ജീവിതത്തിലും 'സുരേഷേട്ടന്‍' ഭയങ്കര കെയറിംഗാണ്..! വാങ്ങിയത് 5 സ്റ്റാര്‍ സേഫ്റ്റിയുള്ള സ്‌കോഡ എസ്‌യുവി

ബ്ലോക്ക്ബസ്റ്റര്‍ സിനിമകളിലെ കഥാപാത്രങ്ങളുടെ സ്പിന്‍ഓഫുകള്‍ മലയാളത്തില്‍ അത്ര കണ്ടുവരാത്ത ഒന്നാണ്. എന്നാല്‍ അതിന് ഭാഗ്യം ലഭിച്ച നടനാണ് രാജേഷ് മാധവന്‍. 'ന്നാ താന്‍ കേസ് കൊട്' എന്ന ചിത്രത്തിലെ രാജേഷിന്റെ കഥാപാത്രമായ സുരേഷന്‍ കാവുന്താഴെയുടെ പേരില്‍ ഒരു മുഴുനീള ചിത്രം വരാന്‍ പോകുകയാണ്. 'സുരേഷിന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയ കഥയാണ്' നാളെ (2024 മെയ് 16) റിലീസ് ചെയ്യാന്‍ പോകുകയാണ്.

കുഞ്ചാക്കോ ബോബന്‍ ചിത്രം സംവിധാനം ചെയ്ത രതീഷ് ബാലകൃഷ്ണന്‍ പൊതുവാളാണ് ഈ ചിത്രവും ഒരുക്കുന്നത്. കാസര്‍കോട്ടുകാരനായ രാജേഷിന്റെ തന്റെ സ്വതസിദ്ധമായ നര്‍മം കൊണ്ടാണ് ആരാധകരെ കൈയ്യിലെടുക്കാറുള്ളത്. മഹേഷിന്റെ പ്രതികാരത്തിലൂടെ നടനായി അരങ്ങേറ്റം കുറിച്ച രാജേഷിന്റെ കനകം കാമിനി കലഹം, ആന്‍രേഡായിഡ് കുഞ്ഞപ്പന്‍, തിങ്കളാഴ്ച നല്ല ദിവസം എന്നീ ചിത്രങ്ങളിലെ പ്രകടനങ്ങള്‍ ഏറെ പ്രശംസ നേടിക്കൊടുത്തിരുന്നു.

rajesh madhavan

തൊണ്ടിമുതലും ദൃക്‌സാക്ഷിയും, കുമ്പളങ്ങി നൈറ്റ്‌സ് എന്നീ ചിത്രങ്ങളില്‍ അസിസ്റ്റന്റ് ഡയരക്ടറായും പ്രവര്‍ത്തിച്ച രാജേഷ് സംവിധാനം ചെയ്ത ചിത്രമായ പെണ്ണും പൊറാട്ടും റിലീസിനൊരുങ്ങുകയാണ്. മാത്രമല്ല ഈ വരുന്ന ഡിസംബറില്‍ താരം വിവാഹിതനാകാന്‍ പോകുകയാണ്. ന്നാ താന്‍ കേസ് കൊട് സിനിമയുടെ അസിസ്റ്റന്‍് ഡയരക്ടറായ ദീപ്തിയാണ് വധു. കരിയറിലും ജീവിതത്തിലും നല്ല കാര്യങ്ങള്‍ സംഭവിക്കുന്നതിന്റെ കൂടെ തന്റെ യാത്രകള്‍ക്ക് കൂട്ടായി ഇപ്പോള്‍ പുതിയൊരു കാര്‍ സ്വന്തമാക്കിയിരിക്കുകയാണ് രാജേഷ്.

ചെക്ക് റിപബ്ലിക്കന്‍ വാഹന നിര്‍മാതാക്കളായ സ്‌കോഡയുടെ ജനപ്രിയ എസ്‌യുവിയായ കുഷാഖാണ് താരം സ്വന്തമാക്കിയിരിക്കുന്നത്. കുഷാഖിന്റെ 1.5 സ്‌റ്റൈല്‍ ടിഎസ്‌ഐ ഓട്ടമാറ്റിക് മോഡലാണ് രാജേഷ് മാധവന്റെ പുതിയ വാഹനം. കൊച്ചിയിലെ ഇവിഎം സ്‌കോഡയില്‍ നിന്നാണ് വാഹനത്തിന്റെ ഡെലിവറിയെടുത്തത്. സ്‌കോഡയുടെ കുഷാഖിന്റെ സ്‌റ്റൈലും സേഫ്റ്റിയുമാണ് തന്നെ ഏറെ ആകര്‍ഷിച്ചതെന്നാണ് നടന്‍ പറയുന്നത്. ഏകദേശം 19.79 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില.

