ടെസ്‌ലയ്ക്കു പിന്നാലെ 2 കോടിയുടെ പുത്തൻ ഡിഫൻഡറും; മലയാളത്തിന്റെ ദിഗംബരൻ പുത്തൻ തലങ്ങളിലേക്ക്
ഇതാ എത്തി മലയാളത്തിലെ അടുത്ത ഡിഫൻഡർ. മോളിവുഡിൽ നിലവിൽ ലാൻഡ് റോവർ ഡിഫൻഡർ എസ്‌യുവികൾക്ക് വളരെയധികം ജനപ്രീതി ഏറി വരികയാണ്. നടൻ ഗായകൻ എന്നീ നിലകളിൽ മലയാളക്കരയിലാകെ വളരെയധികം ആരാധരുള്ള മനോജ് കെ ജയനാണ് വീണ്ടും ഡിഫൻഡറിനെ തലക്കെട്ടുകളിൽ എത്തിച്ചിരിക്കുന്നത്. ദിഗംബരന്റെ ഏറ്റവും പുതിയ രഥം ഏത് കുന്നും മലയും പുഴയും താണ്ടാൻ വളരെ ശക്തമാണ്. നിലവിൽ മലയാള സിനിമ രംഗത്ത് പ്രവർത്തിക്കുന്നവർക്കിടയിലെ ഏറെ കുറെ 14 -ലാമത്തെ ഡിഫൻഡർ മോഡലാണിത് എന്നതും ശ്രദ്ധേയമാണ്.
മെഗാ സ്റ്റാർ മമ്മൂക്ക, ഫഹദ് ഫാസിൽ, ആസിഫ് അലി, ജോജു ജോർജ്, കുഞ്ചാക്കോ ബോബൻ, ഉണ്ണിമുകുന്ദൻ എന്നിങ്ങനെ ഒട്ടനവധി താരങ്ങൾ ഇതിനോടകം ഈ മോഡൽ സ്വന്തമാക്കിയിട്ടുണ്ട്. ഓഫ് റോഡിലും ഓൺ റോഡിലും വളരെ മികച്ച പെർഫോമെൻസ് കാഴ്ച്ചവെയ്ക്കുന്ന ഒരു കിടിലൻ മോഡലാണ് ഡിഫൻഡർ.

മെബാക്കുകളും ബിഎംഡബ്ല്യു 7 -സീരീസും, i7 ഉം ബോളിവുഡ് കീഴടക്കുമ്പോൾ മോളിവുഡിൽ പരുക്കനായ ഡിഫൻഡറാണ് താരം എന്ന് പറയാം. ബ്രിട്ടീഷ് വാഹന നിർമ്മാതാക്കളായ ലാൻഡ് റോവറിന്റെ വളരെ ജനപ്രിയ മോഡലുകളിൽ ഒന്നാണിത്. ഡിഫൻഡർ 90, 110 എന്നിങ്ങനെ രണ്ട് ഓപ്ഷനുകളിൽ എസ്‌യുവി ലഭ്യമാണ്. ഇതിൽ 110 മോഡലാണ് മനോജ് കെ ജയൻ സ്വന്തമാക്കിയിരിക്കുന്നത്.
ഒട്ടനവധി എഞ്ചിൻ ഓപ്ഷനുകൾക്കൊപ്പം ഡിഫൻഡർ ലാൻഡ് റോവർ വാഗ്ദാനം ചെയ്യുന്നുണ്ട്. 296 bhp പവറും 650 Nm പീക്ക് torque ഉം പുറപ്പെടുവിക്കുന്ന 3.0 ലിറ്റർ ഡീസൽ, 296 bhp പരമാവധി പവറും 400 Nm പീക്ക് torque ഉം ഉത്പാദിപ്പിക്കുന്ന 2.0 ലിറ്റർ ടർബോ പെട്രോൾ എന്നിവയാണ് ഇവയിൽ ഏറ്റവും പ്രധാനമായവ.
കൂടാതെ 394 bhp മാക്സ് പവറും 550 Nm പീക്ക് torque ഉം നൽകുന്ന P400 പെട്രോൾ എഞ്ചിൻ വേരിയന്റുകളും ഡിഫൻഡറിലുണ്ട്. അവസാനമായി 517 bhp പവറും, 625 Nm പീക്ക് torque എന്നീ പവർ ഔട്ട്പുട്ട് എന്നിങ്ങനെ പെർഫോമൻസ് വാഗ്ദാനം ചെയ്യുന്ന 5.0 ലിറ്റർ V8 എഞ്ചിൻ ഓപ്ഷനും ഡിഫൻഡറിൽ നിർമ്മാതാക്കൾ വാഗ്ദാനം ചെയ്യുന്നുണ്ട്.
ഇതിൽ 2.0 ലിറ്റർ പെട്രോൾ HSE മോഡലാണ് താരം സ്വന്തമാക്കിയത്. ഈ ഓഫ് റോഡ് എസ്‌യുവിയ്ക്ക് വെറും 7.4 സെൻഡുകൾക്ക് ഉള്ളിൽ മണിക്കൂറിൽ 100 കിലോമീറ്റർ സ്പീഡ് കൈവരിക്കാനാവും. കൊച്ചിയിലെ മുത്തൂറ്റ് JLR ഷോറൂമിൽ നിന്നായിരുന്നു വാഹനത്തിന്റെ ഡെലിവറി. ഏകദേശം 2 കോടി രൂപയോളമാണ് വാഹനത്തിന് വില വരുന്നത്.

