അണ്ണൻ തമ്പി ബൊലേറോകളിൽ മികച്ചതാണ്; സ്റ്റാൻഡേർഡ് നിയോ മോഡലുകൾ തമ്മിൽ മാറ്റുരയ്ക്കാം

ഇന്ത്യൻ പാസഞ്ചർ വാഹന വിഭാഗത്തിലെ വാഹനങ്ങളുടെ നീണ്ട പട്ടികയിൽ ചേരുന്ന ഏറ്റവും പുതിയ സബ് കോംപാക്ട് എസ്‌യുവിയാണ് മഹീന്ദ്ര ബൊലേറോ നിയോ.

അണ്ണൻ തമ്പി ബൊലേറോകളിൽ മികച്ചതാണ്; സ്റ്റാൻഡേർഡ് നിയോ മോഡലുകൾ തമ്മിൽ മാറ്റുരയ്ക്കാം

ബൊലേറോ നിയോയ്ക്ക് അതിന്റെ എതിരാളികളിൽ ചിലരെപ്പോലെ വലിയ ഫീച്ചർ ലിസ്റ്റ് ഉണ്ടായിരിക്കില്ലെങ്കിലും, വാഹനത്തിന് വിശ്വസനീയമായ ബൊലേറോയുടെ പരുക്കൻ ഡ്രൈവ് സ്വഭാവസവിശേഷതകൾ ഉണ്ടെന്ന് കമ്പനി അവകാശപ്പെടുന്നു.

അണ്ണൻ തമ്പി ബൊലേറോകളിൽ മികച്ചതാണ്; സ്റ്റാൻഡേർഡ് നിയോ മോഡലുകൾ തമ്മിൽ മാറ്റുരയ്ക്കാം

TUV300 -മായി ഡിസൈൻ‌ സമാനതകളുള്ളതിനാൽ‌, യുവ ഉപഭോക്താക്കൾ‌ക്കും ടയർ‌ II, III നഗരങ്ങളിലുമുള്ളവർ‌ക്കായി ഒരു മുൻ‌ഗണനാ ഓപ്ഷനായി വാഹനം മാറുമെന്ന് നിർമ്മാതാക്കൾ കരുതുന്നു.

അണ്ണൻ തമ്പി ബൊലേറോകളിൽ മികച്ചതാണ്; സ്റ്റാൻഡേർഡ് നിയോ മോഡലുകൾ തമ്മിൽ മാറ്റുരയ്ക്കാം

മഹീന്ദ്ര ബൊലേറോ നിയോ ഒരു പുത്തൻ പേരിനൊപ്പം അപ്‌ഡേറ്റുചെയ്‌ത TUV300 പോലെ കാണപ്പെടുന്നു. ഇത് നിർത്തലാക്കിയ TUV300 ബ്രാൻഡിന്റെ പോർട്ട്‌ഫോളിയോയിലേക്ക് തിരികെ കൊണ്ടുവരുന്നു. എന്നാൽ ബൊലേറോ നെയിം ടാഗാണ് പരമാവധി താൽപ്പര്യം സൃഷ്ടിക്കുന്നത്.

അണ്ണൻ തമ്പി ബൊലേറോകളിൽ മികച്ചതാണ്; സ്റ്റാൻഡേർഡ് നിയോ മോഡലുകൾ തമ്മിൽ മാറ്റുരയ്ക്കാം

ഇന്ത്യൻ വിപണിയിലെ ഏറ്റവും വിജയകരമായ യൂട്ടിലിറ്റി വാഹനങ്ങളിലൊന്നാണ് മഹീന്ദ്ര ബൊലേറോ. ബൊലേറോയെ വിജയകരമായ മോഡലാക്കി മാറ്റുന്നതിൽ അതിന്റെ പ്രായോഗികത, എവിടെനിന്നും പോകാനുള്ള കഴിവ്, ശക്തമായ എംഹോക്ക് ഡീസൽ എഞ്ചിന്റെ വിശ്വാസ്യത എന്നിവ പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്.

