ഇയാളാണ് ശരിക്കും ഒറ്റയ്ക്ക് വഴിവെട്ടി വന്നവൻ,ആഡംബര എംപിവിയിൽ വന്നിറങ്ങുന്ന താരത്തെ കണ്ടോ
ആഡംബര എംപിവിയായ ടൊയോട്ട വെൽഫയർ സ്വന്തമാക്കിയ നിരവധി സൂപ്പർസ്റ്റാറുകളുണ്ട്. അതിലൊരാളാണ് യുവനടൻ നിവിൻ പോളി. കുറച്ച് കാലമായി താരത്തിൻ്റെ സിനിമകൾ ജനങ്ങളിലേക്ക് എത്തിയിട്ട്. കാരണമെന്തും ആയിക്കോട്ടെ ഇന്നും ജനഹൃദയത്തിൽ തട്ടത്തിൽ മറയത്തിലെ വിനോദ് അത് പോലെ തന്നെ നിൽപ്പുണ്ട്. താരത്തിൻ്റെ പുതിയ ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. ബേബി ഗേൾ സിനിമ ലൊക്കേഷനിലെ വിഷു ആഘോഷത്തിൽ പങ്കെടുക്കാൻ നിവിൻ പോളി വന്ന വീഡിയോ ആണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. തൻ്റെ സ്വന്തം ടൊയോട്ട വെൽഫയറിലാണ് താരം വന്നിറങ്ങിയത്.
വാഹനത്തിൻ്റെ വിശേഷങ്ങളിലേക്ക് നോക്കിയാൽ നിലവില്‍ ഇന്ത്യയില്‍ ടൊയോട്ട വെല്‍ഫയറിന്റെ എന്‍ട്രി ലെവല്‍ വേരിയന്റിന് 1.22 കോടി രൂപയാണ് വില. അതേസമയം ഈ കാറിന്റെ റേഞ്ച് ടോപിംഗ് വേരിയന്റിന് 1.32 കോടി രൂപ മുടക്കേണ്ടതായുണ്ട്. ഇവ എക്സ്-ഷോറൂം വിലകളാണ്. ഓണ്‍-റോഡ് വില യഥാക്രമം 1.52 കോടി രൂപയും 1.64 കോടി രൂപയുമായിരിക്കും.

ഈ കാറിന് 2.5 ലിറ്റര്‍ പെട്രോള്‍ ഹൈബ്രിഡ് എഞ്ചിനാണ് തുടിപ്പേകുന്നത്. ഈ എഞ്ചിന്‍ പരമാവധി 193 PS പവറും 240 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന തരത്തില്‍ ട്യൂണ്‍ ചെയ്തിട്ടുണ്ട്. ഈ എഞ്ചിന്‍ ഒരു e-CVT ഗിയര്‍ബോക്സുമായി ബന്ധിപ്പിച്ചിരിക്കുന്നു. ഇത് വളരെ വിലയേറിയ കാറായതിനാല്‍ തന്നെ അത്യാധുനിക സവിശേഷതകള്‍ക്ക് ഒരു കുറവുമില്ല.
14 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഫുള്‍ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, 14-കളര്‍ ആംബിയന്റ് ലൈറ്റിംഗ്, 15-സ്പീക്കര്‍ JBL സൗണ്ട് സിസ്റ്റം, ഹെഡ്‌സ്-അപ്പ് ഡിസ്‌പ്ലേ, സണ്‍റൂഫ്, വയര്‍ലെസ് സെല്‍ ഫോണ്‍ ചാര്‍ജര്‍ എന്ന് തുടങ്ങി നിരവധി നൂതന സവിശേഷതകള്‍ കാറില്‍ ജാപ്പനീസ് ബ്രാന്‍ഡ് സജ്ജീകരിച്ചിരിക്കുന്നു. അതുകൊണ്ട് തന്നെ സെറ്റില്‍ നിന്ന് സെറ്റിലേക്ക് നിരന്തരം യാത്രചെയ്യുന്ന സിനിമാക്കാര്‍ ഈ കാര്‍ തെരഞ്ഞെടുക്കുന്നത്.

