തുണയാണ് വാഗ്ദാനം ചെയ്യുന്നത്. ഒട്ടനവധി സബ്സിഡികളും നികുതിയിളവുകളും മറ്റും നൽകി രാജ്യത്തെ ഇലക്ട്രിക് വാഹന രംഗത്തെ നല്ല രീതിയിൽ കേന്ദ്രവും സംസ്ഥാന സർക്കാരുകളും സപ്പോർട്ട് ചെയ്യുന്നുണ്ട്.
ടാറ്റ, ഹ്യുണ്ടായി തുടങ്ങിയ മാസ്-സെഗ്‌മെന്റ് നിർമ്മാതാക്കൾ മുതൽ മെർസിഡീസ് ബെൻസ്, ഔഡി തുടങ്ങിയ ഹൈ-എൻഡ് കാർ നിർമ്മാതാക്കൾ വരെ എല്ലാ തലത്തിലുമുള്ള നിർമ്മാതാക്കളും ഈ സെഗ്മെന്റിൽ ഉള്ളപ്പെടുന്നു. അതിനാൽ തന്നെ മിക്കവാറും എല്ലാ നിർമ്മാതാക്കളും ഇന്ത്യയിൽ ഇലക്ട്രിക് കാർ മോഡൽ വാഗ്ദാനം ചെയ്യുന്നു. നിലവിൽ ഇലക്ട്രിക് കാർ സ്വന്തമാക്കിയ പ്രമുഖ വ്യക്തികളും അവരുടെ ഇവികളും നമുക്ക് നോക്കാം.

മുകേഷ് അംബാനി: ടെസ്‌ല മോഡൽ S 100D & മോഡൽ X 100D
ഇന്ത്യയിലെ ഏറ്റവും വലിയ കാർ ശേഖരങ്ങളിലൊന്നാണ് അംബാനിമാരുടെ കൈവശമുള്ളത്. ടെസ്‌ല കാറുകൾ ഇന്ത്യയിലേക്ക് അദ്ദേഹം സ്വകാര്യമായി ഇറക്കുമതി ചെയ്തതാണ്. രാജ്യത്തെ ഏറ്റവും വലിയ ധനികൻ ഇന്ത്യയിൽ ഒരു ബ്ലൂ നിറമുള്ള ടെസ്‌ല മോഡൽ S 100D -യാണ് ആദ്യം ഇറക്കുമതി ചെയ്തത്. ഇത് ഓൾ-ഇലക്‌ട്രിക് സെഡാന്റെ ഹൈ പെർഫോമെൻസ് വേരിയന്റുകളിൽ ഒന്നാണ്.
മോഡൽ S -ന്റെ ഈ പതിപ്പിന് 100 kWh ബാറ്ററി പായ്ക്കും ഇലക്ട്രിക് മോട്ടോർ സംവിധാനവും ലഭിക്കുന്നു. ഈ സെറ്റപ്പ് 483 bhp മാക്സ് പവറും 660 Nm പീക്ക് torque ഉം സൃഷ്ടിക്കുന്നു. സിംഗിൾ ചാർജിൽ 504 കിലോമീറ്റർ റേഞ്ചും മണിക്കൂറിൽ 250 കിലോമീറ്റർ ടോപ്പ് സ്പീഡുമാണ് മോഡൽ S 100 D അവകാശപ്പെടുന്നത്.