rajesh madhavan skoda kushaq

ഇന്ത്യയില്‍ നിലവില്‍ വില്‍പ്പനക്കെത്തുന്ന ഏറ്റവും സുരക്ഷിതമായ കാറുകളില്‍ ഒന്നാണ് സ്‌കോഡ കുഷാഖ്. ഗ്ലോബല്‍ NCAP ക്രാഷ് ടെസ്റ്റില്‍ ഈ മിഡ്‌സൈസ് എസ്‌യുവി 5 സ്റ്റാര്‍ സേഫ്റ്റി റേറ്റിംഗാണ് സ്വന്തമാക്കിയിരിക്കുന്നത്. സ്‌കോഡയുടെ ഇന്ത്യ 2.0 പ്രൊജക്ടിന് കീഴില്‍ വിപണിയില്‍ എത്തിയ രണ്ട് മോഡലുകളില്‍ ഒന്നാണിത്. മറ്റൊന്ന് സെഡാന്‍ മോഡലായ സ്ലാവിയയാണ്. മികച്ച വില്‍പ്പന നേടുന്ന ഈ രണ്ട് മോഡലുകളാണ് സ്‌കോഡയെ ഇന്ത്യയില്‍ ക്ലച്ച് പിടിപ്പിച്ചത്.

MQBA O IN പ്ലാറ്റ്‌ഫോമിലാണ് കാറിന്റെ നിര്‍മാണം. 1.0 ലിറ്റര്‍ ടിഎസ്‌ഐ പെട്രോള്‍, 1.5 ലിറ്റര്‍ ടിഎസ്‌ഐ പെട്രോള്‍ എന്നിങ്ങനെ രണ്ട് എഞ്ചിനുകളാണ് കുഷാഖിന് തുടിപ്പേകാന്‍ എത്തുന്നത്. ഇതില്‍ 1.0 ലിറ്റര്‍ ടിഎസ്‌ഐ പെട്രോള്‍ എഞ്ചിന്‍ 115 bhp കരുത്തില്‍ പരമാവധി 200 Nm ടോര്‍ക്ക് നല്‍കുന്ന തരത്തിലാണ് ട്യൂണ്‍ ചെയ്തിരിക്കുന്നത്. 6-സ്പീഡ് മാനുവല്‍, അല്ലെങ്കില്‍ ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഓപ്ഷനുകള്‍ ഇതിനൊപ്പം വരുന്നു.

rajesh madhavan skoda kushaq

മറുവശത്ത് വലിയ യൂണിറ്റ് 148 bhp പവറില്‍ 250 Nm പീക്ക് ടോര്‍ക്ക് ഷൃഷ്ടിക്കാന്‍ ശേഷിയുള്ളതാണ്. 6 സ്പീഡ് മാനുവല്‍, ഡ്യുവല്‍ ക്ലച്ച് ഓട്ടോ ഗിയര്‍ബോക്സുകളുമായി ഈ എഞ്ചിന്‍ ജോടിയാക്കുന്നു. 11.99 ലക്ഷം മുതല്‍ 20.49 ലക്ഷം രൂപ വരെയാണ് കുഷാഖിന്റെ എക്‌സ്‌ഷോറൂം വില പോകുന്നത്. ഈ കാര്‍ വാങ്ങാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് സ്‌കോഡ ഇപ്പോള്‍ വമ്പന്‍ ഓഫറുകള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്.

കുഷാഖിന് 2.50 ലക്ഷം രൂപ വരെയുള്ള ഡിസ്‌കൗണ്ടാണ് സ്‌കോഡ അവതരിപ്പിച്ചിരിക്കുന്നത്. ക്യാഷ് ഡിസ്‌കൗണ്ട്, കോംപ്ലിമെന്ററിയായി മൂന്ന് വര്‍ഷത്തെ അല്ലെങ്കില്‍ 45,000 കി.മീ മെയിന്റനെന്‍സ് പാക്കേജ്, എക്സ്റ്റന്‍ഡഡ് വാറണ്ടി (5 വര്‍ഷം അല്ലെങ്കില്‍ 1.25 ലക്ഷം കി.മീ) എന്നിവയാണ് സ്‌കോഡയുടെ മെയ് മാസത്തെ ഓഫറുകള്‍ക്ക് ഉള്‍പ്പെടുന്നത്.

നിരവധി കോസ്‌മെറ്റിക് നവീകരണങ്ങളുള്ള ടോപ്പ് എന്‍ഡ് മോണ്ടി കാര്‍ലോ എഡിഷന്‍ ഉള്‍പ്പെടെയുള്ള കുഷാഖിന്റെ എല്ലാ വേരിയന്റുകളിലും ഈ ആനുകൂല്യം ലഭ്യമാണ്.കുഷാഖ്, സ്ലാവിയ കാറുകളുടെ ഫെയ്സ്ലിഫ്റ്റ് പതിപ്പുകളും ചെക്ക് കമ്പനി അണിയറയില്‍ ഒരുക്കുന്നുണ്ട്. ഡിസൈന്‍ ഫീച്ചര്‍ അപ്‌ഗ്രേഡുകൃളാടൊപ്പം ലെവല്‍ 2 ADAS ഓട്ടോണമസ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റം പോലുള്ള ട്രെന്‍ഡിംഗ് ഫീച്ചറുകളും കാറില്‍ ഉള്‍ക്കൊള്ളിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

More from DriveSpark

Article Published On: Wednesday, May 15, 2024, 16:21 [IST]
English summary
Malayalam actor rajesh madhavan brings home new skoda kushaq suv details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X