പുത്തൻ യാത്രകൾക്കായി ഡിഫെൻഡർ ഓഫ്റോഡ് ബീസ്റ്റിനെ സ്വന്തമാക്കി നടൻ ജോജു ജോർജ്

തന്റെ വേറിട്ട അഭിനയവും നിരന്തരമായ പ്രയത്നവും ദൃഢനിശ്ചയവും കൊണ്ട് മലയാള സിനിമയിൽ തിളങ്ങിയ താരമാണ് ജോജു ജോർജ്. ഏറെനാൾ തനിക്ക് പറ്റിയ അവസരങ്ങൾക്കായി ക്ഷമയോടെ കാത്തിരുന്ന അദ്ദേഹം ഇപ്പോൾ തന്നെ നമ്മുടെ മനസ്സിൽ എന്നും നിറഞ്ഞു നിൽകുന്ന ഒരുപിടി കഥാപാത്രങ്ങൾക്ക് ജീവൻ കൊടുത്തു കഴിഞ്ഞു.

പുത്തൻ യാത്രകൾക്കായി ഡിഫെൻഡർ ഓഫ്റോഡ് ബീസ്റ്റിനെ സ്വന്തമാക്കി നടൻ ജോജു ജോർജ്

നടൻ, നിർമ്മാതാവ് എന്നീ നിലയിൽ മൊളിവുഡ് ഫിലിം ഇൻഡസ്ട്രിയിൽ നിറ സാനിധ്യവുമാണ് താരം. ഇവയ്ക്കൊപ്പം ഒരു വാഹന പ്രേമിയുമാണ് അദ്ദേഹം.

പുത്തൻ യാത്രകൾക്കായി ഡിഫെൻഡർ ഓഫ്റോഡ് ബീസ്റ്റിനെ സ്വന്തമാക്കി നടൻ ജോജു ജോർജ്

നിരവധി ആകർഷകമായ കാറുകൾ സ്വന്തമാക്കിയിരിക്കുന്ന താരം തന്റെ ഗ്യാരേജിലേക്ക് ഒരു പുത്തൻ അതിഥിയെ കൂടി എത്തിച്ചിരിക്കുകയാണ്. ലോക പ്രശസ്ത ബ്രാൻഡായ ലാൻ റോവറിന്റെ ഐതിഹാസിക മോഡലായ ഡിഫെൻഡറാണ് ജോജു ജോർജ് വാങ്ങിയിരിക്കുന്നത്.

പുത്തൻ യാത്രകൾക്കായി ഡിഫെൻഡർ ഓഫ്റോഡ് ബീസ്റ്റിനെ സ്വന്തമാക്കി നടൻ ജോജു ജോർജ്

കഴിഞ്ഞ വർഷം ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ച ലാൻഡ് റോവർ ഡിഫെൻഡർ 110 ഫസ്റ്റ് എഡിഷൻ മോഡലാണ് താരം സ്വന്തമാക്കിയത്. എസ്‌യുവിയുടെ ഈ അഞ്ച് ഡോർ ഫസ്റ്റ് എഡിഷൻ മോഡൽ 2.0 ലിറ്റർ പെട്രോൾ, 3.0 ലിറ്റർ പെട്രോൾ എന്നിങ്ങനെ രണ്ട് എഞ്ചിൻ ഓപ്ഷനുകളുമായി വരുന്നു. ഇവയ്ക്ക് യഥാക്രമം 92.73 ലക്ഷം, 98.73 ലക്ഷം രൂപയുമാണ് എക്സ്-ഷോറൂം വില.