അണ്ണൻ തമ്പി ബൊലേറോകളിൽ മികച്ചതാണ്; സ്റ്റാൻഡേർഡ് നിയോ മോഡലുകൾ തമ്മിൽ മാറ്റുരയ്ക്കാം

ഐതിഹാസിക ബൊലേറോ നാമകരണം ഉപയോഗിക്കുന്നത് പുതിയ എസ്‌യുവിയെ സഹായിക്കുമെങ്കിലും അത് എത്രത്തോളം വിജയകരമാകുമെന്ന് വഴിയെ കണ്ടറിയാം.

അണ്ണൻ തമ്പി ബൊലേറോകളിൽ മികച്ചതാണ്; സ്റ്റാൻഡേർഡ് നിയോ മോഡലുകൾ തമ്മിൽ മാറ്റുരയ്ക്കാം

യഥാർത്ഥ ബൊലേറോയുമായി താരതമ്യപ്പെടുത്തുമ്പോൾ മഹീന്ദ്ര ബൊലേറോ നിയോയിൽ പുതിയതായിട്ടുള്ള ഡിസൈൻ ഘടകങ്ങളും സവിശേഷതകളും പങ്കുവെക്കുന്നതിനൊപ്പം ഇരു മോഡലുകളും തമ്മിൽ ഒന്ന് നമുക്ക് ഒന്ന് മാറ്റുരയ്ക്കാം.

അണ്ണൻ തമ്പി ബൊലേറോകളിൽ മികച്ചതാണ്; സ്റ്റാൻഡേർഡ് നിയോ മോഡലുകൾ തമ്മിൽ മാറ്റുരയ്ക്കാം

മഹീന്ദ്ര ബൊലേറോ നിയോ N4, N8, N10, N10 (O) എന്നിങ്ങനെ നാല് വേരിയന്റുകളിൽ ലഭ്യമാണ്, മറുവശത്ത് സ്റ്റാൻഡേർഡ് ബൊലേറോ B4, B6, B6 (O) എന്നീ മൂന്ന് വേരിയൻറ് ഓപ്ഷനുകളിലാണ് വരുന്നത്.

അണ്ണൻ തമ്പി ബൊലേറോകളിൽ മികച്ചതാണ്; സ്റ്റാൻഡേർഡ് നിയോ മോഡലുകൾ തമ്മിൽ മാറ്റുരയ്ക്കാം

ബൊലേറോ നിയോ N10 വേരിയന്റിന്റെ വില പിന്നീട് പ്രഖ്യാപിക്കും, ചില റിപ്പോർട്ടുകൾ ഇത് 11 ലക്ഷം രൂപയിൽ താഴെയാണെന്ന് സൂചിപ്പിക്കുന്നു. N4, N8 വേരിയന്റുകൾക്ക് യഥാക്രമം 8.48 ലക്ഷം, 9.99 ലക്ഷം രൂപ എക്സ്-ഷോറൂം വിലയുണ്ട്. സ്റ്റാൻഡേർഡ് ബൊലേറോയുടെ വില 8.63 ലക്ഷത്തിനും 9.61 ലക്ഷത്തിനും ഇടയിലാണ്.

അണ്ണൻ തമ്പി ബൊലേറോകളിൽ മികച്ചതാണ്; സ്റ്റാൻഡേർഡ് നിയോ മോഡലുകൾ തമ്മിൽ മാറ്റുരയ്ക്കാം

മഹീന്ദ്ര ബൊലേറോ vs ബൊലേറോ നിയോ: ഡിസൈൻ

മഹീന്ദ്ര ബൊലേറോ നിയോ നിർത്തലാക്കിയ TUV300 പോലെ കാണപ്പെടുന്നു. പുതിയ എസ്‌യുവിയെ TUV300 -ന്റെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പായി വിശേഷിപ്പിച്ചാൽ അതിൽ അതിശയിക്കാനൊന്നുമില്ല. യഥാർത്ഥ മഹീന്ദ്ര ബൊലേറോയേക്കാൾ കൂടുതൽ പ്രീമിയമായി ബൊലേറോ നിയോ കാണപ്പെടുന്നു.

