ചെറുക്കൻ കാടും മലയും കയറട്ടെന്നേ! ജയസൂര്യ മകന് നൽകിയത് കിടിലൻ അഡ്വഞ്ചർ ടൂറർ ബൈക്ക്

മലയാള സിനിമയിൽ യാതൊരു ആമുഖവും വേണ്ടാത്ത ഒരു നടനാണ് ജയസൂര്യ. ചെയ്തുവച്ച സിനിമകൾ തന്നെ ധാരാളം. അഭിനേതാവ്, നിർമ്മാതാവ്, ഗായകൻ എന്നീ നിലകളിൽ പ്രശസ്തനാണ് അദ്ദേഹം. ആട്, ആട് 2 എന്നീ ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ മനം കവർന്ന നടൻ ഒരുവാഹനപ്രേമി കൂടിയാണ്. ഇനി ജയസൂര്യയുടെ വരാനിരിക്കുന്ന കത്തനാർ എന്ന ചിത്രം ഒരു ഫാൻ്റസി ത്രില്ലറാണ്. താരജാഡ ഒട്ടും ഇല്ലാത്ത ജയസൂര്യ എപ്പോഴും സമൂഹനന്മയ്ക്ക് വേണ്ടി മുന്നിൽ നിന്ന് പ്രവർത്തിക്കുന്ന വ്യക്തി കൂടിയാണ് എല്ലാവർക്കും അറിയാവുന്നതാണ്. ഇപ്പോൾ വൈറലായിരിക്കുന്നത് അദ്ദേഹത്തിൻ്റെ മകൻ അദ്വൈതാണ്. മകന് ഒരു അഡ്വഞ്ചർ ടൂറർ ബൈക്ക് വാങ്ങി നൽകിയിരിക്കുകയാണ് താരം.

റോയൽ എൻഫീൽഡിന്റെ പുതിയ അഡ്വഞ്ചർ ടൂറർ മോട്ടോർസൈക്കിളായ ഹിമാലയൻ 450 ആണ് അദ്വൈത് സ്വന്തമാക്കിയിരിക്കുന്നത്. അഡ്വഞ്ചര്‍ ടൂറര്‍ മോട്ടോര്‍സൈക്കിളിന്റ ബേസ് മോഡലിന്റെ വില 2.69 ലക്ഷം രൂപയാണ്. അതേസമയം ഹിമാലയന്‍ സ്ലേറ്റിന് 2.74 ലക്ഷം രൂപ വില വരും. മറുവശത്ത് സമ്മിറ്റിന് വില 2.79 ലക്ഷം രൂപയാണ്. റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്റെ ഹാന്‍ലെ ബ്ലാക്കിന് 2.84 ലക്ഷം രൂപയാണ് എക്സ്‌ഷോറൂം വിലയായി മുടക്കേണ്ടി വരുന്നത്.

കാസാ ബ്രൗണ്‍, സ്ലേറ്റ് ഹിമാലയന്‍ സോള്‍ട്ട്, സ്ലേറ്റ് പോപ്പി ബ്ലൂ, ഹാന്‍ലെ ബ്ലാക്ക്, കാമത്ത് വൈറ്റ് എന്നിങ്ങനെ അഞ്ച് കളര്‍ ഓപ്ഷനുകളില്‍ റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്‍ 450 ലഭ്യമാണ്. കമ്പനിയുടെ ഏറ്റവും പുതിയ 450 സിസി ഷെര്‍പ്പ എഞ്ചിനുമായിട്ടാണ് ഹിമാലയന്‍ 450 എത്തുന്നത്. ഈ എഞ്ചിനുമായി വരുന്ന ആദ്യ എന്‍ഫീല്‍ഡ് മോഡലാണ് ഹിമാലയന്‍.

ഈ എഞ്ചിന്‍ 8,000 rpmല്‍ 40 bhp പവറും 5,500 rpm-ല്‍ 40 Nm ടോര്‍ക്കും നല്‍കുന്ന തരത്തിലാണ് ട്യൂണ്‍ ചെയ്തിരിക്കുന്നത്. 6 സ്പീഡ് ഗിയര്‍ബോക്‌സുമായി എഞ്ചിന്‍ ജോടിയാക്കുന്നു. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ടോര്‍ക്ക് ഉത്പാദിപ്പിക്കുന്ന സിംഗിള്‍ സിലിണ്ടര്‍ യൂണിറ്റാണ് ഹിമാലയന്‍േറതെന്ന് എടുത്ത് പറയണം. ധാരാളം സെഗ്മെന്റ് ഫസ്റ്റ് ഫീച്ചറുകളുമായാണ് ഹിമാലയന്‍ ലഭിക്കുന്നത്.