ഇന്ത്യന്‍ വിപണിയില്‍ വില്‍ക്കുന്ന ഏറ്റവും വിലയേറിയ കാറുകളില്‍ ഒന്നാണ് ടൊയോട്ട വെല്‍ഫെയര്‍. ആഡംബര പൂര്‍ണമായ ഇന്റീരിയര്‍ സജ്ജമാക്കിയ ഈ കാര്‍ ദീര്‍ഘദൂര യാത്രകള്‍ക്ക് ഉത്തമമാണ്. അതുകൊണ്ട് സിനിമാ താരങ്ങളും ബിസിനസുകാരും രാഷ്ട്രീയക്കാരും ഇത് മത്സരിച്ച് വാങ്ങുന്നു. വെല്‍ഫെയറിന്റെ കസിന്‍ മോഡലായ ലെക്സസ് LM 350h എന്ന പ്രീമിയം എംപിവിക്കും ഇപ്പോള്‍ ഇന്ത്യക്കാര്‍ക്കിടയില്‍ വന്‍ ഡിമാന്‍ഡ് ആണ്.
നിവിൻ പോളിക്ക് ബിഎംഡബ്ല്യുവിന്റെ സെഡാൻ 740i എന്ന ലക്ഷ്വറി കാറും ഗാരേജിലുണ്ട്.രാജകീയ യാത്ര നൽകുന്ന ജർമൻ ലക്ഷ്വറി ബ്രാൻഡിന്റെ 740i സെഡാന് ഇന്ത്യയിൽ 1.70 കോടി രൂപയാണ് എക്സ്ഷോറൂം വില വരുന്നത്. ചെന്നൈയിലെ ബിഎംഡബ്ല്യു ഗ്രൂപ്പ് പ്ലാന്റിലാണ് ഈ ആഡംബര കാർ പ്രാദേശികമായി നിർമിക്കപ്പെടുന്നത്.

ബിഎംഡബ്ല്യു 740i ലക്ഷ്വറി സെഡാന്റെ സിൽവർ, ബ്ലാക്ക് ഡ്യുവൽ ടോൺ കളർ ഓപ്ഷനിലുള്ള മോഡലാണ് നിവിൻ പോളി സ്വന്തമാക്കിയത്. ആഡംബരത്തം തുളുമ്പുന്ന സ്റ്റൈലിംഗാണ് കാറിന്റെ പ്രത്യേകത. സെവന്‍ സീരീസ് മോഡലുകളില്‍ പുതുതായി സ്ഥാനം പിടിച്ചിരിക്കുന്ന വലിയ കിഡ്‌നി ഗ്രില്ലാണ് പുറംകാഴ്ച്ചയിലെ ഹൈലൈറ്റ്. ഏഴാം തലമുറ ആവർത്തനത്തിലുള്ള ജർമൻ കാർ ബ്രാൻഡിന്റെ CLAR പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയാണ് നിർമിച്ചിരിക്കുന്നത്.
പുതിയ കൂറ്റൻ കിഡ്‌നി ഗ്രില്ലും സ്‌പ്ലിറ്റ് എൽഇഡി ഹെഡ്‌ലാമ്പുകളും പുതിയ അലോയ് വീലുകളും റാപ്പ്റൗണ്ട് എൽഇഡി ടെയിൽ ലൈറ്റുകളും ഉപയോഗിച്ച് പുതിയ മോഡൽ കൂടുതൽ ബോൾഡ് ലുക്കിൽ ഒരുക്കാൻ ബിഎംഡബ്ല്യുവിനായിട്ടുണ്ട്. ഫ്ലാറ്റ് ബോണറ്റും ഷാർപ്പ് ഷോൾഡർ ലൈനുകളും മസ്ക്കുലർ ലുക്ക് നൽകാനും സഹായിച്ചിട്ടുണ്ട്. സ്റ്റാൻഡേർഡായി 20 ഇഞ്ച് അലോയ് വീലുകളാണ് കാറിനുള്ളതെങ്കിലും 21 ഇഞ്ച് വീലുകളിലേക്ക് അപ്‌ഗ്രേഡ് ചെയ്യാനുള്ള ഓപ്ഷനുമുണ്ട്.
