916 കുഞ്ഞൂട്ടനിലൂടെ ഗംഭീര തിരിച്ചുവരവ്; കോട്ടയംകാരുടെ സ്വകാര്യ അഹങ്കാരം, സ്വന്തമാക്കിയത് ആഡംബര സെഡാൻ

പൊക്കമില്ലായ്മയാണ് എന്റെ പൊക്കം എന്ന് ഉറക്കെ പറഞ്ഞത് പ്രിയപ്പെട്ട കുഞ്ഞുണ്ണി മാഷാണ്. ലുക്കിൽ അല്ല വർക്കിലാണ് കാര്യം എന്നാണല്ലോ എല്ലാവരും പറയുന്നത്. അത് വളരെ ശരിയാണ് എന്ന് പലപ്പോഴും തോന്നിയിട്ടുളളത് മലയാള സിനിമയിലെ ചില നടൻമാരെ കാണുമ്പോഴാണ്. മോളിവുഡിൽ ഗിന്നസ് റെക്കോർഡ് സ്വന്തമാക്കിയ ഒരു നടനുണ്ട്. ഉയരത്തിൻ്റെ കാര്യം പറഞ്ഞപ്പോൾ തന്നെ ആരാണ് കക്ഷി എന്ന് എല്ലാവർക്കും മനസിലായി കാണുമല്ലോ. തൻ്റെ പരിമിതികളെ മുന്നോട്ടുളള ചവിട്ടുപടിയായി കണ്ട് ആത്മവിശ്വാസത്തോടെ ജനഹൃദയങ്ങളിലേക്ക് കയറികൂടിയ ഒരാളുണ്ട്. അതാണ് സാക്ഷാൽ ഗിന്നസ് പക്രു എന്ന അജയൻ.

ഒരു മുഴുനീള ചിത്രത്തിൽ പ്രധാന വേഷം ചെയ്ത ഏറ്റവും ഉയരം കുറഞ്ഞ നടൻ എന്ന ഗിന്നസ് റെക്കോർഡ് ആണ് താരത്തിൻ്റെ പേരിലുളളത്. മിമിക്രി രംഗത്ത് കൂടി സിനിമയിലേക്ക് എത്തിയ അജയൻ തനിക്ക് ലഭിച്ച കഥാപാത്രങ്ങളെല്ലാം മികച്ച രീതിയിൽ തന്നെ അഭിനയിച്ചു ഫലിപ്പിച്ചു. ഇപ്പോൾ താരം തൻ്റെ യാത്രകൾക്ക് കൂട്ടായി ഒരു ജർമൻ കരുത്തനെ കൂടെ കൂട്ടിയിരിക്കുകയാണ്. ഗിന്നസ് പക്രുവിൻ്റെ മകളായ ദീപ്തയാണ് തൻ്റെ ഇൻസ്റ്റാഗ്രാമിലൂടെ പുതിയ വാഹനം സ്വന്തമാക്കിയ ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്.

Guinness pakru buys bmw 5 series

ബിഎംഡബ്ല്യു 5 സീരിസ് ആണ് ഗിന്നസ് പക്രു തൻ്റെ കുടുംബത്തിലേക്ക് എത്തിച്ചിരിക്കുന്ന പുതിയ അതിഥി. കൊച്ചിയിലെ പ്രീ ഓൺഡ് ലക്ഷ്വറി കാർ ഡീലർഷിപ്പായ ലക്സ് മോട്ടോർസിൽ നിന്നാണ് താരം വാഹനം സ്വന്തമാക്കിയിരിക്കുന്നത്. 530Li, 530Li M സ്പോർട്ട് എന്നിങ്ങനെ രണ്ട് വേരിയന്റുകളിലായിട്ടാണ് വാഹനം ലഭ്യമാകുന്നത്. ഇരുമോഡലുകളുടേയും പുകിയ വാഹനത്തിൻ്റെ എക്സ്ഷോറൂം വില 72.90 ലക്ഷം രൂപയാണ്. അതേസമയം ടാക്‌സും ഇൻഷുറൻസുമെല്ലാമായി 93 ലക്ഷം രൂപയോളം ഓൺ-റോഡ് വില വരുമെന്നാണ് വിവരം.

