നടൻ ജയസൂര്യയുടെ ഗാരേജില്‍ ഇനി പുത്തന്‍ മഹീന്ദ്ര ഥാറും

2020-ല്‍ മാര്‍ക്കറ്റില്‍ എത്തിയത് മുതല്‍ എസ്‌യുവി പ്രേമികള്‍ക്കിടയിലെ ഇഷ്ടവാഹനങ്ങളിലൊന്നായി മാഹീന്ദ്രയുടെ പുതിയ തലമുറ ഥാര്‍ മാറിയിരുന്നു. ഇത് ഒരു ഓഫ്-റോഡ് എസ്‌യുവിയാണ്. ഥാറിന്റെ ഓഫ് റോഡിങ് മികവ് തെളിയിക്കുന്ന നിരവധി വിഡിയോകള്‍ ഇതിനോടകം സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു.

ജയസൂര്യയുടെ ഗാരേജില്‍ ഇനി പുത്തന്‍ മഹീന്ദ്ര ഥാറും

നിരവധി ഇന്ത്യന്‍ സെലിബ്രിറ്റികളും ഈ വാഹനത്തോട് താല്‍പ്പര്യം പ്രകടിപ്പിക്കുകയും അവരില്‍ ചിലര്‍ ഇത് വാങ്ങുകയും ചെയ്തു. മലയാളികളുടെ പ്രിയപ്പെട്ട നടനായ ജയസൂര്യയും അടുത്തിടെ തന്റെ ഗാരേജില്‍ ഒരു പുതിയ മഹീന്ദ്ര ഥാര്‍ എത്തിച്ചു. താരം കുടുംബത്തോടൊപ്പം ഥാര്‍ ഏറ്റുവാങ്ങുന്ന വീഡിയോ ഇതിനകം ഓണ്‍ലൈനില്‍ പ്രത്യക്ഷപ്പെട്ടു.

ലൈഫ്ഇന്‍4×4 ആണ് വീഡിയോ അവരുടെ യൂട്യൂബ് ചാനലില്‍ അപ്ലോഡ് ചെയ്തിരിക്കുന്നത്. ഈ വീഡിയോയില്‍ താരം തന്റെ പുതിയ എസ്‌യുവിയുടെ ഡെലിവറി എടുക്കുന്നത് കാണാം. ജയസൂര്യക്കൊപ്പം ഭാര്യ, മകന്‍, മകള്‍ എന്നിവര്‍ വാഹനം ഏറ്റുവാങ്ങാന്‍ എത്തിയിരുന്നു.

ജയസൂര്യയുടെ ഗാരേജില്‍ ഇനി പുത്തന്‍ മഹീന്ദ്ര ഥാറും

മഹീന്ദ്ര ഡീലര്‍ഷിപ്പില്‍ നിന്ന് ജയസൂര്യ തന്നെയാണ് ഥാര്‍ എസ്‌യുവി പുറത്തിറക്കിയത്. മഹീന്ദ്ര ഥാര്‍ തന്റെ മുൻഗാമിയേക്കാൾ കൂടുതല്‍ പരിഷ്‌കരിച്ചിട്ടുണ്ട്. നിലവില്‍ വിപണിയിലെ ഏറ്റവും താങ്ങാനാവുന്ന വിലയില്‍ ലഭ്യമാകുന്ന 4×4 എസ്‌യുവികളിലൊന്നാണിത്. പുതിയ സ്‌കോര്‍പിയോ N-ന്റെ അതേ പ്ലാറ്റ്ഫോമിലാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്. പഴയ മഹീന്ദ്ര ഥാറുമായി താരതമ്യപ്പെടുത്തുമ്പോള്‍, കാറിന് നിരവധി പുതിയ സവിശേഷതകള്‍ ലഭിക്കുന്നു.

