തിരുമ്പി പാക്കലാം! ഒക്ടോബറിൽ ഇന്ത്യയിലെത്തിയ ടു-വീലർ മോഡലുകൾ ഇവയെല്ലാം

ഉത്സവ സീസൺ ഇരുചക്ര വാഹന വിപണിയിൽ വലിയ ഒരു കോളിളക്കം തന്നെ സൃഷ്ടിച്ചു എന്ന് നിസംശയം പറയാം. രണ്ട് പ്രധാന ഇലക്ട്രിക് മോഡലുകളും കൂടാതെ ഒരു കൂട്ടം പെട്രോൾ പവർ ബൈക്കുകളും ഇതിനോടനുബന്ധിച്ച് രാജ്യത്ത് ലോഞ്ച് ചെയ്യപ്പെട്ടു.

തിരുമ്പി പാക്കലാം! ഒക്ടോബറിൽ ഇന്ത്യയിലെത്തിയ ടു-വീലർ മോഡലുകൾ ഇവയെല്ലാം

ഒക്‌ടോബർ മാസത്തിൽ ഇന്ത്യയിൽ അവതരിപ്പിക്കപ്പെട്ട മോഡലുകൾ ഏതെല്ലാം എന്ന് നമുക്ക് ഒന്ന് നോക്കാം.

തിരുമ്പി പാക്കലാം! ഒക്ടോബറിൽ ഇന്ത്യയിലെത്തിയ ടു-വീലർ മോഡലുകൾ ഇവയെല്ലാം

ഓല S1 എയർ

ഓല ഇലക്ട്രിക് തങ്ങളുടെ ഏറ്റവും താങ്ങാനാവുന്ന ഇ-സ്കൂട്ടറായ ഓല S1 എയർ പുറത്തിറക്കി. ഹോണ്ട ആക്ടിവ 6G ഉൾപ്പെടെയുള്ള നിരവധി പെട്രോൾ സ്‌കൂട്ടറുകളുടെ വിലയുമായി ഇതിന്റെ വില പൊരുത്തപ്പെടുന്നു എന്നത് ശ്രദ്ധേയമാണ്.

തിരുമ്പി പാക്കലാം! ഒക്ടോബറിൽ ഇന്ത്യയിലെത്തിയ ടു-വീലർ മോഡലുകൾ ഇവയെല്ലാം

എന്നിരുന്നാലും ഇതിന് ഒട്ടനവധി മോഡേൺ ഫീച്ചറുകളും മികച്ച പെർഫോമെൻസും നിർമ്മാതാക്കൾ വാഗ്ദാനം ചെയ്യുന്നു എന്നത് ഓല S1 എയറിന് ഒരു മുൻതൂക്കം നൽകുന്നു.

തിരുമ്പി പാക്കലാം! ഒക്ടോബറിൽ ഇന്ത്യയിലെത്തിയ ടു-വീലർ മോഡലുകൾ ഇവയെല്ലാം

ഹീറോ വിഡ V1

ഹീറോ മോട്ടോകോർപ് ഒടുവിൽ ഇവി സെഗ്‌മെന്റിലേക്ക് ഹീറോ വിഡ V1 എന്ന തങ്ങളുടെ ആദ്യത്തെ ഇ-സ്‌കൂട്ടറുമായി ചുവടുവച്ചു. ഏസ്തെറ്റിക്കലി വളരെ ആകർഷകമായ രൂപകൽപ്പനയിൽ പായ്ക്ക് ചെയ്ത നിരവധി ഇന്ററസ്റ്റിംഗ് സവിശേഷതകളും സാങ്കേതികവിദ്യയും വാഹനത്തിന് ലഭിക്കുന്നു.

തിരുമ്പി പാക്കലാം! ഒക്ടോബറിൽ ഇന്ത്യയിലെത്തിയ ടു-വീലർ മോഡലുകൾ ഇവയെല്ലാം

കീവേ SR125

യമഹ RX -100 ന്റെ ഒരു ഓഫ്-റോഡ് പതിപ്പ് പോലെ തോന്നിക്കുന്ന, ഇന്ത്യയിലെ ഏറ്റവും റെട്രോ സ്റ്റൈലിംഗ് ഉള്ളതും താങ്ങാനാവുന്നതുമായ ബൈക്കുമായിട്ടാണ് കീവേ എത്തിയിരിക്കുന്നത്. കീവേയുടെ ഏറ്റവും വിലകുറഞ്ഞ ബൈക്ക് ആണെങ്കിലും, അത് ഇപ്പോഴും പ്രീമിയം പ്രൈസ് ടാഗുമായിട്ടാണ് വരുന്നത്.

തിരുമ്പി പാക്കലാം! ഒക്ടോബറിൽ ഇന്ത്യയിലെത്തിയ ടു-വീലർ മോഡലുകൾ ഇവയെല്ലാം

ടിവിഎസ് റൈഡർ SmartXonnect

ഒരു വർഷത്തിലധികം സമയത്തിന് ശേഷം, ടിവിഎസ് ഒടുവിൽ റൈഡറിന്റെ ടോപ്പ്-സ്പെക്ക് SmartXonnect വേരിയന്റ് അവതരിപ്പിച്ചു. മെക്കാനിക്കലുകൾ അതേപടി തുടരുമ്പോൾ, ബൈക്ക് മുമ്പത്തേക്കാൾ കൂടുതൽ ഫീച്ചറുകളാൽ നിറഞ്ഞിരിക്കുന്നു. വിലയും ക്രമാതീതമായി ഉയർന്നു എന്നതും ശ്രദ്ധേയമാണ്.

തിരുമ്പി പാക്കലാം! ഒക്ടോബറിൽ ഇന്ത്യയിലെത്തിയ ടു-വീലർ മോഡലുകൾ ഇവയെല്ലാം

സോണ്ടസ് & മോട്ടോ മോറിനി

ഈ മാസം ആദ്യം, സോണ്ടസ് തങ്ങളുടെ 350 സിസി ബൈക്കുകളുടെ വില വെളിപ്പെടുത്തി. മറുവശത്ത്, മോട്ടോ മോറിനി, തങ്ങളുടെ Seiezzimmo 6 ½, X-Cape 650 ശ്രേണിയുടെ വിലകൾ വെളിപ്പെടുത്തി. ഇരു ബ്രാൻഡുകളും ഇന്ത്യയിൽ എത്തിച്ചിരിക്കുന്നത് മോട്ടോ വോൾട്ടാണ്.

തിരുമ്പി പാക്കലാം! ഒക്ടോബറിൽ ഇന്ത്യയിലെത്തിയ ടു-വീലർ മോഡലുകൾ ഇവയെല്ലാം

ഡ്യുക്കാട്ടി മൾട്ടിസ്ട്രാഡ പൈക്ക്സ് പീക്ക്

ഡ്യുക്കാട്ടിയുടെ ഏറ്റവും വേഗതയേറിയ ADV മൾട്ടിസ്‌ട്രാഡ V4 Pikes Peak -ൽ വളരെ അധികം ആകർഷകമാണ്. ഒട്ടുമിക്ക സ്‌പോർട്‌സ് ബൈക്കുകളെയും നാണം കെടുത്തിയേക്കാവുന്ന ഇലക്ട്രോണിക്‌സുമായിട്ടാണ് ഇത് എത്തുന്നത്.

More from DriveSpark

Article Published On: Monday, October 31, 2022, 16:56 [IST]
English summary
Major two wheelers launched in india in 2022 october
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X