പുത്തൻ യാത്രകൾക്കായി ഡിഫെൻഡർ ഓഫ്റോഡ് ബീസ്റ്റിനെ സ്വന്തമാക്കി നടൻ ജോജു ജോർജ്

ലാൻഡ് റോവർ ബ്രാൻഡിന്റെ ഐക്കണിക്ക് മോഡലാണ് ഡിഫെൻഡർ. 2009 -ൽ രാജ്യത്ത് പ്രവർത്തനം ആരംഭിച്ചശേഷം ടാറ്റയുടെ അധീനതയിലുള്ള ബ്രിട്ടീഷ് വാഹന നിർമ്മാതാക്കൾ 2020 -ലാണ് ഓഫ് റോഡിംഗ് എസ്‌യുവി ഇന്ത്യൻ വിപണിയിൽ വിൽപ്പനയ്ക്കെത്തിക്കുന്നത്.

പുത്തൻ യാത്രകൾക്കായി ഡിഫെൻഡർ ഓഫ്റോഡ് ബീസ്റ്റിനെ സ്വന്തമാക്കി നടൻ ജോജു ജോർജ്

ഭീമാകാരനായി ഈ എസ്‌യുവി നിർമ്മാതാക്കളുടെ D7x ആർക്കിടെക്ച്ചറിനെ അടിസ്ഥാനമാക്കിയാണ് ഒരുങ്ങുന്നത്. വളരെ ഭാരം കുറഞ്ഞ അലുമിനിയം മോണോകോക്ക് ചാസിയിലാണ് വാഹനത്തിന്റെ നിർമ്മാണം.

പുത്തൻ യാത്രകൾക്കായി ഡിഫെൻഡർ ഓഫ്റോഡ് ബീസ്റ്റിനെ സ്വന്തമാക്കി നടൻ ജോജു ജോർജ്

അളവുകളുടെ കാര്യത്തിൽ ഡിഫെൻഡറിന് 5028 mm നീളവും 2105 mm വീതിയും 1967 mm ഉയരവും 3022 mm വീൽബേസുമുണ്ട്. സ്റ്റാൻഡേർഡായി 218 mm ഗ്രൗണ്ട് ക്ലിയറൻസുമായിട്ടാണ് എസ്‌യുവി എത്തുന്നത്. ഓഫ് റോഡ് മോഡിൽ ആക്ടീവ് എയർ സസ്പെൻഷനുള്ളതിനാൽ ഇത് 291 mm വരെ ഉയർത്താനാവും.

പുത്തൻ യാത്രകൾക്കായി ഡിഫെൻഡർ ഓഫ്റോഡ് ബീസ്റ്റിനെ സ്വന്തമാക്കി നടൻ ജോജു ജോർജ്

പവർട്രെയിന്റെ കാര്യത്തിൽ എസ്‌യുവിക്ക് മുമ്പ് സൂചിപ്പിച്ചതുപോലെ 2.0 ലിറ്റർ പെട്രോൾ, 3.0 പെട്രോൾ എന്നിങ്ങനെ രണ്ട് യൂണിറ്റുകൾ ലഭ്യമാവും. 2.0 ലിറ്റർ P300 ടർബോ പെട്രോൾ എഞ്ചിൻ 300 bhp കരുത്തും 400 Nm torque ഉം ഉത്പാദിപ്പിക്കുന്നു. ഇത് ഫോർ-വീൽ ഡ്രൈവ് സംവിധാനമുള്ള എട്ട് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സുമായി കണക്ട് ചെയ്തിരിക്കുന്നു.

പുത്തൻ യാത്രകൾക്കായി ഡിഫെൻഡർ ഓഫ്റോഡ് ബീസ്റ്റിനെ സ്വന്തമാക്കി നടൻ ജോജു ജോർജ്

മറുവശത്ത് 3.0 ലിറ്റർ നാല് സിലണ്ടർ P400 യൂണിറ്റ് 400 bhp കരുത്തും 550 Nm torque ഉം പുറപ്പെടുവിക്കുന്നു. ഓൾ വീൽ ഡ്രൈവോടു കൂടിയ എട്ട് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സുമായി എഞ്ചിൻ ഘടിപ്പിച്ചിരിക്കുന്നു.