ജയസൂര്യയുടെ ഗാരേജില്‍ ഇനി പുത്തന്‍ മഹീന്ദ്ര ഥാറും

ഈ വാഹനം ഉള്‍വശത്ത് കൂടുതല്‍ സ്ഥലവും വാഗ്ദാനം ചെയ്യുന്നു. മഹീന്ദ്ര ഇപ്പോള്‍ മൂന്ന് റൂഫ് ഓപ്ഷനുകളും വാഗ്ദാനം ചെയ്യുന്നുണ്ട്. ഒരു സോഫ്റ്റ് ടോപ്പ്, സോഫ്റ്റ് കണ്‍വേര്‍ട്ടബിള്‍, ഹാര്‍ഡ് ടോപ്പ് എന്നിവയാണവ. തിരഞ്ഞെടുക്കുന്ന വേരിയന്റിനെ ആശ്രയിച്ച്, ഉപഭോക്താവിന് ഈ റൂഫ് ഓപ്ഷനുകള്‍ തിരഞ്ഞെടുക്കാം.

ജയസൂര്യയുടെ ഗാരേജില്‍ ഇനി പുത്തന്‍ മഹീന്ദ്ര ഥാറും

മള്‍ട്ടി-ഫംഗ്ഷന്‍ സ്റ്റിയറിംഗ് വീല്‍, ക്രൂയിസ് കണ്‍ട്രോള്‍, ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ എന്നിവയെ പിന്തുണയ്ക്കുന്ന ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ചാറ്റല്‍ മഴയെ പ്രതിരോധിക്കുന്ന റൂഫ് മൗണ്ടഡ് സ്പീക്കറുകള്‍, പൂര്‍ണ്ണമായും കഴുകാവുന്ന ഫേ്‌ലാര്‍ തുടങ്ങിയ സവിശേഷതകളോടെയാണ് കാര്‍ വരുന്നത്. ഇന്ത്യയില്‍ തരംഗമായി തീര്‍ന്ന വാഹനത്തിന് ഇന്നും നീണ്ട കാത്തിരിപ്പ് കാലാവധിയുണ്ട്.

ജയസൂര്യയുടെ ഗാരേജില്‍ ഇനി പുത്തന്‍ മഹീന്ദ്ര ഥാറും

വിപണിയില്‍ മഹീന്ദ്ര ഥാറിന് നിരവധി പരിഷ്‌ക്കരണ ഓപ്ഷനുകള്‍ ലഭ്യമാണ്. എന്നാല്‍ ജയസൂര്യ വാങ്ങിയ വാഹനത്തിന് യാതൊരു മോഡിഫിക്കേഷനും നടത്തിയിട്ടില്ല. താരം വാങ്ങിയത് പെട്രോളാണോ ഡീസല്‍ എസ്‌യുവിയാണോ എന്ന് വ്യക്തമല്ല.

ജയസൂര്യയുടെ ഗാരേജില്‍ ഇനി പുത്തന്‍ മഹീന്ദ്ര ഥാറും

2.0 ലിറ്റര്‍ mStallion ടര്‍ബോചാര്‍ജ്ഡ് എഞ്ചിനാണ് മഹീന്ദ്ര ഥാര്‍ പെട്രോളിന് കരുത്തേകുന്നത്. എഞ്ചിന്‍ 150 bhp പവറും 320 nm പരമാവധി ടോര്‍ക്കും സൃഷ്ടിക്കും. ഈ എസ്യുവിയില്‍ ഉപയോഗിച്ചിരിക്കുന്ന ഡീസല്‍ എഞ്ചിന്‍ 2.2 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് യൂണിറ്റാണ്. ഇത് 130 bhpയും 320 nm പീക്ക് ടോര്‍ക്കും സൃഷ്ടിക്കുന്നു. മാനുവല്‍, ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനില്‍ പെട്രോള്‍, ഡീസല്‍ എഞ്ചിന്‍ ഓപ്ഷനുകള്‍ ലഭ്യമാണ്.

