'ഛയ്യ ഛയ്യ' സുന്ദരി; പ്രായത്തെ വെല്ലുന്ന ട്രെഡീഷണൽ ലുക്കിൽ വന്നിറങ്ങിയത് ബിഎംഡബ്ല്യുവിൽ
ലുക്കിൻ്റെ കാര്യത്തിൽ ബോളിവുഡിലെ നടിമാരൊന്നും തന്നെ മോശമല്ല. പ്രത്യേകിച്ച് പ്രായമാകുംന്തോറും ലുക്ക് കൂടുകയാണ്. അതിൽ പ്രധാനിയാണ് 51 വയസുകാരി മലൈക അറോറ. നടി, നർത്തകി എന്നീ നിലയിലെല്ലാം പ്രശസ്തയായ നടിക്കെതിരെയുളള കിംവദന്തികൾക്കും കുറവില്ല. പലപ്പോഴും പല താരങ്ങളുടേയും പേരിനൊപ്പം മലൈകുടെ പേരും കേൾക്കാം. കഴിഞ്ഞ വർഷം രാഹുൽ വിജയ് എന്ന് സൈറ്റിസ്റ്റിൻ്റെ ഒപ്പമായിരുന്നു എങ്കിൽ ഈ വർഷം ക്രിക്കറ്റ് താരം കുമാർ സങ്കക്കാരയ്ക്കൊപ്പം ഗാലറിയിൽ ഇരിക്കുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. എന്നാൽ താൻ ഇപ്പോഴും സിംഗിൾ ആണെന്നും കിംവദന്തികൾക്ക് ഉത്തരം പറയാൻ തന്നെ കിട്ടില്ലെന്നുമായിരുന്നു നടിയുടെ പ്രതികരണം. ഇപ്പോൾ താരം വീണ്ടും സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.
എയർപോർട്ടിൽ തൻ്റെ ബിഎംഡബ്ല്യുവിൻ്റെ ആഡംബര എസ്‌യുവിൽ തികച്ചും ട്രെഡീഷണൽ ലുക്കിൽ വന്നിറങ്ങിയിരിക്കുകയാണ്. ബിഎംഡബ്ല്യു X5- ലാണ് താരം വിമാനത്താവളത്തിലേക്ക് എത്തിയത്. 1.09 കോടി രൂപ എക്സ്ഷോറൂം വില വരുന്ന ബിഎംഡബ്ല്യു X5 M സ്പോർട്ട് ലക്ഷ്വറി എസ്‌യുവിയുടെ ടോപ്പ് എൻഡ് മോഡലിന് 1.40 കോടി രൂപ ഓൺ-റോഡ് വില വരുമെന്നാണ് കണക്കുകൾ.

xDrive xLine, xDrive30d xLine, xDrive40i M സ്പോർട്ട്, xDrive30d M സ്പോർട്ട് എന്നിങ്ങനെ നാല് വേരിയൻ്റുകളിൽ ബിഎംഡബ്ല്യു X5 ലഭിക്കും. ജർമൻ ബ്രാൻഡിന്റെ സിഗ്നേച്ചർ കിഡ്‌നി ഗ്രിൽ, മാട്രിക്‌സ് അഡാപ്റ്റീവ് എൽഇഡി ഹെഡ്‌ലൈറ്റുകൾ, L ആകൃതിയിലുള്ള എൽഇഡി ടെയിൽ ലൈറ്റുകൾ. 21 ഇഞ്ച് ലൈറ്റ്-അലോയ് വീലുകൾ, എക്‌സ്‌ലൈൻ വേരിയൻ്റിൽ സാറ്റിൻ അലുമിനിയം സാറ്റിൻ അലുമിനിയം ട്രിമ്മിൽ റൂഫ് റെയിലുകളും എക്സ്റ്റീരിയർ ലൈൻ എന്നിവയാണ് എസ്‌യുവിയുടെ എക്സ്റ്റീരിയർ ഹൈലൈറ്റുകൾ.
ഇന്റീരിയറിലേക്ക് കയറിയാലും സംഗതി അടിപൊളിയാണ് 12.3 ഇഞ്ച് ഡിജിറ്റൽ ബിഎംഡബ്ല്യു വൈഡ്‌സ്‌ക്രീൻ കർവ്‌ഡ് ഡിസ്‌പ്ലേ, ഡയഗണലോടുകൂടിയ കൺട്രോൾ ഡിസ്‌പ്ലേയുള്ള 14.9 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ആംബിയൻ്റ് ലൈറ്റ് ബാർ, എൽഇഡി ബാക്ക്‌ലൈറ്റിംഗ്, ഇലക്‌ട്രിക് അഡ്ജസ്റ്റ്‌മെൻ്റ് ഉള്ള കംഫർട്ട് സീറ്റുകൾ, ആക്ടീവ് സീറ്റ് വെൻ്റിലേഷൻ, 4-സോൺ ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ സിസ്റ്റം എന്നിവയാണ് X5 എസ്‌യുവിയിലെ പ്രധാന ഫീച്ചറുകൾ.

