ഓപ്പറേഷൻ ഔഡി സക്സസ്! സ്വപ്നം കൈപ്പിടിയിലൊതുക്കി ലുക്മാൻ
ഇംഗ്ലീഷ് സിനിമകളിലൂടേയും സോഷ്യൽ മീഡിയയിലെ വീഡിയോകളിലൂടെ ഏതൊരു ചെറുപ്പക്കാരൻ്റേയും മനസിലേക്ക് കയറികൂടിയ ഒരു ലോഗോ ഉണ്ട്. നാല് വളയങ്ങൾ. അതേ ഔഡി തന്നെ. മനസിൽ കൊണ്ട് നടക്കുന്ന സ്വപ്നം സാക്ഷാത്കരിക്കുമ്പോൾ ലഭിക്കുന്ന സന്തോഷം പറഞ്ഞറിയിക്കാൻ പറ്റില്ല. അത്തരത്തിലൊരു സ്വപ്നം സാക്ഷാത്കരിച്ചിരിക്കുകയാണ് മലയാളത്തിൻ്റെ ഇഷ്ടതാരവും, ചെറുപ്പകാരുടെ പ്രിയങ്കരനുമായ ലുക്മാൻ അവറാൻ. കേരളത്തിലെ പ്രീ ഓൺഡ് ലക്ഷ്വറി വാഹനങ്ങളുടെ ഡീലറുമാരായ റോഡ്‌വേയ്സിൽ നിന്നാണ് താരം തൻ്റെ സ്വപ്ന വാഹനമായ ഔഡി Q5 സ്വന്തമാക്കിയിരിക്കുന്നത്. ലുക്മാൻ തന്നെയാണ് ഇൻസ്റ്റാഗ്രാമിലൂടെ ചിത്രങ്ങൾ പങ്കുവച്ച് സന്തോഷം അറിയിച്ചത്.
2.0 ലിറ്റർ ടർബോ പെട്രോൾ എഞ്ചിനാണ് ഔഡി Q5 ആഡംബര എസ്‌യുവിയുടെ ഹൃദയം. ഇത് ഏകദേശം 265 bhp കരുത്തിൽ പരമാവധി 370 Nm torque വരെ വികസിപ്പിക്കാനും പ്രാപ്‌തമാണ്. 7 സ്പീഡ് ഡ്യുവൽ ക്ലച്ച് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്. പെർഫോമൻസിലേക്ക് നോക്കിയാൽ 6.1 സെക്കൻഡിൽ 0-100 കിലോമീറ്റർ വേഗത കൈവരിക്കാൻ ഇതിന് കഴിയും. മണിക്കൂറിൽ 240 കിലോമീറ്ററാണ് വാഹനത്തിന് പരമാവധി കൈവരിക്കാനാവുന്ന വേഗം.

പുതിയ മോഡലിന് 85 ലക്ഷം രൂപയോളമാണ് ഓൺ റോഡ് വില. പ്രീ ഓൺഡ് വാഹനമായത് കൊണ്ട് എത്ര രൂപയ്ക്കാണ് താരം സ്വന്തമാക്കിയിരിക്കുന്നതെന്ന വിവരം ലഭ്യമല്ല. സ്വപ്നം കൈപിടിയിലൊതുക്കുമ്പോൾ അത് പുതിയ വാഹനമായാലും പഴയ വാഹനമായാലും സന്തോഷത്തിനാണ് പ്രാധാന്യം. ആലപ്പുഴ ജിംഖാന എന്ന ചിത്രമാണ് താരത്തിൻ്റെ വരാനിരിക്കുന്ന പടം. ഔഡി ക്യു 5 ൻ്റെ എക്സ്റ്റീരിയർ ഡിസൈനിലേക്ക് നോക്കിയാൽ ട്രേഡ് മാർക്ക് സിംഗിൾ-ഫ്രെയിം ഗ്രില്ലാണ് ലഭിക്കുന്നത്.
ഗ്രില്ലും സ്ലാറ്റും, ക്രോം ഗാർണിഷലാണ് വരുന്നത്. അതേസമയം, സ്‌കിഡ് പ്ലേറ്റുകളിലും റൂഫ് റെയിലുകളിലും പുതിയ ഫോഗ് ലാമ്പ് കേസിംഗിലും സിൽവർ എലമെൻ്റുകൾ കമ്പനി നൽകിയിട്ടുണ്ട്. ഇതിന് 19 ഇഞ്ച് അലോയ് വീലുകൾ, റാപ്പറൗണ്ട് ഷോൾഡർ ലൈൻ, എൽഇഡി കോമ്പിനേഷൻ ലാമ്പുകൾ, പനോരമിക് സൺറൂഫ്, അലുമിനിയം റൂഫ് റെയിലുകൾ എന്നിവയെല്ലാം വാഹനത്തിൻ്റെ മസ്കുലർ ലുക്ക് വർധിപ്പിക്കുന്നുണ്ട്.