മുകേഷ് അംബാനിയുടെ 'ജിയോ ഗാരേജിൽ' നിലവിലുള്ള മറ്റൊരു ടെസ്‌ല മോഡലാണ് മോഡൽ X. തന്റെ കൈവശമുള്ള മോഡൽ S പോലെ, അംബാനിയുടെ മോഡൽ X ഉം ഹൈ പെർഫോമെൻസ് വാഗ്ദാനം ചെയ്യുന്ന 100D വേരിയന്റാണ്. ശക്തമായ ബാറ്ററി & മോട്ടോർ സെറ്റപ്പ് ഉള്ളതിനാൽ, അംബാനിയുടെ മോഡൽ X 100D നിലവിൽ ഇന്ത്യയിലെ ഏറ്റവും ശക്തമായ ഇലക്ട്രിക് എസ്‌യുവിയാവാം.
നിതിൻ ഗഡ്കരി: ബിഎംഡബ്ല്യു iX
കേന്ദ്ര റോഡ് ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയുടെ വാഹന നിരയിൽ അടുത്തിടെയാണ് iX ഇലക്ട്രിക് എസ്‌യുവി കടന്നു കൂടിയത്. കാർ ഗതാഗത മന്ത്രിയുടേതാണോ അതോ ബിഎംഡബ്ല്യു അദ്ദേഹത്തിന് നൽകിയതാണോ എന്ന കാര്യത്തിൽ വ്യക്തതയില്ല.
ഏകദേശം ഒരു വർഷം മുമ്പാണ് ഇന്ത്യയിൽ ബിഎംഡബ്ല്യു ഈ മോഡൽ പുറത്തിറക്കിയത്. 1.16 കോടി രൂപയാണ് വാഹനത്തിന്റെ എക്സ്-ഷോറൂം വില. ഇലക്ട്രിക് എസ്‌യുവി ഒരു CBU യൂണിറ്റായിട്ടാണ് രാജ്യത്ത് വരുന്നത്. സിംഗിൾ ചാർജിൽ 425 കിലോമീറ്റർ റേഞ്ചാണ് വാഹനം വാഗ്ദാനം ചെയ്യുന്നത്.
റിതേഷ് & ജെനീലിയ ദേശ്മുഖ്: ബിഎംഡബ്ല്യു iX
റിതേഷ് ദേശ്മുഖിന് ഇതിനകം തന്നെ യുഎസിൽ ഒരു ടെസ്‌ല സ്വന്തമായുണ്ട്. എന്നാൽ അടുത്തിടെയാണ് ദമ്പതികൾ ഇന്ത്യയിൽ ആദ്യമായി ഇലക്ട്രിക് കാർ വാങ്ങിയത്. ബിഎംഡബ്ല്യു iX x-ഡ്രൈവ് 40 -യാണ് താര ദമ്പതികൾ വാങ്ങിയത്. ഇന്ത്യയിൽ ലഭ്യമായ വാഹനത്തിന്റെ ഒരേയൊരു വേരിയന്റാണിത്. ഈ മോഡൽ പരമാവധി 326 PS കരുത്തും 630 Nm പീക്ക് torque ഉം ഉത്പാദിപ്പിക്കുന്നു. വെറും 6.1 സെക്കൻഡിൽ പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത കൈവരിക്കാൻ ഇതിന് കഴിയും, കൂടാതെ മണിക്കൂറിൽ 200 കിലോമീറ്ററാണ് ഇതിന്റെ മാക്സ് സ്പീഡ്.