ഇതുകൂടാതെ ഹർമൻ കാർഡൺ സറൗണ്ട് സൗണ്ട് സിസ്റ്റം, കംഫർട്ട് ആക്സസ് സിസ്റ്റം, പനോരമിക് സൺറൂഫ്, ലെതർ സ്റ്റിയറിംഗ് വീൽ, M ഹെഡ്‌ലൈനർ ആന്ത്രാസൈറ്റ്, M ഫുട്‌റെസ്റ്റ്, പെഡൽ കവറുകൾ എന്നിങ്ങനെയുള്ള ഇൻ്റീരിയർ പാക്കേജിൻ്റെ പ്രത്യേക സെറ്റും വാഹനത്തിനൊപ്പം വാഗ്‌ദാനം ചെയ്യും. സേഫ്റ്റിയിലേക്ക് വന്നാലും കിടിലമാണ് വാഹനം.
ബിഎംഡബ്ല്യു സുരക്ഷാ സാങ്കേതികവിദ്യകളിൽ ആറ് എയർബാഗുകൾ, അറ്റൻ്റീവ്നസ് അസിസ്റ്റൻസ്, ഡൈനാമിക് സ്റ്റെബിലിറ്റി കൺട്രോൾ, കോർണറിംഗ് ബ്രേക്ക് കൺട്രോൾ, ഓട്ടോ ഹോൾഡോടുകൂടിയ ഇലക്ട്രിക് പാർക്കിംഗ് ബ്രേക്ക്, സൈഡ്-ഇംപാക്റ്റ് പ്രൊട്ടക്ഷൻ, ഇലക്ട്രോണിക് വെഹിക്കിൾ ഇമ്മൊബിലൈസർ, ക്രാഷ് സെൻസർ, ISOFIX ചൈൽഡ് സീറ്റ് മൗണ്ടിംഗ്, ലോഡ് ഫ്ലോറിന് കീഴിൽ കൊടുത്തിരിക്കുന്ന ഇൻ്റഗ്രേറ്റഡ് എമർജൻസി സ്പെയർ വീൽ എന്നിവയാണ് കാറിലെ സേഫ്റ്റി ഫീച്ചറുകൾ.

പെട്രോൾ, ഡീസൽ എഞ്ചിനുകളിലാണ് ബിഎംഡബ്ല്യു X5 വിപണിയിലെത്തുന്നത്. ഇതിൽ ട്വിൻപവർ ടർബോ സാങ്കേതികവിദ്യയാണ് നൽകുന്ന 3.0 ലിറ്റർ 6-സിലിണ്ടർ ഇൻ-ലൈൻ പെട്രോൾ എഞ്ചിന് 381 bhp പവറിൽ പരമാവധി 520 Nm torque വരെ ഉത്പാദിപ്പിക്കാൻ കഴിയും. മണിക്കൂറിൽ 0-100 കിലോമീറ്റർ വേഗത കൈവരിക്കാൻ വെറും 5.4 സെക്കൻ്റുകൾ കൊണ്ട് പെട്രോൾ മോഡലുകൾക്ക് കഴിയുമെന്നാണ് ബിഎംഡബ്ല്യു പറയുന്നത്.
താരം ഒരു വാഹനപ്രേമി കൂടിയാണ് എന്നത് എല്ലാവർക്കും അറിയാവുന്ന കാര്യമാണല്ലോ. ഈ മാസമാണ് റേഞ്ച് റോവർ ഓട്ടോബയോഗ്രഫി സ്വന്തമാക്കിയത്. റേഞ്ച് റോവര്‍ ഓട്ടോബയോഗ്രഫി LWB, ബിഎംഡബ്ല്യു 7 സീരീസ് 730Ld DPE സിഗ്‌നേച്ചര്‍, ഔഡി Q7, ടൊയോട്ട ഇന്നോവ ക്രിസ്റ്റ തുടങ്ങിയ വില കൂടിയ കാറുകളും നടിയുടെ ഗരാജിലുണ്ട്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