പുത്തൻ യാത്രകൾക്കായി ഡിഫെൻഡർ ഓഫ്റോഡ് ബീസ്റ്റിനെ സ്വന്തമാക്കി നടൻ ജോജു ജോർജ്

അകത്തേക്ക് പ്രവേശിക്കുമ്പോൾ ധാരാളം ഇടം ഡിഫെൻഡർ 110 -ന്റെ ക്യാബിൻ വാഗ്ദാനം ചെയ്യുന്നുണ്ട് എന്ന് മനസ്സിലാക്കാം. അതോടൊപ്പം വലിയ പനോരമിക് സൺറൂഫും വാഹത്തിനുള്ളിലെ വിശാലത കൂടുതൽ മെച്ചപ്പെടുത്തുന്നു.

പുത്തൻ യാത്രകൾക്കായി ഡിഫെൻഡർ ഓഫ്റോഡ് ബീസ്റ്റിനെ സ്വന്തമാക്കി നടൻ ജോജു ജോർജ്

ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ സംവിധാനങ്ങളുള്ള 10 ഇഞ്ച് ഇൻഫർട്ടെയിൻമെന്റ് സിസ്റ്റമാണ് വാഹനത്തിന് ലഭിക്കുന്നത്. ഇതോടൊപ്പം എസ്‌യുവിയെക്കുറിച്ച് എല്ലാ വിവരങ്ങളും നൽകുന്ന പൂർണ്ണ ഡിജിറ്റൽ ഇൻസ്ട്രമെന്റ് ക്ലസ്റ്ററും നിർമ്മാതാക്കൾ ഒരുക്കിയിരിക്കുന്നു.

പുത്തൻ യാത്രകൾക്കായി ഡിഫെൻഡർ ഓഫ്റോഡ് ബീസ്റ്റിനെ സ്വന്തമാക്കി നടൻ ജോജു ജോർജ്

മെമ്മറി ഫംഗഷനോടു കൂടിയ വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകളാണ് വാഹനത്തിൽ വരുന്നത്. സ്റ്റിയറിംഗ് വീലും ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്നതാണ്.

പുത്തൻ യാത്രകൾക്കായി ഡിഫെൻഡർ ഓഫ്റോഡ് ബീസ്റ്റിനെ സ്വന്തമാക്കി നടൻ ജോജു ജോർജ്

ഇതിനൊപ്പം ക്രൂയിസ് കൺട്രോൾ, ഡ്രൈവർ കണ്ടീഷൻ മോണിറ്ററിംഗ്, 360 ഡിഗ്രി ക്യാമറ തുടങ്ങിയ നിരവധി ഡ്രൈവർ അസിസ്റ്റ് സംവിധാനങ്ങളും 3D മെറിഡിയൻ സറൗണ്ട് സൗണ്ട് സിസ്റ്റവും എസ്‌യുവിയിൽ ഒരുക്കിയിരിക്കുന്നു.

പുത്തൻ യാത്രകൾക്കായി ഡിഫെൻഡർ ഓഫ്റോഡ് ബീസ്റ്റിനെ സ്വന്തമാക്കി നടൻ ജോജു ജോർജ്

ആറ് എയർബോഗുകൾ, ABS, ട്രാക്ഷൻ കൺട്രോൾ തുടങ്ങിയ നിരവധി സുരക്ഷ സംവിധാനങ്ങളും ലാൻഡ് റോവർ ഡിഫെൻഡറിൽ വാഗ്ദാനം ചെയ്യുന്നു.

അഞ്ച് ഡോർ ഡിഫെൻഡർ 110 -നൊപ്പം പുത്തൻ മൂന്ന് ഡോർ ഡിഫെൻഡർ 90 മോഡലും നിർമ്മാതാക്കൾ അടുത്തിടെ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു.

Most Read Articles

Malayalam
English summary
Malayalam actor joju george gifts himself a brand new land rover defender 110 suv
Story first published: Wednesday, August 4, 2021, 12:02 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X