പൂജ ബദ്ര: ടെസ്‌ല മോഡൽ 3
ബോളിവുഡിൽ നിന്നുള്ള മറ്റൊരു പ്രശസ്ത വ്യക്തിത്വമായ പൂജ ബദ്രയ്ക്കും ഒരു ടെസ്‌ല മോഡൽ 3 ഇവിയുണ്ട്. ഇത് നിലവിൽ ടെസ്‌ലയുടെ ആഗോള ലൈനപ്പിൽ നിന്നുള്ള ഏറ്റവും കുറഞ്ഞ വിലയിൽ ലഭ്യമാകുന്ന മോഡലാണ്. പൂജയുടെ ഉടമസ്ഥതയിലുള്ള ബ്ലാക്ക് ഷേഡിൽ ഒരുക്കിയിരിക്കുന്ന ടെസ്‌ല മോഡൽ 3 യുഎസിലാണ്. മുംബൈയിലെ ബേസ് കൂടാതെ താരത്തിന് യുഎസിൽ ഒരു സെക്കണ്ടറി ഹോം കൂടെയുണ്ട്.
മഹേന്ദ്ര സിംഗ് ധോണി: കിയ EV6
നിരവധി അംഗീകാരങ്ങൾ നേടിയിട്ടുള്ള ജനപ്രിയ ക്രിക്കറ്റ് താരത്തിന് നൂതനവും വിന്റേജ് ക്ലാസിക്കുകളും അടങ്ങുന്ന വളരെ വിശാലമായ ഒരു വാഹന ശേഖരം തന്നെയുണ്ട്. അടുത്തിടെ പുതിയ കിയ EV6 ഉം ധോണി വാങ്ങി. 59.95 ലക്ഷം രൂപ പ്രാരംഭ എക്സ്-ഷോറൂം വിലയ്ക്കാണ് വാഹനം ഇന്ത്യയിലെത്തുന്നത്. EV6 -ന്റെ അടിസ്ഥാന വേരിയന്റിന് ഫ്രണ്ട് ഫിറ്റഡ് സിംഗിൾ മോട്ടോറോടുകൂടിയ ടൂ-വീൽ ഡ്രൈവ് കോൺഫിഗറേഷനുമായാണ് വരുന്നത്, ഇത് പരമാവധി 229 bhp കരുത്തും 350 Nm പീക്ക് torque ഉം വാഗ്ദാനം ചെയ്യുന്നു.

വിരാട് കോലി: ഔഡി e-ട്രോൺ & e-ട്രോൺ GT
പല ചടങ്ങുകളിലും വീഡിയോകളിലും, വിരാട് കോഹ്‌ലിയെ ബ്ലൂ നിറത്തിലുള്ള ഔഡി e-ട്രോൺ ഇലക്ട്രിക് എസ്‌യുവിയിലും റെഡ് ഷേയ്ലുള്ള ഔഡി ഇ-ട്രോൺ GT ഫോർ ഡോർ ഇലക്ട്രിക് കൂപ്പെയിലും എത്തുന്നത് കാണാം. കൂടുതൽ വിശദാംശങ്ങൾ പരിശോധിച്ചതിന് ശേഷം, ഈ രണ്ട് കാറുകളും ഔഡി ഇന്ത്യയുടെ മാതൃ കമ്പനിയായ സ്കോഡ ഔഡി ഫോക്സ്‌വാഗൺ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ പേരിൽ രജിസ്റ്റർ ചെയ്തതാണെന്ന് ഞങ്ങൾക്ക് മനസ്സിലായി.
ഔഡി ഇന്ത്യയുടെ ബ്രാൻഡ് അംബാസഡർ എന്ന നിലയിൽ കോഹ്‌ലിയുടെ ദീർഘകാല ബന്ധം കണക്കിലെടുക്കുമ്പോൾ, ഈ രണ്ട് കാറുകളും അദ്ദേഹത്തിന് പ്രതിഫലമായി ലഭിച്ചതാണ് എന്ന് തോന്നുന്നു. കോഹ്‌ലിയുടെ കൈവശം കാണപ്പെടുന്ന ബ്ലൂ നിറത്തിലുള്ള ഔഡി e-ട്രോൺ എസ്‌യുവി ശ്രേണിയിലെ ടോപ്പിംഗ് e-ട്രോൺ 55 വേരിയന്റാണ്, ഇതിന് രണ്ട് ഇലക്ട്രിക് മോട്ടോറുകൾ ഇന്റഗ്രേറ്റഡ് ഓൾ-വീൽ ഡ്രൈവ് ലേയൗട്ട് ലഭിക്കുന്നു. അതുപോലെ, റെഡ് നിറത്തിലുള്ള ഔഡി ഇ-ട്രോൺ GT, റേഞ്ച് ടോപ്പിംഗ് വേരിയന്റായ ഇ-ട്രോൺ GT RS മോഡലാണ്.