അണ്ണൻ തമ്പി ബൊലേറോകളിൽ മികച്ചതാണ്; സ്റ്റാൻഡേർഡ് നിയോ മോഡലുകൾ തമ്മിൽ മാറ്റുരയ്ക്കാം

നാല് മീറ്ററിൽ താഴെ നീളമുള്ള ബോക്സി, അപ്പ്റൈറ്റ് നിലപാട് പോലുള്ള ഡിസൈൻ ഘടകങ്ങൾ വഹിച്ചിട്ടുണ്ടെങ്കിലും, ബൊലേറോയുമായി താരതമ്യപ്പെടുത്തുമ്പോൾ ബൊലേറോ നിയോ തികച്ചും വ്യത്യസ്തമാണ്. യഥാർത്ഥ ബൊലേറോയേക്കാൾ മൃദുലമായ രൂപം ഇതിന് ലഭിക്കുന്നു. നിയോ ബൊലേറോയുടെ ഓൾഡ് സ്കൂൾ രൂപത്തെ ഒഴിവാക്കുന്നു.

അണ്ണൻ തമ്പി ബൊലേറോകളിൽ മികച്ചതാണ്; സ്റ്റാൻഡേർഡ് നിയോ മോഡലുകൾ തമ്മിൽ മാറ്റുരയ്ക്കാം

എൽ‌ഇഡി ഡേടൈം റണ്ണിംഗ് ലൈറ്റിനൊപ്പം ബോലെറോ നിയോയ്ക്ക് ബെൻഡിംഗ് ഹെഡ് ലൈറ്റുകൾ ലഭിക്കുന്നു, ഇത് യഥാർത്ഥ ബൊലേറോയിൽ കാണുന്നില്ല. ഇതിന്റെ വീൽ ആർച്ചുകളും കുറച്ചുകൂടി വ്യക്തമാണ്.

അണ്ണൻ തമ്പി ബൊലേറോകളിൽ മികച്ചതാണ്; സ്റ്റാൻഡേർഡ് നിയോ മോഡലുകൾ തമ്മിൽ മാറ്റുരയ്ക്കാം

എന്നിരുന്നാലും, ഈ രണ്ട് മോഡലുകളും തമ്മിൽ സമാനതകളുണ്ട്. സൈഡ് ബോഡി മോൾഡിംഗുകൾ, ക്ലാംഷെൽ ബോണറ്റ് എന്നിവ രണ്ട് മോഡലുകളിലും സമാനമാണ്.

അണ്ണൻ തമ്പി ബൊലേറോകളിൽ മികച്ചതാണ്; സ്റ്റാൻഡേർഡ് നിയോ മോഡലുകൾ തമ്മിൽ മാറ്റുരയ്ക്കാം

മഹീന്ദ്ര ബൊലേറോ vs ബൊലേറോ നിയോ: അളവുകൾ

ഇരു എസ്‌യുവികളും നിരവധി സമാനതകളോടെയാണ് വരുന്നത്. ബൊലേറോ നിയോയുടെയും ബൊലേറോയുടെയും നീളവും വീൽബേസും യഥാക്രമം 3,995 mm 2,680 mm എന്നിങ്ങനെയാണ്. 1,795 mm വീതിയുള്ള ബൊലേറോയെക്കാൾ 50 mm കൂടുതൽ വീതിയുള്ളതാണ് നിയോ. യഥാർത്ഥ ബൊലേറോ പുത്തൻ ബൊലേറോ നിയോയേക്കാൾ 63 mm കൂടുതൽ ഉയരമുള്ളതാണ്.