ജാഗ്വാർ ലാൻഡ് റോവറിന്റെ D7x ആർക്കിടെക്ച്ചറിനെ അടിസ്ഥാനമാക്കിയാണ് ഈ എസ്‌യുവി ഒരുങ്ങുന്നത്. വളരെ ഭാരം കുറഞ്ഞ അലുമിനിയം മോണോകോക്ക് ഷാസിയിലാണ് നിർമ്മാണം എന്നതും ശ്രദ്ധേയമാണ്. 5028 mm നീളവും 2105 mm വീതിയും 1967 mm ഉയരവും 3022 mm വീൽബേസുമാണ് എസ്‌യുവിയുടെ അളവുകൾ. സ്റ്റാൻഡേർഡായി 218 mm ഗ്രൗണ്ട് ക്ലിയറൻസുമായിട്ടാണ് ഡിഫൻഡർ വരുന്നത്.
എന്നാൽ ഓഫ് റോഡ് മോഡിൽ ആക്ടീവ് എയർ സസ്പെൻഷൻ സംവിധാനം ഉള്ളതിനാൽ ഇത് 291 mm വരെ ഉയർത്താനാവും. അകത്തളത്തിൽ ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ സപ്പോർട്ടുള്ള 10 ഇഞ്ച് ഇൻഫർട്ടെയിൻമെന്റ് സിസ്റ്റമാണ് വരുന്നത്. ഇതോടൊപ്പം എസ്‌യുവിയെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും നൽകുന്ന ഫുൾ ഡിജിറ്റൽ ഇൻസ്ട്രമെന്റ് ക്ലസ്റ്ററും നിർമ്മാതാക്കൾ ഒരുക്കിയിട്ടുണ്ട്. മെമ്മറി ഫംഗഷനോടു കൂടിയ വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകളും വാഹനത്തിൽ ലഭ്യമാണ്.
കൂടാതെ ക്രൂയിസ് കൺട്രോൾ, ഡ്രൈവർ കണ്ടീഷൻ മോണിറ്ററിംഗ്, 360 ഡിഗ്രി ക്യാമറ തുടങ്ങിയ നിരവധി ഡ്രൈവർ അസിസ്റ്റ് സംവിധാനങ്ങളും 3D മെറിഡിയൻ സറൗണ്ട് സൗണ്ട് സിസ്റ്റവും എസ്‌യുവിയിൽ ലാൻഡ് റോവർ ഒരുക്കിയിരിക്കുന്നു. സേഫ്റ്റിയുടെ കാര്യത്തിൽ ആറ് എയർബോഗുകൾ, ABS, ട്രാക്ഷൻ കൺട്രോൾ തുടങ്ങിയ നിരവധി സുരക്ഷ സംവിധാനങ്ങളും ലാൻഡ് റോവർ പുതിയ ഡിഫെൻഡറിൽ വാഗ്ദാനം ചെയ്യുന്നുണ്ട്.


Click it and Unblock the Notifications








