അഭിനയിക്കുന്നതും തിരകഥയെഴുതുന്നതുമായ പടങ്ങളെല്ലാം ഹിറ്റ്; മോളിവുഡിൻ്റെ സകലകലാവല്ലഭൻ വാങ്ങിയ വണ്ടി കണ്ടോ

ആഡംബര വാഹനങ്ങൾ ഏവരുടേയും സ്വപ്നമാണ്. പ്രത്യേകിച്ച് ആഡംബര സെഡാൻ വാഹനങ്ങൾക്ക് എപ്പോഴും അൽപ്പം ഡിമാൻ്റ് കൂടുതലാണ് എന്ന് വേണം പറയാൻ. അത്തരത്തിലൊരു മോഡലാണ് ജാഗ്വാർ. ഒരിടയ്ക്ക് സിനിമാക്കാർക്കിടയിലും മറ്റുമെല്ലാം ജാഗ്വർ മോഡലുകൾ തീർത്ത ഓളം ചെറുതൊന്നുമല്ലെന്ന് വേണം പറയാൻ. ഇപ്പോൾ അത്രയ്ക്ക് ആരവം ഇല്ലെങ്കിലും തരക്കേടില്ലാത്ത വിൽപ്പനയാണ് ബ്രാൻഡ് നേടിയെടുക്കുന്നത്. നിലവിൽ വൈദ്യുത വാഹന രംഗത്തേക്ക് കൂടുതൽ ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്ന ബ്രിട്ടീഷ് ആഡംബര വാഹന നിർമാതാക്കൾ മോഡൽ നിരയിൽ ചെറിയ പരിഷ്ക്കാരങ്ങൾ കൊണ്ടുവരുന്നതിനായുള്ള പദ്ധതികളിലാണ്. ഇപ്പോൾ മലയാള സിനിമയിൽ ശ്രദ്ധിക്കപ്പെടുന്ന തിരകഥാകൃത്തും അത് പോലെ തന്നെ നടനുമായ ഒരാളാണ് ബിബിൻ ജോർജ്.

താരമിപ്പോൾ തൻ്റെ പ്രിയപ്പെട്ട വാഹനം സ്വന്തമാക്കിയ സന്തോഷത്തിലാണ്. ജാഗ്വാർ എക്സ്എഫ് ആണ് താരം സ്വന്തമാക്കിയിരിക്കുന്നത്. കൊച്ചിയിലെ പ്രശസ്ത പ്രീമിയം പ്രീ ഓൺഡ് ഷോറൂമായ മോണ്ടേകാർലോയിൽ നിന്നാണ് താരം വാഹനം ഡെലിവറി എടുത്തിരിക്കുന്നത്. വാഹനത്തിൻ്റെ ഡെലിവറി വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. ബിബിനൊപ്പം കുടുംബവും സുഹ്യത്തും നടനുമായ വിഷ്ണു ഉണ്ണികൃഷ്ണനും ഡെലിവറി എടുക്കാൻ ഒപ്പമുണ്ടായിരുന്നു.

വാഹനത്തിൻ്റെ വിശദാംശങ്ങളിലേക്ക് വന്നാൽ ഇതൊരു 5 സീറ്റർ ലക്ഷ്വറി സെഡാനാണ്. ജാഗ്വാർ XF-ൽ നാല് ഡീസൽ എഞ്ചിനുകളും മൂന്ന് പെട്രോൾ എഞ്ചിനുകളുമായിരുന്നു ലഭ്യമായിരുന്നത്. ഡീസൽ എഞ്ചിൻ 1999 സിസി, 2179 സിസി, 1997 സിസി, 2993 സിസി എന്നിവയാണ്, പെട്രോൾ എഞ്ചിൻ 1997 സിസി, 1999 സിസി, 5000 സിസി എന്നിങ്ങനെയും. XF ന്റെ ഗ്രൗണ്ട് ക്ലിയറൻസ് 135 mm ആണ്.

4962 mm നീളവും 2089 mm വീതിയും 2960 mm വീൽബേസും ഉണ്ട്. ഇപ്പോൾ രാജ്യത്ത് ഈ മോഡൽ കമ്പനി നിർത്തലാക്കിയിരിക്കുകയാണ്. ഇനി ഇവി ലോകത്തേക്ക് ചുവട് വയ്ക്കുന്നതിൻ്റെ ഭാഗമായി വിഷൻ കൺസപ്റ്റ് മോഡൽ കമ്പനി അവതരിപ്പിച്ചിരുന്നു. വളരെ നേർത്ത എൽഇഡി ഹെഡ്‌ലൈറ്റുകളുമായി വരുന്ന വളരെ ക്ലീനായ ഒരു ഫാസിയ ആണ് ലഭിക്കുന്നത്. പുതിയ ജാഗ്വാർ ലെറ്ററിംഗ്/ ലോഗോ എന്നിവയ്‌ക്കൊപ്പം പുതിയ ബ്ലാങ്കഡ് -ഓഫ് ഗ്രില്ല് ഡിസൈനും കൺസെപ്റ്റ് കാർ അവതരിപ്പിക്കുന്നു.

