ലൈഫ് അൽപ്പം സ്പോർട്ടിയാക്കി ജനപ്രിയ നടി!i20 N ലൈൻ സ്വന്തമാക്കിയ സുന്ദരി ആരാണെന്ന് അറിയാമോ

2018 ലെ മലയാളം ടാലന്റ്-ഹണ്ട് റിയാലിറ്റി ഷോ നായികാ നായകനിൽ സെക്കൻഡ് റണ്ണറപ്പായതോടെ മലയാളികളുടെ മനസിലേക്ക് കടന്നു കൂടിയ സുന്ദരിയാണ് മാളവിക കൃഷ്ണദാസ്. അതിന് ശേഷം ടെലിവിഷൻ സീരിയൽ ഇന്ദുലേഖയിൽ മാളവിക പ്രധാന വേഷം ചെയ്തതോടെ കേരളത്തിലെ വീട്ടമ്മമാർക്ക് സ്വന്തം മകളായി മാറുകയായിരുന്നു. സോഷ്യൽ മീഡിയയിൽ എപ്പോഴും സജീവമാണ് നടി. ക്ലാസിക്കൽ നർത്തകി കൂടിയായ മാളവിക കൃഷ്ണദാസ് 2023ലാണ് തൻ്റെ ഒപ്പം നായിക നായകനിൽ പങ്കെടുത്ത തേജസ് ജ്യോതിയെയാണ് വിവാഹം കഴിച്ചത്. ഇപ്പോഴിതാ താരത്തിൻ്റെ പിറന്നാൾ ദിനത്തിൽ പുതിയ i20 N ലൈൻ സ്വന്തമാക്കിയിരിക്കുകയാണ്.

ഹ്യുണ്ടായിയുടെ പെർഫോമൻസ് വേരിയൻ്റാണ് N ലൈൻ. ബ്രാൻഡ് ഏതൊരു മോഡൽ അവതരിപ്പിച്ചാലും അതിൻ്റെ പെർഫോമൻസ് വേരിയൻ്റ് അവതരിപ്പിക്കുക എന്നത് അവരുടെ ശീലമാണ്. പ്രീമിയം ഹാച്ച് സെഗ്മെന്റിലെ പുലിക്കുട്ടനായ i20 N-ലൈനിൽ ദക്ഷിണ കൊറിയൻ ബ്രാൻഡ് ഉപയോഗിച്ചിരിക്കുന്ന ചെറിയ എഞ്ചിൻ പെർഫോമൻസിന്റെ കാര്യത്തിൽ പകരംവെക്കാനില്ലാത്ത വാഹനം കൂടിയാണ്. ഇന്ത്യയിലെ മാസ് മാർക്കറ്റ് സെഗ്മെന്റിലെ ഏറ്റവും പവർഫുൾ ഹാച്ച്ബാക്ക് കൂടിയാണിത്.

i20 N

ഒരു ചെറിയ ഹാച്ച്ബാക്ക്, ടർബോചാർജ്ഡ് എഞ്ചിൻ, മാനുവൽ ഗിയർബോക്‌സ് എന്നിവയെല്ലാം സമംചേർത്തിരിക്കുന്ന ഹ്യുണ്ടായി i20 N-ലൈൻ ഡ്രൈവ് ചെയ്യാൻ ഉഗ്രനാണ്. പവർ ഡെലിവറിയുടെ കാര്യം പറഞ്ഞറിയിക്കാൻ പറ്റാത്ത വിധത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്. 1.0 ലിറ്റർ ടർബോ പെട്രോൾ എഞ്ചിനാണ് കാറിന് കരുത്ത് പകരുന്നത്. ഇത് 118 bhp പവറിൽ പരമാവധി 172 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. മാനുവൽ അല്ലെങ്കിൽ ഡിസിടി ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനും ഇതിൽ കിട്ടും.

