ഈ വോൾവോ കണ്ടാൽ മുട്ടാൻ നിൽക്കേണ്ട, ഉള്ളിൽ മേജറാണ്! കുടുംബത്തിനായി വോൾവോ XC60 വാങ്ങി മേജർ രവി
സുരക്ഷയ്ക്ക് പേരുകേട്ട ബ്രാൻഡാണ് വോൾവോ. അതിൽ തന്നെ XC60 മോഡലിന് ലോകത്ത് നിറയെ ആരാധകരാണ്. ഏതൊരു ആഡംബര വാഹനമാണെങ്കിലും അതൊക്കെ കേരളത്തിലെ റോഡുകളിൽ നമ്മൾക്ക് കാണാൻ സാധിക്കുമെന്നതാണ് പ്രത്യേകത. അങ്ങനെ ഇനി വോൾവോ XC60 പോകുന്നത് കാണുമ്പോൾ ഡ്രൈവിങ്ങ് സീറ്റിൽ ഒരു സെലിബ്രിറ്റിയെ കൂടെ കാണാം. സെലിബ്രിറ്റി എന്നതിലുപരി രാജ്യം കാക്കാൻ തൻ്റെ മനസും ശരീരവും അർപ്പിച്ച ഒരു രാജ്യസ്നേഹി കൂടിയാണ് അദ്ദേഹം. മറ്റാരുമല്ല നടനും,സംവിധായകനും കൂടിയായ മേജർ രവി. രാജ്യത്തിന് വേണ്ടി പ്രവർത്തിച്ച അദ്ദേഹത്തിൻ്റെ സുരക്ഷ ഇനി വോൾവോ XC60-യിൽ ഭദ്രം. കൊച്ചിയിലെ വോൾവോ ഡീലർഷിപ്പിൽ നിന്നാണ് അദ്ദേഹം വാഹനം ഡെലിവറി എടുത്തത്.
ലോകത്താകമാനം 2.7 മില്യൺ യൂണിറ്റുകൾ വിറ്റു പോയ മോഡലാണ് XC60. 11.2 ഇഞ്ച് പോർട്രെയിറ്റ്-ഓറിയന്റഡ് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റമാണ് വോൾവോയിൽ വരുന്നത്. 12.3 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, പനോരമിക് സൺറൂഫ്, കൂടുതൽ സുരക്ഷയ്ക്കും സൗകര്യത്തിനുമായി 360 ഡിഗ്രി ക്യാമറയുള്ള വോൾവോയുടെ ഏറ്റവും പുതിയ ADAS സാങ്കേതികവിദ്യ എന്നിവയും ക്യാബിനിൽ ഉണ്ടാകും. 71.90 ലക്ഷം രൂപയാണ് വാഹനത്തിൻ്റെ എക്സ്ഷോറൂം വില.

ഇക്കഴിഞ്ഞ ഓഗസ്റ്റ് മാസത്തിലാണ് ആഡംബര എസ്‌യുവിയുടെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് ഇന്ത്യൻ വിപണിയിലെത്തുന്നത്. പഴയ മോഡലിനെ അപേക്ഷിച്ച് ഡിസൈനിൽ വലിയ മാറ്റമൊന്നുമില്ലെങ്കിലും മേജർ രവി സ്വന്തമാക്കിയ XC60 ഫെയ്‌സ്‌ലിഫ്റ്റിന് പുതുക്കിയ ഫ്രണ്ട് ബമ്പർ, പുതിയ ഡയഗണൽ-സ്ലാറ്റ് ഗ്രിൽ, പുതിയ ഡ്യുവൽ-ടോൺ അലോയ് വീലുകൾ എന്നിവയുൾപ്പെടെയുള്ള കോസ്മെറ്റിക് നവീകരണങ്ങൾ ലഭിച്ചിട്ടുണ്ട്.