അകത്തളത്തിലേക്ക് കയറിയാൽ രാകജീയ യാത്ര സമ്മാനിക്കാൻ വേണ്ടുന്ന എല്ലാത്തരം ലക്ഷ്വറി ഫീച്ചറുകളും ബിഎംഡബ്ല്യു തങ്ങളുടെ 740i സെഡാനിന് സമ്മാനിച്ചിട്ടുണ്ട്. ഡ്യുവൽ സ്‌ക്രീൻ സജ്ജീകരണത്തോടുകൂടിയ ലൈവ് കോക്ക്പിറ്റ് പ്ലസാണ് മോഡലിൽ ഒരുക്കിയിട്ടുള്ളത്. ഇതിൽ 12.3 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോളും 14.9 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് യൂണിറ്റുമാണ് ഇടംപിടിച്ചിരിക്കുന്നത്.
പുതിയ സിസ്റ്റം ഏറ്റവും പുതിയ iDrive 8 ഉപയോക്തൃ ഇന്റർഫേസിലാണ് പ്രവർത്തിക്കുന്നത്. ഡാഷ്‌ബോർഡിലെ വെന്റിലേഷനും ക്ലൈമറ്റ് കൺട്രോൾ ഫംഗ്‌ഷനുകൾക്കുമായി ടച്ച്-കപ്പാസിറ്റീവ് കൺട്രോളുള്ള ഒരു ഇന്ററാക്ഷൻ ബാറുമാണ് കാറിലുള്ളത്. പുതിയ 7 സീരീസിന് മികച്ച ആഡംബരങ്ങളോടൊപ്പം കൂടുതൽ സമ്പന്നമായ പിൻ സീറ്റ് യാത്രാ അനുഭവവും നൽകാനാവും. ഇതിനായി ആമസോൺ ഫയർ ടിവി ബിൽറ്റ്-ഇൻ ഉള്ള ഓപ്‌ഷണൽ 31.3 ഇഞ്ച് 8K തിയറ്റർ സ്‌ക്രീൻ എന്നിവയാണ് കമ്പനി ഒരുക്കിയിട്ടുള്ളത്.
ലോഞ്ച് അനുഭവത്തിനായി 5.5 ഇഞ്ച് ടച്ച്‌സ്‌ക്രീൻ കൺട്രോൾ പാനലുകളും പിൻ ഡോറുകളിൽ സംയോജിപ്പിച്ചിരിക്കുന്നു. ലെതർ അപ്‌ഹോൾസ്റ്ററി, കൂടുതൽ സുസ്ഥിരമായ മെറ്റീരിയലുകൾ, 18 സ്പീക്കർ 4D ഓഡിയോ സിസ്റ്റം, 42.5 ഡിഗ്രി വരെ ചാരിയിരിക്കാവുന്ന എക്‌സിക്യൂട്ടീവ് ലോഞ്ച് സീറ്റുകൾ, മസാജും സീറ്റ് വെന്റിലേഷനും, ഓട്ടോമാറ്റിക് ഡോറുകൾ, പനോരമിക് ഗ്ലാസ് റൂഫ്, ക്ലൗഡ് അധിഷ്‌ഠിത നാവിഗേഷൻ എന്നിവയും യാത്രക്കാരുടെ സുഖസൗകര്യങ്ങൾക്കായി നൽകിയിട്ടുണ്ട്.
നിവിൻ പോളി സ്വന്തമാക്കിയിരുന്ന ബിഎംഡബ്ല്യു സെഡാന് 3.0 ലിറ്റർ, ഇൻലൈൻ-ആറ് സിലിണ്ടർ പെട്രോൾ എഞ്ചിനാണ് തുടിപ്പേകുന്നത്. 48V ഇലക്ട്രിക് മോട്ടറും 8 സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ജോടിയാക്കിയ എഞ്ചിന് 375.4 bhp കരുത്തിൽ പരമാവധി 520 Nm torque വരെ ഉത്പാദിപ്പിക്കാൻ വരെ കഴിയും. വെറും 5.2 സെക്കന്റില്‍ പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കാനും വാഹനത്തിന് സാധിക്കും. മണിക്കൂറില്‍ 250 കിലോമീറ്ററാണ് ഈ വാഹനത്തിന്റെ പരമാവധി വേഗത.
