പെപ്പേയുടെ യാത്രകൾ ഇനി പുതിയ കിയ സെൽറ്റോസിൽ
അങ്കമാലി ഡയറീസ്, സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ, ജെല്ലിക്കെട്ട് എന്നിങ്ങനെ മൂന്ന് ചിത്രങ്ങൾ കൊണ്ട് പ്രേക്ഷക മനസുകളിൽ ഇടം പിടിച്ച യുവ നടനാണ് ആന്റണി വർഗീസ്.

തന്റെ ആദ്യ കഥാപാത്രമായ പെപ്പേ എന്ന പേരിലാണ് ആന്റണി ഇന്ന് ഏറെ അറിയപ്പെടുന്നത്. സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ ഒരുക്കിയ ടിനു പാപ്പച്ചന്റെ അജഗജാന്തരമാണ് ആന്റണിയുടെ പുതിയ ചിത്രം.

വളരെ കുറയ്ച്ചു നാൾ കൊണ്ട് ജനഹൃദയങ്ങൾ കീഴടക്കിയ പെപ്പേ തന്റെ മുമ്പോട്ടുള്ള യാത്രകൾക്കായി തിരഞ്ഞെടുത്തിരിക്കുന്നത് ചുരുങ്ങിയ സമയം കൊണ്ട് ജനഹൃദയങ്ങൾ കീഴടക്കിയ വാഹന ലോകത്തെ മറ്റൊരു താരത്തെയാണ് എന്നത് ശ്രദ്ധേയമാണ്. കഴിഞ്ഞ വർഷം ഇന്ത്യൻ വിപണിയിൽ അറങ്ങേറ്റം കുറിച്ച കിയ സെറ്റോസാണ് പെപ്പേയുടെ പുതിയ കൂട്ടാളി.

2019 ഓഗസ്റ്റിൽ വിൽപ്പനയ്ക്കെത്തിയ സെറ്റോസിന്റെ പ്രാരംഭ പതിപ്പിന് 9.69 ലക്ഷം രൂപയാണ് എക്സ്-ഷോറൂം വില. 2020 ജനുവരിയിൽ രാജ്യത്ത് മികച്ച വിൽപ്പന നേടിയ പത്തു വാഹനങ്ങളുടെ പട്ടികയിലും സെൽറ്റോസ് സ്ഥാനം പിടിച്ചിട്ടുണ്ട്.

അതോടൊപ്പം ഇന്ത്യയിൽ ഏറ്റവും അധികം വിൽപ്പനയുള്ള എസ്‌യുവിയും സെറ്റോസാണ്. വാഹനത്തിന്റെ കൂടുതൽ അഗ്രസീവായ X -ലൈൻ പതിപ്പും നിർമ്മാതാക്കൾ 2020 ഓട്ടോ എക്സ്പോയിൽ നിർമ്മാതാക്കൾ പ്രദർശിപ്പിച്ചിരുന്നു.

ഇന്ത്യയിൽ വിൽപ്പനയ്ക്കെത്തുന്ന സെൽറ്റോസിന് മൂന്ന് എഞ്ചിനുകളും നാല് ഗിയർബോക്സ് ഓപ്ഷനുകളുമാണ് കിയ വാഗ്ദാനം ചെയ്യുന്നു. എല്ലാ എഞ്ചിനുകളും ഭാരത് സ്റ്റേജ് VI (ബിഎസ് VI) എമിഷൻ മാനദണ്ഡങ്ങൾ പാലിക്കുന്നവയാണ്.

എഞ്ചിനുകളിൽ എല്ലാം സ്റ്റാൻഡേർഡായി ആറ് സ്പീഡ് മാനുവൽ ഗിയർബോക്സാണ് കമ്പനി നൽകുന്നത്. കൂടാതെ ഓരോ എഞ്ചിനും വ്യത്യസ്ത ഓട്ടോമാറ്റിക് ഗിയർബോക്സും ഓപ്ഷണലായി ലഭിക്കുന്നു.

1.5 ലിറ്റർ നാല് സിലിണ്ടർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിൻ 113 bhp കരുത്തും 144 Nm torque ഉം സൃഷ്ടിക്കുന്നു. CVT ഓട്ടോമാറ്റിക് ഗിയർബോക്സാണ് ഈ എഞ്ചിനൊപ്പം ദക്ഷിണ കൊറിയൻ നിർമ്മാതാക്കൾ നൽകുന്നത്.

1.5 ലിറ്റർ നാല് സിലിണ്ടർ ടർബോചാർജ്ഡ് ഡീസൽ എഞ്ചിൻ 115 bhp കരുത്തും 250 Nm torque ഉം പുറപ്പെടുവിക്കുന്നു. ആറ് സ്പീഡ് torque കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്സാണ് ഈ പതിപ്പിന് ലഭിക്കുന്നത്.

1.4 ലിറ്റർ നാല് സിലിണ്ടർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിൻ 138 bhp കരുത്തും 242 Nm torque ഉം ഉത്പാദിപ്പിക്കുന്നു. ഏഴ് സ്പീഡ് ഇരട്ട ക്ലച്ച് ഓട്ടോമാറ്റിക് ഗിയർബോക്‌സാണ് കിയ മോട്ടോർസ് ഇതിൽ ഒരുക്കിയിരിക്കുന്നത്. മുൻ വീൽ ഡ്രൈവായിട്ടാണ് സെൽറ്റോസിന്റെ എല്ലാ വകഭേദങ്ങളും വിപണിയിൽ എത്തുന്നത്.

ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ എന്നിവയുൾപ്പെടെയുള്ള ഒരു വലിയ ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, മൾട്ടി സ്പീക്കർ ബോസ് സ്റ്റീരിയോ, പവർ അഡ്ജസ്റ്റ് ചെയ്യാവുന്ന ഡ്രൈവർ സീറ്റ്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, ഹെഡ്സ് അപ്പ് ഡിസ്പ്ലേ, എയർ പ്യൂരിഫയർ, പിൻ എസി വെന്റുകൾ.

അതോടൊപ്പം ക്രൂയിസ് കൺട്രോൾ, ആറ് എയർബാഗുകൾ, ഓൺ-ബോർഡ് ഇന്റർനെറ്റ് കണക്റ്റിവിറ്റിയുള്ള ആപ്ലിക്കേഷൻ അധിഷ്ഠിത റിമോട്ട് ഫീച്ചർ കൺട്രോളുകൾ, ABS, ട്രാക്ഷൻ കൺട്രോൾ, പിൻ പാർക്കിംഗ് സെൻസറുകളും ക്യാമറയും, ESP, 360 ഡിഗ്രി ക്യാമറ.

കൂടാതെ എൽഇഡി ഡേ ടൈം റണ്ണിംഗ് ലൈറ്റുകൾ, പ്രൊജക്ടർ ഹെഡ്ലാമ്പ്, വെന്റിലേറ്റഡ് ഡ്രൈവർ സീറ്റ് എന്നിവ എസ്‌യുവിക്കൊപ്പം കമ്പനി വാഗ്ദാനം ചെയ്യുന്നു. ആന്ധ്രാപ്രദേശിലെ അനന്തപുരിലുള്ള കിയ മോട്ടോഴ്‌സിന്റെ ഗ്രീൻഫീൽഡ് നിർമാണ കേന്ദ്രത്തിലാണ് സെൽറ്റോസ് ഉത്പാദിപ്പിക്കുന്നത്.


Click it and Unblock the Notifications