ടെയിൽ-ലാമ്പുകളിൽ സ്മോക്ക്ഡ് ഇഫക്റ്റ് കൊടുത്തിരിക്കുന്നത് എസ്‌യുവിയുടെ ലുക്ക് വോൾവോയുടെ XC90 ഫ്ലാഗ്ഷിപ്പിന് സമാനമായ ലുക്കാണ് സമ്മാനിക്കുന്നത്. ക്രിസ്റ്റൽ വൈറ്റ്, വേപ്പർ ഗ്രേ, ഫോറസ്റ്റ് ലേക്ക്, മൾബറി റെഡ്, ഒനിക്സ് ബ്ലാക്ക്, ഡെനിം ബ്ലൂ, ബ്രൈറ്റ് ഡസ്ക് എന്നീ 7 എക്സ്റ്റീരിയർ കളർ ഓപ്ഷനുകളും XC60 ഫെയ്‌സ്‌ലിഫ്റ്റിനുണ്ട്. ഇതിൽ ക്രിസ്റ്റൽ വൈറ്റാണ് മേജർ രവി തെരഞ്ഞെടുത്തിരിക്കുന്നത്.

ക്വാൽകോമിന്റെ സ്‌നാപ്ഡ്രാഗൺ കോക്ക്പിറ്റ് പ്ലാറ്റ്‌ഫോം നൽകുന്ന വലിയ 11.2 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റമാണ് എസ്‌യുവിയുടെ ഇന്റീരിയറിലെ പ്രധാന ഹൈലൈറ്റ്. ഈ സജ്ജീകരണത്തിൽ 2 മടങ്ങ് വേഗതയുള്ള പ്രോസസിംഗ് സ്പീഡ്, 10 മടങ്ങ് മികച്ച ഗ്രാഫിക്‌സ്, പിക്‌സൽ സാന്ദ്രതയിൽ 21 ശതമാനം മെച്ചപ്പെടുത്തൽ എന്നിവയെല്ലാമുണ്ടെന്ന് വോൾവോ പറയുന്നു. തടസമില്ലാത്ത കണക്റ്റിവിറ്റിക്കായി ഗൂഗിൾ ബിൽറ്റ്-ഇൻ സേവനങ്ങളും സംയോജിപ്പിക്കുന്നു.
12.3 ഇഞ്ച് ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേയാണ് മറ്റൊരു ശ്രദ്ധാകേന്ദ്രം. സ്റ്റുഡിയോ, കൺസേർട്ട് ഹാൾ, ജാസ് ക്ലബ് മോഡുകളുള്ള 15 സ്പീക്കർ 1,410W ബോവേഴ്‌സ് ആൻഡ് വിൽക്കിൻസ് സൗണ്ട് സിസ്റ്റം, ഫ്രണ്ട് സീറ്റുകൾക്കായി 10-പോയിന്റ് മസാജ് ഫംഗ്‌ഷൻ, PM2.5 എയർ പ്യൂരിഫയർ, പനോരമിക് സൺറൂഫ്, നാല്-സോൺ ക്ലൈമറ്റ് കൺട്രോൾ എന്നിവയാണ് വോൾവോ XC60 മോഡലിന്റെ ഇന്റീരിയറിലെ പ്രധാന ഹൈലൈറ്റുകൾ.
XC60 ഫെയ്‌സ്‌ലിഫ്റ്റിന് കരുത്ത് പകരാനായി 2.0 ലിറ്റർ ടർബോ-പെട്രോൾ എഞ്ചിനാണ് കമ്പനി നൽകിയിരിക്കുന്നത്. 8-സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക്, ഓൾ-വീൽ-ഡ്രൈവ് സജ്ജീകരണം എന്നിവയുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിന് 250 bhp പവറിൽ പരമാവധി 360 Nm ടോർക്ക് വരെ ഉത്പാദിപ്പിക്കാനാവും. മൈലേജിനും മികച്ച ആക്സിലറേഷനുമായി 48V മൈൽഡ്-ഹൈബ്രിഡ് സിസ്റ്റവും എസ്‌യുവിയിൽ കമ്പനി ഒരുക്കിയിട്ടുണ്ട്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