മഞ്ജു വാര്യർ: മിനി കൂപ്പർ SE
നമ്മുടെ ജനപ്രിയ താരം നടി മഞ്ജു വാര്യർ പുതിയ മിനി കൂപ്പർ SE ഇലക്ട്രിക് ഹാച്ച്ബാക്ക് സ്വന്തമാക്കി. മിനി കൂപ്പറിന്റെ ആദ്യത്തെ ഓൾ-ഇലക്‌ട്രിക് മോഡലായിട്ടാണ് കൂപ്പർ SE പുറത്തിറങ്ങിയത്. വാഹനത്തിന് ഏകദേശം 50 ലക്ഷം രൂപയാണ് എക്സ്-ഷോറൂം വില. തന്റെ കാറിനായി ഒരു കസ്റ്റം യെല്ലോ പെയിന്റ് ഷെയ്ഡാണ് നടി തെരഞ്ഞെടുത്തത്.
ബോബി ചെമ്മണ്ണൂർ: മെർസിഡീസ് ബെൻസ് EQC
2020 -ലാണ് ബോബി ചെമ്മണ്ണൂർ മെർസിഡീസിന്റെ EQC ഇവി സ്വന്തമാക്കുന്നത്. ഇന്ത്യയിൽ വിൽപ്പനയ്ക്ക് എത്തുന്ന ഏറ്റവും പവർഫുള്ളായ മോഡലുകളിൽ ഒന്നാണിത്. രാജ്യത്തെ ആദ്യ മോഡൽ അന്ന് 99.3 ലക്ഷം രൂപ എക്സ്-ഷോറൂം വിലയ്ക്കാണ് അദ്ദേഹം കരസ്ഥമാക്കിയത്. രണ്ട് മോട്ടോറുകളും സംയോജിച്ച് 408 bhp മാക്സ് പവറും 765 Nm പീക്ക് torque ഉം വാഹനം പുറപ്പെടുവിക്കുന്നു. വെറും 5.1 സെക്കൻഡിൽ പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത കൈവരിക്കാൻ കഴിയുന്ന ഇവിയുടെ പരമാവധി വേഗത മണിക്കൂറിൽ 180 കിലോമീറ്ററാണ്.

മഹേഷ് ബാബു: ഔഡി e-ട്രോൺ എസ്‌യുവി
കഴിഞ്ഞ വർഷം മഹേഷ് ബാബുവാണ് ഇ-ട്രോണിന്റെ ഡെലിവറി ഏറ്റെടുത്തത്. ഔഡി ഇന്ത്യയുടെ തലവൻ ബൽബീർ സിംഗ് ധില്ലനാണ് പുതിയ കാർ മഹേഷ് ബാബുവിന് കൈമാറിയത്. രണ്ട് ഇലക്ട്രിക് മോട്ടോറുകൾ സംയോജിപ്പിച്ച് ഓൾ-വീൽ-ഡ്രൈവ് ലേഔട്ട് ലഭിക്കുന്ന റേഞ്ച്-ടോപ്പിംഗ് ഇ-ട്രോൺ 55 വേരിയന്റാണ് മഹേഷ് ബാബു കരസ്ഥമാക്കിത്.
മാധുരി ദീക്ഷിത് & ഡോ ശ്രീറാം നേനെ: ടാറ്റ നെക്‌സൺ ഇവി
മാധുരി ദീക്ഷിതും താരത്തിന്റെ ഭർത്താവ് ഡോ. ശ്രീറാം നെനെയും ഒരു കാർ പ്രേമിയാണ്. ഒട്ടനവധി ഉയർന്ന നിലവാരമുള്ള വാഹനങ്ങളും ഇരുവർക്കും സ്വന്തമായുണ്ട്. ഈ ശേഖരത്തിലേക്കാണ് അടുത്തിടെ അവർ തങ്ങളുടെ ആദ്യത്തെ ഇലക്ട്രിക് കാറും സ്വന്തമാക്കി. ടാറ്റ നെക്സോൺ ഇവി ഡാർക്ക് എഡിഷനാണ് മാധുരി ദീക്ഷിത് വാങ്ങിയത്. താരം പലപ്പോഴും കാർ ഉപയോഗിക്കുന്നതായി കണ്ടിട്ടുണ്ട്.


Click it and Unblock the Notifications