പ്രീ ഓൺഡ് കാറായത് കൊണ്ട് തന്നെ അത്രയും വില വരാനുള്ള സാധ്യതയില്ല. ഡിസൈനിലേക്ക് നോക്കിയാൽ ആരേയും കൊതിപ്പിക്കുന്ന രൂപം തന്നെയാണ് ജർമൻ ആഡംബര കാറിനുള്ളത്. ബിഎംഡബ്ല്യുവിൻ്റെ സിഗ്നേച്ചർ കിഡ്‌നി ഗ്രില്ലും സ്‌ലിക്ക് എൽഇഡി ഹെഡ്‌ലാമ്പുകളുമാണ് പുതിയ 5 സീരീസിന്റെ മുൻവശത്തെ ആകർഷണം. അതേസമയം വശക്കാഴ്ച്ചയിലേക്ക് നീങ്ങിയാൽ വലിയ 18 ഇഞ്ച്, 19 ഇഞ്ച് അലോയ് വീലുകളിലാണ് ലക്ഷ്വറി സെഡാൻ വാഗ്‌ദാനം ചെയ്യുന്നത്.

Guinness pakru buys bmw 5 series

സിഗ്നേച്ചർ റാപ്-എറൗണ്ട് എൽഇഡി ടെയിൽ ലാമ്പുകളാണ് പിൻവശത്തിന് മോടിയേകുന്നത്. എക്സ്റ്റീരിയർ പോലെ തന്നെ ഇന്റീരിയറും അടിപൊളിയാണ്. 12.3 ഇഞ്ച് എൽസിഡി ഇൻസ്ട്രുമെവന്റ് ക്ലസ്റ്റർ, ഡ്രൈവർ ഓറിയൻ്റഡ് 14.9 ഇഞ്ച് സെൻട്രൽ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഫോർ-സോൺ ക്ലൈമറ്റ് കൺട്രോൾ, ഡയമണ്ട് പാറ്റേൺ ക്വിൽറ്റിങ്ങോട് കൂടിയ ലെതർ അപ്‌ഹോൾസ്റ്ററി, ഫ്രണ്ട്-സീറ്റ് വെൻ്റിലേഷൻ, മാട്രിക്‌സ് എൽഇഡി ഹെഡ്‌ലാമ്പുകൾ, 18-സ്പീക്കർ, 655W ബോവേഴ്‌സ് ആൻഡ് വിൽകിൻസ് സൗണ്ട് സിസ്റ്റം, 6 USB-C പോർട്ടുകൾ എന്നിവയും കാറിന്റെ അഴകേകുന്ന ഫീച്ചറുകളാണ്.

പനോരമിക് സൺറൂഫ്, ഇൻ്റീരിയർ ക്യാമറ, വയർലെസ് ചാർജറും ഫോൺ മിററിംഗും, കണക്‌റ്റഡ് കാർ സാങ്കേതികവിദ്യ, 360-ഡിഗ്രി ക്യാമറ, ഓട്ടോമാറ്റിക് പാർക്കിംഗ് ഉൾപ്പെടെയുള്ള ഡ്രൈവർ സഹായ സംവിധാനങ്ങളും ബിഎംഡബ്ല്യു 5 സീരീസ സെഡാന് കമ്പനി സമ്മാനിച്ചിട്ടുണ്ട്. 48V മൈൽഡ്-ഹൈബ്രിഡ് അസിസ്റ്റ് സംവിധാനമുള്ള 2.0 ലിറ്റർ, നാല് സിലിണ്ടർ ടർബോ-പെട്രോൾ എഞ്ചിനാണ് ബിഎംഡബ്ല്യു 5 സീരീസ് LWB സെഡാന് തുടിപ്പേകാനായി എത്തിയിരിക്കുന്നത്.

Guinness pakru buys bmw 5 series

8-സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിന് 258 bhp പവറിൽ 400 Nm torque വരെയാണ് ഉത്പാദിപ്പിക്കാനാവുന്നത്. ഇതൊു റിയർ-വീൽഡ്രൈവ് കാറായാണ് ഡിസൈൻ ചെയ്‌തിരിക്കുന്നത്. പവർഫുൾ എഞ്ചിനും വലിപ്പവുമുണ്ടെങ്കിലും 5 സീരീസ് ആഡംബര സെഡാന് ലിറ്ററിന് 15.7 കിലോമീറ്റർ മൈലേജ് വരെ നൽകാനാവുമെന്നാണ് ജർമൻ കമ്പനി പറയുന്നത്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Wednesday, July 16, 2025, 11:31 [IST]
English summary
Malayalam actor guinness pakru bought bmw 5 series images goes viral
കൂടുതല്‍... #auto news #celebrity car
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X