ടേണ്‍ ഇന്‍ഡിക്കേറ്ററുകള്‍, ഹെഡ്ലാമ്പ്, ടെയില്‍ ലാമ്പ് എന്നിവയ്ക്കായി റോയല്‍ എന്‍ഫീല്‍ഡ് എല്‍ഇഡി ലൈറ്റിംഗാണ് ഒരുക്കിയിരിക്കുന്നത്. കളര്‍ ടിഎഫ്ടി സ്‌ക്രീനാണ് ഫീച്ചറുകളിലെ ഏറ്റവും വലിയ ഹൈലൈറ്റ്. ഇന്നത്തെ മിക്ക മോട്ടോര്‍സൈക്കിളുകളില്‍ നിന്നും വ്യത്യസ്തമായി വൃത്താകൃതിയിലുള്ള ഡിസ്‌പ്ലേയാണ് പുതിയ ഹിമാലയന് ലഭിക്കുന്നത്. സ്പീഡ്, ഡിസ്റ്റന്‍സ്, ഫ്യുവല്‍ ഗേജ് എന്നിവ കാണിക്കുന്ന പാനലിന് മുകളില്‍ യാത്രകള്‍ കൂടുതല്‍ എളുപ്പമാക്കാനായി നാവിഗേഷനും മറ്റും ഡിസ്‌പ്ലേയില്‍ ഇന്‍-ബില്‍റ്റായി വരുന്നുണ്ട്.

ഇത് ഗൂഗിള്‍ മാപ്സുമായി സംയോജിപ്പിച്ചിട്ടുമുണ്ട്. ബ്ലൂടൂത്ത് കണക്റ്റിവിറ്റിയിലൂടെ കോളുകളും ടെക്സ്റ്റ് അലേര്‍ട്ടുകളും ആക്‌സസ് ചെയ്യാന്‍ ഇതുവഴി റൈഡര്‍ക്ക് സാധിക്കും. സ്വിച്ചബിള്‍ എബിഎസും റൈഡ്-ബൈ-വയര്‍ ത്രോട്ടിലുമാണ് മറ്റ് രണ്ട് ഹൈലൈറ്റുകള്‍. 21 ഇഞ്ച് ഫ്രണ്ട്, 17 ഇഞ്ച് റിയര്‍ വയര്‍-സ്പോക്ക് വീലുകള്‍ ട്യൂബ്‌ലെസ് ടയറുകൾ എന്നിവയാണ് ഹിമാലയന്‍ 450-യില്‍ വരുന്നത്.

മുന്‍വശത്ത് ഷോവയില്‍ നിന്നുള്ള അപ്‌സൈഡ് ഡൌണ്‍ ഫോര്‍ക്കുകളും പിന്നില്‍ മോണോഷോക്കുമാണ് സസ്‌പെന്‍ഷന്‍ ചുമതലകള്‍ നിര്‍വഹിക്കുന്നത്. ബ്രേക്കിംഗിനായി ഡ്യുവല്‍ ചാനല്‍ എബിഎസോടെ രണ്ടറ്റത്തും ഡിസ്‌ക്കാണ് ലഭിക്കുക. 2023 കെടിഎം 390 അഡ്വഞ്ചര്‍, വരാനിരിക്കുന്ന ഹീറോ എക്‌സ്പള്‍സ് 440, 390 എന്‍ഡ്യൂറോ, ട്രയംഫ് സ്‌ക്രാംബ്ലര്‍ 400X എന്നിവയുമായാണ് പുതിയ റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്‍ 450 ഇന്ത്യന്‍ വിപണിയില്‍ ഏറ്റുമുട്ടുന്നത്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Wednesday, April 2, 2025, 15:28 [IST]
English summary
Malayalam actor jayasurya gifted himalayan 450 to his son viral video inside
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X