അണ്ണൻ തമ്പി ബൊലേറോകളിൽ മികച്ചതാണ്; സ്റ്റാൻഡേർഡ് നിയോ മോഡലുകൾ തമ്മിൽ മാറ്റുരയ്ക്കാം

ബൊലേറോ നിയോയുടെ ക്യാബിൻ TUV300 -ൽ നിന്ന് അല്പം വ്യത്യസ്തമായി കാണപ്പെടുന്നു. ബ്ലൂടൂത്ത് കണക്റ്റിവിറ്റിയുള്ള 7.0 ഇഞ്ച് ടച്ച്‌സ്‌ക്രീൻ, ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റ്, ഇലക്ട്രിക്കലായി ക്രമീകരിക്കാവുന്ന വിംഗ് മിററുകൾ, ഫ്രണ്ട് സീറ്റ് ആംസ്ട്രെസ്റ്റുകൾ, ക്രൂയിസ് കൺട്രോൾ, റിമോർട്ട് ലോക്കിംഗ് തുടങ്ങിയവയുള്ള ഡ്യുവൽ ടോൺ ഡാഷ്‌ബോർഡ് ഇതിന് ലഭിക്കും. സ്റ്റാൻഡേർഡ് ബൊലേറോ പോലെ ക്യാബിനുള്ളിൽ ഏഴ് യാത്രക്കാരെ വരെ ഉൾക്കൊള്ളാൻ ബൊലേറോ നിയോയ്ക്ക് കഴിയും.

അണ്ണൻ തമ്പി ബൊലേറോകളിൽ മികച്ചതാണ്; സ്റ്റാൻഡേർഡ് നിയോ മോഡലുകൾ തമ്മിൽ മാറ്റുരയ്ക്കാം

ഒറിജിനൽ ബൊലേറോയുടെ ക്യാബിൻ വളരെയധികം യൂട്ടിലിറ്റേറിയനായി കാണപ്പെടുന്നു. പവർ വിൻഡോകൾ, റിമോർട്ട് ലോക്കിംഗ് എന്നിവയൊഴിച്ച് ഇതിന് പരമ്പരാഗത ഓഡിയോ സിസ്റ്റം, അത്ര ആകർഷകമല്ലാത്ത ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ എന്നിവ ലഭിക്കുന്നു.

അണ്ണൻ തമ്പി ബൊലേറോകളിൽ മികച്ചതാണ്; സ്റ്റാൻഡേർഡ് നിയോ മോഡലുകൾ തമ്മിൽ മാറ്റുരയ്ക്കാം

ശക്തമായ ബോഡി സ്ട്രക്ചർ, ഡ്യുവൽ എയർബാഗുകൾ, ABS, കോർണർ ബ്രേക്കിംഗ് കൺട്രോൾ (CBC) തുടങ്ങിയ സുരക്ഷാ സവിശേഷതകൾ ബൊലേറോ നിയോയ്ക്ക് ലഭിക്കുന്നു. ഡ്രൈവർ എയർബാഗ്, ABS, റിവേഴ്സ് പാർക്കിംഗ് സെൻസർ, സീറ്റ് ബെൽറ്റ് റിമൈൻഡർ തുടങ്ങിയ സുരക്ഷാ സവിശേഷതകൾ സ്റ്റാൻഡേർഡ് ബൊലേറോയ്ക്ക് ലഭിക്കുന്നു.

അണ്ണൻ തമ്പി ബൊലേറോകളിൽ മികച്ചതാണ്; സ്റ്റാൻഡേർഡ് നിയോ മോഡലുകൾ തമ്മിൽ മാറ്റുരയ്ക്കാം

മഹീന്ദ്ര ബൊലേറോ vs ബൊലേറോ നിയോ: പവർട്രെയിനും മെക്കാനിക്കലുകളും

നിർമാതാക്കളുടെ എംഹോക്ക് 1.5 ലിറ്റർ മൂന്ന് സിലിണ്ടർ ടർബോചാർജ്ഡ് ഡീസൽ എഞ്ചിനുകളാണ് ഇരു ബൊലേറോകളിലും പ്രവർത്തിക്കുന്നത്. ബൊലേറോ നിയോയ്ക്ക് എംഹോക്ക്100, എംഹോക്ക്75 എന്നിവ ബൊലേറോ ലഭിക്കുന്നു.

