35 കൊല്ലമായി സിനിമിലുള്ള നടനാ... സഞ്ചാരം 4 ലക്ഷത്തിന്റെ കാറില്‍; ഇതിലും സിമ്പിളായി കല്ല്യാണത്തിന് വരാനൊക്കുമോ?
വെള്ളിത്തിരയിലെ മിന്നും താരങ്ങളില്‍ പലരും സ്വകാര്യ ജീവിതത്തില്‍ ആഡംബര ജീവിതശൈലി പിന്തുടരുന്നവരാണ്. കാറുകളോട് വലിയ ക്രേസുള്ളവരാണ് സിനിമ താരങ്ങളില്‍ ഭൂരിഭാഗവും. അത് അവരുടെ സ്റ്റാറ്റസ് സിംബല്‍ കൂടിയാണ്. രാജ്യത്ത് വില്‍പ്പനക്കെത്തുന്ന ഏറ്റവും വില കൂടിയതും കഴിവുറ്റതുമായ ആഡംബര കാറുകള്‍ മത്സരിക്കാന്‍ താരങ്ങള്‍ തമ്മില്‍ മത്സരമുണ്ടോ എന്ന് വരെ വാര്‍ത്തകള്‍ കാണുമ്പോള്‍ സാധാരണക്കാരന് തോന്നിയാല്‍ തെറ്റുപറയാനൊക്കില്ല.
എന്നാല്‍ ലളിത ജീവിതം നയിക്കുന്ന സിനിമ താരങ്ങളും നമ്മുടെ ചുറ്റുമുണ്ടെന്നത് വിസ്മരിക്കുന്നില്ല. അതില്‍ ഒരാളാണ് പ്രമുഖ നടനും അവതാരകനുമെല്ലാമായ നമ്മുടെ സ്വന്തം ജഗദീഷ്. കരിയറിന്റെ തുടക്കത്തില്‍ ഹാസ്യ വേഷങ്ങളിലെത്തി നമ്മളെ ചിരിപ്പിച്ച ജഗദീഷ് ഇപ്പോള്‍ 'ട്രാക്ക്' മാറ്റിയിരിക്കുകയാണ്. സീരിയസ് വേഷങ്ങള്‍ ചെയ്ത് ഇപ്പോള്‍ കരിയന്റെ മറ്റൊരു 'ഫേസില്‍' ആടിത്തിമിര്‍ക്കുന്ന ജഗദീഷ് പ്രേക്ഷകരെയാകെ വിസ്മയിപ്പിക്കുകയാണ്.

ഏറ്റവും ഒടുവിലായി 'അബ്രഹാം ഓസ്ലര്‍' എന്ന ചിത്രത്തിലെ നെഗറ്റീവ് വേഷം തന്നെ ഒരു ഉദാഹരണമാണ്. പൃഥ്വിരാജിന്റെ ഏറ്റവും പുതുതായി പുറത്തിറങ്ങാന്‍ പോകുന്ന 'ഗുരുവായൂരമ്പലനടയില്‍' എന്ന ചിത്രത്തിലും ജഗദീഷ് സുപ്രധാന വേഷത്തെ അവതരിപ്പിക്കുന്നുണ്ട്. സമീപകാലത്തായി ഒത്തിരി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായിട്ടുണ്ടെങ്കിലും തന്റെ ലളിതമായ ജീവിതശൈലിയില്‍ ഒട്ടും മാറ്റം വരുത്തിയിട്ടില്ല ജഗദീഷ്.
35 വര്‍ഷമായി മലയാള സിനിമ, ടെലിവിഷന്‍ ലോകത്ത് നിറഞ്ഞ് നില്‍ക്കുന്ന താരമായിട്ടും ജഗദീഷ് സിംപ്ലിസിറ്റി വിട്ടിട്ടില്ലെന്ന് തെളിയിക്കുന്ന ഒരു വീഡിയോ ആണിപ്പോള്‍ സേഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്. കഴിഞ്ഞ ദിവസം പ്രമുഖ നടനായ ബൈജു സന്തോഷിന്റെ മകളുടെ വിവാഹത്തിനായി ഒരു സാധാരണ മാരുതി കാറിലത്തിയാണ് ജഗദീഷ് വീണ്ടും വ്യത്യസ്തനായത്. മാരുതി സുസുക്കിയുടെ വാഗണ്‍ആര്‍ കാറാണ് ജഗദീഷിന് സ്വന്തമായുള്ളത്.