ജയസൂര്യയുടെ ഗാരേജില്‍ ഇനി പുത്തന്‍ മഹീന്ദ്ര ഥാറും

മഹീന്ദ്ര ഥാര്‍ വാങ്ങിയ ആദ്യ സെലിബ്രിറ്റിയല്ല ജയസൂര്യ. പ്രകാശ് രാജ്, ഇന്ദ്രജിത്ത് സുകുമാരന്‍, ഗോകുല്‍ സുരേഷ്,

മലയാളം നടി അനു സിത്താര, ടിവി താരം ഇജാസ് ഖാന്‍ എന്നിവരുടെ ഗാരേജില്‍ മഹീന്ദ്ര ഥാറുണ്ട്. മഹീന്ദ്ര ഥാറിന് പുറമെ മെര്‍സിഡീസ്‌ ബെന്‍സ് B ക്ലാസ്, ജാഗ്വാര്‍ XF, മിനി കൂപ്പര്‍, ലെക്സസ് ES300H, മെഴ്സിഡസ് ബെന്‍സ് GLC എന്നീ കാറുകളും ജയസൂര്യ സ്വന്തമാക്കിയിട്ടുണ്ട്.

ജയസൂര്യയുടെ ഗാരേജില്‍ ഇനി പുത്തന്‍ മഹീന്ദ്ര ഥാറും

മഹീന്ദ്ര നിലവില്‍ മഹീന്ദ്ര ഥാറിന്റെ കൂടുതല്‍ പ്രായോഗിക പതിപ്പിന്റെ പണിപ്പുരയിലാണ്. ഥാറിന്റെ 5-ഡോര്‍ പതിപ്പ് ഉടന്‍ വിപണിയില്‍ കൊണ്ടുവരുമെന്ന് നിര്‍മ്മാതാവ് പ്രഖ്യാപിച്ചിരുന്നു. ഫൈവ് ഡോര്‍ മഹീന്ദ്ര ഇന്ത്യയില്‍ പരീക്ഷണയോട്ടം നടത്തുന്നത് അടുത്തിടെ ചാരക്കണ്ണുകളില്‍ പതിഞ്ഞിരുന്നു.

ജയസൂര്യയുടെ ഗാരേജില്‍ ഇനി പുത്തന്‍ മഹീന്ദ്ര ഥാറും

2023-ലാകും ഥാര്‍ ലൈഫ്‌സ്‌റ്റൈല്‍ എസ്‌യുവിയുടെ പുതിയ ലോംഗ്-വീല്‍ബേസ് 5 ഡോര്‍ പതിപ്പ് പുറത്തിറക്കുക. നിലവില്‍ പരീക്ഷണ ഘട്ടത്തിലുള്ള ഥാറിന്റെ 5-ഡോര്‍ പതിപ്പ് അടുത്ത വര്‍ഷം ജനുവരിയില്‍ നടക്കുന്ന ഡല്‍ഹി ഓട്ടോ എക്സ്പോയില്‍ അവതരിപ്പിക്കുമെന്നാണ് സൂചന.

ജയസൂര്യയുടെ ഗാരേജില്‍ ഇനി പുത്തന്‍ മഹീന്ദ്ര ഥാറും

ഇതോടൊപ്പം തന്നെ 5-ഡോര്‍ 6-സീറ്റര്‍ ലേഔട്ട്, 5-ഡോര്‍ 9-സീറ്റര്‍ ലേഔട്ട്, കൂടാതെ 5-ഡോര്‍ 13-സീറ്റര്‍ ലേഔട്ട് എന്നിവയോടു കൂടി ഗൂര്‍ഖ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് ഫോഴ്സ് മോട്ടോഴ്സ് . 5 ഡോര്‍ ജിംനിയുമായി മാരുതി സുസുക്കിയും അധികം വൈകാതെ രംഗത്തെത്തും.

ജയസൂര്യയുടെ ഗാരേജില്‍ ഇനി പുത്തന്‍ മഹീന്ദ്ര ഥാറും

മഹീന്ദ്രയുടെ പുതുപുത്തന്‍ ലോഗോ വരുന്നതാണ് പുതിയ ഥാറിലുള്ള ഒരു മാറ്റം. പഴയതിനേക്കാള്‍ ഥാറിന് ഇത് നന്നായി ഇണങ്ങുന്നുണ്ട്. എന്നാല്‍ ഥാറിന്റെ മുന്‍വശത്ത് പുതിയ പുതിയ ലോഗോയ്ക്ക് പകരം 'മഹീന്ദ്ര' എന്നായിരിക്കും എഴുതുക.