7 സീരിസിൻ്റെ ഇവി പതിപ്പായ i7-ൻ്റെ വിശേഷങ്ങളിലേക്ക് കൂടി നോക്കിയാൽ ജര്‍മന്‍ കാര്‍ നിര്‍മ്മാതാക്കള്‍ ഇന്ത്യയിലെത്തിച്ച ആഡംബര ഇലക്ട്രിക് സെഡാനാണ് ബിഎംഡബ്ല്യു i7. അടിസ്ഥാനപരമായി പുതിയ 7 സീരീസിന്റെ ഓള്‍-ഇലക്ട്രിക് പതിപ്പാണ് i7 ഇലക്ട്രിക്. ഒരൊറ്റ വേരിയന്റിലെത്തുന്ന ഈ വൈദ്യുത വാഹനം പൂര്‍ണമായും ഇന്ത്യയില്‍ ഇറക്കുമതി ചെയ്യുകയാണ് ചെയ്യുന്നത്. ഏറ്റവും പുതിയ സാങ്കേതികവിദ്യ, കണക്റ്റിവിറ്റി, സൗകര്യം, സുരക്ഷാ സവിശേഷതകള്‍ എന്നിവയോടെയാണ് ഇത് വരുന്നത്.
അകത്തളത്തില്‍ ഒരുക്കിയിരിക്കുന്ന ആഡംബര സവിശേഷതകളാണ് ബിഎംഡബ്ല്യു മോഡലിന്റെ മറ്റൊരു പ്രത്യേകത. ഇന്‍ഫോടെയ്ന്‍മെന്റിനും ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററിനും വേണ്ടി രണ്ട് കര്‍വ്ഡ് ഡിസ്പ്ലേയാണ് നല്‍കിയിരിക്കുന്നത്. ഇതില്‍ ആദ്യത്തേതിന് 14.9 ഇഞ്ച് യൂണിറ്റും രണ്ടാമത്തേതിന് 12.3 ഇഞ്ച് യൂണിറ്റുമാണ് ലഭിക്കുക. റിയര്‍ യാത്രക്കാര്‍ക്കായി ആമസോണ്‍ ഫയര്‍ ടിവി ബില്‍റ്റ്-ഇന്‍ ഉള്ള 31.3 ഇഞ്ച് 8K റെസല്യൂഷന്‍ തിയറ്റര്‍ സ്‌ക്രീനോടുകൂടിയ സിനിമാ അനുഭവമാണ് ഇവിയുടെ പ്രധാന ഹൈലൈറ്റ്.
ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം മാത്രമല്ല, ക്ലൈമറ്റ് കണ്‍ട്രോള്‍, സീറ്റുകള്‍ മുതലായവ നിയന്ത്രിക്കുന്നതിനായി 5.5 ഇഞ്ച് ടച്ച്സ്‌ക്രീനും പിന്‍ഡോറില്‍ കോര്‍ത്തിണക്കിയിട്ടുണ്ട്. 101.7 kWh ലിഥിയം-അയണ്‍ ബാറ്ററി പായ്ക്കില്‍ നിന്നാണ് ബിഎംഡബ്ല്യു i7 പവര്‍ എടുക്കുന്നത്. ഇവിയിലെ ഡ്യുവല്‍-മോട്ടോര്‍ സിസ്റ്റം മൊത്തം 544 hp പവറും 745 Nm പീക്ക് പവറും ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്നു. ഓള്‍-വീല്‍-ഡ്രൈവ് കോണ്‍ഫിഗറേഷനുമായിട്ടാണ് കാര്‍ വരുന്നത്.
ബിഎംഡബ്ല്യു i7 ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 591 മുതല്‍ 625 കിലോമീറ്റര്‍ വരെ ദൂരം ഓടുമെന്നാണ് നിര്‍മാതാക്കളുടെ അവകാശവാദം. പെര്‍ഫോമന്‍സ് വശം നോക്കുമ്പോള്‍ നിശ്ചലാവസ്ഥയില്‍ നിന്ന് മണിക്കൂറില്‍ 100 കി.മീ വേഗത കൈവരിക്കാന്‍ വെറും 4.7 സെക്കന്‍ഡ് സമയം മതി. എന്നാല്‍ പരമാവധി വേഗത 239 കിലോമീറ്ററായി കമ്പനി നിജപ്പെടുത്തിയിട്ടുമുണ്ട്.


Click it and Unblock the Notifications








