വാർധക്യത്തിലും ഊരുചുറ്റാൻ മലേഷ്യൻ സുൽത്താനൊരു സ്വർണവിമാനം!!!
മലേഷ്യയിലെ ജോഹോർ എന്ന സംസ്ഥാനത്തിന്റെ രാജാവാണ് സുൽത്താൻ ഇബ്റാഹിം ഇസ്മായിൽ. പണ്ടുക്കലം മുതൽക്കെ രാജാക്കന്മാർ ചില കാര്യങ്ങളിൽ പ്രത്യേക തല്പരരായിരിക്കും. അന്നോക്കെ നായാട്ടായിരുന്നു രാജാക്കന്മാരുടെ ഇഷ്ടവിനോദമെങ്കിൽ ഇന്ന് മോട്ടോർ വാഹനങ്ങളിലാണ് കടുത്ത ഭ്രമമുള്ളതായി കണ്ടുവരുന്നത്. സുൽത്താൻ ഇബ്രാഹിമും ഇതിൽ നിന്നൊട്ടും വ്യത്യസ്തനല്ല.
ലോകത്തിലേറ്റവും വലിയ വിമാനം എയർലാന്റർ 10 കന്നിയാത്രയ്ക്കൊരുങ്ങി
ഇതിന് മുൻപ് സുൽത്താൻ നിർമ്മിച്ച ആഡംബര ട്രക്ക് വളരെയേറെ ജനശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. ലോകത്തിലേറ്റവും വിലപ്പിടിപ്പുള്ള ട്രക്ക് എന്ന വിശേഷണമായിരുന്നു ഇതിനുണ്ടായിരുന്നത്. സുൽത്താന്റെ മറ്റൊരു ഭ്രാന്തൻ നടപടിയാണിപ്പോൾ വാർത്തകളിൽ ഇടംതേടിയിരിക്കുന്നത്. സ്വർണം വർണത്തിലുള്ള പ്രൈവറ്റ് ജെറ്റിൽ ഉല്ലാസയാത്ര നടത്തിയെന്ന വാർത്തകളാണ് പ്രചരിച്ചിരിക്കുന്നത്.

പ്രൈവറ്റ് ജെറ്റ് സുൽത്താന്റെതാകുമ്പോൾ അതിന്റേതായ പ്രത്യേകതകൾ വേണമല്ലോ എന്നുവച്ചാകും സ്വകാര്യവിമാനം സ്വർണത്തിൽ തന്നെ നിർമ്മിക്കാൻ തീരുമാനിച്ചത്.

ഉല്ലാസയാത്രക്കായി തന്റെ പത്നി രാജ സാരിയത്ത് സോഫിയയുമൊത്ത് ആസ്ട്രേയിലയിലേക്ക് പുറപ്പെട്ടതായിരുന്നു മലേഷ്യൻ സുൽത്താൻ ഇബ്രാഹിം ഇസ്മയൽ.

അമ്പത്തേഴാം വയസിലും പത്നിക്കൊപ്പമുള്ള സുഖവാസയാത്രകൾക്കാണ് ഈ വിമാനത്തിന്റെ നിർമാണം നടത്തിയിട്ടുള്ളത്.

ആഗസ്ത് 16 ന് പെർത്ത് വിമാനത്തിൽ എത്തിയ സ്വർണനിറമുള്ള വിമാനം ജനങ്ങൾക്ക് വളരെ ആശ്ചര്യത്തോടെയാണ് നോക്കിക്കണ്ടത്.

പേർത്ത് നഗരത്തിന്റെ മുകളിൽ കൂടി പറന്നപ്പോഴും സ്വർണവിമാനം കാണികൾക്കൊരു അത്ഭുതക്കാഴ്ചയായിരുന്നു.

മലേഷ്യൻ സുൽത്താന്റെ സ്വകാര്യവിമാനമാണിതെന്ന് അറിഞ്ഞപ്പോൾ വിമാനം സന്ദർശിക്കാൻ വൻജനാവലി തന്നെ എത്തിയിരുന്നു.

ആസ്ട്രേലിയലിൽ അതിധകമാരും അറിയപ്പെടാത്തതിനാൽ തന്റെ പത്നിക്കൊപ്പമുള്ള ഉല്ലാസയാത്ര വളരെയധികം ആസ്വാദ്യമായിരുന്നുവെന്നാണ് സുൽത്താന്റെ മറുപടി.

ആസ്ട്രേയിലേക്കുള്ള ഉല്ലാസയാത്രാവേളയിൽ താമസിക്കാൻ മറ്റൊരു ലക്ഷ്വറി ഹോളിഡെ ഹോം കൂടി പണിയാനുള്ള തീരുമാനത്തിലാണ് മലേഷ്യൻ സുൽത്താൻ.

ബോയിംഗ് 737വിമാനത്തെയായിരുന്നു കസ്റ്റമൈസ് ചെയ്ത് സ്വർണവർണം പൂശി സ്വകാര്യജെറ്റാക്കി മാറ്റിയത്.

മൊത്തത്തിൽ 100മില്ല്യൺ ഡോളറായിരുന്നു സുൽത്താന്റെ കസ്റ്റം ചെയ്ത പ്രൈവറ്റ് ജെറ്റിന് ചിലവായ തുക.

സുൽത്താന്റെ ആഗ്രഹപ്രകാരം ഈ വിമാനം രൂപപ്പെടുത്താൻ ഏതാണ്ട് രണ്ട് വർഷത്തോളമെടുത്തുവത്രെ.

വിമാനത്തിനകത്ത് ഡൈനിംഗ് റൂം, ബെഡ് റൂം, ബാത്ത്റൂം, കിച്ചൻ എന്നുവേണ്ട ഒരു വീടാക്കി മാറ്റാനുള്ള എല്ലാ സുഖസൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.

ആസ്ട്രേലിയൻ ഗവൺമെന്റിന്റെ പക്കലിൽ നിന്ന് 6.5മില്ല്യൺ ഡോളറിന് സ്വന്തമാക്കിയ സ്ഥലത്തു പണിത ഒരു മൂന്നുനില അപ്പാർട്ട്മെന്റും സുൽത്താന്റെ പക്കലിലുണ്ട്.

1ബില്ല്യൺ ഡോളറിനും അധികമായിട്ടാണ് മലേഷ്യൻ സുൽത്താന്റെ വരുമാനമായി കണക്കാക്കപ്പെടുന്നത്.

മറ്റുള്ളവരെ പോലെ താനും കഠിനപ്രയത്നത്തിലൂടെ നേടിയെടുത്തതാണ് ഇതൊക്കെയെന്നാണ് സുൽത്താൻ വിശദമാക്കിയത്.

അതിരുകളില്ലാ ലോകത്തേക്ക് ആഡംബരങ്ങളിൽ മുഴുകിയുള്ള യാത്ര

ജെറ്റ് വിമാനത്തിൽ നൂതനാവിഷ്ക്കാരവുമായി ബൊംബാഡിയാർ


Click it and Unblock the Notifications