രാജ്യത്ത് പ്രീ ഓൺഡ് കാറുകൾക്ക് വലിയ രീതിയിൽ ഡിമാൻ്റ് വർധിക്കുന്നുണ്ട്. ഉപയോഗിച്ച കാർ വാങ്ങാൻ പുറപ്പെടുന്നതിന് മുമ്പ്, സമഗ്രമായ അന്വേഷണം നടത്തേണ്ടത് വളരെ പ്രധാനമാണ്. അതായത് കാറിന്റെ വേരിയൻ്റ്, ബ്രാൻഡ്, നിർമ്മിച്ച വർഷം, മൈലേജ്, ഉപയോഗിച്ച കാർ വിപണിയിൽ സാധാരണയായി ലഭിക്കാൻ സാധ്യതയുളള മാർക്കറ്റ വില എന്നിവയൊക്കെയാണ് ആദ്യം ശ്രദ്ധിക്കേണ്ടത്. അതിന് ശേഷം കാറിൻ്റെ ഇപ്പോഴത്തെ അവസ്ഥ പരിശോധിക്കുക.
മൊത്തത്തിലുള്ള ബോഡി, എഞ്ചിന്റെ പ്രവർത്തനക്ഷമത, എയർ കണ്ടീഷനിംഗ് സിസ്റ്റം, ടയറുകളുടെ അവസ്ഥ എന്നിവയെല്ലാം പരിശോധിക്കാൻ മറക്കരുത്. ഉപയോഗിച്ച കാർ വാങ്ങുന്നതിന് മുൻപ് ഒരു ടെസ്റ്റ് ഡ്രൈവ് വളരെ അനിവാര്യമാണ്. കാറിന്റെ ഹാൻഡ്‌ലിംഗ്, കംഫർട്ട് ലെവൽ, പ്രവർത്തനക്ഷമത എന്നിവ മനസ്സിലാക്കാൻ ഇത് നമ്മളെ സഹായിക്കുന്നു എന്നതാണ് ഗുണം, കാർ വാങ്ങുന്നതിനി മുൻപ് ഓടിച്ചു നോക്കിയാൽ മാത്രമേ ഇത് വാങ്ങണോ വേണ്ടയോ എന്നുളള തീരുമാനത്തിൽ എത്താൻ കഴിയു.

ഇത് വാങ്ങൽ അന്തിമമാക്കുന്നതിന് മുമ്പുള്ള ഒരു പ്രധാന ഘട്ടമാക്കി മാറ്റുന്നു. കാറിന്റെ ഇൻഷുറൻസ് സാധുതയുള്ളതാണെന്നും പേപ്പർവർക്കിൽ പൂർണ്ണമായ സുതാര്യതയുണ്ടെന്നും ഉറപ്പാക്കുക വളരെ അത്യാവശമാണ്. എന്തെങ്കിലും പൊരുത്തക്കേടുകൾ ഭാവിയിൽ നിയമപരമായ പ്രശ്നങ്ങൾക്ക് ഇടയാക്കും. പിന്നെ നിങ്ങൾ അതിൻ്റെ നിയമത്തിൻ്റെ നൂലാമാലകളുമായി പിറകേ നടക്കേണ്ടി വരും. മേൽപ്പറഞ്ഞ എല്ലാ ഘടകങ്ങളിലും നിങ്ങൾ പൂർണ്ണമായി തൃപ്തനായാൽ മാത്രം വാഹനത്തിൻ്റെ വില ചർച്ച ചെയ്യുക.
കാറിന്റെ നിലവിലെ മാർക്കറ്റ് വിലയെ കുറിച്ച് വ്യക്തമായ ധാരണ ഉണ്ടായിരിക്കുന്നത് ചർച്ചകൾക്കിടയിൽ ഗുണം ചെയ്യും. ഉപയോഗിച്ച കാര്‍ വാങ്ങുമ്പോള്‍, ഉടമകള്‍ അവരുടെ RC ബുക്ക് വ്യാജമായി ചമച്ച സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട് എന്നത് ശ്രദ്ധിക്കുക. അതിനാല്‍, ഉടമസ്ഥാവകാശ വിശദാംശങ്ങളും ആധികാരികതയും പരിശോധിക്കുക. കാര്‍ വാങ്ങുന്നതിനുള്ള രേഖകളില്‍ ഒരു ഇന്‍വോയ്‌സ് ഉള്‍പ്പെടുന്നു.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