ഹ്യുണ്ടായി ബ്രാൻഡിൻ്റെ മറ്റ് വിശേഷങ്ങളിലേക്ക് വന്നാൽ ഒരു ഫാമിലി കാർ നിങ്ങൾ വാങ്ങാൻ പ്ലാനുണ്ടെങ്കിൽ ക്രെറ്റ നിങ്ങൾക്ക് ഏറ്റവും ഉചിതമായൊരു തീരുമാനമായിരിക്കും. അടുത്തിടെ ഫെയ്‌സ്‌ലിഫ്റ്റ് പരിഷ്ക്കാരവുമായി എത്തിയ ക്രെറ്റയ്ക്ക് വെറും മൂന്ന് മാസത്തിനുള്ളിൽ ഒരു ലക്ഷത്തിലധികം ബുക്കിംഗുകൾ ലഭിച്ചു. ഇങ്ങനെ സ്വീകാര്യത കിട്ടണമെങ്കിൽ നിലവിലെ ഉപഭോക്താക്കളുടെ അഭിപ്രായത്തിനും വലിയ വിലയുണ്ട്. വിൽപ്പനയ്ക്കൊപ്പം മികച്ച സർവീസും മറ്റ് ആഫ്റ്റർ സെയിൽസ് സേവനവുമെല്ലാം നൽകിയാൽ മാത്രമേ ഇങ്ങനെ പിടിച്ചുനിൽക്കാനാവൂ.

i20 N

E, EX, S, S(O), SX, SX ടെക്, SX(O) എന്നിങ്ങനെ 7 വേരിയന്റുകളിലാണ് ഹ്യുണ്ടായി ക്രെറ്റയെ വിപണിയിൽ എത്തിക്കുന്നത്. 11 ലക്ഷം മുതൽ 20.15 ലക്ഷം രൂപ വരെയാണ് വാഹനത്തിന് വരുന്ന എക്സ്ഷോറൂം വില. പെർഫോമൻസ് പ്രേമികളെ വശത്താക്കാനായി N-ലൈൻ മോഡലും ഇപ്പോൾ ക്രെറ്റയ്ക്കുണ്ട്. N8, N10 പതിപ്പുകളിൽ വാഗ്‌ദാനം ചെയ്യുന്ന ഇതിന് 16.82 ലക്ഷം മുതൽ 20.45 ലക്ഷം വരെയാണ് വിലവരുന്നത്.

മുൻഗാമികളിൽ നിന്നും ഏറെ വ്യത്യസ്‌തമായ രൂപമാണ് പുത്തൻ ക്രെറ്റ ഫെയ്‌സ്‌ലിഫ്റ്റിനുള്ളത്. കൂടുതൽ ചതുരാകൃതിയിലുള്ള സ്റ്റൈൽ പിടിച്ചിരിക്കുന്നതിനാൽ എസ്‌യുവി കൂടുതൽ പരുക്കനായിട്ടുമുണ്ട്. മുൻവശത്തെ ക്രോമിൽ ഒരുക്കിയ ഗ്രില്ലും നവീകരിച്ച ഡിആർഎല്ലും എൽഇഡി ഹെഡ്‌ലൈറ്റുമെല്ലാം ക്രെറ്റയ്ക്ക് നൽകുന്ന ആകർഷണവും വേറെ തന്നെയാണ്. അതുപോലെ തന്നെയാണ് പിൻഭാഗവും കണക്റ്റഡ് ടെയിൽ ലാമ്പുകൾ കണ്ടാൽ കണ്ണെടുക്കാൻ തോന്നുല്ല.

i20 N

1.5 ലിറ്റർ NA പെട്രോൾ, 1.5 ലിറ്റർ ടർബോ-പെട്രോൾ, 1.5 ഡീസൽ എന്നിങ്ങനെ മൂന്ന് എഞ്ചിൻ ഓപ്ഷനുകളുമായാണ് ക്രെറ്റയുടെ വരവ്. പെർഫോമൻസ് കണക്കുകളിലും മൂന്നും പുലികളാണെങ്കിലും ഡ്രൈവിംഗ് ഹരമായുള്ളവർക്ക് ടർബോ വേരിയന്റിലേക്ക് ചേക്കേറാം. ഗിയർബോക്‌സ് ചോയിസുകളുടെ കാര്യത്തിൽ 6 സ്പീഡ് മാനുവൽ, ഇന്റലിജന്റ് വേരിയബിൾ ട്രാൻസ്മിഷൻ (IVT), 7 സ്പീഡ് ഡ്യുവൽ ക്ലച്ച് ട്രാൻസ്മിഷൻ (DCT), 6 സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ എന്നിവയാണ് എസ്‌യുവിയിലുള്ളത്.

More from DriveSpark

Article Published On: Tuesday, June 18, 2024, 10:35 [IST]
English summary
Malavika krishnadas bought new hyundai i20 n line checkout the video
കൂടുതല്‍... #auto news #2016 indian auto expo #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X