ബൈജുവിന്റെ മകളുടെ വിവാഹത്തിന് തന്റെ പഴയ വാഗണ്‍ആര്‍ കാര്‍ സ്വയം ഓടിച്ച് വരികയായിരുന്നു ജഗദീഷ്. ഈ കാറിന് കുറഞ്ഞത് പത്ത് വര്‍ഷത്തോളം പഴക്കമുണ്ടെന്നാണ് സൂചന. എന്നിരുന്നാലും വളരെ വൃത്തിയായി അദ്ദേഹം വണ്ടി പരിപാലനം ചെയ്യുന്നതായി ചിത്രം കണ്ടാല്‍ നമുക്ക് മനസ്സിലാകും. 2013-ല്‍ മാരുതി സുസുക്കി ഇന്ത്യന്‍ വിപണിയില്‍ എത്തിച്ച വാഗണ്‍ആര്‍ സ്റ്റിംഗ്‌റേ ഹാച്ച്ബാക്കിന്റെ മിഡ്‌നൈറ്റ് ബ്ലൂ നിറത്തിലുള്ള കാറാണ് ജഗദീഷിന്റെ പക്കലുള്ളത്.
ഏതായാലും സിനിമയിലെ ടയര്‍ 2 നായകന്‍മാര്‍ വരെ ആഡംബര കാറുകള്‍ വാങ്ങിക്കൂട്ടുന്ന ഇക്കാലത്ത് സാധാരണക്കാരന്റെ കാറില്‍ സഞ്ചരിക്കുന്ന ജഗദീഷിന് കൈയ്യടിക്കുകയാണ് ആരാധകര്‍. മാന്ദ്യം കാരണം കാറുകളുടെ ഡിമാന്‍ഡ് കുറഞ്ഞതോടെ ജനപ്രിയ ടോള്‍ബോയ് ഹാച്ചിന്റെ വില്‍പ്പന വര്‍ധിപ്പിക്കാനായി ഇന്തോ-ജാപ്പനീസ് വാഹന നിര്‍മാതാക്കള്‍ കൊണ്ടുവന്ന മോഡല്‍ ആയിരുന്നു സ്റ്റിംഗ്‌റേ. അകത്തും പുറത്തും ചില്ലറ കോസ്‌മെറ്റിക് പരിഷ്‌കാരങ്ങളുള്ള വാഗണ്‍ആറിന്റെ സ്‌പോര്‍ട്ടിയര്‍ പതിപ്പാണ് ഇത്.

4.09 ലക്ഷം രൂപയായിരുന്നു അക്കാലത്ത് ഈ കാറിന്റെ എകസ്‌ഷോറൂം വില. മൂന്ന് ട്രിം ലെവലുകളിലും ഒരു എഞ്ചിന്‍ ഓപ്ഷനിലുമായിരുന്നു ഇത് വാഗ്ദാനം ചെയ്തിരുന്നത്. സ്റ്റാന്‍ഡേര്‍ഡ് കാറിന്റെ തത്തുല്യ വേരിയന്റിനേക്കാള്‍ 20,000 മുതല്‍ 25,000 രൂപ വരെയായിരുന്നു വാഗണ്‍ആര്‍ സ്റ്റിംഗ്‌റേയ്ക്ക് അധികം മുടക്കേണ്ടിയിരുന്നത്. ഹാച്ചിന്റെ ടോപ് സ്‌പെക് വേരിയന്റില്‍ എബിഎസ്, ലെതറില്‍ പൊതിഞ്ഞ ടില്‍റ്റ്-അഡ്ജസ്റ്റബിള്‍ സ്റ്റിയറിംഗ് വീല്‍, പവര്‍ മിററുകള്‍, ഡ്രൈവര്‍ സൈഡ് എയര്‍ബാഗ് തുടങ്ങിയ ഫീച്ചറുകള്‍ മാരുതി ഓഫര്‍ ചെയ്തിരുന്നു.
യുഎസ്ബി, AUX, സ്റ്റിയറിംഗ് മൗണ്ടഡ് ഓഡിയോ കണ്‍ട്രോളുകള്‍, ഓള്‍-ബ്ലാക്ക് ഇന്റീരിയര്‍ ട്രിം എന്നിവയുള്ള മ്യൂസിക് സിസ്റ്റവും വാഗണ്‍ആര്‍ സ്റ്റിംഗ്റേയുടെ പ്രത്യേകതയായിരുന്നു. 68 PS പവറും 90 Nm പീക്ക് ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കന്‍ ശേഷിയുള്ള 1.0-ലിറ്റര്‍ കെ-സീരീസ് പെട്രോള്‍ എഞ്ചിനാണ് വാഗണ്‍ആര്‍ സ്റ്റിംഗ്‌റേയുടെ ഇന്ത്യ സ്‌പെക്ക് മോഡലിന് കരുത്ത് പകരുന്നത്.

ഈ എഞ്ചിന്‍ 5 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സുമായി ഉണചേര്‍ത്തിരിക്കുന്നു.അതേസമയം ജപ്പാന്‍ സ്‌പെക്ക് മോഡലിന് 660 സിസി എഞ്ചിനായിരുന്നു തുടിപ്പേകിയിരുന്നത്. ലിറ്ററിന് 20.51 കിലോമീറ്ററാണ് ഈ വാഗണ്‍ആര്‍ മോഡലിന്റെ ഇന്ധനക്ഷമത. അക്കാലത്ത് ഷെവര്‍ലെ ബീറ്റ്, ഫോര്‍ഡ് ഫിഗോ, വാഗണ്‍ആര്‍, ടാറ്റ ഇന്‍ഡിക്ക eV2 എന്നീ മോഡലുകള്‍ക്കെതിരായിരുന്നു വാഗണ്‍ആര്‍ സ്റ്റിംഗ്‌റേയുടെ പോരാട്ടം.


Click it and Unblock the Notifications