നമ്മൾ ഇത്രയും കാലം ഇഷ്ടപ്പെട്ടിരുന്ന പഴയ ജാഗ്വാർ ഫെയ്സിന്റെ ലോഗോ പൂർണ്ണമായും മാറിയിരിക്കുന്നു. ഈ വാഹനത്തിൻ്റെ ലോവർ സെക്ഷൻ നോക്കിയാലും, താഴെയും യൂണീക്ക് ഗോൾഡൻ ആക്‌സൻ്റുകളോട് കൂടിയ നേർത്ത എൽഇഡി DRL-കൾ ലഭിക്കുന്നു. ജാഗ്വാർ വിഷൻ ഡിസൈൻ കൺസെപ്റ്റിന് ഷൂട്ടിംഗ് ബ്രേക്ക് റിയർ എൻഡ് വരുന്ന ഒരു ടു ഡോർ ശൈലിയിൽ എത്തുന്നു എന്ന് നമുക്ക് ശ്രദ്ധിക്കാം. ഗോൾഡൻ, ബ്ലാക്ക് ഡ്യുവൽ ടോൺ നിറങ്ങളിൽ പൂർത്തിയാക്കിയ കൂറ്റൻ എയറോഡൈനാമിക് അലോയി വീലുകളും പുത്തൻ ഇവിയ്ക്ക് ലഭിക്കുന്നു.

ജാഗ്വർ പൂർണമായും ഇലക്‌ട്രിക്കിലേക്ക് ചുവടുവെക്കുമ്പോൾ ഈ നീക്കം പ്രതീക്ഷിച്ചിരുന്ന ഒരു വിഭാഗം ആളുകളും ഉണ്ടായിരുന്നു. 2021-ലാണ് ഒരു കോടി രൂപയുടെ എക്സ്ഷോറൂം വിലയിൽ ഐ-പേസിനെ അവതരിപ്പിക്കുന്നത്. പുറത്തിറക്കിയപ്പോൾ ഇന്ത്യയിലെ രണ്ടാമത്തെ ആഡംബര ഇലക്ട്രിക് എസ്‌യുവിയായും ഇതറിയപ്പെട്ടു. ഔഡി ഇ-ട്രോൺ, മെർസിഡീസ് EQC പോലുള്ളവയോടാണ് വാഹനം മത്സരിച്ചിരുന്നത്.

കൂപ്പെ ശൈലിയിലുള്ള എസ്‌യുവിക്ക് ഇലക്ട്രിക് സ്പോർട് യൂട്ടിലിറ്റി വാഹനമായിരുന്നു ജാഗ്വർ ഐ-പേസ്. ആദ്യമായി ഇന്ത്യയിൽ എത്തിയപ്പോൾ അക്കാലത്ത് ഓടിക്കാൻ കൂടുതൽ ആവേശകരമായ ഇലക്ട്രിക് എസ്‌യുവികളിലൊന്നായാണ് ഇത് അറിയപ്പെട്ടത്. അതിമനോഹരമായ രൂപവും ഡ്രൈവിംഗ് ഡൈനാമിക്‌സും മോഡലിനെ വേറിട്ടു നിർത്തി. എന്നാൽ സെഗ്മെന്റിലെ മറ്റ് എതിരാളികളെ പോലെ വിശാലമോ പ്രായോഗികമോ ആയിരുന്നില്ല.

ഒറ്റ ചാർജിൽ ഏകദേശം 470 കിലോമീറ്റർ (ക്ലെയിം ചെയ്യപ്പെട്ട) റേഞ്ച് വാഗ്ദാനം ചെയ്യുന്ന 90 kWh ബാറ്ററി പായ്ക്കാണ് ജാഗ്വർ ഐ-പേസ് ഇലക്ട്രിക് എസ്‌യുവിക്ക് കരുത്ത് പകരുന്നത്. 395 bhp പവറിൽ 696 Nm torque വരെ ഉത്പാദിപ്പിക്കുന്ന രണ്ട് ഇലക്ട്രിക് മോട്ടോറുകളാണ് ബാറ്ററി പായ്ക്ക് ജോടിയാക്കിയിരുന്നത്. ഇത് വെറും 4.8 സെക്കൻഡിനുള്ളിൽ 0-100 കിലോമീറ്റർ വേഗത കൈവരിക്കാൻ പ്രാപ്‌തമായിരിക്കും. 100 കിലോവാട്ട് റാപ്പിഡ് ചാർജർ ഉപയോഗിച്ചാൽ വെറും 45 മിനിറ്റിനുള്ളിൽ മോഡലിന് 80 ശതമാനം വരെ വാഹനംചാർജ് ചെയ്യാനാകും.

More from DriveSpark

Article Published On: Tuesday, February 4, 2025, 15:53 [IST]
English summary
Malayalam actor bibin george buys jaguar xf delivery video inside
കൂടുതല്‍... #auto news #india #celebrity car
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X