ജയസൂര്യയുടെ ഗാരേജില്‍ ഇനി പുത്തന്‍ മഹീന്ദ്ര ഥാറും

മഹീന്ദ്ര സെന്‍ട്രല്‍ കണ്‍സോളില്‍ നിന്ന് ഒരു യുഎസ്ബി പോര്‍ട്ട് ഒഴിവാക്കി. മുന്‍ സീറ്റുകള്‍ക്കുള്ള ലംബര്‍ സപ്പോര്‍ട്ട് നല്‍കി. 2022 ജൂണില്‍ Ceat Czar AT ടയറുകളും പെയിന്റ് ചെയ്യാത്ത ബമ്പറുകളും നല്‍കിയിരുന്നു. പുതിയ മോഡല്‍ ഥാറില്‍ ഇവ മാറാന്‍ സാധ്യതയില്ല.

ജയസൂര്യയുടെ ഗാരേജില്‍ ഇനി പുത്തന്‍ മഹീന്ദ്ര ഥാറും

ഇന്റീരിയര്‍ ബട്ടണുകളുളെയും കണ്‍ട്രോളുകളെയും ചുറ്റിപ്പറ്റിയാണ് മറ്റ് മാറ്റങ്ങള്‍. ഓട്ടോ എസി കണ്‍ട്രോളുകള്‍ക്ക് താഴെ യാത്രക്കാരുടെ എയര്‍ബാഗുകളും ഹസാര്‍ഡ് ലൈറ്റും നിയന്ത്രിക്കുന്ന ടോഗിളുകള്‍ ഇപ്പോള്‍ ചെറുതായി മാറിയിരിക്കുന്നു. ടോഗിളുകളുടെ ആകൃതി തന്നെ മാറ്റിയിട്ടുണ്ട്.

ജയസൂര്യയുടെ ഗാരേജില്‍ ഇനി പുത്തന്‍ മഹീന്ദ്ര ഥാറും

മുമ്പ് ഹസാര്‍ഡ് ലൈറ്റിന് അരികില്‍ മൂന്ന് ഡമ്മി ടോഗിളുകളായിരുന്നു ഉണ്ടായിരുന്നത്. ആ ഡമ്മി ബട്ടണുകള്‍ ഇപ്പോള്‍ ESP ബട്ടണ്‍, ഹില്‍ ഡിസന്റ് കണ്‍ട്രോള്‍ ബട്ടണ്‍, ഒരു ഡോര്‍ ലോക്ക് ബട്ടണ്‍ എന്നിവക്കായി അനുവദിച്ചിരിക്കുന്നു.

ജയസൂര്യയുടെ ഗാരേജില്‍ ഇനി പുത്തന്‍ മഹീന്ദ്ര ഥാറും

ഇതോടൊപ്പം സങ്കടകരമായ വസ്തുത എന്തെന്നാല്‍ മഹീന്ദ്ര ഥാറിന്റെ കളര്‍ ഓപ്ഷനുകളുടെ പട്ടികയില്‍ നിന്ന് രണ്ട് നിറങ്ങള്‍ ഒഴിവാക്കി. മിസ്റ്റിക് കോപ്പര്‍, റോക്കി ബീജ് എന്നിവയാണ് എടുത്തുകളഞ്ഞത്. ഇനി റെഡ് റേജ്, അക്വാ മറൈന്‍, ഗാലക്സി ഗ്രേ, നാപോളി ബ്ലാക്ക് എന്നിങ്ങനെ നാല് നിറങ്ങളില്‍ മാത്രമാകും ഥാര്‍ ലഭിക്കുക. മാനുവല്‍ വേരിയന്റുകള്‍ക്ക് ചുവപ്പ് കറുപ്പ് എന്നിങ്ങനെ രണ്ട് നിറങ്ങളില്‍ മാത്രമേ ലഭിക്കൂ.

More from DriveSpark

Article Published On: Thursday, September 1, 2022, 10:50 [IST]
English summary
Malayalam actor jayasurya added a brand new mahindra thar to his garage
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X