അണ്ണൻ തമ്പി ബൊലേറോകളിൽ മികച്ചതാണ്; സ്റ്റാൻഡേർഡ് നിയോ മോഡലുകൾ തമ്മിൽ മാറ്റുരയ്ക്കാം

100 bhp കരുത്തും 260 Nm torque ഉം ഉയർന്ന ഔട്ട്‌പുട്ടിനായി ബൊലേറോ നിയോയ്ക്ക് വേരിയബിൾ ജ്യോമട്രി ടർബോ ലഭിക്കുന്നു. സാധാരണ ബൊലേറോ 76 bhp പവറും 210 Nm ടോർക്കും പുറന്തള്ളുന്നു. രണ്ട് എസ്‌യുവികൾക്കും മൈക്രോ ഹൈബ്രിഡ് സാങ്കേതികവിദ്യയും അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്‌സും ലഭിക്കും.

അണ്ണൻ തമ്പി ബൊലേറോകളിൽ മികച്ചതാണ്; സ്റ്റാൻഡേർഡ് നിയോ മോഡലുകൾ തമ്മിൽ മാറ്റുരയ്ക്കാം

ബൊലേറോ നിയോയും ബൊലേറോയും വാഹന നിർമാതാക്കളുടെ സബ്-ഫോർ മീറ്റർ ലാൻഡർ-ഫ്രെയിം ചാസിയിൽ നിർമ്മിച്ചവയാണ്. രണ്ട് എസ്‌യുവികൾക്കും ലോഞ്ചിറ്റ്യൂഡിനൽ എഞ്ചിനുകളും RWD ഡ്രൈവ്ട്രെയിനും ലഭിക്കുന്നു.

അണ്ണൻ തമ്പി ബൊലേറോകളിൽ മികച്ചതാണ്; സ്റ്റാൻഡേർഡ് നിയോ മോഡലുകൾ തമ്മിൽ മാറ്റുരയ്ക്കാം

OEM -ന്റെ മൂന്നാം തലമുറ ചാസിയെ അടിസ്ഥാനമാക്കിയാണ് ബൊലേറോ നിയോ, ഇത് സ്കോർപിയോയ്ക്കും പുതിയ ഥാർ എസ്‌യുവിക്കും അടിവരയിടുന്നു.

അണ്ണൻ തമ്പി ബൊലേറോകളിൽ മികച്ചതാണ്; സ്റ്റാൻഡേർഡ് നിയോ മോഡലുകൾ തമ്മിൽ മാറ്റുരയ്ക്കാം

സ്റ്റാൻഡേർഡ് ബൊലേറോയുമായി താരതമ്യപ്പെടുത്തുമ്പോൾ ബൊലേറോ നിയോയ്ക്ക് മികച്ച സസ്‌പെൻഷൻ ലഭിക്കുന്നു. കോയിൽ സ്പ്രിംഗുകളും സ്റ്റെബിലൈസർ ബാറുകളുമുള്ള ഒരു സ്വതന്ത്ര ഫ്രണ്ട്, മൾട്ടി-ലിങ്ക് റിയർ സസ്പെൻഷനിലാണ് ഇത് വരുന്നത്. മറുവശത്ത് ബൊലേറോയ്ക്ക് സ്വതന്ത്ര ഫ്രണ്ട് സസ്പെൻഷനും പിന്നിൽ ലീഫ് സ്പ്രിംഗുകളുമാണുള്ളത്.

Most Read Articles

Malayalam
English summary
Major Similarities And Difference Between Bolero Standard And Neo Models. Read in Malayalam.
Story first published: Thursday, July 22, 2021, 12:15 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X